ബാബിലോണിലെ തട വുകാര്‍ക്കൊരു കത്ത്
29
1 ബാബിലോണിലെ യെഹൂദരായ പ്രവാ സികള്‍ക്ക് യിരെമ്യാവ് ഒരു കത്തയച്ചു. മൂപ്പന്മാര്‍(നേതാക്കള്‍)ക്കും പ്രവാചകന്മാര്‍ക്കും ബാബിലോണില്‍ വസിക്കുന്ന സകലജനങ്ങ ള്‍ക്കുമായാണ് ആ കത്ത് അയച്ചത്. ഇവരെയൊ ക്കെയാണ് നെബൂഖദ്നേസര്‍ യെരൂശലേമില്‍ നിന്നും ബാബിലോണിലേക്കു കൊണ്ടുപോ യത്.
2 (യെഹോയാഖീന്‍രാജാവ്, രാജമാതാവ്, ഉദ്യോഗസ്ഥന്മാര്‍, യെരൂശലേം യെഹൂദാ എന്നി വിടങ്ങളിലെ നേതാക്കള്‍, മരപ്പണിക്കാര്‍, കൊ ല്ലന്മാര്‍ എന്നിവര്‍ യെരൂശലേമിലേക്കു കൊണ്ടു പോകപ്പെട്ടതിനു ശേഷമാണ് ഈ കത്തയയ്ക്ക പ്പെട്ടത്.)
3 എലാസയെയും ഗെമര്യാവിനെയും സിദെക്കീയാവ് നെബൂഖദ്നേസര്‍ രാജാവി ന്‍െറയടുത്തേക്കയച്ചു. യെഹൂദയിലെ രാജാവാ യിരുന്നു സിദെക്കീയാവ്. ശാഫാന്‍െറ പുത്ര നായിരുന്നു എലാസാ. ഗെമര്യാവ് ഹില്‍ക്കീയാ വിന്‍െറ പുത്രനും. യിരെമ്യാവ് ആ കത്ത് ബാബിലോണിലേക്കു കൊണ്ടുപോകാന്‍ അവ രെ ഏല്പിച്ചു. കത്തില്‍ ഇങ്ങനെയാണു പറഞ്ഞി രുന്നത്:
4 സര്‍വശക്തനായ യഹോവ, യിസ്രായേല്‍ ജനതയുടെ ദൈവം, താന്‍ യെരൂശലേമില്‍ നിന്നും ബാബിലോണിലേക്കു തടവുകാരായി അയച്ചവരോടു ഇങ്ങനെ പറയുന്നു:
5 “വസതി കള്‍ പണിയുകയും അവയില്‍ താമസിക്കുക യും ചെയ്യുക. ആ ദേശത്തു വാസമുറപ്പിക്കുക. പൂന്തോപ്പുകള്‍ നട്ടുപിടിപ്പിക്കുകയും നിങ്ങള്‍ വളര്‍ത്തിയ ഭക്ഷണം തിന്നുകയും ചെയ്യുക.
6 വിവാഹം കഴിച്ച് പുത്രന്മാരും പുത്രിമാരും ഉണ്ടാകട്ടെ. പുത്രന്മാര്‍ക്കു ഭാര്യമാരെ കണ്ടെ ത്തുക. നിങ്ങളുടെ പുത്രിമാരെയും വിവാഹി തരാക്കുക. അവര്‍ക്കും അനേകംപുത്രന്മാരും പുത്രിമാരുമുണ്ടാകുന്നതിന് അങ്ങനെ ചെയ്യുക. അനേകം കുട്ടികളുമായി ബാബിലോണില്‍ വള രുക. എണ്ണത്തില്‍ കുറവാകാതിരിക്കുക.
7 ഞാന്‍ നിങ്ങളെ അയച്ചനഗരത്തിനായി നല്ല കാര്യ ങ്ങള്‍ ചെയ്യുക. നിങ്ങള്‍ വസിക്കുന്ന നഗരത്തി നായി യഹോവയോടു പ്രാര്‍ത്ഥിക്കുക. എന്തെ ന്നാല്‍ ആ നഗരത്തില്‍ സമാധാനമുണ്ടെങ്കില്‍ നിങ്ങള്‍ക്കും സമാധാനമുണ്ടാകും.”
8 സര്‍വശ ക്തനായ യഹോവ, യിസ്രായേല്‍ജനതയുടെ ദൈവം പറയുന്നു: “നിങ്ങളുടെ പ്രവാചകന്മാ രും മായാജാലക്കാരും നിങ്ങളെ വഞ്ചിക്കാനിട യാക്കരുത്. അവരുടെ സ്വപ്നങ്ങളെ ശ്രവിക്ക രുത്.
9 അവര്‍ നുണകള്‍ പ്രസംഗിക്കുകയാണ്. തങ്ങളുടെ സന്ദേശം എന്നില്‍നിന്നുള്ളതാണെ ന്ന് അവര്‍ പറയുകയും ചെയ്യുന്നു. പക്ഷേ ഞാന്‍ ആ പ്രവാചകരെ അയച്ചിട്ടില്ല.”യഹോ വയില്‍നിന്നുള്ളതായിരുന്നു ഈ സന്ദേശം.
10 യഹോവ പറയുന്നത് ഇതാകുന്നു: “ബാബിലോണ്‍ എഴുപതുകൊല്ലക്കാലം ശക്തമായിരിക്കും. ആ കാലത്തിനുശേഷം ഞാന്‍ ബാബിലോണില്‍ വസിക്കുന്ന നിങ്ങ ളുടെയടുത്തേക്കു വരും. നിങ്ങളെ യെരൂശലേ മിലേക്കു തിരികെ കൊണ്ടുവരുമെന്നു ചെയ്ത വാഗ്ദാനം ഞാന്‍ പാലിക്കും.
11 എനിക്ക് നിങ്ങളെപ്പറ്റിയുള്ള ചില പദ്ധ തികള്‍ മൂലമാണ് ഞാനിതു പറയുന്നത്.”-യഹോവയില്‍ നിന്നുള്ളതാകുന്നു ഈ സന്ദേ ശം- “എനിക്കു നിങ്ങളെപ്പറ്റി നല്ല പദ്ധതിക ളുണ്ട്. നിങ്ങളെ മുറിപ്പെടുത്താനുള്ളതല്ല എന്‍െറ പദ്ധതി. നിങ്ങള്‍ക്കു പ്രതീക്ഷയും നല്ല ഭാവിയുമാണ് ഞാന്‍ പദ്ധതിയിടുന്നത്.
12 അപ്പോള്‍ നിങ്ങള്‍ എന്‍െറ നാമം വിളിക്കും. നിങ്ങള്‍ എന്‍െറയടുത്തേക്കു വരികയും എ ന്നോടു പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഞാന്‍ അതു ശ്രദ്ധിക്കുകയും ചെയ്യും.
13 നിങ്ങള്‍ എന്നെ തെരയും. പൂര്‍ണ്ണമനസ്സോടെ തെര ഞ്ഞാല്‍ നിങ്ങള്‍ എന്നെ കണ്ടെത്തും.
14 എന്നെ കണ്ടെത്താന്‍ ഞാന്‍ നിങ്ങളെ അനു വദിക്കും.”യഹോവയില്‍ നിന്നുള്ളതാകുന്നു ഈ സന്ദേശം-”നിങ്ങളെ ഞാന്‍ തടവില്‍ നിന്നു തിരികെ കൊണ്ടുവരും. നിങ്ങളെ ഞാന്‍ ഇവിടെനിന്നും ഓടിച്ചു വിട്ടതാണ്. പക്ഷേ ഞാനയച്ച സകലരാജ്യങ്ങളില്‍ നിന്നും സ്ഥലങ്ങളില്‍നിന്നും നിങ്ങളെ ഞാന്‍ ഒരുമിച്ചു കൂട്ടും.”-യഹോവയില്‍ നിന്നുള്ളതാ കുന്നു ഈ സന്ദേശം-”നിങ്ങളെ ഞാന്‍ ഈ സ്ഥലത്തേക്കു തിരികെ കൊണ്ടു വരികയും ചെയ്യും.”
15 “പക്ഷേ യഹോവ നമുക്ക് ബാബിലോ ണില്‍ പ്രവാചകരെ തന്നിരിക്കുന്നു”എന്നു നിങ്ങള്‍ പറഞ്ഞേക്കാം.
16 പക്ഷേ യഹോവ, ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോ കപ്പെടാത്ത നിങ്ങളുടെ ബന്ധുക്കളെപ്പറ്റി ഇക്കാര്യങ്ങള്‍ പറയുന്നു. ദാവീദിന്‍െറ സിം ഹാസനത്തില്‍ ഇപ്പോള്‍ ഇരിക്കുന്ന രാജാവി നെപ്പറ്റിയും യെരൂശലേംനഗരത്തില്‍ ഇപ്പോ ഴും അവശേഷിക്കുന്ന ജനങ്ങളെപ്പറ്റിയുമാണ് ഞാന്‍ പറയുന്നത്.
17 സര്‍വശക്തനായ യ ഹോവ പറയുന്നു: “യെരൂശലേമില്‍ ഇപ്പോ ഴുള്ളവര്‍ക്കെതിരെ ഞാന്‍ ഉടന്‍ തന്നെ വാള്‍, വിശപ്പ്, മാരകരോഗങ്ങള്‍ എന്നിവ അയ്ക്കു ന്നതാണ്. അവരെ ഞാന്‍ തിന്നാന്‍ കൊള്ളാ ത്തത്ര ചീഞ്ഞ അത്തിപ്പഴം പോലെയാക്കു കയും ചെയ്യും.
18 യെരൂശലേമില്‍ ഇപ്പോഴു ള്ളവരെ ഞാന്‍ വാളുകൊണ്ടും വിശപ്പുകൊ ണ്ടും മാരകരോഗങ്ങള്‍ കൊണ്ടും ഓടിക്കും. അവര്‍ക്കു സംഭവിച്ചതു കണ്ട് ഭൂമിയിലെ മറ്റെല്ലാരാജ്യങ്ങളും ഭയപ്പെടുന്നതിനാണ് ഞാനങ്ങനെ ചെയ്യുന്നത്. അവര്‍ നശിപ്പി ക്കപ്പെടും. സംഭവിച്ച കാര്യങ്ങള്‍ കേട്ട് അത്ഭു തംകൊണ്ട് ആളുകള്‍ ചൂളം വിളിച്ചു പോകും. മനുഷ്യര്‍ക്കു ദോഷങ്ങള്‍ സംഭവിച്ചതിന് ഉദാഹരണമായി ആളുകള്‍ അവരെ ചൂണ്ടി ക്കാട്ടും. എവിടെയൊക്കെ ഞാനവരെ ഓടി ക്കുന്നുവോ അവിടെയൊക്കെ മനുഷ്യര്‍ അവരെ അപമാനിക്കും.
19 അതെല്ലാം ഞാന്‍ യാഥാര്‍ത്ഥ്യമാക്കും. കാരണം, ആ യെരൂശ ലേംകാര്‍ എന്‍െറ സന്ദേശം ചെവിക്കൊണ്ടി ല്ല.”-യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം-”എന്‍െറ സന്ദേശം ഞാന്‍ വീണ്ടും വീണ്ടും അവര്‍ക്കയച്ചു. അവര്‍ക്ക് എന്‍െറ സന്ദേശം നല്‍കാന്‍ ഞാന്‍ എന്‍െറ ദാസന്മാ രായ പ്രവാചകരെ ഉപയോഗിച്ചു. പക്ഷേ അവര്‍ ശ്രദ്ധിച്ചില്ല.”യഹോവയില്‍ നിന്നുള്ള താകുന്നു ഈ സന്ദേശം
20 “പ്രവാസികളായു ള്ളോരേ, നിങ്ങളെ ഞാന്‍ യെരൂശലേമില്‍ നിന്നും ബാബിലോണിലേക്ക് ഓടിച്ചു വിട്ടു. അതിനാല്‍ യഹോവയുടെ സന്ദേശം ചെവി ക്കൊള്ളുക.”
21 യസേയാവിന്‍െറ പുത്രന്‍ സിദെക്കീയാ വിന്‍െറയും കോലായാവിന്‍െറയും പുത്ര നായ ആഹാബിനെപ്പറ്റിയും സര്‍വശക്ത നായ യഹോവ ഇപ്രകാരം പറയുന്നു: “ഈ രണ്ടുപേരും നിങ്ങളോടു നുണ പ്രസംഗിക്കു കയാണ്. അവരുടെ സന്ദേശം എന്നില്‍നി ന്നുള്ളതാണെന്നവര്‍ പറഞ്ഞിരിക്കുന്നു. പക്ഷേ അവര്‍ നുണ പറയുകയാണ്. ആ രണ്ടു പ്രവാചകരെയും ഞാന്‍ ബാബിലോ ണിലെ രാജാവായ നെബൂഖദ്നേസരിനു നല്‍കും. നെബൂഖദ്നേസര്‍ അവരിരുവ രെയും ബാബിലോണില്‍ തടവുകാരായി നിങ്ങളുടെമുന്പില്‍ വച്ചു വധിക്കുകയും ചെയ്യും.
22 അന്യര്‍ക്കുണ്ടാകുന്ന ദോഷാനുഭവ ങ്ങളെപ്പറ്റിയുള്ള ഉദാഹരണത്തിന് സകല യെഹൂദത്തടവുകാരും അവരെ ചൂണ്ടിക്കാട്ടും. ആ തടവുകര്‍ പറയും: ‘യഹോവ നിങ്ങളെ സിദെക്കീയാവിനെയും ആഹാബിനെയും പോലെ കരുതട്ടെ. ബാബിലോണ്‍രാജാവ് അവരിരുവരെയും ചുട്ടുകൊന്നു!’
23 യിസ്രാ യേലുകാര്‍ക്കിടയില്‍ തിന്മകള്‍ ചെയ്തത് ആ രണ്ടു പ്രവാചകന്മാരാണ്. അയല്‍ക്കാ രന്‍െറ ഭാര്യയുമായി അവര്‍ വ്യഭിചാര പാപം ചെയ്തു. അവര്‍ നുണ പറയുകയും ആ നുണകള്‍ യഹോവയായ എന്‍െറ സന്ദേ ശമാണെന്നു പറയുകയും ചെയ്തു. അക്കാ ര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ അവരോടാവശ്യ പ്പെട്ടിട്ടില്ല. അവരെന്താണു ചെയ്തതെന്ന് എനിക്കറിയാം ഞാനൊരു സാക്ഷിയാണ്.”യഹോവയില്‍നിന്നുള്ള സന്ദേശമാകുന്നു ഇത്.
ശെമയ്യാവിനുള്ള ദൈവ ത്തിന്‍െറ സന്ദേശം
24 ശെമയ്യാവിനും ഒരു സന്ദേശം നല്‍കുക. നെഹെലാംകൂടുംബക്കാരനാണ് ശെമയ്യാവ്.
25 സര്‍വശക്തനായ യഹോവ, യിസ്രായേലി ന്‍െറ ദൈവം പറയുന്നു: “ശെമയ്യാവേ, യെരൂശ ലേമിലെ സകല ജനങ്ങള്‍ക്കും നീ കത്തയച്ചു. മയസേയാവിന്‍െറ പുത്രനായ സെഫന്യാവ് എന്ന പുരോഹിതനും നീ കത്തുകളയച്ചു. സക ല പുരോഹിതന്മാര്‍ക്കും നീ കത്തുകളയച്ചു. ആ കത്തുകള്‍ നീ നിന്‍െറ സ്വന്തം നാമത്തി ലാണ്, യഹോവയുടെ അധികാരത്തിലല്ല അയച്ചത്.
26 ശെമയ്യാവേ, സെഫന്യാവിനുള്ള കത്തില്‍ നീ പറഞ്ഞത് ഇതാകുന്നു: ‘സെഫ ന്യാവേ, യെഹോയാദയുടെ സ്ഥാനത്ത് യഹോ വ നിന്നെ പുരോഹിതനാക്കിയിരിക്കുന്നു. നീ യഹോവയുടെ ആലയത്തിന്‍െറ ചുമതലക്കാര നാകേണ്ടവനാകുന്നു. പ്രവാചകനെപ്പോലെ അഭിനയിക്കുന്ന ഏതു ഉന്മാദക്കാരനെയും നീ ബന്ധിക്കണം. അയാളുടെ കാലുകള്‍ വലിയ തടിക്കട്ടകള്‍ക്കിടയിലിടുകയും കഴുത്തില്‍ ഇരു ന്പുവളയമിടുകയും വേണം.
27 ഇപ്പോള്‍ യിരെ മ്യാവ് ഒരു പ്രവാചകനെപ്പോലെ നടിക്കുക യാണ്. പിന്നെ നീയെന്താണ് അവനെ പിടികൂ ടാത്തത്?
28 യിരെമ്യാവ് ബാബിലോണിലുള്ള ഞങ്ങള്‍ക്ക് ഈ സന്ദേശമയച്ചിരുന്നു: “ബാബി ലോണിലുള്ള നിങ്ങള്‍ വളരെക്കാലത്തേക്ക് അവിടെയായിരിക്കും. അതിനാല്‍ അവിടെ വീടു പണിത് വാസമുറപ്പിക്കുക. ഫലവൃക്ഷ ങ്ങള്‍ നട്ടുവളര്‍ത്തി അതില്‍നിന്നും കിട്ടുന്നതു തിന്നുക.’”
29 പുരോഹിതനായ സെഫന്യാവ് ആ കത്ത് പ്രവാചകനായ യിരെമ്യാവിന് വായിച്ചുകൊ ടുത്തു.
30 അപ്പോള്‍ യഹോവയില്‍ നിന്നുള്ള സന്ദേശം യിരെമ്യാവിനു ലഭിച്ചു:
31 “യിരെ മ്യാവേ, ബാബിലോണിലെ സകലതടവുകാ ര്‍ക്കും ഈ സന്ദേശമയയ്ക്കുക: ‘നെഹെലാം കുടുംബക്കാരനായ ശെമയ്യാവിനെപ്പറ്റി യഹോ വ പറയുന്നത് ഇതാകുന്നു: ശെമയ്യാവ് നിങ്ങ ളോടു പ്രസംഗിച്ചു. പക്ഷേ അവനെ ഞാന യച്ചതല്ല. ശെമയ്യാവ് നിങ്ങളെക്കൊണ്ട് ഒരു നുണ വിശ്വസിപ്പിക്കുകയായിരുന്നു.
32 ശെമ യ്യാവ് അങ്ങനെ ചെയ്തതിനാല്‍ യഹോവ പറയുന്നത് ഇപ്രകാരമാകുന്നു: നെഹെലാമി ന്‍െറ കുടുംബക്കാരായ ശെമയ്യാവിനെ ഞാന്‍ ഉടനെ ശിക്ഷിക്കും. അവന്‍െറ കുടുംബത്തെ ഞാന്‍ നിശേഷം നശിപ്പിക്കും. എന്‍െറ ജനത്തി നായി ഞാന്‍ ചെയ്യുന്ന നന്മകളൊന്നും അവന് പങ്കിടാനാകില്ല.’”-യഹോവയില്‍നിന്നുള്ള സ ന്ദേശമാകുന്നു ഇത്-‘”ജനങ്ങളെ യഹോവയ്ക്കെ തിരെ തിരിയാന്‍ പഠിപ്പിച്ചതിനാല്‍ ശെമയ്യാ വിനെ ഞാന്‍ ശിക്ഷിക്കും.’”