വടക്കന്‍യിസ്രായേലിനൊരു സന്ദേശം
47
യിരെമ്യാപ്രവാചകനു യഹോവയില്‍ നിന്നു ലഭിച്ച സന്ദേശം ഇതാകുന്നു. ഫെലിസ്ത്യരെപ്പറ്റിയുള്ള സന്ദേശമാണിത്. ഫറവോന്‍ ഗാസാനഗരത്തെ ആക്രമിക്കുന്ന തിനു മുന്പാണ് ഈ സന്ദേശം വന്നത്.
യഹോവ പറയുന്നു:
“ഇതാ, ശത്രുഭടന്മാര്‍ വടക്ക് ഒരുമിച്ചു കൂടുന്നു.
കൂലം കുത്തിപ്പായുന്ന നദിപോലെ അവര്‍ വരും.
പ്രളയംപോലെ അവര്‍ രാജ്യത്തെ മുഴുവന്‍ മൂടും.
പട്ടണങ്ങളെ യും അതില്‍ വസിക്കുന്നവരെയും അവര്‍ മൂടും.
ആ രാജ്യത്തു വസിക്കുന്നവരൊക്കെ
സഹാ യത്തിനായി നിലവിളിക്കും.
ഓടുന്ന കുതിരകളുടെ ശബ്ദവും രഥശബ്ദ ങ്ങളും
ഉരുളുന്ന ചക്രങ്ങളുടെ ശബ്ദവും അവര്‍ കേള്‍ക്കും.
കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ മാതാ പിതാക്കള്‍ക്കാവില്ല.
അവര്‍ സഹായിക്കാന്‍ കഴിയാത്തത്ര ദുര്‍ബലരായിരിക്കും.
ഫെലിസ്ത്യരെ മുഴുവന്‍ നശിപ്പിക്കാനുള്ള സമയമായിരിക്കുന്നു.
ടൈറിനെയും സീദോ ന്‍െറ സഹായികളുടെ ശിഷ്ടഭാഗത്തെയും നശിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു.
വൈ കാതെ തന്നെ യഹോവ ഫെലിസ്ത്യരെ വധി ക്കും.
ക്രീത്തുദ്വീപിലെ ശിഷ്ടജനതയെ അവന്‍ നശിപ്പിക്കും.
ഗസ്സയിലെ ജനം ദു:ഖിതരാവുകയും തല വടിക്കുകയും ചെയ്യും.
അസ്കലോന്‍ജനത നിശ്ശബ്ദരാക്കപ്പെടും.
താഴ്വരയിലെ ശിഷ്ട ജനമേ, നിങ്ങളെത്രകാലം സ്വയം മുറിപ്പെടു ത്തും?
യഹോവയുടെ വാളേ, നീ അടങ്ങിയിട്ടില്ല.
നീയെത്രകാലം തുടര്‍ന്നുപോരാടും?
നീ നിന്‍െറ ഉറയിലേക്കു മടങ്ങുക!
നില്‍ക്ക്! നിശ്ചലമാവുക!
പക്ഷേ യഹോവയുടെ വാളിന് എങ്ങനെ വിശ്രമിക്കാനാവും?
യഹോവ അതിനൊരു കല്പന നല്‍കി.
അസ്കലോന്‍നഗരത്തെയും സമുദ്രതീരത്തെയും
ആക്രമിക്കാന്‍ യഹോവ അതിനു കല്പന നല്‍കി.”