യിരെമ്യാവ് വെള്ളത്തൊട്ടിയി
ലേക്കെറിയപ്പെടുന്നു
38
യിരെമ്യാവു പ്രസംഗിക്കുന്നത് രാജ കീയ ഉദ്യോഗസ്ഥന്മാരില്‍ ചിലര്‍ കേട്ടു. മത്ഥാന്‍െറ പുത്രനായ ശെഫത്യാവ്, പശ്ഹൂരി ന്‍െറ പുത്രനായ ഗെദല്യാവ്, മല്‍ക്കീയാ വി ന്‍െറ പുത്രനായ പശ്ഹൂര്‍, ശെലെമ്യാവിന്‍െറ പുത്രനായ യൂഖല്‍ എന്നിവരായിരുന്നു അവര്‍. യിരെമ്യാവ് എല്ലാവരോടുമായി ഈ സന്ദേശം പറഞ്ഞു, “യഹോവ പറയുന്നത് ഇതാകുന്നു: ‘യെരൂശലേമില്‍ തങ്ങുന്നവര്‍ എല്ലാവരും വാളി നാലോ പട്ടിണിയാലോ മാരകരോഗങ്ങളാലോ മരിക്കും. എന്നാല്‍ ബാബിലോണ്‍സൈന്യ ത്തിനു കീഴടങ്ങുന്നവര്‍ ജീവിക്കും. അവര്‍ സ്വന്തം ജീവന്‍ രക്ഷിക്കും.’ യഹോവ ഇത്രയും കൂടി പറയുന്നു: ‘ഈ യെരൂശലേംനഗരം തീര്‍ച്ച യായും ബാബിലോണ്‍രാജാവിന്‍െറ സൈന്യ ത്തിനു നല്‍കപ്പെടും. അവന്‍ ഈ നഗരം പിടി ച്ചടക്കും.’”
അപ്പോള്‍ യിരെമ്യാവ് ജനങ്ങളോടു പറയു ന്നതു കേട്ടിരുന്ന രാജകീയഭടന്മാര്‍ സിദെക്കീ യാരാജാവിന്‍െറ അടുത്തേക്കുപോയി. അവര്‍ രാജാവിനോടു പറഞ്ഞു, “യിരെമ്യാവ് മരിക്ക ണം. നഗരത്തില്‍ ഇപ്പോഴുമുള്ള സൈനികരെ അവന്‍ നിരുത്സാഹപ്പെടുത്തി. തന്‍െറ വചന ങ്ങള്‍ കൊണ്ട് യിരെമ്യാവ് സകലരെയും നിരു ത്സാഹപ്പെടുത്തുകയാണ്. നമുക്കുനന്മയുണ്ടാ കണമെന്ന് യിരെമ്യാവ് ആഗ്രഹിക്കുന്നില്ല. യെരൂശലേംകാരെ നശിപ്പിക്കാനാണവന്‍െറ ആഗ്രഹം.”
അതിനാല്‍ സിദെക്കീയാരാജാവ് ആ ഉദ്യോ സ്ഥന്മാരോടു പറഞ്ഞു, “യിരെമ്യാവ് നിങ്ങ ളുടെ നിയന്ത്രണത്തിലാണ്. നിങ്ങളെ തടയാ നെന്തെങ്കിലും ചെയ്യാന്‍ എനിക്കു വയ്യ.”
അതിനാല്‍ ആ ഉദ്യോഗസ്ഥന്മാര്‍ യിരെമ്യാ വിനെ എടുത്ത് രാജാവിന്‍െറ പുത്രനായിരുന്ന മല്‍ക്കീയാവിന്‍െറ വെള്ളത്തൊട്ടിയിലേക്കിട്ടു. രാജാവിന്‍െറ പാറാവുകാര്‍ നിന്നിരുന്ന ആലയ മുറ്റത്തായിരുന്നു ആ വെള്ളത്തൊട്ടി. യിരെമ്യാ വിനെ വെള്ളത്തില്‍ മുക്കുന്നതിന് അവര്‍ കയറു കളുപയോഗിച്ചു. തൊട്ടിയില്‍ ചെളിയല്ലാതെ ഒട്ടും വെള്ളമുണ്ടായിരുന്നില്ല. യിരെമ്യാവ് ആ ചെളിയില്‍ മുങ്ങുകയും ചെയ്തു.
ആ ഉദ്യോഗസ്ഥന്മാര്‍ യിരെമ്യാവിനെ വെള്ളത്തൊട്ടിയിലേക്കിട്ട കാര്യം ഏബെദ്-മേലെക് എന്നു പേരായ ഒരാള്‍ കേട്ടു. എത്യോ പ്യക്കാരനായിരുന്ന ഏബെദ്-മേലെക് രാജകൊ ട്ടാത്തിലെ ഒരു ഷണ്ഡനായിരുന്നു. സിദെക്കീയാ രാജാവ് ബെന്യാമീന്‍കവാടത്തില്‍ ഇരിക്കുക യായിരുന്നു. അതിനാല്‍ ഏബെദ്-മേലെക്രാജ കൊട്ടാരത്തില്‍ നിന്നിറങ്ങി രാജാവിനോടു സംസാരിക്കാന്‍ ആ കവാടത്തിങ്കലേക്കു പോയി. 8-9 ഏബെദ്-മേലെക്കു പറഞ്ഞു, “എന്‍െറ യജമാനനും രാജാവുമായവനേ, ആ ഉദ്യോഗസ്ഥന്മാര്‍ ക്രൂരമായാണു പെരുമാറിയത്. യിരെമ്യാപ്രവാചകനോട് അവര്‍ ക്രൂരമായി പെരുമാറി. അവര്‍ അവനെ വെള്ളത്തൊട്ടിയി ലെറിഞ്ഞ് ചാകാന്‍ ഇട്ടിട്ടു പോയി.” 10 അന ന്തരം സിദെക്കീയാരാജാവ് എത്യോപ്യക്കാര നായ ഏബെദ്-മേലെക്കിനു കല്പന നല്‍കി. ഇതായിരുന്നു കല്പന: “ഏബെദ്-മേലെക്കേ, രാജ കൊട്ടാരത്തില്‍നിന്നും മൂന്നുപേരെ നിന്നോ ടൊപ്പം കൂട്ടുക. യിരെമ്യാവിനെ മരിക്കുന്നതിനു മുന്പുചെന്ന് വെള്ളത്തൊട്ടിയില്‍നിന്നും രക്ഷി ക്കുക.”
11 അതിനാല്‍ ഏബെദ്-മേലെക് ആളുകളെ കൂടെക്കൂട്ടി. പക്ഷേ അയാളാദ്യം പോയത് രാജ കൊട്ടാരത്തിലെ കലവറയിലേക്കായിരുന്നു. അയാള്‍ പിഞ്ചിയതും കീറിയതുമായ ഏതാനും തുണികള്‍ അവിടെ നിന്നെടുത്തു. പിന്നെ അയാള്‍ ആ കീറത്തുണികളും കയറുകളും വെള്ളത്തൊട്ടിയില്‍ കിടക്കുന്ന യിരെമ്യാവിന് എറിഞ്ഞുകൊടുത്തു. 12 എത്യോപ്യക്കാരനായ ഏബെദ്-മേലെക് യിരെമ്യാവിനോടു പറഞ്ഞു, “ഈ പഴന്തുണിയും കീറിയതുണിയും നിന്‍െറ കരങ്ങള്‍ക്കടിയില്‍ വയ്ക്കുക. ഞങ്ങള്‍ നിന്നെ വലിച്ചെടുക്കുന്പോള്‍ ഇതു നിന്‍െറ കക്ഷത്തെ സംരക്ഷിക്കും. അപ്പോള്‍ കയര്‍ നിന്നെ മുറിവേ ല്പിക്കില്ല.”അതിനാല്‍ യിരെമ്യാവ് ഏബെദ്-മേലെക് പറഞ്ഞതുപോലെ ചെയ്തു. 13 അവര്‍ യിരെമ്യാവിനെ വെള്ളത്തൊട്ടിയില്‍നിന്നും വലിച്ചുകയറ്റി. യിരെമ്യാവ് ആലയമുറ്റത്ത് പാറാവിനു കീഴില്‍ കഴിഞ്ഞു.
സിദെക്കീയാവ് യിരെമ്യാവിനോടു കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു
14 അനന്തരം സിദെക്കീയാരാജാവ് യിരെമ്യാ പ്രവാചകനെ കൊണ്ടുവരാന്‍ ചിലരെ അയ ച്ചു. യഹോവയുടെ ആലയത്തിലെ മൂന്നാം കവാടത്തിലേക്കു യിരെമ്യാവ് കൊണ്ടുവര പ്പെട്ടു. അപ്പോള്‍ രാജാവു പറഞ്ഞു, “യിരെ മ്യാവേ, ഞാന്‍ നിന്നോടു ചിലതു ചോദിക്കാന്‍ പോകുന്നു. എന്നില്‍ നിന്നൊന്നും ഒളിച്ചു വയ്ക്കരുത്. എല്ലാം വിശ്വസ്തതയോടെ പറയ ണം.”
15 യിരെമ്യാവ് സിദെക്കീയാവിനോടു പറ ഞ്ഞു, “ഞാന്‍ അങ്ങയ്ക്ക് ഒരുത്തരം തന്നാല്‍ അങ്ങ് എന്നെ ഒരു പക്ഷേ വധിക്കും. അങ്ങയ്ക്കു ഞാനൊരുപദേശം തരികയാണെങ്കിലോ, അങ്ങ് അത് ശ്രദ്ധിക്കുകയുമില്ല.”
16 എന്നാല്‍ സിദെക്കീയാരാജാവ് യിരെമ്യാ വിനു രഹസ്യമായി വാഗ്ദാനം നല്‍കി. സിദെ ക്കീയാവു പറഞ്ഞു, “യഹോവ നമുക്ക് ജീവന്‍ നല്‍കുന്നു. യിരെമ്യാവേ, ജീവിക്കുന്ന യഹോവ യാണെ നിന്നെ ഞാന്‍ വധിക്കുകയില്ല. നിന്നെ കൊല്ലാനാഗ്രഹിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കു നിന്നെ ഞാന്‍ നല്‍കുകയുമില്ല.”
17 അപ്പോള്‍ യിരെമ്യാവ് സിദെക്കീയാരാജാ വിനോടു പറഞ്ഞു, “സര്‍വശക്തനായ യഹോ വ യിസ്രായേലിന്‍െറ ദൈവമാകുന്നു. യഹോ വ പറയുന്നു, ‘ബാബിലോണ്‍രാജാവിന്‍െറ ഭട ന്മാര്‍ക്കു നീ കീഴടങ്ങുകയാണെങ്കില്‍ നിന്‍െറ ജീവന്‍ രക്ഷപ്പെടുകയും യെരൂശലേം കത്തിക്ക പ്പെടാതെയുമിരിക്കും. നീയും നിന്‍െറ കുടുംബ വും ജീവിക്കും. 18 എന്നാല്‍ നീ കീഴടങ്ങാന്‍ വിസമ്മതിച്ചാല്‍ യെരൂശലേം ബാബിലോണ്‍ സൈന്യത്തിനു നല്‍കപ്പെടും. യെരൂശലേം അവര്‍ കത്തിക്കും, നീ അവരില്‍നിന്നു രക്ഷപ്പെ ടുകയില്ല.’”
19 എന്നാല്‍ സിദെക്കീയാരാജാവ് യിരെമ്യാവി നോടു പറഞ്ഞു, “പക്ഷേ, ബാബിലോണ്‍സൈ ന്യത്തിന്‍െറ പക്ഷം ചേര്‍ന്നു കഴിഞ്ഞ യെഹൂദ ക്കാരെ ഞാന്‍ ഭയപ്പെടുന്നു. ഭടന്മാര്‍ എന്നെ അവര്‍ക്കു നല്‍കുമെന്നും ആ യെഹൂദക്കാര്‍ എന്നോടു ക്രൂരമായി പെരുമാറുകയും എന്നെ മുറിവേല്പിക്കുകയും ചെയ്യുമെന്നു ഞാന്‍ ഭയ പ്പെടുന്നു.”
20 പക്ഷേ യിരെമ്യാവ് മറുപടി പറഞ്ഞു, “ഭട ന്മാര്‍ അങ്ങയെ ആ യെഹൂദക്കാര്‍ക്കു നല്‍കുക യില്ല. സിദെക്കീയാരാജാവേ, ഞാന്‍ പറയു ന്പോലെ ചെയ്തുകൊണ്ട് യഹോവയെ അനു സരിക്കുക. അപ്പോള്‍ അങ്ങയ്ക്കു കാര്യങ്ങള്‍ നന്നാവുകയും ജീവന്‍ രക്ഷപെടുകയും ചെയ്യും. 21 എന്നാല്‍ അങ്ങ് ബാബിലോണ്‍ സൈന്യത്തിനു കീഴടങ്ങാതിരുന്നാല്‍ എന്താണു ണ്ടാവുകയെന്ന് യഹോവയെനിക്കു കാണിച്ചു തന്നിട്ടുണ്ട്. യഹോവ എന്നോടു പറഞ്ഞിരിക്കു ന്നത് ഇതാകുന്നു: 22 യെഹൂദയിലെ രാജാവി ന്‍െറ കൊട്ടാരത്തില്‍ അവശേഷിക്കുന്ന സകല സ്ത്രീകളും പുറത്തു കൊണ്ടുവരപ്പെടും. ബാബിലോണ്‍രാജാവിന്‍െറ പ്രധാനഉദ്യോഗ സ്ഥന്മാരുടെ മുന്പിലേക്കായിരിക്കും അവര്‍ കൊ ണ്ടുവരപ്പെടുക. അവര്‍ നിന്നെ പരിഹസിച്ച് ഇങ്ങനെ പറയും:
നിന്‍െറ സഖ്യകക്ഷികള്‍ നിന്നെ ചതിക്കുക യും
തെറ്റായതു ചെയ്യിപ്പിക്കുകയും ചെയ്തു.
നീ അവരെ വിശ്വസിച്ചു.
നിന്‍െറ കാലുകള്‍ ചെളിയിലാണ്ടു പോയപ്പോള്‍
അവര്‍ നിന്നെ ഒറ്റയ്ക്കാക്കി പോവുകയും ചെയ്തു.
23 “നിന്‍െറ സകല ഭാര്യമാരും മക്കളും പുറത്തു കൊണ്ടുവ രപ്പെടും. അവര്‍ ബാബിലോണ്‍ സൈന്യത്തി നുനല്‍കപ്പെടും. നീ പോലും ബാബിലോണ്‍ സൈന്യത്തില്‍നിന്നും രക്ഷപ്പെടില്ല. നീ ബാ ബിലോണ്‍രാജാവിനാല്‍ പിടിക്കപ്പെടും. യെരൂ ശലേം കത്തിക്കപ്പെടുകയും ചെയ്യും.”
24 അപ്പോള്‍ സിദെക്കീയാവ് യിരെമ്യാവി നോടു പറഞ്ഞു, “ഞാന്‍ നിന്നോടു സംസാ രിക്കുകയായിരുന്നുവെന്ന് ആരോടും പറയരുത്. അങ്ങനെ ചെയ്താല്‍ നീ മരിച്ചേക്കും. 25 ഞാന്‍ നിന്നോടു സംസാരിച്ചുവെന്ന് ആ ഉദ്യോഗ സ്ഥന്മാര്‍ കണ്ടെത്തിയേക്കാം. അപ്പോള്‍ അവര്‍ നിന്‍െറയടുത്തേക്കു വന്നു പറയും, ‘യിരെമ്യാ വേ, നീ സിദെക്കീയാരാജാവിനോട് എന്താണു സംസാരിച്ചതെന്നു പറയുക. സിദെക്കീയാരാ ജാവ് നിന്നോടെന്തു പറഞ്ഞുവെന്നും പറയുക. ഞങ്ങളോടു വിശ്വസ്തമായി എല്ലാം പറയുക. അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെ കൊല്ലും.’ 26 അവര്‍ നിന്നോടിങ്ങനെ പറഞ്ഞാല്‍ നീ അവരോടു പറയുക, ‘യോനാഥാന്‍െറ വസതിയിലെ കുഴി യിലെ അറയിലേക്കെന്നെ തിരിച്ചയയ്ക്കരുതേ എന്നു ഞാന്‍ രാജാവിനോടു ഈ വാക്കുകള്‍ കൊണ്ട് യാചിക്കുകയായിരുന്നു. അങ്ങോട്ടു തിരികെ പോകേണ്ടിവന്നാല്‍ എനിക്കു മരിക്കേ ണ്ടി വരും.’”
27 ആ രാജകീയ ഉദ്യോഗസ്ഥന്മാര്‍ വന്ന് യിരെ മ്യാവിനെ ചോദ്യം ചെയ്യുകയെന്നതു സംഭവി ച്ചു. രാജാവു പറഞ്ഞേല്പിച്ചതെല്ലാം അയാള്‍ അവരോടു പറഞ്ഞു. അപ്പോള്‍ ആ ഉദ്യോഗ സ്ഥന്മാര്‍ യിരെമ്യാവിനെ വിട്ടു പോയി. രാജാ വും യിരെമ്യാവും എന്താണു സംസാരിച്ചതെന്ന് ആരും കേട്ടില്ല. 28 അതിനാല്‍ യെരൂശലേം പിടി ക്കപ്പെടുന്നതുവരെ യിരെമ്യാവ് ആലയമുറ്റത്തു പാറാവിനു കീഴില്‍ കഴിഞ്ഞു.