ഉത്തമോദാഹരണമായ രേഖാ ബിന്‍െറ കുടുംബം
35
1 യെഹോയാക്കീം യെഹൂദയിലെ രാജാ വായിരുന്ന കാലത്ത് യിരെമ്യാവിനു യഹോവയില്‍ നിന്നുള്ള സന്ദേശം ലഭിച്ചു. യോശീയാരാജാവിന്‍െറ പുത്രനായിരുന്നു യെ ഹോയാക്കീം. യഹോവയില്‍ നിന്നുള്ള സന്ദേ ശം ഇതായിരുന്നു:
2 “യിരെമ്യാവേ, രേഖാബി ന്‍െറ കുടുംബത്തിലേക്കു പോവുക. യഹോവ യുടെ ആലയത്തിലെ പാര്‍ശ്വമുറികളില്‍ ഒന്നി ലേക്കു വരാന്‍ അവരോടാവശ്യപ്പെടുക. അവര്‍ ക്കു കുടിക്കാന്‍ വീഞ്ഞു നല്‍കുക.”
3 അതിനാല്‍ ഞാന്‍ യയസന്യാവിനെ തേടിപ്പോയി. ഹബ സിന്യാവ് എന്നൊരാളുടെ പുത്രനായ യിരെ മ്യാവിന്‍െറ പുത്രനായിരുന്നു യയസന്യാവ്, യയസന്യാവിന്‍െറ എല്ലാ സഹോദരന്മാരെയും പുത്രന്മാരെയും ഞാന്‍ കണ്ടുമുട്ടി. രേഖാബ്യകു ടുംബത്തെ മുഴുവനും എനിക്ക് ഒരു മിച്ചുകിട്ടി.
4 പിന്നെ, ഞാന്‍ രേഖാബ്യകുടുംബത്തെ മുഴുവ നും യഹോവയുടെ ആലയത്തിലേക്കു കൊണ്ടു വന്നു.-ഹാനാന്‍െറ പുത്രന്മാരുടെ മുറിയെന്നറി യപ്പെടുന്ന മുറിയിലേക്കു ഞങ്ങള്‍ പോയി- ഇഗ്ദല്യാ എന്നൊരാളുടെ പുത്രനായിരുന്നു ഹാനാന്‍. ഹാനാന്‍ ഒരു ദൈവപുരുഷനായി രുന്നു. അത് യെഹൂദയിലെ രാജകുമാരി വസി ക്കുന്നതിന്‍െറ അടുത്ത മുറിയായിരുന്നു. അത് ശല്ലൂമിന്‍െറ പുത്രനായ മയസേയാവിന്‍െറ മുറിക്കു മുകളിലായിരുന്നു. ആലയത്തിലെ ദ്വാരപാലകനായിരുന്നു മയസേയാവ്.
5 അന ന്തരം ഞാന്‍ വീഞ്ഞുനിറച്ച ഏതാനും പാത്ര ങ്ങള്‍ രേഖാബിന്‍െറ കുടുംബത്തിനുമുന്പില്‍ വച്ചു. “കുറച്ചു വീഞ്ഞുകുടിക്കുക.”എന്നു ഞാനവരോടു പറയുകയും ചെയ്തു.
6 എന്നാല്‍ രേഖാബ്യകുടുംബം മറുപടി പറ ഞ്ഞു: “ഞങ്ങള്‍ ഒരിക്കലും വീഞ്ഞു കുടിക്ക യില്ല. ഞങ്ങള്‍ ഒരിക്കലും ഇതു കുടിക്കില്ല. എന്തെന്നാല്‍ ഞങ്ങളുടെ പൂര്‍വികന്‍ രേഖാ ബിന്‍െറ പുത്രന്‍ യോനാദാബ് ഞങ്ങള്‍ക്കൊരു കല്പന നല്‍കിയിട്ടുണ്ട്: ‘നിങ്ങളും നിങ്ങളുടെ പിന്‍ഗാമികളും ഒരിക്കലും വീഞ്ഞു കുടിക്കരുത്.
7 മാത്രവുമല്ല, നിങ്ങളൊരിക്കലും വീടുകള്‍ പണിയുകയോ വിത്തുകള്‍ പാകുകയോ മുന്തി രിത്തോപ്പു വച്ചു പിടിപ്പിക്കുകയോ അരുത്. നിങ്ങളൊരിക്കലും അത്തരം കാര്യങ്ങള്‍ ചെയ്യ രുത്. നിങ്ങള്‍ കൂടാരങ്ങളിലേ വസിക്കാവൂ. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മാറിമാറിച്ചെ ല്ലുന്ന സ്ഥലങ്ങളില്‍ വളരെക്കാലം ജീവിക്കും.’
8 അതിനാല്‍ ഞങ്ങള്‍ രേഖാബുകാര്‍ ഞങ്ങളുടെ പൂര്‍വികനായ യോനാദാബിന്‍െറ കല്പന അനു സരിക്കുന്നു. ഞങ്ങളൊരിക്കലും വീഞ്ഞു കുടി ക്കുന്നില്ല. ഞങ്ങളുടെ ഭാര്യമാരോ പുത്രന്മാരോ പുത്രിമാരോ ഒരിക്കലും വീഞ്ഞു കുടിക്കുന്നില്ല.
9 ഞങ്ങളൊരിക്കലും താമസിക്കാന്‍ വീടുകളു ണ്ടാക്കുന്നില്ല. ഞങ്ങള്‍ ഒരിക്കലും മുന്തിരിത്തോ പ്പുകളോ വയലുകളോ സ്വന്തമാക്കുന്നില്ല. ഞങ്ങള്‍ ഒരിക്കലും കൃഷിചെയ്യുന്നുമില്ല.
10 ഞങ്ങള്‍ കൂടാരങ്ങളില്‍ വസിക്കുകയും ഞങ്ങ ളുടെ പൂര്‍വികനായ യോനാദാബ് ഞങ്ങളോടു കല്പിച്ചിരിക്കുന്നത് അനുസരിക്കുകയും ചെ യ്തു.
11 എന്നാല്‍ ബാബിലോണിലെ രാജാ വായ നെബൂഖദ്നേസര്‍ യെഹൂദാരാജ്യം ആക്ര മിച്ചപ്പോള്‍ ഞങ്ങള്‍ യെരൂശലേമിലേക്കു പോ വുകയുണ്ടായി. ഞങ്ങള്‍ പരസ്പരം പറഞ്ഞു, ‘വരൂ, ബാബിലോണുകാരുടെ സൈന്യത്തില്‍ നിന്നും അരാമ്യസൈന്യത്തില്‍നിന്നും രക്ഷപ്പെ ടുന്നതിനായി നമുക്ക് യെരൂശലേമിലേക്കു പോകാം.’ അങ്ങനെ ഞങ്ങള്‍ യെരൂശലേമില്‍ തങ്ങി.”
12 അപ്പോള്‍ യഹോവയില്‍നിന്നുള്ള സന്ദേ ശം യിരെമ്യാവിനു ലഭിച്ചു:
13 സര്‍വശക്തനായ യഹോവ, യിസ്രായേലിന്‍െറ ദൈവം പറയു ന്നു: “യിരെമ്യാവേ, യെഹൂദക്കാരോടും യെരൂശ ലേംകാരോടും ചെന്ന് ഈ സന്ദേശം പറയുക: നിങ്ങള്‍ ഒരു പാഠം പഠിക്കുകയും എന്‍െറ സന്ദേശം അനുസരിക്കുകയും ചെയ്യണം.”യഹോവയില്‍ നിന്നുള്ളതാകുന്നു ഈ സന്ദേശം.
14 “രേഖാബിന്‍െറ പുത്രനായ യോനാദാബ് തന്‍െറ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെ ന്നും കല്പന അനുസരിക്കപ്പെടണമെന്നും കല്പി ച്ചു. ഇന്നുവരെ യോനാദാബിന്‍െറ പിന്‍ഗാമി കള്‍ തങ്ങളുടെ പൂര്‍വികന്‍െറ കല്പന അനുസ രിച്ചു. അവര്‍ വീഞ്ഞു കുടിക്കുന്നുമില്ല. പക്ഷേ ഞാനാകുന്നു യഹോവ. ഞാന്‍ യെഹൂദക്കാ രായ നിങ്ങള്‍ക്ക് വീണ്ടും വീണ്ടും സന്ദേശങ്ങള്‍ നല്‍കി, പക്ഷേ നിങ്ങള്‍ അനുസരിച്ചില്ല.
15 നിങ്ങള്‍ യിസ്രായേലുകാരുടെയും യെഹൂദ ക്കാരുടെയും അടുത്തേക്കു ഞാന്‍ എന്‍െറ ദാസ ന്മാരായ പ്രവാചകരെ അയച്ചു. അവരെ ഞാന്‍ വീണ്ടും വീണ്ടും നിങ്ങളുടെയടുത്തേക്കയച്ചു. ആ പ്രവാചകര്‍ നിങ്ങളോടു പറഞ്ഞു, ‘നിങ്ങള്‍ ഓരോ യിസ്രായേലുകാരനും യെഹൂദക്കാരനും തിന്മകള്‍ ചെയ്യുന്നതു നിര്‍ത്തണം. നിങ്ങള്‍ നല്ലവരായരിക്കണം. അന്യദൈവങ്ങളുടെ ഭക്ത രാകരുത്. അവരെ ആരാധിക്കുകയോ സേവിക്കു കയോ അരുത്. നിങ്ങള്‍ എന്നെ അനുസരിക്കുക യാണെങ്കില്‍, ഞാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വികര്‍ക്കും നല്‍കിയ ദേശത്തു നിങ്ങള്‍ വസിക്കും.’ പക്ഷേ നിങ്ങള്‍ എന്‍െറ സന്ദേശ ത്തെ ചെവിക്കൊണ്ടില്ല.
16 യോനാദാബിന്‍െറ പിന്‍ഗാമികള്‍ ഞങ്ങളുടെ പൂര്‍വികന്‍ നല്‍കി യ കല്പനകള്‍ അനുസരിച്ചു. പക്ഷേ, യെഹൂദ ക്കാര്‍ എന്നെ അനുസരിച്ചതേയില്ല.”
17 അതിനാല്‍ സര്‍വശക്തനായ ദൈവമാകു ന്ന യഹോവ, യിസ്രായേലിന്‍െറ ദൈവം പറ യുന്നു: “യെഹൂദയ്ക്കും യെരൂശലേമിനും അന വധി ദുരിതങ്ങളുണ്ടാകുമെന്നു ഞാന്‍ പറഞ്ഞു. വൈകാതെതന്നെ ഞാനിതെല്ലാം നടപ്പാക്കും. ഞാന്‍ ആ ജനതയോടു സംസാരിച്ചു. പക്ഷേ അവരതു കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഞാനവരെ വിളിച്ചു, പക്ഷേ അവരെന്നോടു മറുപടി പറ ഞ്ഞില്ല.”
18 അനന്തരം യിരെമ്യാവ്, രേഖാബ്യയുടെ കുടുംബത്തോടു പറഞ്ഞു: “സര്‍വശക്തനായ യഹോവ, യിസ്രായേലിന്‍െറ ദൈവം പറയു ന്നു, ‘നിങ്ങള്‍ നിങ്ങളുടെ പൂര്‍വികനായ യോ നാദാബിന്‍െറ കല്പനകളനുസരിച്ചു. യോനാദാ ബിന്‍െറ ഉപദേശങ്ങളെല്ലാം നിങ്ങളനുസരിച്ചു. അവന്‍ കല്പിച്ചതെല്ലാം നിങ്ങള്‍ ചെയ്തു.
19 അതിനാല്‍ സര്‍വശക്തനായ യഹോവ, യി സ്രായേലിന്‍െറ ദൈവം പറയുന്നു: രേഖാബി ന്‍െറ പുത്രനായ യോനാദാബിന്‍െറ ഒരു പിന്‍ ഗാമി എന്നും എന്‍െറ സേവകനായുണ്ടാകും.’”