ഈജിപ്തിലുള്ള യെഹൂദക്കാര്‍ക്ക്
യഹോവയുടെ സന്ദേശം
44
യിരെമ്യാവിനു യഹോവയില്‍ നിന്നൊരു സന്ദേശം ലഭിച്ചു. ഈജി പ്തില്‍ വസിക്കുന്ന സകലയെഹൂദക്കാര്‍ക്കും വേണ്ടിയുള്ളതായിരുന്നു ആ സന്ദേശം. മിഗ് ദോല്‍, തഹ്പനേസ്, മെംഫിസ് പട്ടണങ്ങ ളിലും തെക്കന്‍ഈജിപ്തിലും വസിക്കുന്ന യെഹൂദക്കാര്‍ക്കുവേണ്ടിയുള്ളതായിരുന്നു ആ സന്ദേശം. സന്ദേശം ഇതായിരുന്നു: സര്‍വശക്ത നായ യഹോവ, യിസ്രായേലിന്‍െറ ദൈവം പറയുന്നു, “യെരൂശലേം നഗരത്തിനും യെഹൂദ യിലെ സകലപട്ടണങ്ങള്‍ക്കും ഞാന്‍ കൊണ്ടു വന്ന ഭീകരാനുഭവങ്ങള്‍ നിങ്ങള്‍ കണ്ടു. ആ പട്ടണങ്ങളിന്ന് ശൂന്യമായ കല്‍ക്കൂന്പാരങ്ങ ളാണ്. അവിടെ വസിക്കുന്നവരുടെ ദുഷ്പ്രവൃ ത്തികള്‍ മൂലമാണങ്ങനെ സംഭവിച്ചത്. അവര്‍ അന്യദൈവങ്ങള്‍ക്കു ബലികളര്‍പ്പിച്ചു- അതെ ന്നെ കോപിഷ്ഠനാക്കുകയും ചെയ്തു! നിങ്ങ ളും നിങ്ങളുടെ പൂര്‍വികരും മുന്പ് ആ ദേവ ന്മാരെ ആരാധിച്ചിട്ടില്ല. അവരുടെയിടയിലേ ക്കു ഞാന്‍ വീണ്ടും വീണ്ടും എന്‍െറ പ്രവാച കരെ അയച്ചു. ആ പ്രവാചകര്‍ എന്‍െറ ദാസ ന്മാരായിരുന്നു. ആ പ്രവാചകര്‍ എന്‍െറ സന്ദേ ശം പ്രസംഗിക്കുകയും അവരോടു പറയുകയും ചെയ്തു, ‘ഈ ഭീകരകൃത്യങ്ങള്‍ ചെയ്യരുത്. നിങ്ങള്‍ വിഗ്രാഹാരാധന നടത്തുന്നത് ഞാന്‍ വെറുക്കുന്നു.’ പക്ഷേ അവര്‍ പ്രവാചകര്‍ക്കു ചെവികൊടുത്തില്ല. ആ പ്രവാചകരെ അവര്‍ ശ്രദ്ധിച്ചില്ല. അവര്‍ തിന്മകള്‍ ചെയ്യുന്നതു നിര്‍ ത്തിയില്ല. അന്യദൈവങ്ങള്‍ക്കു ബലികളര്‍പ്പി ക്കുന്നത് അവര്‍ നിര്‍ത്തിയില്ല. അതിനാല്‍ ഞാന്‍ അവരോട് എന്‍െറ കോപം കാണിച്ചു. യെഹൂദയിലെ പട്ടണങ്ങളെയും യെരൂശലേ മിലെ തെരുവുകളെയും ഞാന്‍ ശിക്ഷിച്ചു. എന്‍െറ കോപം യെരൂശലേമിനെയും യെഹൂദ യിലെ പട്ടണങ്ങളെയും ഇന്ന് വെറും കല്‍ക്കൂ ന്പാരങ്ങളാക്കി.”
അതിനാല്‍ സര്‍വക്തനായ യഹോവ, യിസ്രായേലിന്‍െറ ദൈവം പറയുന്നു: “വിഗ്രഹ ങ്ങളെ ആരാധിക്കുന്നതു തുടര്‍ന്നുകൊണ്ട് നിങ്ങ ളെന്തിനു സ്വയം മുറിവേല്പിക്കുന്നു? നിങ്ങള്‍ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ശിശുക്കളെയും യെഹൂദാക്കുടുംബത്തില്‍നിന്നും വേര്‍പെടുത്തുകയാണ്. അതിനാല്‍ യെഹൂദാ കുടുംബത്തില്‍ അവശേഷിക്കുന്നവരെ കൂടാതെ നിങ്ങള്‍ വിട്ടുപോരുക. വിഗ്രഹങ്ങളുണ്ടാക്കി നിങ്ങളെന്തിന് എന്നെ കോപിഷ്ഠനാക്കുന്നു? നിങ്ങളിപ്പോള്‍ ഈജിപ്തില്‍വസിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ ഈജിപ്തില്‍ വ്യാജദൈവ ങ്ങള്‍ക്കു ബലികളര്‍പ്പിച്ചുകൊണ്ട് എന്നെ കോ പിഷ്ഠനാക്കുകയാണ്. നിങ്ങള്‍ നിങ്ങളെത്ത ന്നെ നശിപ്പിക്കും. ഇതു നിങ്ങളുടെ സ്വന്തം വീഴ്ചയായിരിക്കും. അന്യദേശക്കാരുടെ ഇട യില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ശാപഗ്രസ്ഥരാ ക്കിത്തീര്‍ക്കും. ഭൂമിയിലെ മറ്റെല്ലാ രാജ്യക്കാരും നിങ്ങളെ നിന്ദിക്കും. നിങ്ങളുടെ പൂര്‍വികര്‍ ചെയ്ത ദുഷ്ടതകളെ നിങ്ങള്‍ മറന്നോ? യെഹൂ ദയിലെ രാജാക്കന്മാരും രാജ്ഞിമാരും ചെയ്ത തിന്മകള്‍ നിങ്ങള്‍ മറന്നോ? യെഹൂദയിലും യെരൂശലേമിലെ തെരുവുകളിലും നിങ്ങളും നിങ്ങളുടെ ഭാര്യമാരും ചെയ്ത തിന്മകളെ മറ ന്നോ? 10 ഇന്നുവരെയായിട്ടും യെഹൂദക്കാര്‍ വിനയാന്വിതരായില്ല. അവര്‍ എന്നോടു ഒരാദ രവും കാണിച്ചില്ല. അവര്‍ എന്‍െറ ഉപദേശ ങ്ങളെ പിന്തുടര്‍ന്നുമില്ല. ഞാന്‍ നിങ്ങള്‍ക്കും പൂര്‍വികര്‍ക്കും നല്‍കിയ നിയമങ്ങളും അവര്‍ അനുസരിച്ചില്ല.”
11 അതിനാല്‍ സര്‍വശക്തനായ യഹോവ, യിസ്രായേലിന്‍െറ ദൈവം പറയുന്നു: “നിങ്ങ ള്‍ക്കു ഞാന്‍ വലിയ അനര്‍ത്ഥങ്ങള്‍ വരുത്താന്‍ പോകുന്നു. യെഹൂദയുടെ കുടുംബത്തെ മുഴു വനും ഞാന്‍ തകര്‍ക്കും. 12 യെഹൂദയില്‍നിന്നും അവശേഷിക്കുന്ന ചിലരുണ്ടായിരുന്നു. അവര്‍ ഇവിടെ ഈജിപ്തിലേക്കു വന്നു. പക്ഷേ യെഹൂദാകുടുംബത്തിലെ ആ അവശേഷിക്കു ന്നവരെക്കൂടി ഞാന്‍ നശിപ്പിക്കും. അവര്‍ വാളു കളാല്‍ വധിക്കപ്പെടുകയോ വിശപ്പുകൊണ്ടു മരിക്കുകയോ ചെയ്യും. അവര്‍ അന്യരാജ്യക്കാ രുടെ ഇടയില്‍ ദുഷിച്ചു പറയുന്ന ഒരു വസ്തു വായിരിക്കും. അവര്‍ക്കെന്തു സംഭവിക്കുന്നുവെ ന്നതില്‍ അന്യരാഷ്ട്രങ്ങള്‍ ഞെട്ടും. അവര്‍ ഒരു ശാപവാക്കായിത്തീരും. യെഹൂദയിലെ ജന ങ്ങളെ അന്യരാഷ്ട്രങ്ങള്‍ നിന്ദിക്കും. 13 ഈജി പ്തില്‍ വസിക്കാന്‍ പുറപ്പെട്ട അവരെ ഞാന്‍ ശിക്ഷിക്കും. വാളുകള്‍, പട്ടിണി, മാരകരോഗ ങ്ങള്‍, ഇവയൊക്കെ അവരെ ശിക്ഷിക്കാന്‍ ഞാനുപയോഗിക്കും. യെരൂശലേംനഗരത്തെ ശിക്ഷിച്ചതുപോലെ ഞാന്‍ അവരെ ശിക്ഷി ക്കും. 14 ഈജിപ്തില്‍ താമസിക്കാന്‍ പോയ യെഹൂദയുടെ ശേഷിക്കുന്നവരാരും എന്‍െറ ശിക്ഷയില്‍നിന്നും രക്ഷപെടില്ല. യെഹൂദയി ലേക്കു തിരിച്ചുവരുന്നതിന് അവരിലാരുംതന്നെ അവശേഷിക്കുകയില്ല. യെഹൂദയിലേക്കു മട ങ്ങി വന്ന് അവിടെ വസിക്കാനാണവര്‍ക്കാ ഗ്രഹം. പക്ഷേ, രക്ഷപ്പെടുന്ന കുറച്ചു ചിലരൊ ഴികെ ഒരാള്‍പോലും യെഹൂദയിലേക്കു മടങ്ങി പ്പോകുകയില്ല.”
15 ഈജിപ്തില്‍ വസിച്ചിരുന്ന യെഹൂദാ സ്ത്രീകളില്‍ പലരും അന്യദൈവങ്ങള്‍ക്കു ബലികളര്‍പ്പിക്കുകയായിരുന്നു. അവരുടെ ഭര്‍ത്താക്കന്മാര്‍ ഇതറിഞ്ഞിട്ടും അവരെ വിലക്കി യില്ല. അവിടെ ഒരുമിച്ചുചേരുന്ന ഒരു വലിയ സംഘം യെഹൂദക്കാരുണ്ടായിരുന്നു. അവര്‍ തെക്കന്‍ ഈജിപ്തില്‍വസിച്ചിരുന്ന യെഹൂദ ക്കാരായിരുന്നു. അന്യദൈവങ്ങള്‍ക്കു ബലിയര്‍ പ്പിക്കുകയായിരുന്ന സ്ത്രീകളുടെ ഭര്‍ത്താക്ക ന്മാര്‍ യിരെമ്യാവിനോടു പറഞ്ഞു, 16 “നീ ഞങ്ങ ളോടു പറഞ്ഞ യഹോവയുടെ സന്ദേശം ഞങ്ങള്‍ ചെവിക്കൊള്ളില്ല. 17 സ്വര്‍ഗ്ഗത്തിലെ രാജ്ഞിക്കു ബലികളര്‍പ്പിക്കാമെന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ഞങ്ങള്‍ വാഗ് ദാനംചെയ്ത കാര്യങ്ങളെല്ലാം ഞങ്ങള്‍ നടപ്പി ലാക്കും. അവളെ ആരാധിക്കാന്‍ ഞങ്ങള്‍ ബലി കളര്‍പ്പിക്കുകയും പാനീയയാഗങ്ങള്‍ ഒഴിക്കു കയും ചെയ്യും. മുന്പു ഞങ്ങളതു ചെയ്തു. ഞങ്ങളുടെ പൂര്‍വികരും രാജാക്കന്മാരും ഉദ്യോഗ സ്ഥന്മാരും മുന്പ് ഇതു ചെയ്തു. ഞങ്ങളെല്ലാ വരും അതൊക്കെ യെഹൂദയിലെ പട്ടണങ്ങ ളിലും യെരൂശലേമിലെ തെരുവുകളിലും ചെയ്തു. സ്വര്‍ഗ്ഗത്തിലെ രാജ്ഞിയെ ആരാധി ച്ചിരുന്ന കാലത്ത് ഞങ്ങള്‍ക്കു ധാരാളം ആഹാ രമുണ്ടായിരുന്നു. ഞങ്ങള്‍ വിജയികളായിരുന്നു. ഞങ്ങള്‍ക്കൊരു ദോഷവും സംഭവിച്ചിരുന്നില്ല. 18 എന്നാല്‍ പിന്നീട് ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലെ രാജ്ഞിക്കു ബലികളര്‍പ്പിക്കുന്നതു നിര്‍ത്തി. അവള്‍ക്കു പാനീയയാഗമര്‍പ്പിക്കുന്നതും ഞങ്ങള്‍ നിര്‍ത്തി. അവളെ ആരാധിക്കുന്നതി നുള്ള ആ കാര്യങ്ങള്‍ നിര്‍ത്തിയതുമുതല്‍ ഞങ്ങ ള്‍ക്ക് പ്രശ്നങ്ങളുണ്ടാകാന്‍ തുടങ്ങി. ഞങ്ങളു ടെയാള്‍ക്കാര്‍ വാളുകൊണ്ടും പട്ടിണികൊണ്ടും കൊല്ലപ്പെട്ടു.”
19 അനന്തരം സ്ത്രീകള്‍ സംസാരിച്ചു. അവര്‍ യിരെമ്യാവിനോടു പറഞ്ഞു, “ഞങ്ങള്‍ ചെയ്യു ന്നതെന്തെന്ന് ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കറി യാമായിരുന്നു. സ്വര്‍ഗ്ഗത്തിലെ രാജ്ഞിക്കു ബലികളുണ്ടാക്കുന്നതിന് ഞങ്ങള്‍ക്ക് ഭര്‍ത്താക്ക ന്മാരുടെ അനുമതിയുണ്ടായിരുന്നു. അവള്‍ക്കു പാനീയ യാഗമര്‍പ്പിക്കാനുള്ള അനുവാദവും ഞങ്ങള്‍ക്കുണ്ടായിരുന്നു. അവളെപ്പോലെ തോന്നിക്കുന്ന അപ്പങ്ങളും ഞങ്ങളുണ്ടാക്കിയിരു ന്നെന്നും ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കറിയാ മായിരുന്നു.”
20 അനന്തരം യിരെമ്യാവ് ആ സ്ത്രീകളോടും പുരുഷന്മാരോടും സംസാരിച്ചു. അക്കാര്യങ്ങള പ്പോള്‍ പറഞ്ഞവരോടാണവന്‍ സംസാരിച്ചത്. 21 യിരെമ്യാവ് അവരോടു പറഞ്ഞു, “യെഹൂദ യിലെ പട്ടണങ്ങളിലും യെരൂശലേമിലെ തെരു വുകളിലും നിങ്ങള്‍ ബലികളര്‍പ്പിച്ചുവെന്ന് യഹോവ ഓര്‍മ്മിച്ചു. നിങ്ങളും നിങ്ങളുടെ പൂര്‍ വികരും നിങ്ങളുടെ രാജാക്കന്മാരും നിങ്ങളുടെ ഉദ്യോഗസ്ഥന്മാരും എല്ലാ സാധാരണജനങ്ങ ളും ഇതു ചെയ്തത് യഹോവ അനുസ്മരിക്കു കയും അവന്‍ അതെപ്പറ്റി ചിന്തിക്കുകയും ചെയ്തു. 22 പിന്നെ യഹോവയ്ക്കു നിങ്ങളെ സഹിക്കാന്‍ വയ്യാതായി. നിങ്ങളുടെ ദുഷ്പ്രവൃ ത്തികള്‍ യഹോവ വെറുത്തു. അതിനാലവന്‍ നിങ്ങളുടെ രാജ്യത്തെ ഒരു ശൂന്യമരുഭൂമിയാക്കി. ആരും അവിടെയിപ്പോള്‍ താമസമില്ല. ആ രാജ്യത്തെ അന്യര്‍ നിന്ദിക്കുന്നു. 23 നിങ്ങള്‍ അന്യദൈവങ്ങള്‍ക്കു ബലികളര്‍പ്പിച്ചതിനാലാ ണ് ഈ ദോഷങ്ങളൊക്കെ നിങ്ങള്‍ക്കു സംഭവി ക്കുന്നത്. നിങ്ങള്‍ യഹോവയ്ക്കെതിരെ പാപം ചെയ്തു. നിങ്ങള്‍ അവനെ അനുസരിച്ചില്ല. അവന്‍െറ ഉപദേശങ്ങളോ നിങ്ങള്‍ക്കവന്‍ തന്ന നിയമങ്ങളോ നിങ്ങളനുസരിച്ചില്ല. കരാറിലെ നിങ്ങളുടെ ഭാഗം നിങ്ങള്‍ പാലിച്ചില്ല.”
24 അപ്പോള്‍ യിരെമ്യാവ് ആ എല്ലാ പുരുഷ ന്മാരോടും സ്ത്രീകളോടും സംസാരിച്ചു. യിരെ മ്യാവു പറഞ്ഞു, “ഇപ്പോള്‍ ഈജിപ്തില്‍ താമ സിക്കുന്ന സകലയെഹൂദക്കാരുമായുള്ളോരേ, യഹോവയില്‍ നിന്നുള്ള സന്ദേശം ശ്രദ്ധിക്കൂ: 25 സര്‍വശക്തനായ യഹോവ, യിസ്രായേല്‍ ജനങ്ങളുടെ ദൈവംപറയുന്നു, ‘പുരുഷന്മാരേ, സ്ത്രീകളേ, നിങ്ങള്‍ ചെയ്യുമെന്നു സത്യം ചെയ്തതു നിങ്ങള്‍ നിവര്‍ത്തിച്ചു. നിങ്ങള്‍ പറഞ്ഞു, “ഞങ്ങള്‍ ചെയ്തവാഗ്ദാനങ്ങള്‍ ഞങ്ങള്‍ നിറവേറ്റും. സ്വര്‍ഗ്ഗത്തിലെ രാജ്ഞിക്ക് ബലികളും പാനീയയാഗങ്ങളും അര്‍പ്പിക്കു മെന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.”അതിനാല്‍ അതു നിറവേറ്റുക. നിങ്ങളുടെ നേര്‍ ച്ചകള്‍ നടപ്പാക്കുക. നിങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുക. 26 പക്ഷേ ഈജിപ്തില്‍വസിക്കുന്ന സകല യെഹൂദക്കാരേ, യഹോവയുടെ സന്ദേ ശം ശ്രദ്ധിക്കുക: എന്‍െറ മഹാനാമത്തില്‍ ഞാന്‍ ഈ സത്യം ചെയ്യുന്നു: ഈജിപ്തില്‍ ജീവി ക്കുന്ന യെഹൂദക്കാരിലൊരാള്‍പോലും ഇനി എന്‍െറ നാമത്തില്‍ വാഗ്ദാനം ചെയ്യുകയില്ല. അവര്‍ “ജീവിക്കുന്ന യഹോവയാണെ സത്യം”എന്നു വീണ്ടും പറയുകയില്ല.
27 “‘ആ യെഹൂദക്കാരെ ഞാന്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ അവരെ പരിപാ ലിക്കാനല്ല ഞാനവരെ നിരീക്ഷിക്കുന്നത്. അവരെ മുറിവേല്പിക്കാനാണ് ഞാന്‍ അവരെ നീരീക്ഷിക്കുന്നത്. ഈജിപ്തില്‍ കഴിയുന്ന യെഹൂദക്കാര്‍ വിശപ്പുകൊണ്ടു മരിക്കുകയും വാളുകൊണ്ടു വധിക്കപ്പെടുകയും ചെയ്യും. അവരെല്ലാം നശിപ്പിക്കപ്പെടുംവരെ അവര്‍ മരി ച്ചുകൊണ്ടിരിക്കും. 28 വാളിനാല്‍ വധിക്കപ്പെട്ടു കൊണ്ടിരിക്കേ ചില യെഹൂദക്കാര്‍ രക്ഷപ്പെടും. അവര്‍ ഈജിപ്തില്‍നിന്നും യെഹൂദയിലേക്കു തിരികെ വരും. എന്നാല്‍ രക്ഷപെടുന്ന ഏതാ നും യെഹൂദക്കാരുണ്ടായിരിക്കും. അപ്പോള്‍ ഈജിപ്തില്‍ വസിക്കാന്‍വന്ന യെഹൂദയുടെ ആ ശിഷ്ടഭാഗം, ആരുടെ വാക്കുകള്‍ സത്യമാകു മെന്നറിയും. എന്‍െറ വാക്കോ അവരുടെ വാക്കോ സത്യമാവുകയെന്ന് അവരറിയും. 29 നി ങ്ങള്‍ക്കു ഞാന്‍ തെളിവു നല്‍കും’ -യഹോവ യുടെ സന്ദേശമാകുന്നു ഇത്- ‘നിങ്ങളെ ഈജി പ്തില്‍ വച്ചു ഞാന്‍ ശിക്ഷിക്കും എന്നാണത്.’ ‘അപ്പോള്‍ നിങ്ങളെ ഞാന്‍ വേദനിപ്പിക്കുമെന്ന എന്‍െറ പ്രതിജ്ഞ സത്യമാകുമെന്ന് നിശ്ചയമാ യും നിങ്ങളറിയും. 30 ഞാന്‍ പറയുന്നത് അതേ പ്രകാരം പാലിക്കുമെന്നതിനുള്ള തെളിവായി രിക്കുമിത്.’ യഹോവ പറയുന്നത് ഇതാകുന്നു: ‘ഹോഫ്രാ ഫറവോനാണ് ഈജിപ്തിലെ രാജാവ്. അവന്‍െറ ശത്രുക്കള്‍ക്ക് അവനെ വധി ക്കണം. ഹോഫ്രാഫറവോനെ ഞാനവന്‍െറ ശത്രുക്കള്‍ക്കു നല്‍കും. സിദെക്കീയാവ് ആയി രുന്നു യെഹൂദയിലെ രാജാവ്. നെബൂഖദ്നേ സര്‍ സിദെക്കീയാവിന്‍െറ ശത്രുവും. സിദെക്കീ യാവിനെ ഞാന്‍ അവന്‍െറ ശത്രുവിനു നല്‍കി. അതേപോലെ ഫറവോനെയും ഞാന്‍ അവ ന്‍െറ ശത്രുക്കള്‍ക്കു നല്‍കും.’”