ദൈവത്തിന്‍െറ വാഗ്ദാനം
33
1 യഹോവയില്‍നിന്നുള്ള സന്ദേശം രണ്ടാം തവണയും യിരെമ്യാവിനു ലഭിച്ചു. യിരെമ്യാവ് അപ്പോഴും കാവല്‍ക്കാരുടെ അങ്ക ണത്തില്‍ ബന്ധിതനായിരുന്നു.
2 യഹോവ ഭൂമി യെ സൃഷ്ടിക്കുകയും അതിനെ സുരക്ഷിത മായി കാക്കുകയും ചെയ്യുന്നു. യഹോവ എന്നാ കുന്നു അവന്‍െറ നാമം. യഹോവ പറയുന്നു,
3 “യെഹൂദയേ, എന്നോടു പ്രാര്‍ത്ഥിക്കുക, ഞാന്‍ നിന്നോടുത്തരം പറയും. നിന്നോടു ഞാന്‍ പ്രധാന രഹസ്യങ്ങള്‍ പറയും. ഇക്കാര്യങ്ങള്‍ നീ മുന്പു കേട്ടിട്ടുണ്ടാവില്ല.
4 യഹോവയാകുന്നു യിസ്രായേലിന്‍െറ ദൈവം. യെരൂശലേമിലെ വസതികളെപ്പറ്റിയും യെഹൂദയിലെ രാജകൊ ട്ടാരങ്ങളെപ്പറ്റിയും യഹോവ ഇപ്രകാരം പറയു ന്നു. ശത്രു ആ ഭവനങ്ങള്‍ തകര്‍ക്കും. നഗരമ തിലുകളുടെ മുകള്‍വരെ ശത്രു ചെറുകുന്നുകള്‍ നിര്‍മ്മിക്കും. ശത്രു വാളുകള്‍കൊണ്ട് ഈ നഗര ങ്ങളിലുള്ളവരോടു യുദ്ധം ചെയ്യും.
5 “യെരൂശലേം നിവാസികള്‍ നിരവധി തിന്മ കള്‍ ചെയ്തിരിക്കുന്നു. അവരോടു ഞാന്‍ കോ പിച്ചിരിക്കുന്നു. ഞാനവര്‍ക്കെതിരെ തിരിഞ്ഞി രിക്കുന്നു. അതിനാല്‍ ഞാനവിടെ നിരവധി പേരെ വധിക്കും. ബാബിലോണുകാരുടെ സൈ ന്യം യെരൂശലേമിനെതിരെ യുദ്ധം ചെയ്യാന്‍ വരും. യെരൂശലേമിലെ വീടുകളില്‍ അനേകമ നേകം മൃതദേഹങ്ങളുണ്ടാകും.
6 “എന്നാല്‍, അപ്പോള്‍ ഞാന്‍ ആ നഗരവാ സികളെ സുഖപ്പെടുത്തും (ക്ഷമിക്കും). അവര്‍ ക്കു ഞാന്‍ സമാധാനവും സുരക്ഷയും നല്‍കും.
7 യെഹൂദയെയും യിസ്രായേലിനെയും ഞാന്‍ അവരുടെ ദേശത്തേക്കു പ്രവാസത്തില്‍നിന്ന് തിരികെകൊണ്ടുവരും. അവരെ ഞാന്‍ പഴയതു പോലെ ശക്തമാക്കും.
8 അവര്‍ എനിക്കെതിരെ പാപം ചെയ്തു- എന്നാല്‍ ആ പാപം ഞാന്‍ കഴുകിക്കളയും. അവര്‍ എനിക്കെതിരെ യുദ്ധം ചെയ്തു-പക്ഷേ അവരോടു ഞാന്‍ ക്ഷമിക്കും.
9 അനന്തരം യെരൂശലേം അത്ഭുതകരമായ ഒരു സ്ഥലമാകും. മനുഷ്യര്‍ അഹ്ലാദിക്കും. അന്യരാ ജ്യക്കാര്‍ അതിനെ വാഴ്ത്തുകയും ചെയ്യും. അവിടെ സംഭവിക്കുന്ന നന്മകളെപ്പറ്റി അവര്‍ കേള്‍ക്കുന്പോഴാണങ്ങനെ സംഭവിക്കുക. യെരൂ ശലേമിനോടു ഞാന്‍ ചെയ്യുന്ന നന്മകളെപ്പറ്റി അവര്‍ കേള്‍ക്കും.
10 “നിങ്ങള്‍ പറയുന്നു, ‘ഞങ്ങളുടെ രാജ്യം ഒരു ശൂന്യമരുഭൂമിയാകുന്നു. അവിടെ മനുഷ്യ രോ മൃഗങ്ങളോ വസിക്കുന്നില്ല.’ യെരൂശലേ മിലെ തെരുവുകളിലും യെഹൂദയിലെ പട്ടണ ങ്ങളിലും ഇപ്പോള്‍ ശാന്തതയാണ്. എന്നാല്‍ ഉടന്‍ തന്നെ അവിടം ശബ്ദമുഖരിതമാകും.
11 അവിടെ ആഹ്ലാദത്തിന്‍െറയും സന്തോഷത്തി ന്‍െറയും ശബ്ദങ്ങള്‍ നിറയും. വധൂവരന്മാരുടെ ആഹ്ലാദശബ്ദം അവിടെ നിറയും. ജനങ്ങള്‍ യഹോവയുടെ ആലയത്തിലേക്കു വഴിപാടു കളുമായി വരുന്നതിന്‍െറ ശബ്ദമുണ്ടാകും. അവര്‍ പറയും, ‘സര്‍വശക്തനായ യഹോവ വാഴ്ത്തപ്പെടട്ടെ! യഹോവ നല്ലവനാകുന്നു! യഹോവയുടെ കാരുണ്യം നിത്യമായി തുടരു ന്നു!’ ഞാന്‍ വീണ്ടും യെഹൂദയോടു നന്മകള്‍ ചെയ്യുമെന്നതിനാല്‍ ജനം ഇങ്ങനെ പറയും, ഇത് ആരംഭത്തിലേതു പോലെയായിരിക്കും.”യഹോവ ഇക്കാര്യങ്ങള്‍ പറഞ്ഞു.
12 സര്‍വശക്തനായ യഹോവ പറയുന്നു, “ഇവിടം ഇപ്പോള്‍ ശൂന്യമാണ്. ഇവിടെ മനു ഷ്യരോ മൃഗങ്ങളോ വസിക്കുന്നില്ല. പക്ഷേ യെ ഹൂദയിലെ പട്ടണങ്ങളിലെല്ലാം മനുഷ്യരുണ്ടാ കും. അവിടെ ഇടയന്മാരും അവരുടെ ആട്ടിന്‍ പറ്റത്തിനു വിശ്രമിക്കാന്‍ പുല്‍മേടുകളുമുണ്ടാ കും.
13 ആട്ടിന്‍പറ്റം മുന്പേ നടക്കുന്പോള്‍ ഇടയ ന്മാര്‍ അവയെ എണ്ണുന്നു. മനുഷ്യര്‍ രാജ്യമെ ന്പാടും ആടുകളെ എണ്ണും.-കുന്നിന്‍പ്രദേശ ത്തും പടിഞ്ഞാറന്‍ മലയടിവാരത്തിലും നെ ഗെവിലും മറ്റെല്ലാ യെഹൂദപട്ടണങ്ങളിലും.”
നല്ല ശാഖ
14 യഹോവയില്‍ നിന്നുള്ളതാകുന്നു ഈ സന്ദേശം: “യിസ്രായേലുകാര്‍ക്കും യെഹൂദക്കാ ര്‍ക്കും ഞാനൊരു വിശിഷ്ടവാഗ്ദാനം ചെയ്തു. ഞാന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പ്രാവര്‍ ത്തികമാക്കുന്ന കാലം വരവായി.
15-16 അപ്പോള്‍ ദാവീദിന്‍െറ കുടുംബത്തില്‍നിന്നും ഞാനൊരു നല്ല ‘ശാഖ’യെ വളര്‍ത്തും. രാജ്യത്തിനു നല്ലതും ശരിയുമായവ ആ നല്ല ‘ശാഖ’ ചെയ്യും. ഈ ‘ശാഖ’യുടെ കാലത്ത് യെഹൂദയിലെ ജനങ്ങള്‍ രക്ഷിക്കപ്പെടും. ജനങ്ങള്‍ യെരൂശലേമില്‍ സുര ക്ഷിതരായി ജീവിക്കും. ‘ഞങ്ങളുടെ ദൈവം നല്ല വനാകുന്നു’* ഞങ്ങളുടെ … നല്ലവനാകുന്നു യഹോവയാണ് നമ്മുടെ നീതി.+
17 യഹോവ പറയുന്നു, “ദാവീദിന്‍െറകുടും ബത്തില്‍ നിന്നൊരാള്‍ എല്ലായ്പ്പോഴും സിം ഹാസനത്തിലിരിക്കുകയും യിസ്രായേല്‍രാഷ് ട്രത്തെ ഭരിക്കുകയും ചെയ്യും.
18 ലേവിയുടെ കുടുംബത്തില്‍നിന്നും എപ്പോഴും പുരോഹിത ന്മാരുമുണ്ടായിരിക്കും. ആ പുരോഹിതന്മാര്‍ എപ്പോഴും എന്‍െറ മുന്പില്‍ നില്‍ക്കുകയും എനിക്കു ഹോമയാഗങ്ങളും ധാന്യബലികളും അര്‍പ്പിക്കുകയും ചെയ്യും.”
19 യഹോവയില്‍ നിന്നുള്ള ഈ സന്ദേശം യിരെമ്യാവിനു ലഭിച്ചു.
20 യഹോവ പറയുന്നു, “രാത്രിയും പകലുമായി എനിക്കൊരു കരാറു ണ്ട്. അവര്‍ എന്നെന്നേക്കും തുടരുമെന്ന് ഞാന്‍ സമ്മതിച്ചിട്ടുണ്ട്. ആ കരാര്‍ മാറ്റാന്‍ നിങ്ങള്‍ക്കാ വില്ല. ആ കരാര്‍ നിങ്ങള്‍ക്കു മറ്റാന്‍ കഴിഞ്ഞാല്‍
21 ദാവീദും ലേവിയുമായുള്ള എന്‍െറ കരാറും നിങ്ങള്‍ക്കു മാറ്റാനാവും. അപ്പോള്‍ ദാവീദി ന്‍െറ പിന്‍ഗാമികള്‍ രാജാക്കന്മാരോ ലേവി യുടെ പിന്‍ഗാമികള്‍ പുരോഹിതന്മാരോ ആയിരിക്കില്ല.
22 എന്നാല്‍ ഞാന്‍ എന്‍െറ ദാസ നായ ദാവീദിനും ലേവിയുടെ ഗോത്രക്കാര്‍ക്കും നിരവധി പിന്‍ഗാമികളെ നല്‍കുകയും ചെയ്യും. ആകാശത്തെ എണ്ണമറ്റ നക്ഷത്രങ്ങളു ടെയത്രയുണ്ടായിരിക്കും അവര്‍. കടല്‍പ്പുറത്തെ മണല്‍ത്തരികളുടെയത്രയും ഉണ്ടായിരിക്കും അവര്‍. ആര്‍ക്കും അതെണ്ണാനാവില്ല.”
23 യിരെമ്യാവിന് യഹോവയില്‍നിന്നുള്ള ഈ സന്ദേശം ലഭിച്ചു:
24 “യിരെമ്യാവേ, ജനങ്ങ ളെല്ലാം എന്തുപറയുന്നുവെന്നു നീ കേട്ടിരുന്നു വോ? അവര്‍ പറയുകയാണ്, ‘യിസ്രായേല്‍, യെഹൂദാ എന്നീ കുടുംബങ്ങളില്‍നിന്ന് യഹോ വ അകന്നുപോയി. യഹോവ അവരെ തെര ഞ്ഞെടുക്കുകയും പിന്നെ തിരസ്കരിക്കുകയും ചെയ്തു.’ ഒരു ജനതയായി തുടരാന്‍ അവരി ഷ്ടപ്പെടാത്ത നിലയില്‍ എന്‍െറ ജനതയെ അവര്‍ വെറുത്തു.”
25 യഹോവ പറയുന്നു, “രാവും പകലുമാ യുള്ള എന്‍െറ കരാര്‍ തുടര്‍ന്നില്ലെങ്കില്‍, ആകാ ശത്തിനും ഭൂമിക്കുമായി ഞാന്‍ നിയമങ്ങളുണ്ടാ ക്കുന്നില്ലെങ്കില്‍, ഞാന്‍ ആ ജനതയെ വിട്ടുപോ യേക്കാം.
26 പിന്നെ ഞാന്‍ യാക്കോബിന്‍െറ പിന്‍ഗാമികളില്‍നിന്നും അകന്നേക്കാം. പിന്നെ, അബ്രാഹാമിന്‍െറയും യിസ്ഹാക്കിന്‍െറയും യാക്കോബിന്‍െറയും പിന്‍ഗാമികളുടെ ഭരണാ ധിപന്മാരാകാന്‍ ദാവീദിന്‍െറ പിന്‍ഗാമികളെ ഞാന്‍ അനുവദിച്ചെന്നുവരികയില്ല. പക്ഷേ ദാവീദ് എന്‍െറ ദാസനാകുന്നു. അവരോടു ഞാന്‍ കാരുണ്യം കാട്ടുകയും ചെയ്യും. ആ ജന ങ്ങള്‍ക്കു ഞാന്‍ പിന്നെയും നന്മകളുണ്ടാക്കുക യും ചെയ്യും.”