3
“ഒരുവന്‍ ഭാര്യയുമായുള്ള വിവാഹബന്ധം മുറിയ്ക്കുകയും അവള്‍ അയാളെ വിട്ട് മറ്റൊരുവനെ വിവാഹം കഴിക്കുകയും ചെയ് താല്‍
അയാള്‍ക്കു വീണ്ടും അവളുടെ അടു ത്തേക്കു വരുവാനാകുമോ? ഇല്ല!
അയാള്‍ അവ ളുടെ അടുത്തേക്കു തിരികെവന്നാല്‍ ആ ദേശം ‘ചെളി’പുരണ്ടതാകും.
യെഹൂദേ, നീ വ്യാജദൈ വങ്ങളായ അനേകം കാമുകന്മാരുള്ള ഒരു വേശ്യ യെപ്പോലെ പെരുമാറി.
ഇപ്പോള്‍, നീ എന്‍െറ യടുത്തേക്കു തിരികെ വരാനുമാഗ്രഹിക്കുന്നു!”
യഹോവയില്‍നിന്നുള്ള സന്ദേശമായിരുന്നു ഇത്.
“യെഹൂദയേ മൊട്ടക്കുന്നുകളിലേക്കു നോക്കു ക.
നീ വ്യാജദൈവങ്ങളായ കാമുകന്മാരുമായി വേഴ്ച നടത്താത്ത ഒരു സ്ഥലമെങ്കിലും അവി ടെയുണ്ടോ?
അരബ്യര്‍ മരുഭൂമിയില്‍ കാത്തി രിക്കുന്പോലെ
നീ വഴിയോരത്ത് കാമുകന്മാരെ ക്കാത്തിരുന്നിരുന്നു.
ദേശത്തെ നീ ‘അഴുക്കു’ പുര ണ്ടതാക്കി!
എങ്ങനെയെന്നോ? നീ അനേകം തിന്മകള്‍ ചെയ്യുകയും
എന്നോട് അവിശ്വസ്ത നായിരിക്കുകയും ചെയ്തു.
നീ പാപം ചെയ്തു, അതിനാല്‍ മഴ പെ യ്തില്ല.
വസന്തകാലമഴയുമുണ്ടായിരുന്നില്ല.
എന്നാലും നീ ലജ്ജിക്കാന്‍ കൂട്ടാക്കുന്നില്ല.
നിന്‍െറ മുഖഭാവം നാണംകെടാന്‍ കൂട്ടാക്കാത്ത പ്പോഴത്തെ വേശ്യയുടേതുപോലെ ആയിരുന്നു.
സ്വന്തം പ്രവൃത്തികളില്‍ ലജ്ജിക്കാന്‍ നീ കൂട്ടാ ക്കിയില്ല.
എന്നിട്ടും നീയെന്നെ ‘പിതാവ്’ എന്നു വിളി ക്കുന്നു.
നീ പറഞ്ഞു, ‘ഞാന്‍ കുട്ടിയായിരു ന്നപ്പോള്‍ മുതല്‍ നീയെന്‍െറ സുഹൃത്തായി രുന്നു.’
‘ദൈവത്തിന് എപ്പോഴും എന്നോടു കോപ മുണ്ടാകയില്ല.
ദൈവത്തിന്‍െറ കോപം നിത്യ മായിരിക്കില്ല.’ എന്നും നീ പറഞ്ഞു.
“യെഹൂ ദയേ, നീ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും
നിനക്കാവുന്നത്ര തിന്മയും നീ ചെയ്തു.”
ദുഷിച്ച രണ്ടു സഹോദരിമാര്‍: യിസ്രായേലും യെഹൂദയും
യോശീയാരാജാവിന്‍െറ ഭരണകാലത്ത് യഹോവ എന്നോടു സംസാരിച്ചു. യഹോവ പറഞ്ഞു: “യിരെമ്യാവേ, യിസ്രായേലിന്‍െറ തിന്മ കലര്‍ന്ന പ്രവൃത്തികള്‍ നീ കണ്ടില്ലേ? അവള്‍ എന്നോടെത്രമാത്രം അവിശ്വസ്തയാ ണെന്നു നീ കണ്ടു. എല്ലാ കുന്നുകള്‍ക്കു മുക ളിലും പച്ചമരച്ചുവട്ടിലും അവള്‍ വിഗ്രഹങ്ങ ളുമൊത്തു വ്യഭിചരിച്ചു. ഞാന്‍ സ്വയം പറ ഞ്ഞു, ‘ഈ തിന്മകളെല്ലാം ചെയ്തുകഴിയു ന്പോള്‍ യിസ്രായേല്‍ എന്‍െറയടുത്തേക്കു തിരി കെ വരും.’ പക്ഷേ അവള്‍ എന്‍െറയടുത്തേക്കു തിരികെ വന്നില്ല. യിസ്രായേലിന്‍െറ അവിശ്വ സ്തയായ സഹോദരി യെഹൂദാ അവള്‍ ചെയ്തതെന്തെന്നു കാണുകയും ചെയ്തു. യി സ്രായേല്‍ അവിശ്വസ്തയായിരുന്നു. ഞാന വളെ എന്തിനു ദൂരേക്കയച്ചു എന്ന് അവള്‍ക്ക റിയുകയും ചെയ്യാം. അവള്‍ വ്യഭിചാരപാപം ചെയ്തതിനാലാണു ഞാനവളുമായി ബന്ധം വേര്‍പെടുത്തിയതെന്ന് യിസ്രായേലിന് അറി യുകയും ചെയ്യാം. പക്ഷേ അത് അവളുടെ അവിശ്വസ്തയായ സഹോദരിയെ ഭയപ്പെടു ത്തിയില്ല. യെഹൂദാ ഭയന്നില്ല. യെഹൂദാ പുറ ത്തിറങ്ങി വേശ്യയെപ്പോലെ പെരുമാറുകയും ചെയ്തു. താനൊരു വേശ്യയെപ്പോലെയാണു പെരുമാറുന്നതെന്നത് യെഹൂദാ കരുതിയതേ യില്ല. അങ്ങനെ അവള്‍ രാജ്യത്തെ ‘അഴുക്കു’ പുരണ്ടതാക്കി. കല്ലിലും തടിയിലും നിര്‍മ്മിച്ച വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ടാണവള്‍ വ്യഭിചാരപാപം ചെയ്തത്. 10 യിസ്രായേലി ന്‍െറ അവിശ്വസ്തസഹോദരിയായ യെഹൂദാ പൂര്‍ണ്ണമനസ്സോടെ എന്‍െറയടുത്തേക്കു വന്നി ല്ല. എന്‍െറയടുക്കലേക്കു മടങ്ങിവന്നെന്ന് അവള്‍ വെറുതെ നടിക്കുകമാത്രമായിരുന്നു.”യഹോവയില്‍ നിന്നുള്ള സന്ദേശമായിരുന്നു ഇത്.
11 യഹോവ എന്നോടു പറഞ്ഞു, “യിസ്രാ യേല്‍ എന്നോടു വിശ്വസ്തയായിരുന്നില്ല. പക്ഷേ അവള്‍ക്ക് അവിശ്വസ്ത യെഹൂദയേ ക്കാള്‍ ന്യായീകരണമുണ്ടായിരുന്നു. 12 യിരെ മ്യാവേ, വടക്കോട്ടു നോക്കി ഈ സന്ദേശം പറയുക:
‘യിസ്രായേലിന്‍െറ അവിശ്വസ്തജനമേ, തിരിച്ചു വരിക.’
യഹോവയില്‍ നിന്നായിരുന്നു ഈ സന്ദേശം.
‘നിന്നോടുള്ള നീരസപ്പെടല്‍ ഞാനവസാനിപ്പിക്കും.
ഞാന്‍ കരുണ നിറഞ്ഞ വനാകുന്നു.’
യഹോവയില്‍നിന്നായിരുന്നു ഈ സന്ദേശം. ‘നിന്നോടു ഞാനെക്കാലവും കോപി ക്കുകയില്ല.
13 പക്ഷേ നീ നിന്‍െറ പാപം തിരിച്ചറിയണം.
നീ നിന്‍െറ ദൈവമാകുന്ന യഹോവയ്ക്കെ തിരെ തിരിഞ്ഞു.
അതാണു നിന്‍െറ പാപം.
അന്യദേശക്കാരുടെ വിഗ്രഹങ്ങളെ നീ ആരാധി ച്ചു.
ഓരോ പച്ചമരത്തിനു ചുവട്ടിലും നീ ആ വിഗ്രഹങ്ങളെ ആരാധിച്ചു.
നീയെന്നെ അനു സരിച്ചില്ല.’
”യഹോവയില്‍ നിന്നായിരുന്നു ഈ സന്ദേശം.
14 “നിങ്ങള്‍ അവിശ്വസ്തര്‍. പക്ഷേ എന്നിലേക്കു മടങ്ങിവരിക!”യഹോവയില്‍ നിന്നുള്ള സന്ദേശമായിരുന്നു അത്.
“ഞാന്‍ നിന്‍െറ യജമാനനാകുന്നു. ഓരോ നഗരത്തില്‍നിന്നും ഒരാളെ വീതവും ഓരോ കുടുംബത്തില്‍നിന്നും രണ്ടു പേരെ വീതവും എടുത്ത് ഞാന്‍ നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും. 15 പിന്നെ നിങ്ങള്‍ക്കു ഞാന്‍ പുതിയ ഇടയന്മാരെ നല്‍കും. ആ ഇടയന്മാര്‍ എന്നോടു വിശ്വസ്തരായിരിക്കും. അവര്‍ നിന്നെ അറിവും ധാരണാശക്തിയും കൊണ്ടു നയിക്കും. 16 ആ സമയത്ത് നിങ്ങളനവധിപേര്‍ നാട്ടിലുണ്ടാകും.”യഹോവയില്‍ നിന്നുള്ള സന്ദേശമായിരുന്നു ഇത്.
“അന്ന്, ‘യഹോവയുടെ സാക്ഷ്യപെട്ടകം കൈവശമുണ്ടായിരുന്ന ദിനങ്ങള്‍ ഞാന്‍ ഓര്‍ മ്മിക്കുന്നു’ എന്ന് ആരും വീണ്ടും പറയുകയില്ല. വിശുദ്ധപെട്ടകത്തെപ്പറ്റി അവരൊരിക്കലും വീണ്ടും ചിന്തിക്കുകയേ ഇല്ല. അവര്‍ അത് അനുസ്മരിക്കുകയോ വിട്ടുകളയുകയോ ചെ യ്യില്ല. മറ്റൊരു വിശുദ്ധപെട്ടകം അവരുണ്ടാക്കു കയുമില്ല. 17 ആ സമയം, യെരൂശലേം, ‘യഹോവ യുടെ സിംഹാസനം’ എന്നു വിളിക്കപ്പെടും. സകലരാഷ്ട്രങ്ങളും യഹോവയുടെ നാമത്തെ ആദരിക്കുവാന്‍ യെരൂശലേംനഗരത്തില്‍ വരും. അവരിനി തങ്ങളുടെ തിന്മനിറഞ്ഞ കഠിനഹൃ ദയത്വം പിന്തുടരില്ല. 18 ആ ദിവസങ്ങളില്‍ യെ ഹൂദകുടുംബം യിസ്രായേല്‍കുടുംബത്തോടു ചേരും. അവര്‍ വടക്കന്‍ ദേശത്തുനിന്നും ഒരുമി ച്ചുചേര്‍ന്നു വരും. അവരുടെ പൂര്‍വികര്‍ക്കു ഞാന്‍ നല്‍കിയ ദേശത്തേക്ക് അവര്‍ വരും.
19 “യഹോവയായ ഞാന്‍ എന്നോടു തന്നെ പറഞ്ഞു,
‘നിങ്ങളെ എന്‍െറ സ്വന്തം മക്കളെ പ്പോലെ കരുതാന്‍ ഞാനാഗ്രഹിക്കുന്നു.
സന്തു ഷ്ടമായൊരു ദേശം നിങ്ങള്‍ക്കു തരാന്‍ ഞാനാ ഗ്രഹിക്കുന്നു.
മറ്റേതൊരു രാഷ്ട്രത്തെക്കാളും മനോഹരമായ ദേശം.’
നിങ്ങളെന്നെ ‘പിതാവേ’ എന്നു വിളിക്കുമെന്നു ഞാന്‍ കരുതി.
നിങ്ങ ളെപ്പോഴും എന്നെ പിന്തുടരുമെന്നു ഞാന്‍ കരുതി.
20 പക്ഷേ നീ ഭര്‍ത്താവിനോടു വിശ്വാസം പുലര്‍ത്താത്ത ഭാര്യയെപ്പോലെ ആയിരുന്നു.
യിസ്രായേല്‍ കുടുംബമേ, നീ എന്നോട് അവി ശ്വസ്തമായിരുന്നു!”
യഹോവയില്‍ നിന്നുള്ള തായിരുന്നു ഈ സന്ദേശം.
21 മൊട്ടക്കുന്നുകളില്‍ നിനക്കു നിലവിളികേള്‍ ക്കാം.
യിസ്രായേല്‍ജനത നിലവിളിക്കുകയും കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുകയുമാണ്.
അവര്‍ വളരെ ദുഷ്ടരായി.
തങ്ങളുടെ ദൈവമാ കുന്ന യഹോവയെ അവര്‍ മറന്നു.
22 യഹോവ ഇത്രയും കൂടി പറഞ്ഞു, “യിസ്രാ യേലുകാരേ, നിങ്ങളെന്നോട് അവിശ്വസ്തരാ യിരുന്നു.
പക്ഷേ എന്നിലേക്കു മടങ്ങിവരിക! മടങ്ങിവരിക.
നിങ്ങള്‍ എന്നോടു അവിശ്വ സ്തരായിരിക്കുന്നതിന് നിങ്ങളോടു ഞാന്‍ പൊറുക്കുകയും ചെയ്യാം.”
ജനം പറയണം, “അതെ, ഞങ്ങള്‍ നിന്നിലേക്കു വരും.
നീ ഞങ്ങ ളുടെ ദൈവമാകുന്ന യഹോവയാകുന്നു.
23 കുന്നുകളില്‍ വിഗ്രഹങ്ങളെ ആരാധിക്കു ന്നതു ഭോഷത്തമായിരുന്നു.
പര്‍വതങ്ങളിലെ സത്ക്കാരങ്ങള്‍ തെറ്റായിരുന്നു.
തീര്‍ച്ചയായും, യിസ്രായേലിന്‍െറ രക്ഷ
നമ്മുടെ ദൈവമാകു ന്ന യഹോവയില്‍നിന്നും വരുന്നു.
24 നമ്മുടെ പിതാക്കന്മാര്‍ക്കുള്ളതെല്ലാം വ്യാജ ദൈവമായ ബാല്‍ തിന്നിരിക്കുന്നു.
നമ്മള്‍ കുട്ടി കളായിരുന്നപ്പോള്‍ മുതല്‍ ഇതു സംഭവിച്ചി രുന്നു.
ഭീകര വ്യാജദൈവം നമ്മുടെ പിതാക്ക ന്മാരുടെ കുഞ്ഞാടുകളെയും കാലികളെയും
പുത്രന്മാരെയും പുത്രിമാരെയും തിന്നു.
25 നമ്മള്‍ അപമാനം കൊണ്ടു നിലത്തു കിട ക്കട്ടെ.
നമ്മുടെ അപമാനം ഒരു പുതപ്പുപോലെ നമ്മെ മൂടട്ടെ.
നമ്മള്‍ നമ്മുടെ ദൈവമാകുന്ന യഹോവയ്ക്കെതിരെ പാപം ചെയ്തിരിക്കുന്നു.
നമ്മളും നമ്മുടെ പിതാക്കന്മാരും പാപം ചെയ് തിരിക്കുന്നു.
കുട്ടിക്കാലം മുതല്‍ക്കുതന്നെ
നാം നമ്മുടെ ദൈവമാകുന്ന യഹോവയെ അനുസ രിച്ചിട്ടില്ല.”