യെരൂശലേമിന്‍െറ വീഴ്ച
39
യെരൂശലേം പിടിക്കപ്പെട്ടത് ഇങ്ങനെയാ കുന്നു: സിദെക്കീയാവ് യെഹൂദയിലെ രാജാവായതിന്‍െറ ഒന്‍പതാം വര്‍ഷത്തിന്‍െറ പത്താംമാസം ബാബിലോണിലെ രാജാവായ നെബൂഖദ്നേസര്‍ തന്‍െറ മുഴുവന്‍ സൈന്യവു മായി യെരൂശലേമിനെതിരെ വന്നു. അവര്‍ നഗരത്തെ തോല്പിക്കാനായി വളഞ്ഞു. സിദെ ക്കീയാവിന്‍െറ പതിനൊന്നാം ഭരണവര്‍ഷത്തി ന്‍െറ നാലാം മാസത്തിലെ ഒന്‍പതാം ദിവസം യെരൂശലേമിന്‍െറ കോട്ട പൊളിക്കപ്പെട്ടു. അപ്പോള്‍ ബാബിലോണ്‍രാജാവിന്‍െറ സകല രാജകീയ ഉദ്യോഗസ്ഥന്മാരും യെരൂശലേംനഗര ത്തിലേക്കു കയറി. അവര്‍ അകത്തേക്കു കടന്ന് മദ്ധ്യകവാടത്തിങ്കല്‍ ഇരുന്നു. ആ ഉദ്യോഗസ്ഥ ന്മാരുടെ പേരുകള്‍ ഇതാകുന്നു: സംഗാര്‍ പ്രവി ശ്യയിലെ അധികാരിയായ നേര്‍ഗ്ഗല്‍- ശരേ സെര്‍, എന്ന വളരെ ഉന്നതനായ ഉദ്യോഗസ്ഥന്‍, മറ്റൊരു ഉന്നതഉദ്യോഗസ്ഥനായ നെബോസര്‍ സെഖീം, മറ്റു വിവിധ പ്രധാനഉദ്യോഗസ്ഥ ന്മാര്‍.
സിദെക്കീയാരാജാവ് ബാബിലോണില്‍ നിന്നുള്ള ആ ഉദ്യോഗസ്ഥന്മാരെ കണ്ടു. അതി നാല്‍ അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ഭടന്മാരും ഓടിപ്പോയി. അവര്‍ രാത്രിയില്‍ യെരൂശലേം വിട്ടു. അവര്‍ രാജാവിന്‍െറ തോട്ടത്തിലൂടെ ഇറങ്ങി രണ്ടു ഭിത്തികള്‍ക്കുമിടയിലുള്ള കവാട ത്തിലൂടെ പോയി. പിന്നെ അവര്‍ മരുഭൂമിയി ലേക്കു പോയി. ബാബിലോണ്‍സൈന്യം സിദെക്കീയാവിനെയും അവനോടൊപ്പമുള്ള ഭടന്മാരെയും ഓടിച്ചു. യെരീഹോസമതല ത്തില്‍വച്ച് ആ ഭടന്മാര്‍ സിദെക്കീയാവിനോ ടൊപ്പം പിടിക്കപ്പെട്ടു. അവര്‍ സിദെക്കീയാ വിനെ പിടികൂടി ബാബിലോണ്‍രാജാവായ നെബൂഖദ്നേസരിന്‍െറ മുന്പിലെത്തിച്ചു. നെബൂഖദ്നേസര്‍ ഹമാത്തുദേശത്തെ രിബ്ലാപ ട്ടണത്തിലായിരുന്നു. സിദെക്കീയാവിനോട് എന്തു ചെയ്യണമെന്ന് അദ്ദേഹം നിശ്ചയിച്ചു. രിബ്ലാപട്ടണത്തില്‍വച്ചു തന്നെ സിദെക്കീയാ വ് നോക്കിനില്‍ക്കേ അയാളുടെ പുത്രന്മാരെ നെബൂഖദ്നേസര്‍ വധിച്ചു. സിദെക്കീയാവ് നോക്കിനില്‍ക്കേത്തന്നെ യെഹൂദയിലെ സകല രാജകീയ ഉദ്യോഗസ്ഥന്മാരെയും നെബൂഖദ്നേ സര്‍ വധിച്ചു. പിന്നെ നെബൂഖദ്നേസര്‍ സിദെക്കീയാവിന്‍െറ കണ്ണുകള്‍ തുരന്നെടുത്തു. സിദെക്കീയാവിനെ വെങ്കലച്ചങ്ങലയിട്ട് ബാബിലോണിലേക്കു കൊണ്ടു പോയി.
രാജകൊട്ടാരത്തിനും യെരൂശലേംകാരുടെ വസതികള്‍ക്കും ബാബിലോണ്‍ സൈന്യം തീ വച്ചു. യെരൂശലേമിന്‍െറ കോട്ടകള്‍ അവര്‍ ഇടി ച്ചിടുകയും ചെയ്തു. ബാബിലോണ്‍രാജാ വിന്‍െറ പ്രത്യേക കാവല്‍ക്കാരുടെ നായക നായി നെബൂസര്‍- അദാന്‍ എന്നോരാളുണ്ടാ യിരുന്നു. അയാള്‍ യെരൂശലേമില്‍ അവശേ ഷിച്ചിരുന്നവരെ പിടികൂടി തടവുകാരാക്കി. അയാളവരെ ബാബിലോണിലേക്കു കൊണ്ടു പോയി. നേരത്തെതന്നെ തനിക്കു കീഴടങ്ങിയ യെരൂശലേംകാരെയും നെബൂസര്‍-അദാന്‍ തട വുകാരാക്കി. മറ്റെല്ലാ യെരൂശലേംകാരെയും അയാള്‍ തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയി. 10 പക്ഷേ യെഹൂദയിലെ പാവങ്ങളില്‍ ചിലരെ പ്രത്യേക സേനയുടെ നായകനായ നെബൂസര്‍-അദാന്‍ അവിടെയി ട്ടുപോയി. അവര്‍ ഒന്നുമില്ലാത്തവരായിരുന്നു. അതിനാല്‍ അന്ന് നെബൂസര്‍-അദാന്‍ യെഹൂ ദയിലെ ആ പാവങ്ങള്‍ക്ക് മുന്തിരിത്തോപ്പു കളും വയലുകളും നല്‍കി.
11 എന്നാല്‍ നെബൂഖദ്നേസര്‍, യിരെമ്യാ വിനെ ബന്ധിച്ച് നെബൂസര്‍-അദാന് ചില കല്പനകള്‍ നല്‍കി. നെബൂഖദ്നേസരുടെ സേനയുടെ നായകനായിരുന്നു നെബൂസര്‍-അദാന്‍. ഇതായിരുന്നു ഉത്തരവുകള്‍: 12 “യിരെ മ്യാവിനെ കണ്ടെത്തുകയും അയാളെ പരിപാ ലിക്കുകയും ചെയ്യുക. അവനെ പരിക്കേല്പിക്ക രുത്. അവന്‍ ചോദിക്കുന്ന തെന്തും കൊടുക്കുക.”
13 അതിനാല്‍ രാജാവിന്‍െറ പ്രത്യേകസേന യുടെ നായകനായ നെബൂസര്‍-അദാന്‍, ബാ ബിലോണ്‍ സൈന്യത്തിലെ പ്രധാനഉദ്യോഗ സ്ഥനായ നെബൂശസ്ബാന്‍, ഒരുന്നതഉദ്യോഗ സ്ഥനായ നേര്‍ഗ്ഗാല്‍-ശരേസര്‍ എന്നിവരും മറ്റു ബാബിലോണ്‍ സൈനികോദ്യോഗസ്ഥന്മാരും യിരെമ്യാവിനെ തേടിപ്പോയി. 14 അവര്‍ യിരെ മ്യാവിനെ യെഹൂദയിലെ കാവലില്‍ കിടക്കവേ ആലയമുറ്റത്തു കണ്ടെത്തി. ആ സൈനികോ ദ്യോഗസ്ഥന്മാര്‍ യിരെമ്യാവിനെ ഗെദല്യാ വിനെ ഏല്പിച്ചു. അഹീക്കാമിന്‍െറ പുത്രനായി രുന്നു ഗെദല്യാവ്. ശാഫാന്‍െറ പുത്രനായി രുന്നു അഹീക്കാം. യിരെമ്യാവിനെ തിരികെ വീട്ടിലേക്കു കൊണ്ടുവരാനുള്ള കല്പന ഗെദല്യാ വിനുണ്ടായിരുന്നു. അതിനാല്‍ യിരെമ്യാവ് തിരികെ കൊണ്ടുവരപ്പെട്ടു. തന്‍െറ ജനങ്ങള്‍ ക്കിടയില്‍ അയാള്‍ വസിക്കുകയും ചെയ്തു.
ഏബെദ്-മേലെക്കിന് യഹോ വയില്‍നിന്നുള്ള സന്ദേശം
15 കാവല്‍ക്കാര്‍ ആലയമുറ്റത്ത് യിരെമ്യാവി നെ നിരീക്ഷിച്ചു കൊണ്ടിരിക്കവേ യഹോവ യില്‍ നിന്നൊരു സന്ദേശം അവനു ലഭിച്ചു. ഇതായിരുന്നു സന്ദേശം: 16 “യിരെമ്യാവേ, എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോ ടു ഈ സന്ദേശം ചെന്നു പറയുക: ‘സര്‍വശ ക്തനായ യഹോവ, യിസ്രായേല്‍ജനതയുടെ ദൈവം പറയുന്നു: ഉടന്‍തന്നെ യെരൂശലേം നഗരത്തെപ്പറ്റിയുള്ള എന്‍െറ സന്ദേശം നടപ്പാ ക്കും. ദുരന്തങ്ങളിലൂടെയാണ് എന്‍െറ സന്ദേശം യാഥാര്‍ത്ഥ്യമാവുക, അല്ലാതെ നല്ല കാര്യങ്ങളി ലൂടെയല്ല. എല്ലാം യാഥാര്‍ത്ഥ്യമാകുന്നത് നിങ്ങള്‍ സ്വന്തം കണ്ണുകള്‍ കൊണ്ടു കാണും. 17 പക്ഷേ ഏബെദ്-മേലെക്കേ, അന്നു നിന്നെ ഞാന്‍ രക്ഷിക്കും.’ ഇതു യഹോവയുടെ സന്ദേ ശമാകുന്നു. ‘നീ ഭയപ്പെടുന്നവര്‍ക്ക് നീ നല്‍ക പ്പെടുകയില്ല. 18 ഏബെദ്-മേലെക്കേ, നിന്നെ ഞാന്‍ രക്ഷിക്കും. നീ വാളിനാല്‍ കൊല്ലപ്പെടുക യില്ല. എന്നാല്‍ നീ രക്ഷപെടുകയും ജീവിക്കു കയും ചെയ്യും. നീ എന്നെ ആശ്രയിച്ചിരുന്നതി നാല്‍ അങ്ങനെ സംഭവിക്കും.’”യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം.