യിരെമ്യാവ് തടവിലാക്കപ്പെട്ടു
37
നെബൂഖദ്നേസരായിരുന്നു ബാബിലോ ണിലെ രാജാവ്. അദ്ദേഹം യെഹോയാ ക്കീമിന്‍െറ പുത്രനായ യെഹോയാഖീന്‍െറ സ്ഥാനത്ത് സിദെക്കീയാവിനെ യെഹൂദയുടെ രാജാവായി നിയമിച്ചു. യോശീയാരാജാവി ന്‍െറ പുത്രനായിരുന്നു സിദെക്കീയാവ്. എന്നാല്‍ യിരെമ്യാപ്രവാചകനോട് യഹോവ പ്രസംഗിക്കാന്‍ പറഞ്ഞ സന്ദേശങ്ങളൊന്നും സിദെക്കീയാവു ശ്രദ്ധിച്ചില്ല. സിദെക്കീയാവി ന്‍െറ ദാസന്മാരും യെഹൂദയിലെ ജനങ്ങളും യഹോവയുടെ സന്ദേശങ്ങള്‍ക്കു ചെവി കൊടു ത്തുമില്ല.
സിദെക്കീയാരാജാവ് യെഹൂഖല്‍ എന്നൊരാ ളെയും പുരോഹിതനായ സെഫന്യാവിനെയും ഒരു സന്ദേശവുമായി യിരെമ്യാപ്രവാചകന്‍െറ യടുത്തേക്കയച്ചു. ശെലെമ്യാവിന്‍െറ പുത്രനാ യിരുന്നു യെഹൂഖല്‍. മയസേയാവിന്‍െറ പുത്ര നായിരുന്നു പുരോഹിതനായ സെഫന്യാവ്. അവര്‍ യിരെമ്യാവിനു കൊണ്ടുവന്ന സന്ദേശം ഇതായിരുന്നു: “യിരെമ്യാവേ, നമ്മുടെ ദൈവമാ കുന്ന യഹോവയോടു നമുക്കുവേണ്ടി പ്രാര്‍ത്ഥി ക്കുക.”
(ആ സമയത്ത് യിരെമ്യാവ് തടവിലാക്കപ്പെ ട്ടിരുന്നില്ല. അതിനാല്‍ അയാള്‍ക്ക് ഇഷ്ടം പോലെ എവിടെപ്പോകാനുമുള്ള സ്വാതന്ത്ര്യമു ണ്ടായിരുന്നു. അന്ന് ഫറവോന്‍െറസൈന്യം ഈജിപ്തില്‍നിന്നും യെഹൂദയിലേക്കു നീങ്ങി യിരുന്നു. ബാബിലോണ്‍സൈന്യം യെരൂശലേം നഗരത്തെ തോല്പിക്കാനായി അതിനെ വള ഞ്ഞു. അപ്പോള്‍ ഈജിപ്തുസൈന്യം തങ്ങളു ടെയടുത്തേക്കു വരുന്നതായി അവരറിഞ്ഞു. അതിനാല്‍ ബാബിലോണിലെസൈന്യം ഈജി പ്തുസേനയുമായി ഏറ്റുമുട്ടാന്‍ യെരൂശലേം വിട്ടു.)
യഹോവയില്‍നിന്നുള്ള സന്ദേശം യിരെമ്യാ പ്രവാചകനു ലഭിച്ചു: “യിസ്രായേല്‍ജനത യുടെ ദൈവമാകുന്ന യഹോവ പറയുന്നത് ഇതാകുന്നു: ‘യെഹൂഖലേ, സെഫന്യാവേ, യെഹൂദയിലെ രാജാവായ സിദെക്കീയാവ് എന്നോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങളെ അയച്ചതാണെന്ന് എനിക്കറിയാം. സിദെക്കീയാ രാജാവിനോടു ഇങ്ങനെ പറയുക: ഫറവോ ന്‍െറ സൈന്യം ബാബിലോണിലെ സേനക്കെ തിരെ നിങ്ങളെ സഹായിക്കാന്‍ ഇവിടെ വന്നി രിക്കുന്നു. പക്ഷേ ഫറവോന്‍െറസേന ഈജി പ്തിലേക്കു തിരികെപ്പോകും. അതിനുശേഷം ബാബിലോണില്‍നിന്നുള്ളസൈന്യം ഇവിടേ ക്കു തിരിച്ചുവരും. അവര്‍ യെരൂശലേമിനെ ആക്രമിക്കും. അനന്തരം ആ ബാബിലോണ്‍ സൈന്യം യെരൂശലേമിനെ പിടിച്ചെടുക്കുക യും തീ കത്തിക്കുകയും ചെയ്യും.’ യഹോവ പറയുന്നത് ഇതാകുന്നു: ‘യെരൂശലേമുകാരേ, സ്വയം വഞ്ചിതരാകരുത്. “ബാബിലോണ്‍ സൈന്യം തീര്‍ച്ചയായും നമ്മെ വിട്ടുപോകും”എന്നു സ്വയം പറയരുത്. അവരങ്ങനെ ചെയ്യുക യില്ല. 10 യെരൂശലേമുകാരേ, നിങ്ങളെ ആക്ര മിക്കുന്ന ബാബിലോണ്‍കാരെ നിങ്ങള്‍ക്കു തോല്പിക്കാനായാല്‍പോലും അവര്‍ക്ക് പരിക്കേ റ്റ ചിലരെങ്കിലും അവരുടെ കൂടാരത്തില്‍ അവ ശേഷിക്കും. അവര്‍ മുറിവേറ്റ കുറച്ചു പേരാണെ ങ്കില്‍പോലും കൂടാരത്തില്‍നിന്നും പുറത്തു കട ന്ന് യെരൂശലേമിനെ കത്തിച്ചുകളയും.’”
11 ഈജിപ്തിലെ ഫറവോന്‍െറ സൈന്യ ത്തോട് ഏറ്റുമുട്ടാനായി ബാബിലോണിലെ സൈന്യം യെരൂശലേം വിട്ടപ്പോള്‍ 12 യിരെമ്യാ വിന് യെരൂശലേമില്‍നിന്നും ബെന്യാമീന്‍െറ ദേശത്തേക്കു പോകണമായിരുന്നു. തന്‍െറ കുടും ബസ്വത്തു വീതം വയ്ക്കുന്നതില്‍ സംബന്ധി ക്കാനാണ് അയാള്‍ അങ്ങോട്ടു പോയിരുന്നത്. 13 എന്നാല്‍ യിരെമ്യാവ് യെരൂശലേമിലെ ബെ ന്യാമീന്‍കവാടത്തിങ്കലെത്തിയപ്പോള്‍ കാവല്‍ ക്കാരുടെ അധികാരി അയാളെ ബന്ധിച്ചു. യിരീ യാവ് എന്നായിരുന്നു. അയാളുടെ പേര്. ശെലെ മ്യാവിന്‍െറ പുത്രനായിരുന്നു യിരീയാവ്. ഹന ന്യാവിന്‍െറ പുത്രനായിരുന്നു ശെലെമ്യാവ്. അതിനാല്‍ അധികാരിയായ യിരീയാവ് യിരെ മ്യാവിനെ ബന്ധിച്ച് പറഞ്ഞു, “യിരെമ്യാവേ, നീ ബാബിലോണിന്‍െറ ഭാഗം ചേരാന്‍ ഞങ്ങ ളെ വിട്ടു പോവുകയാണ്.”
14 യിരെമ്യാവ് യിരീയാവിനോടു പറഞ്ഞു, “അത് ശരിയല്ല. ഞാന്‍ ബാബിലോണുകാ രോടു ചേരാനല്ല പോകുന്നത്.”എന്നാല്‍ യിരെ മ്യാവിനെ ശ്രവിക്കാന്‍ യിരീയാവ് കൂട്ടാക്കി യില്ല. യിരീയാവ് യിരെമ്യാവിനെ ബന്ധിക്കു കയും രാജകീയ ഉദ്യോഗസ്ഥന്മാരുടെ മുന്പി ലേക്കു കൊണ്ടുപോവുകയും ചെയ്തു. 15 ആ ഉദ്യോഗസ്ഥന്മാര്‍ യിരെമ്യാവിനോടു വല്ലാതെ കോപിച്ചിരുന്നു. യിരെമ്യാവിനെ അടിക്കാന്‍ അവര്‍ ഉത്തരവിട്ടു. പിന്നെയവര്‍ യിരെമ്യാ വിനെ തുറങ്കലിലടച്ചു. യോനാഥാന്‍ എന്നൊ രാളുടെ വസതിയിലായിരുന്നു തടവറ. യെഹൂദ യിലെ രാജാവിന്‍െറ പകര്‍പ്പെഴുത്തുകാരനാ യിരുന്നു യോനാഥാന്‍. അയാളുടെ വസതി തടവറയാക്കി മാറ്റപ്പെട്ടിരുന്നു. 16 അവര്‍ യിരെ മ്യാവിനെ യോനാഥാന്‍െറ വീടിനു കീഴിലുള്ള തടവറയിലിട്ടു. അത് ഭൂമിയിലെ കുഴിയിലാ യിരുന്നു. യിരെമ്യാവ് അവിടെ വളരെക്കാലം കഴിഞ്ഞു.
17 അനന്തരം സിദെക്കീയാരാജാവ് യിരെമ്യാ വിനെ രാജകൊട്ടാരത്തില്‍ ആളയച്ചു വരുത്തി. സിദെക്കീയാവ് യിരെമ്യാവിനോടു സ്വകാര്യ സംഭാഷണം നടത്തി. അദ്ദേഹം യിരെമ്യാവി നോടു ചോദിച്ചു, “യഹോവയില്‍നിന്ന് എന്തെ ങ്കിലും സന്ദേശമുണ്ടോ?”
യിരെമ്യാവ് മറുപടി പറഞ്ഞു, “അതെ, യഹോവയില്‍നിന്നൊരു സന്ദേശമുണ്ട്, നീ ബാബിലോണ്‍രാജാവിനു നല്‍കപ്പെടും.” 18 അനന്തരം യിരെമ്യാവ് സിദെക്കീയാരാജാവി നോടു പറഞ്ഞു, “ഞാനെന്തുതെറ്റാണു ചെയ്ത ത്? നിനക്കും നിന്‍െറ ഉദ്യോഗസ്ഥര്‍ക്കും നിന്‍െറ ജനതയ്ക്കുമെതിരെ ഞാനെന്തു തെറ്റാണു ചെയ്തിരിക്കുന്നത്? നീയെന്തിനാണെന്നെ കാരാഗൃഹത്തിലടച്ചത്? 19 സിദെക്കീയാരാജാ വേ, ഇപ്പോള്‍ അങ്ങയുടെ പ്രവാചകരെവിടെ? അവര്‍ നിന്നോട് ഒരു വ്യാജസന്ദേശം പറഞ്ഞു. അവര്‍ പറഞ്ഞു, ‘ബാബിലോണിലെ രാജാവ് അങ്ങയെയോ ഈ യെഹൂദാദേശത്തെയോ ആക്രമിക്കില്ല.’ 20 എന്നാലിപ്പോള്‍, എന്‍െറ യജ മാനനായ യെഹൂദാരാജാവേ, എന്നെ ശ്രവിച്ചാ ലും. ദയവായി എന്നെ എന്‍െറ അഭ്യര്‍ത്ഥന നടത്താന്‍ അനുവദിക്കൂ. ഇതാണെനിക്കു ചോദി ക്കുവാനുള്ളത്: എന്നെ പകര്‍പ്പെഴുത്തുകാ രനായ യോനാഥാന്‍െറ വസതിയിലേക്കു തിരി ച്ചയയ്ക്കരുത്. എന്നെ തിരിച്ചയച്ചാല്‍ ഞാന വിടെവച്ചു മരിക്കും.”
21 അതിനാല്‍ യിരെമ്യാവിനെ അങ്കണത്തില്‍ പ്രത്യേകകാവലില്‍ സൂക്ഷിക്കാന്‍ രാജാവ് ഉത്തരവിട്ടു. യിരെമ്യാവിന് തെരുവിലെ പല ഹാരക്കടകളില്‍നിന്നുള്ള അപ്പം കൊടുക്കണ മെന്നും രാജാവു കല്പിച്ചു. നഗരത്തിലെ അപ്പം മുഴുവന്‍ തീരുംവരെ യിരെമ്യാവിന് അപ്പം നല്‍ കപ്പെട്ടു. അങ്ങനെ ആലയമുറ്റത്ത് യിരെമ്യാവ് പ്രത്യേക കാവലില്‍ കഴിഞ്ഞു.