വ്യാജപ്രവാചകനായ ഹനന്യാവ്
28
1 സിദെക്കീയാവ് യെഹൂദയിലെ രാജാവാ യതിന്‍െറ നാലാംവര്‍ഷത്തിന്‍െറ അഞ്ചാം മാസം പ്രവാചകനായ ഹനന്യാവ് എന്നോടു സംസാരിച്ചു. അസ്സൂര്‍ എന്നുപേരായ ഒരാളുടെ പുത്രനായിരുന്നു ഹനന്യാവ്. ഗിബെയോന്‍ പട്ടണക്കാരനായിരുന്നു അയാള്‍. എന്നോടു സംസാരിക്കുന്പോള്‍ ഹനന്യാവ് യഹോവയുടെ ആലയത്തിലായിരുന്നു. പുരോ ഹിതന്മാരും മറ്റു ജനങ്ങളും അവിടെയുണ്ടാ യിരുന്നു. ഹനന്യാവു പറഞ്ഞത് ഇതായിരുന്നു:
2 “സര്‍വശക്തനായ യഹോവ, യിസ്രായേലി ന്‍െറ ദൈവം, പറയുന്നു: ‘യെഹൂദക്കാരുടെമേല്‍ ബാബിലോണ്‍രാജാവ് വച്ച നുകം ഞാന്‍ തകര്‍ ക്കും.
3 രണ്ടു വര്‍ഷം കഴിയുന്നതിനു മുന്പേ ബാബിലോണ്‍രാജാവായ നെബൂഖദ്നേസര്‍ യഹോവയുടെ ആലയത്തില്‍നിന്നു കൊണ്ടു പോയ സാധനങ്ങള്‍ ഞാന്‍ തിരിച്ചു കൊണ്ടു വരും. നെബൂഖദ്നേസര്‍ ആ സാധനങ്ങള്‍ ബാബിലോണിലേക്കു കൊണ്ടുപോയിരുന്നു എന്നാല്‍ ഞാന്‍ ആ സാധനങ്ങള്‍ ഇവിടെ യെരൂശലേമിലേക്കു കൊണ്ടുവരും.
4 യെഹൂദയി ലെരാജാവായ യെഹോയാഖീനെയും ഞാന്‍ ഈ സ്ഥലത്തേക്കു തിരികെ കൊണ്ടുവരും. യെഹോയാക്കീമിന്‍െറ പുത്രനാകുന്നു യെഹോ യാഖീന്‍. നെബൂഖദ്നേസര്‍ ബാബിലോണി ലേക്ക് ഓടിച്ചുവിട്ട സകലയെഹൂദക്കാരെയും ഞാന്‍ തിരികെ കൊണ്ടുവരും.’-യഹോവയില്‍ നിന്നുള്ള സന്ദേശമാകുന്നു ഇത്- ‘അങ്ങനെ, ബാബിലോണ്‍രാജാവ് യെഹൂദക്കാരുടെ ചുമ ലില്‍ വച്ചിരുന്ന നുകം ഞാന്‍ തകര്‍ക്കും!’”
5 അനന്തരം യിരെമ്യാപ്രവാചകന്‍ ഹനന്യാ പ്രവാചകനു മറുപടി നല്‍കി. അവര്‍ യഹോ വയുടെ ആലയത്തില്‍ നില്‍ക്കുകയായിരുന്നു. പുരോഹിതന്മാര്‍ക്കും അവിടെയുണ്ടായിരുന്ന സകല ജനങ്ങള്‍ക്കും ആ മറുപടി കേള്‍ക്കാമാ യിരുന്നു.
6 യിരെമ്യാവ് ഹനന്യാവിനോടു പറ ഞ്ഞു, “ആമേന്‍! യഹോവ സത്യമായും അങ്ങ നെ ചെയ്യുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു! നീ പ്രസംഗിച്ച സന്ദേശം യഹോവ യാഥാര്‍ത്ഥ്യ മാക്കട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. യഹോ വയുടെ ആലയത്തിലുണ്ടായിരുന്ന വസ്തു ക്കള്‍ യഹോവ ബാബിലോണില്‍നിന്നു തിരി കെ കൊണ്ടുവരുമെങ്കില്‍. വീട്ടില്‍നിന്നു തുരത്ത പ്പെട്ടവരെയും യഹോവ ഇവിടേക്കു തിരികെ കൊണ്ടുവന്നിരുന്നുവെങ്കില്‍.
7 “പക്ഷേ ഹനന്യാവേ, ഞാന്‍ പറയുന്നതെ ന്തെന്നു കേള്‍ക്കുക. നിങ്ങളെല്ലാവരോടുമായി ഞാന്‍ പറയുന്നതെന്തെന്നു ശ്രദ്ധിക്കുക.
8 ഹന ന്യാവേ, നീയും ഞാനും പ്രവാചകന്മാരാകുന്ന തിനു വളരെ പണ്ടുതന്നെ പ്രവാചകന്മാരുണ്ടാ യിരുന്നു. പല രാഷ്ട്രങ്ങള്‍ക്കും മഹാസാമ്രാജ്യ ങ്ങള്‍ക്കും യുദ്ധം, വിശപ്പ്, മാരകരോഗങ്ങള്‍ എന്നിവയുണ്ടാകുമെന്ന് അവര്‍ പ്രസംഗിച്ചി രുന്നു.
9 എന്നാല്‍ നമുക്കു സമാധാനമുണ്ടാകു മെന്നു പ്രസംഗിച്ച പ്രവാചകന്‍ യഥാര്‍ത്ഥ പ്രവാചകനാണോ എന്നു പരിശോധിക്കപ്പെ ടണം. അവന്‍െറ പ്രവചനം യാഥാര്‍ത്ഥ്യമാ യാല്‍ അവന്‍ സത്യമായും യഹോവയാല്‍ അയയ്ക്കപ്പെട്ടവനെന്ന് മനുഷ്യര്‍ക്കു കരുതാം.”
10 യിരെമ്യാവ് തന്‍െറ കഴുത്തില്‍ ഒരു നുകം ധരിക്കുകയായിരുന്നു. അപ്പോള്‍ ഹനന്യാപ്രവാ ചകന്‍ യിരെമ്യാവിന്‍െറ കഴുത്തില്‍നിന്നും ആ നുകമെടുത്തു. ആ നുകം ഹനന്യാവ് ഒടിച്ചു.
11 അനന്തരം ഹനന്യാവ് എല്ലാവര്‍ക്കും കേള്‍ക്ക ത്തക്ക വിധത്തില്‍ ഉറക്കെ സംസാരിച്ചു. അവന്‍ പറഞ്ഞു, “യഹോവ പറയുന്നു: ‘ഇതേ പോലെ ഞാന്‍ ബാബിലോണ്‍രാജാവായ നെബൂഖദ് നേസരുടെ നുകവും തകര്‍ക്കും. അവന്‍ ആ നുകം ലോകത്തിലെ സകലരാഷ്ട്രങ്ങളുടെയും മേല്‍വച്ചു. പക്ഷേ രണ്ടു വര്‍ഷം കഴിയുമ്മുന്പു തന്നെ ആ നുകം ഞാന്‍ തകര്‍ക്കും.’”
ഹനന്യാവ് അതു പറഞ്ഞുതീര്‍ന്നപ്പോള്‍ യിരെമ്യാവ് ആലയം വിട്ടുപോയി.
12 അനന്തരം യഹോവയില്‍നിന്നുള്ള സന്ദേ ശം യിരെമ്യാവിനു ലഭിച്ചു. ഹനന്യാവ് യിരെ മ്യാവിന്‍െറ കഴുത്തില്‍നിന്നും നുകം എടുത്ത് ഒടിച്ചതിനുശേഷമാണതു സംഭവിച്ചത്.
13 യ ഹോവ യിരെമ്യാവിനോടു പറഞ്ഞു, “ചെന്ന് ഹനന്യാവിനോടു പറയുക, ‘യഹോവ പറയു ന്നത് ഇതാകുന്നു: നീയൊരു തടിനുകം മുറിച്ചി രിക്കുന്നു. എന്നാല്‍ ആ തടിനുകത്തിനു പകരം ഞാനൊരു ഇരുന്പുനുകം ഉണ്ടാക്കും.’
14 സര്‍വ ശക്തനായ യഹോവ, യിസ്രായേലിന്‍െറ ദൈവം പറയുന്നു: ‘ഈ രാഷ്ട്രങ്ങളുടെയെ ല്ലാംമേല്‍ ഞാനൊരു ഇരുന്പുനുകം വയ്ക്കും. അവര്‍ ബാബിലോണ്‍രാജാവായ നെബൂഖദ് നേസരിനെ സേവിക്കുന്നതിനാണു ഞാനതു ചെയ്യുക. അവര്‍ അവന് അടിമകളാകുകയും ചെയ്യും. കാട്ടുമൃഗങ്ങള്‍ക്കുമേല്‍ പോലും ഞാന്‍ നെബൂഖദ്നേസരിനു നിയന്ത്രണം നല്‍കും.’”
15 അപ്പോള്‍ യിരെമ്യാപ്രവാചകന്‍ ഹനാന്യാ പ്രവാചകനോടു പറഞ്ഞു, “നോക്കൂ ഹനന്യാ വേ! യഹോവ നിന്നെ അയച്ചില്ല. എന്നാല്‍ നീ യെഹൂദക്കാരെക്കൊണ്ടു നുണകള്‍ വിശ്വ സിപ്പിച്ചു.
16 അതിനാല്‍ യഹോവ പറയുന്നത് ഇതാകുന്നു, ‘ഹനന്യാവേ, വൈകാതെ തന്നെ ഞാന്‍ നിന്നെ ഈ ലോകത്തു നിന്നെടുക്കും. ഈ വര്‍ഷം നീ മരിക്കും. എന്തെന്നാല്‍ നീ ജനങ്ങളെ യഹോവക്കെതിരെ തിരിയാന്‍ പഠി പ്പിച്ചു.’”
17 അതേവര്‍ഷം ഏഴാംമാസം ഹനന്യാവ് മരി ക്കുകയും ചെയ്തു.