ബാരൂക്കിനൊരു സന്ദേശം
45
1 യോശീയാവിന്‍െറ പുത്രനായിരുന്നു യെഹോയാക്കീം. യെഹോയാക്കീം യെ ഹൂദയിലെ രാജാവായതിന്‍െറ നാലാം വര്‍ഷം യിരെമ്യാപ്രവാചകന്‍ നേര്യാവിന്‍െറ പുത്ര നായ ബാരൂക്കിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ബാരൂക്ക് അതെല്ലാം ഒരു ചുരുളില്‍ എഴുതിവച്ചു. യിരെമ്യാവു പറഞ്ഞത് ഇതാകുന്നു:
2 “യിസ്രാ യേലിന്‍െറ ദൈവമാകുന്ന യഹോവ നിന്നോടു പറയുന്നത് ഇതാകുന്നു:
3 ‘ബാരൂക്ക്, നീ പറ ഞ്ഞിരുന്നു: എനിക്കു ദുരിതം. യഹോവയെനിക്ക് വേദനയോടൊപ്പം ദു:ഖവും നല്‍കിയിരിക്കു ന്നു. ഞാന്‍ വളരെ ക്ഷീണിതനാകുന്നു. എന്‍െറ യാതനകള്‍കൊണ്ട് ഞാന്‍ തളര്‍ന്നിരിക്കുന്നു. എനിക്കു വിശ്രമം കണ്ടെത്താനാകുന്നില്ല.’”
4 യഹോവ പറഞ്ഞു, “യിരെമ്യാവേ, ബാരൂക്കി നോട് ഇതു പറയുക: ‘യഹോവ പറയുന്നത് ഇതാകുന്നു: ഞാന്‍ നിര്‍മ്മിച്ചതിനെ ഞാന്‍ തക ര്‍ക്കും. ഞാന്‍ നട്ടതിനെ ഞാന്‍ പിഴുതെടുക്കും. യെഹൂദയിലെവിടെയും ഞാനിതു ചെയ്യും.
5 ബാരൂക്ക്, നിനക്കായി മഹാകാര്യങ്ങളാണു നീ ആഗ്രഹിക്കുന്നത്. പക്ഷേ അവ ആഗ്രഹിക്കരുത്. കാരണം, സകലജനങ്ങള്‍ക്കും ഞാന്‍ അനര്‍ത്ഥം വരുത്തുകയാണ്.’ യഹോവ ഇക്കാര്യങ്ങള്‍ പറ ഞ്ഞു, ‘നിനക്ക് അനേകം സ്ഥലങ്ങളില്‍ പോകേ ണ്ടിവരും. പക്ഷേ, നീ പോകുന്നിടത്തൊക്കെ നിന്നെ ഞാന്‍ ജീവനോടെ രക്ഷിക്കും.’”