രാഷ്ട്രങ്ങളെപ്പറ്റിയുള്ള സന്ദേശങ്ങള്
46
യിരെമ്യാപ്രവാചകന് ഈ സന്ദേശങ്ങള്‍ ലഭിച്ചു. വിവിധരാഷ്ട്രങ്ങളെപ്പറ്റിയുള്ള തായിരുന്നു ഈ സന്ദേശങ്ങള്‍.
ഈജിപ്തിനെപ്പറ്റി
ഈജിപ്തുരാഷ്ട്രത്തെപ്പറ്റിയുള്ള സന്ദേശ മാണിത്. ഫറവോന്‍-നെഖോയുടെ സൈന്യ ത്തെപ്പറ്റിയുള്ള സന്ദേശമാണിത്. ഈജി പ്തിലെ രാജാവായിരുന്നു നെഖോ. കര്‍ക്കെ മീശ് പട്ടണത്തില്‍വച്ച് അയാളുടെ സൈന്യം പരാജയപ്പെട്ടു. യൂഫ്രട്ടീസ്നദിക്കരയിലാണ് കര്‍ക്കെമീശ്. യെഹോയാക്കീം യെഹൂദയുടെ രാജാവായതിന്‍െറ നാലാംവര്‍ഷം ബാബിലോ ണിലെരാജാവായ നെബൂഖദ്നേസര്‍ കര്‍ക്കെ മീശില്‍ വച്ച് ഫറവോന്‍-നെഖോയുടെ സൈ ന്യത്തെ പരാജയപ്പെടുത്തി. യോശീയാരാജാ വിന്‍െറ പുത്രനായിരുന്നു യെഹോയാക്കീം. ഈജിപ്തിനുള്ള യഹോവയുടെ സന്ദേശം ഇതാകുന്നു:
“നിങ്ങളുടെ വലുതും ചെറുതുമായ കവച ങ്ങളെടുത്ത് ഒരുങ്ങുക.
യുദ്ധത്തിനായി പുറ പ്പെടുക.
കുതിരകളെ തയ്യാറാക്കുക.
ഭടന്മാരേ, നിങ്ങ ളുടെ കുതിരകളുടെ പുറത്തു കയറുക.
നിങ്ങ ളുടെ യുദ്ധസ്ഥലങ്ങളിലേക്കു പോവുക.
ശിര സ്ത്രങ്ങള്‍ ധരിക്കുക.
കുന്തങ്ങള്‍ക്കു മൂര്‍ച്ചകൂ ട്ടുക.
മാര്‍ച്ചട്ടകള്‍ ധരിക്കുക.
ഞാനെന്താണു കാണുന്നത്.
ആ സൈന്യം പരിഭ്രമിച്ചിരിക്കുന്നു.
ഭടന്മാര്‍ ഓടിപ്പോകുന്നു.
അവരുടെ ധീരഭടന്മാര്‍ പരാജിതരായി.
അവര്‍ തിടുക്കത്തില്‍ ഓടിപ്പോകുന്നു.
അവര്‍ തിരി ഞ്ഞുനോക്കുന്നില്ല.
ചുറ്റും അപകടം.”
യഹോവ യാണിതൊക്കെ പറഞ്ഞത്.
“വേഗം കൂടിയവന് ഓടി രക്ഷപ്പെടാനാകു ന്നില്ല.
ശക്തരായ ഭടന്മാര്‍ക്ക് രക്ഷപ്പെടാനാകു ന്നില്ല.
അവരെല്ലാവരും കുഴഞ്ഞുവീഴും.
യൂഫ്ര ട്ടീസുനദിക്കരയില്‍ വടക്കാണിങ്ങനെ സംഭ വിക്കുക.
നൈല്‍നദിപോലെ ആരാണു വരുന്നത്?
ശക്തവും വേഗതയാര്‍ന്നതുമായ ആ നദി പോലെ ആരാണു വരുന്നത്?
നൈല്‍നദിപോലെ പൊങ്ങി വരുന്നവന്‍ ഈജിപ്താകുന്നു.
ശക്തവും ചടുലവുമായ ആ നദിപോലെ വരുന്നത് ഈജിപ്താകുന്നു.
ഈജി പ്തു പറയുന്നു, ‘ഞാന്‍ വന്ന് ഭൂമിയെ മൂടും.
നഗരങ്ങളെയും അതിലെ ജനത്തെയും ഞാന്‍ നശിപ്പിക്കും.’
കുതിരക്കാരേ, യുദ്ധത്തിലേക്കിരച്ചു കയ റുക.
തേരാളികളേ, വേഗത്തിലോടിക്കുക.
ധീര ഭടന്മാരേ ധൈര്യമായി മുന്നേറുക.
കൂശിലേയും പൂതിലേയും ഭടന്മാരേ, പരിചയെടുക്കുക.
ലൂദ്യയിലെ ഭടന്മാരേ വില്ലുകള്‍ പ്രയോഗി ക്കുക.
10 പക്ഷേ അന്ന്, നമ്മുടെ യജമാനനായ സര്‍ വശക്തനായ യഹോവ വിജയിക്കും.
അന്ന് അവരര്‍ഹിക്കുന്ന ശിക്ഷ അവന്‍ അവര്‍ക്കു നല്‍കും.
യഹോവയുടെ ശത്രുക്കള്‍ക്കു കിട്ടേണ്ട ശിക്ഷ കിട്ടും.
തൃപ്തിയാകുംവരെ വാള്‍ വധി ക്കും.
രക്തദാഹം തീരുംവരെ വാള്‍ വധിക്കും.
ഞങ്ങളുടെ യജമാനനും സര്‍വശക്തനുമായ യഹോവയ്ക്കു ബലിയ്ക്കായി ഒരു യാഗം നടത്തുന്നതിനാല്‍ അങ്ങനെ സംഭവിക്കും.
വട ക്ക് യൂഫ്രട്ടീസ് നദിക്കരയില്‍ ഈജിപ്തുസേന യുടെ ബലിയാണത്.
11 ഈജിപ്തേ, ഗിലെയാദിലേക്കുപോയി മരു ന്നു സന്പാദിക്കൂ.
നീ പല മരുന്നുകളുണ്ടാക്കു മെങ്കിലും അതൊന്നും ഗുണകരമാകില്ല.
നിന ക്കു സുഖപ്പെടുകയില്ല.
12 നിന്‍െറ കരച്ചില്‍ രാഷ്ട്രങ്ങള്‍ കേള്‍ക്കും.
നിന്‍െറ നിലവിളികള്‍ ഭൂമിയെന്പാടും കേള്‍ ക്കും.
ഒരു ‘ധീരയോദ്ധാവ്’ മറ്റൊരു ധീരയോദ്ധാ വുമായി കൂട്ടിയിടിക്കും.
ഇരുവരുമൊന്നിച്ചു നിലംപതിക്കുകയും ചെയ്യും.”
13 യഹോവ യിരെമ്യാപ്രവാചകനോടു പറ ഞ്ഞ സന്ദേശമാണിത്. നെബൂഖദ്നേസര്‍ ഈ ജിപ്തിനെ ആക്രമിക്കാന്‍ വരുന്നതിനെപ്പറ്റി യാണത്.
14 “ഈ സന്ദേശം ഈജിപ്തില്‍ പ്രഖ്യാപി ക്കുക.
മിഗ്ദോല്‍നഗരത്തില്‍ പറയുക.
മെംഫി സിലും തഹ്പനേസിലും പറയുക.
‘യുദ്ധ ത്തിനു തയ്യാറാകുക.
എന്തെന്നാല്‍ ചുറ്റുമുള്ള വര്‍ വാളിനാല്‍ വധിക്കപ്പെടുന്നു.’
15 ഈജിപ്തേ, നിന്‍െറ വീരഭടന്മാര്‍ വധിക്ക പ്പെടും.
യഹോവ തള്ളിയിടുമെന്നതിനാല്‍ അവര്‍ എഴുന്നേറ്റു നില്‍ക്കാനും പ്രാപ്തരായി രിക്കില്ല.
16 ആ ഭടന്മാര്‍ വീണ്ടും വീണ്ടും കുഴഞ്ഞു വിഴും.
അവര്‍ ഒന്നിനുമേല്‍ ഒന്നായി വീഴും.
അവര്‍ പറയും, ‘എഴുന്നേല്‍ക്കുക, നമുക്ക് നമ്മു ടെയാള്‍ക്കാരുടെയടുത്തേക്കു പോകാം.
നമുക്കു നമ്മുടെ മാതൃരാജ്യത്തേക്കു പോകാം.
ശത്രു നമ്മെ തോല്പിക്കുകയാണ്.
നമ്മള്‍ ഓടിപ്പോ കണം.’
17 തങ്ങളുടെ മാതൃരാജ്യത്ത് ആ ഭടന്മാര്‍ പറ യും, ‘
ഈജിപ്തിലെരാജാവായ ഫറവോന്‍ ഒരു ബഹളക്കാരന്‍.
അവന്‍െറ പ്രതാപകാലം കഴി ഞ്ഞു.’”
18 രാജാവിന്‍െറ സന്ദേശമാണിത്.
സര്‍വശക്ത നായ യഹോവയാകുന്നു രാജാവ്.
“ഞാന്‍ ജീവി ക്കുന്നപോലെ നിശ്ചയമായും ഞാന്‍ വാഗ് ദാനം ചെയ്യുന്നു,
ശക്തനായൊരു നേതാവു വരും.
താബോര്‍പര്‍വതം പോലെയും കടലിന ടുത്തുള്ള കര്‍മ്മേല്‍പര്‍വതം പോലെയും ഉന്നത നാകും അവന്‍.
19 ഈജിപ്തുകാരേ, സാധനങ്ങള്‍ കെട്ടിപ്പെ റുക്കുക.
പ്രവാസത്തിനായി തയ്യാറാകുക.
എന്തുകൊണ്ടെന്നാല്‍ മെംഫിസ് ഒരു നശിച്ച തരിശുഭൂമിയാകും.
ആ നഗരങ്ങള്‍ നശിപ്പിക്ക പ്പെടുകയും
ആരും അവിടെ വസിക്കാതിരിക്കു കയും ചെയ്യും.
20 ഈജിപ്ത് സുന്ദരിയായൊരു പശുവിനെ പ്പോലെ.
പക്ഷേ അവളെ ശല്യപ്പെടുത്താന്‍ ഒരു കുതിരച്ചെള്ള് വടക്കുനിന്നും വരുന്നു.
21 ഈജിപ്തുസേനയിലെ കൂലിപ്പടയാളികള്‍ കൊഴുത്ത കിടാങ്ങളെപ്പോലെ.
അവരെല്ലാം തിരിഞ്ഞോടിക്കളയും.
അവര്‍ ആക്രമണത്തെ ശക്തമായി ചെറുക്കുകയില്ല.
അവരുടെ വിനാ ശത്തിന്‍െറ സമയം വരവായി.
അവര്‍ വൈ കാതെ ശിക്ഷിക്കപ്പെടും.
22 ചീറ്റിക്കൊണ്ടു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന
പാന്പിനെപ്പോലെയാകുന്നു ഈജിപ്ത്.
ശത്രു അടുത്തുകൊണ്ടേയിരിക്കുന്നു.
ഈജിപ്തുസൈ ന്യം രക്ഷപെടാനും ശ്രമിക്കുന്നു.
ശത്രു കോടാ ലികള്‍കൊണ്ട് ഈജിപ്തിനെ ആക്രമിക്കും.
മരം വെട്ടുകാരെപ്പോലെയാണവര്‍.”
23 യഹോവ ഇങ്ങനെ പറയുന്നു.
“ഈജിപ്തി ന്‍െറ വന(സൈന്യം)ത്തെ അവര്‍ തുണ്ടങ്ങളാ ക്കും.
ആ വനത്തില്‍ അനവധി മര(ഭടന്മാര്‍)ങ്ങ ളുണ്ട്.
പക്ഷേ അവരെല്ലാം മുറിച്ചിടപ്പെടും.
വെട്ടുക്കിളികളെപ്പോലെ നിരവധി ശത്രു ഭട ന്മാരുണ്ട്.
എണ്ണാന്‍ കഴിയാത്തത്ര ഭടന്മാരുണ്ട്.
24 ഈജിപ്ത് അപമാനിതയാകും.
വടക്കു നിന്നുള്ള ശത്രു അവളെ തോല്പിക്കും.”
25 സര്‍വശക്തനായ യഹോവ, യിസ്രായേ ലിന്‍െറ ദൈവം പറയുന്നു: “ഉടന്‍തന്നെ ഞാന്‍ തേബേസിന്‍െറ ദേവനാകുന്ന ആമോനെ ശിക്ഷിക്കും. ഫറവോനെയും ഈജിപ്തിനെയും അവളുടെ ദേവന്മാരെയും ഞാന്‍ ശിക്ഷിക്കും. ഈജിപ്തിലെ രാജാക്കന്മാരെ ഞാന്‍ ശിക്ഷി ക്കും. ഫറവോന്‍െറ ആശ്രിതരായ ജനങ്ങളെയും ഞാന്‍ ശിക്ഷിക്കും. 26 അവരെല്ലാം അവരുടെ ശത്രുക്കളാല്‍ പരാജിതരാകാന്‍ ഞാനിടയാക്കും -ആ ശത്രുക്കള്‍ക്ക് അവരെ വധിക്കണം. അവരെ ഞാന്‍ ബാബിലോണ്‍രാജാവായ നെബൂഖദ് നേസരിനും അവന്‍െറ ദാസന്മാര്‍ക്കുമായി നല്‍കും.”
“വളരെ മുന്പ് ഈജിപ്ത് സമാധാനത്തില്‍ വസിച്ചു. ഈ കുഴപ്പങ്ങള്‍ക്കൊക്കെ ശേഷം ഈജിപ്തു വീണ്ടും സമാധാനത്തില്‍ കഴിയും.”യഹോവ പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.
വടക്കന്‍യിസ്രായേലിനൊരു സന്ദേശം
27 “യാക്കോബേ, എന്‍െറ ദാസാ, ഭയപ്പെടേ ണ്ടതില്ല.
യിസ്രായേലേ, പരിഭ്രമിക്കരുത്.
നിങ്ങ ളെ ഞാന്‍ ആ വിദൂരസ്ഥലങ്ങളില്‍നിന്നും രക്ഷിക്കും.
നിങ്ങളുടെ കുട്ടികളെ അവര്‍ തടവു കാരായിരിക്കുന്ന രാജ്യങ്ങളില്‍നിന്നും ഞാന്‍ രക്ഷിക്കും.
യാക്കോബിനു വീണ്ടും സമാധാന വും സുരക്ഷയുമുണ്ടാകും.
ആരും അവനെ ഭയ പ്പെടുത്തുകയുമില്ല.”
28 യഹോവ ഇപ്രകാരം പറയുന്നു,
“യാക്കോ ബേ, എന്‍െറ ദാസാ, ഭയപ്പെടേണ്ടതില്ല.
ഞാന്‍ നിന്നോടൊപ്പമുണ്ട്.
നിന്നെ ഞാന്‍ വിവിധ സ്ഥലങ്ങളിലേക്കയയ്ക്കുന്നു.
പക്ഷേ നിന്നെ ഞാന്‍ പൂര്‍ണ്ണമായും നശിപ്പിക്കയില്ല.
പക്ഷേ ആ രാഷ്ട്രങ്ങളെ ഞാന്‍ പൂര്‍ണ്ണമായും നശി പ്പിക്കും.
നീ ചെയ്ത തിന്മകളുടെ പേരില്‍ നീ ശിക്ഷിക്കപ്പെടും.
അതിനാല്‍ എന്‍െറ ശിക്ഷ യില്‍നിന്നും രക്ഷപെടാന്‍ നിന്നെ ഞാനനു വദിക്കില്ല.
നിന്നെ ഞാന്‍ അച്ചടക്കം പാലിപ്പി ക്കും, പക്ഷേ നീതിപൂര്‍വം.”