ബാബിലോണിനെപ്പറ്റി ഒരു സന്ദേശം
50
ബാബിലോണ്‍രാഷ്ട്രത്തെയും അവിടെ ത്തെ ജനത്തെയുംപറ്റി യഹോവ പറ ഞ്ഞ സന്ദേശം ഇതാകുന്നു. യിരെമ്യാവിലൂടെ യാണ് യഹോവ ഇതു പറഞ്ഞത്.
“സകല രാഷ്ട്രങ്ങളോടും ഇതു പ്രഖ്യാപി ക്കുക!
ഒരു കൊടി ഉയര്‍ത്തുകയും സന്ദേശം പ്രഖ്യാപിക്കുകയും ചെയ്യുക!
സന്ദേശം മുഴു വനും പറയുക,
‘ബാബിലോണ്‍രാജ്യം പിടിക്ക പ്പെടും.
ബേല്‍ദേവന്‍ നാണക്കേടിലെറിയപ്പെ ടും.
മേരോദാകുദേവന്‍ വളരെ ഭയപ്പെടും
ബാബിലോണിലെ വിഗ്രഹങ്ങള്‍ നാണക്കേടി ലെറിയപ്പെടും.
അവളുടെ വിഗ്രഹങ്ങള്‍ ഭീതി കൊണ്ടു നിറയ്ക്കപ്പെടും.’
വടക്കു നിന്നൊരു രാഷ്ട്രം ബാബിലോ ണിനെ ആക്രമിക്കും.
ആ രാഷ്ട്രം ബാബിലോ ണിനെ ഒരു ശൂന്യമരുഭൂമി പോലെയാക്കും.
ഒരു ത്തരും അവിടെ വസിക്കയില്ല.
മനുഷ്യരും മൃഗ ങ്ങളും അവിടെനിന്നും ഓടിപ്പോകും.”
യഹോവ പറയുന്നു, “അന്ന്
യിസ്രായേല്‍ ജനതയും യെഹൂദക്കാരും ഒന്നാകും.
അവര്‍ ഒരു മിച്ചു കരഞ്ഞുകൊണ്ടേയിരിക്കും.
ഒരുമിച്ചു തന്നെ അവര്‍ തങ്ങളുടെ ദൈവമാകുന്ന യഹോ വയെ തേടുകയും ചെയ്യും.
സീയോനിലേക്കുള്ള വഴി അവര്‍ തേടും.
ആ ദിശയിലേക്കവര്‍ പോകാന്‍ തുടങ്ങും.
ആളു കള്‍ പറയും, ‘വരൂ നമുക്കു യഹോവയോടു ചേരാം.
നിത്യമായൊരുടന്പടി നമുക്കുണ്ടാക്കാം.’
ഒരിക്കലും മറക്കപ്പെടാത്തൊരു ഉടന്പടി നമുക്കു ണ്ടാക്കാം.
നഷ്ടപ്പെട്ട ചെമ്മരിയാടുകളെപ്പോലെയാ യിരുന്നു എന്‍െറ ജനം.
അവരുടെ ഇടയന്മാര്‍ അവരെ തെറ്റായ വഴിയേ നയിച്ചു.
പര്‍വതങ്ങ ളിലും കുന്നുകളിലും നേതാക്കള്‍ അവരെ ഉഴലു മാറാക്കി.
തങ്ങളുടെ വിശ്രമസങ്കേതം അവര്‍ മറന്നു.
അവരെ കണ്ടവരെല്ലാം അവരെ ഉപദ്രവിച്ചു.
ആ ശത്രുക്കള്‍ ‘ഞങ്ങളൊരു തെറ്റും ചെയ്തില്ല.’
എന്നു പറയുകയും ചെയ്തു.
അവര്‍ യഹോവ യ്ക്കെതിരെ പാപം ചെയ്തു.
യഹോവയാ യിരുന്നു അവരുടെ യഥാര്‍ത്ഥ വിശ്രമസ്ഥലം.
അവരുടെ പിതാക്കന്മാര്‍ ആശ്രയിച്ച ദൈവം യഹോവയാകുന്നു.
ബാബിലോണില്‍നിന്ന് ഓടിപ്പോവുക.
ബാബിലോണ്‍കാരുടെ ദേശം വിടുക.
ആട്ടിന്‍ പറ്റത്തെ നയിക്കുന്ന ആടുകളെ പോലെയാ കുക.
വടക്കുനിന്നും നിരവധി രാഷ്ട്രങ്ങളെ ഞാന്‍ ഒരുമിച്ചു കൊണ്ടുവരും.
ഈ രാഷ്ട്രസംഘങ്ങള്‍ ബാബിലോണിനെതിരെ യുദ്ധത്തിനൊരുങ്ങും.
ബാബിലോണ്‍ വടക്കുനിന്നുള്ളവരുടെ അധീ നതയിലാകും.
അവര്‍ ബാബിലോണിനു നേര്‍ക്കു നിരവധി അന്പുകളെയ്യും.
വെറുംകൈ യോടെ യുദ്ധത്തില്‍നിന്നും മടങ്ങിവരാത്ത
ഭട ന്മാരെപ്പോലെയായിരിക്കും ആ അന്പുകള്‍.
10 കല്‍ദയരുടെ സകല സന്പത്തും ശത്രു എടു ക്കും.”
ആ ഭടന്മാര്‍ അവര്‍ക്കാവശ്യമുള്ളതെല്ലാം എടുക്കും.
യഹോവയാണിതു പറഞ്ഞത്.
11 “ബാബിലോണേ, നീ ഉല്ലസിച്ചാനന്ദിക്കു ന്നു.
എന്‍െറ ദേശം നീയെടുത്തിരിക്കുന്നു.
മേച്ചി ല്‍പ്പുറത്തെത്തിയ പശുക്കുട്ടിയെപ്പോലെ
നീ ചുറ്റും നൃത്തം വയ്ക്കുന്നു.
കുതിരകളുടെ ആഹ്ലാ ദശബ്ദംപോലെയാണ്
നിന്‍െറ ചിരി.
12 പക്ഷേ നിന്‍െറ അമ്മ വളരെ ലജ്ജിക്കും.
നിനക്കു ജന്മമേകിയ സ്ത്രീ ലജ്ജിതയാകും.
ബാബിലോണ്‍ എല്ലാ രാഷ്ട്രങ്ങളുടെയും ഇട യില്‍ അപ്രധാനമാകും.
അവള്‍ ഒരു ശൂന്യമരു ഭൂമിയാകും.
13 യഹോവ തന്‍െറ കോപം പ്രകടിപ്പിക്കും.
അതിനാല്‍ ആരുമവിടെ വസിക്കയില്ല.
ബാബി ലോണ്‍ പൂര്‍ണ്ണമായും ശൂന്യമാകും.
“ബാബി ലോണിലൂടെ കടന്നുപോകുന്നവരൊക്കെ ഭയ പ്പെടും.
ഇതു നശിപ്പിക്കപ്പെട്ടതെത്ര മോശമായാ ണെന്നു കാണുന്പോള്‍
അവര്‍ തങ്ങളുടെ തല കുലുക്കും.
14 ബാബിലോണിനെതിരെ യുദ്ധത്തിനു തയ്യാറെടുക്കുക. വില്ലാളികളേ,
ബാബിലോ ണിനു നേര്‍ക്ക് അന്പെയ്യുക.
നിങ്ങളുടെ അന്പു കളൊന്നും വെറുതെ വയ്ക്കരുത്.
ബാബി ലോണ്‍ യഹോവയ്ക്കെതിരെ പാപം ചെയ്തി രിക്കുന്നു.
15 ബാബിലോണിനു ചുറ്റുമുള്ള സൈനി കരേ, വിജയാരവം മുഴക്കുക!
ബാബിലോണ്‍ കീഴടങ്ങിയിരിക്കുന്നു!
അവളുടെ മതിലുകളും ഗോപുരങ്ങളും തകര്‍ക്കപ്പെട്ടിരിക്കുന്നു!
യഹോ വ അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നു.
ബാബിലോണിന് അവളര്‍ഹിക്കുന്ന ശിക്ഷ രാഷ്ട്രങ്ങള്‍ നല്‍കണം.
അന്യരാഷ്ട്രങ്ങളോട് അവള്‍ ചെയ്തത് അവളോടു ചെയ്യുക.
16 ബാബിലോണുകാര്‍ അവരുടെ വിത്തു വിതയ്ക്കാനനുവദിക്കരുത്.
അവരെ വിളവെടു ക്കാനനുവദിക്കരുത്.
ബാബിലോണ്‍ഭടന്മാര്‍ നിരവധിപേരെ തടവുകാരായി തങ്ങളുടെ നഗരത്തിലേക്കു കൊണ്ടുവന്നു.
ഇപ്പോള്‍ ശത്രു ഭടന്മാര്‍ വന്നിരിക്കുന്നു.
അതിനാല്‍ തടവുകാര്‍ വീട്ടിലേക്കു മടങ്ങുകയാണ്.
ആ തടവുകാര്‍ സ്വരാജ്യത്തേക്കു തിരിഞ്ഞോടുകയാണ്.
17 രാജ്യമെന്പാടും ചിതറിയ ആട്ടിന്‍പറ്റം പോ ലെയാണ് യിസ്രായേല്‍.
സിംഹങ്ങള്‍ ഓടിച്ചു വിട്ട ആടുകളെപ്പോലെയാണ് യിസ്രായേല്‍.
അശ്ശൂര്‍ രാജാവായിരുന്നു ആദ്യം ആക്രമിച്ച സിംഹം.
അതിന്‍െറ എല്ലുകള്‍ തകര്‍ത്ത അവ സാന സിംഹം ബാബിലോണ്‍രാജാവായ നെബൂഖദ്നേസരും.”
18 അതിനാല്‍ സര്‍വശക്തനായ യഹോവ, യിസ്രായേലിന്‍െറ ദൈവം പറയുന്നു:
“ബാബി ലോണ്‍ രാജാവിനെയും അവന്‍െറ ജനത്തെയും ഞാന്‍ വൈകാതെ ശിക്ഷിക്കും.
അശ്ശൂരിലെ രാജാവിനെ ശിക്ഷിച്ചതുപോലെതന്നെ അവ നെ ഞാന്‍ ശിക്ഷിക്കും.
19 യിസ്രായേലിനെ ഞാന്‍ സ്വന്തം വയലുക ളിലേക്കു തിരികെ കൊണ്ടുവരും.
കര്‍മ്മേല്‍ പര്‍വതത്തിലും ബാശാന്‍െറ ദേശത്തും വള രുന്ന ഭക്ഷണം അവന്‍തിന്നും.
അവന്‍ നിറയെ ഭക്ഷിക്കും.
എഫ്രയീമിലെയും ഗിലെയാദിലെ യും കുന്നുകളില്‍ അവന്‍ ഭക്ഷിക്കും.”
20 യഹോവ പറയുന്നു, “അന്ന് ജനം യിസ്രാ യേലിന്‍െറ അപരാധം കണ്ടുപിടിക്കാന്‍ കഠി നാദ്ധ്വാനം ചെയ്യും.
പക്ഷേ ഒരപരാധവും കാണാന്‍ അവര്‍ക്കു കഴിയില്ല.
യെഹൂദയുടെ പാപങ്ങള്‍ കണ്ടുപിടിക്കാനും ജനം ശ്രമിക്കും,
പക്ഷേ ഒരു പാപവും കണ്ടുപിടിക്കാനാവില്ല.
എന്തുകൊണ്ടെന്നാല്‍, യിസ്രായേലില്‍നിന്നും യെഹൂദയില്‍നിന്നും ഏതാനും ശിഷ്ടഭാഗത്തെ ഞാന്‍ രക്ഷിക്കുന്നു.
അവരുടെ പാപങ്ങളെല്ലാം അവരോടു ഞാന്‍ പൊറുക്കുകയും ചെയ്യുന്നു.”
21 യഹോവ പറയുന്നു, “മെറാഥയീംരാജ്യ ത്തെ ആക്രമിക്കുക!
പെക്കോദില്‍ വസിക്കുന്ന വരെ ആക്രമിക്കുക!
അവരെ ആക്രമിക്കുക!
അവ രെകൊന്ന് പൂര്‍ണ്ണമായും നശിപ്പിക്കുക!
ഞാന്‍ കല്പിച്ചതെല്ലാം ചെയ്യുക!
22 യുദ്ധാരവം രാജ്യത്തെന്പാടും കേള്‍ക്കാം.
ഭീകരമായ വിനാശത്തിന്‍െറ ശബ്ദമാണിത്.
23 ‘ഭൂമിയുടെ മുഴുവനും ചുറ്റി
ക’
എന്ന് ബാബി ലോണ്‍ വിളിക്കപ്പെട്ടു.
എന്നാലിപ്പോള്‍ ‘ചുറ്റിക’ അടിച്ചുടുയ്ക്കപ്പെട്ടിരിക്കുന്നു.
രാഷ്ട്ര ങ്ങളില്‍ ഏറ്റവും നശിപ്പിക്കപ്പെട്ടതാണു ബാബി ലോണ്‍.
24 ബാബിലോണ്‍, നിനക്കായി ഞാനൊരു കെണിയൊരുക്കിയിരുന്നു.
അതറിയും മുന്പേ നീ അതില്‍ കുടുങ്ങി.
നീ യഹോവയ്ക്കെതിരെ യുദ്ധം ചെയ്തു.
അതിനാല്‍ നീ കണ്ടുപിടിക്ക പ്പെടുകയും ചെയ്തു.
25 സര്‍വശക്തനായ യഹോവയായ ദൈവം തന്‍െറ കലവറമുറി തുറന്നിരിക്കുന്നു.
തന്‍െറ കോപത്തിന്‍െറ ആയുധങ്ങള്‍ അവന്‍ പുറത്തെ ടുത്തിരിക്കുന്നു.
ചെയ്യാന്‍ ജോലിയുള്ളതിനാ ലാണവന്‍ ആ ആയുധങ്ങള്‍ പുറത്തെടുത്തത്.
കല്‍ദയരുടെ ദേശത്ത് അവനു ജോലി ചെയ്യാ നുണ്ട്.
26 വിദൂരത്തുനിന്നും ബാബിലോണിനെതിരെ വരിക.
അവള്‍ ധാന്യം സൂക്ഷിച്ചിരിക്കുന്ന കല വറകള്‍ തകര്‍ത്തു തുറക്കുക.
ബാബിലോ ണിനെ പൂര്‍ണ്ണമായും നശിപ്പിക്കുക.
ഒരുത്തനെ യും ജീവനോടെ വിടരുത്.
അവളുടെ മൃതദേഹ ങ്ങള്‍ വലിയ ധാന്യക്കൂന്പാരം പോലെ കൂട്ടുക.
27 ബാബിലോണിലെ കാളക്കുട്ടികളെയെല്ലാം വധിക്കുക.
അവര്‍ അറുക്കപ്പെടട്ടെ.
അവര്‍ പരാജിതരാകാനുള്ള കാലം വന്നിരിക്കുന്നു, അതിനാലവര്‍ക്കു മഹാകഷ്ടം.
അവര്‍ ശിക്ഷി ക്കപ്പെടാനുള്ള സമയമായിരിക്കുന്നു.
28 മനുഷ്യര്‍ ബാബലോണില്‍നിന്നും ഓടി പ്പോവുകയാണ്.
അവര്‍ ആ രാജ്യത്തുനിന്നും രക്ഷപ്പെടുകയാണ്.
അവര്‍ സീയോനിലേക്കു വരികയാണ്.
യഹോവ ചെയ്യുന്ന കാര്യങ്ങളെ പ്പറ്റി അവര്‍ എല്ലാവരോടും പറയുകയാണ്.
യഹോവ ബാബിലോണിന് അതര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നെന്ന് അവര്‍ ജനങ്ങളോടു പറ യുന്നു.
യഹോവയുടെആലയം ബാബിലോണ്‍ തകര്‍ത്തു.
അതിനാല്‍ യഹോവയിപ്പോള്‍ ബാബിലോണ്‍ തകര്‍ക്കുന്നു.
29 “അന്പെയ്ത്തുകാരെ വിളിച്ചുവരുത്തുക.
ബാബിലോണിനെ ആക്രമിക്കാന്‍ അവരോടു പറയുക.
നഗരത്തെ വളയാന്‍ അവരോടു പറ യുക.
ഒരുവനെയും രക്ഷപ്പെടാനനുവദിക്കരുത്.
അവള്‍ ചെയ്തിരിക്കുന്ന തിന്മകള്‍ക്കു തക്ക പ്രതിഫലം കൊടുക്കുക.
അവള്‍ മറ്റു രാജ്യങ്ങ ളോടു ചെയ്തത് അവളോടു ചെയ്യുക.
ബാബി ലോണ്‍ യഹോവയെ ആദരിക്കുന്നില്ല.
യിസ്രാ യേലിന്‍െറ വിശുദ്ധനോടു ബാബിലോണ്‍ പരു ഷമായിരുന്നു.
അതിനാല്‍ ബാബിലോണിനെ ശിക്ഷിക്കുക.
30 ബാബിലോണിന്‍െറ ചെറുപ്പക്കാര്‍ തെരു വുകളില്‍ കൊല്ലപ്പെടും.
അവളുടെ ഭടന്മാരെ ല്ലാം അന്നു മരിക്കും.”
യഹോവ പറയുന്നതാണ് ഇക്കാര്യങ്ങള്‍.
31 “ബാബിലോണ്‍, നീ വളരെ അഹങ്കാരി.
ഞാന്‍ നിനക്ക് എതിരുമാണ്.”
നമ്മുടെ യജമാന നായ, സര്‍വശക്തനായ യഹോവ ഇക്കാര്യ ങ്ങള്‍ പറയുന്നു,
“ഞാന്‍ നിനക്കെതിരാകുന്നു,
നീ ശിക്ഷിക്കപ്പെടേണ്ട സമയം വന്നിരിക്കുന്നു.
32 അഹങ്കാരിയായ ബാബിലോണ്‍ തകര്‍ന്നു വീഴും.
ആരും എഴുന്നേല്‍ക്കാന്‍ അവളെ സഹാ യിക്കില്ല.
അവളുടെ പട്ടണങ്ങളില്‍ ഞാന്‍ തീ കൊളുത്തും.
ആ അഗ്നി അവള്‍ക്കു ചുറ്റി ലുമുള്ള സകലത്തിനെയും നശിപ്പിക്കും.”
33 സര്‍വശക്തനായ യഹോവ പറയുന്നു:
“യിസ്രായേലിന്‍െറയും യെഹൂദയുടെയും ജന ങ്ങള്‍ അടികമകളാകുന്നു.
ശത്രു അവരെ പിടി ച്ചു, ശത്രു യിസ്രായേലിനെ വിടുകയുമില്ല.
34 പക്ഷേ ദൈവം ആ ജനത്തെ തിരികെ കൊണ്ടുവരും.
സര്‍വശക്തനായ ദൈവമായ യഹോവ എന്നാകുന്നു അവന്‍െറ പേര്.
അവന്‍ അവര്‍ക്കുവേണ്ടി ശക്തമായി പ്രതിരോധിക്കും.
ആ ദേശത്തിനു വിശ്രമം നല്‍കുന്നതിന് അവന്‍ അവരെ പ്രതിരോധിക്കും.
എന്നാല്‍ ബാബി ലോണില്‍ വസിക്കുന്നവര്‍ക്ക് ഒരു വിശ്രമവു മുണ്ടായിരിക്കില്ല.”
35 യഹോവ പറയുന്നു,
“വാളേ, ബാബി ലോണ്‍വാസികളെ വധിക്കുക.
വാളേ, രാജാ വിന്‍െറ ഉദ്യോഗസ്ഥന്മാരെയും
ബാബിലോ ണിലെ ജ്ഞാനികളെയും വധിക്കുക.
36 വാളേ, ബാബിലോണിലെ പുരോഹിതരെ വധിക്കുക.
ആ പുരോഹിതര്‍ ഭോഷന്മാരെപ്പോ ലെയായിരിക്കും.
വാളേ, ബാബിലോണിലെ ഭടന്മാരെ വധിക്കുക.
ആ ഭടന്മാര്‍ ഭയം നിറഞ്ഞ വരാകുന്നു.
37 വാളേ, ബാബിലോണിലെ കുതിരകളെ കൊല്ലുകയും തേരുകള്‍ തകര്‍ക്കുകയും ചെ യ്യുക.
അന്യരാജ്യങ്ങളില്‍ നിന്നുള്ള വാടകപ്പോ രാളികളെ കൊല്ലുക.
അവര്‍ സ്ത്രീകളെപ്പോ ലെ
ഭയപ്പെടും. വാളേ, ബാബിലോണിലെ നിധികളെ നശിപ്പിക്കുക.
ആ നിധികള്‍ എടു ക്കപ്പെടും.
38 വാളേ, ബാബിലോണിലെ ജലാശയങ്ങളെ ആക്രമിക്കുക.
ആ ജലാശയങ്ങള്‍ വറ്റിവരളും.
ബാബിലോണിന് നിരവധി വിഗ്രഹങ്ങളുണ്ട്.
ബാബിലോണുകാര്‍ ഭോഷന്മാരെന്നാണ് ആ വിഗ്രഹങ്ങള്‍ കാണിക്കുന്നത്.
അതിനാല്‍ അവ ര്‍ക്കു ദോഷങ്ങള്‍ സംഭവിക്കും.
39 ബാബിലോണില്‍ ഇനിയൊരിക്കലും ജനം നിറയുകയില്ല.
കാട്ടുനായ്ക്കളും ഒട്ടകപ്പക്ഷി കളും മറ്റു മരുജീവികളും അവിടെ വസിക്കും.
പക്ഷേ ഒറ്റ മനുഷ്യനും അവിടെയിനിയും വസി ക്കയില്ല.
40 സൊദോമിനെയും ഗൊമോരയെയും
അതിനു ചുറ്റുമുള്ളപട്ടണങ്ങളെയും മുഴുവന്‍ ദൈവം തകര്‍ത്തു.
ആ പട്ടണങ്ങളിലിപ്പോള്‍ ആരും ജീവിക്കുന്നില്ല.
അതേപോലെ ബാബി ലോണിലും ആരും ജീവിക്കയില്ല.
ഇനിയാരും ഒരിക്കലും അവിടെ താമസിക്കാന്‍ പോകയു മില്ല.
41 ഇതാ, ചിലര്‍ വടക്കുനിന്നും വരുന്നു.
ശക്ത മായൊരു രാഷ്ട്രത്തില്‍ നിന്നാണവരുടെ വരവ്.
ലോകത്തിന്‍െറ നാനാഭാഗത്തുനിന്നും നിര വധി രാജാക്കന്മാര്‍ ഒരുമിച്ചു വരുന്നു.
42 അവരുടെ സൈന്യത്തിനു വില്ലുകളും കുന്ത ങ്ങളുമുണ്ട്.
ഭടന്മാര്‍ ക്രൂരന്മാരാകുന്നു.
അവര്‍ക്കു കരുണയില്ല.
ഭടന്മാര്‍ കുതിരപ്പുറത്തു കയറി വരുന്നു,
അതിന്‍െറ ശബ്ദം കടലിരന്പുന്നതു പോലെ ഉച്ചത്തിലും.
അവര്‍ യുദ്ധസന്നദ്ധ രായി സ്വന്തംസ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
ബാബിലോണ്‍നഗരമേ, അവര്‍ നിന്നെ ആക്ര മിക്കാന്‍ തയ്യാറായി നില്‍ക്കുന്നു.
43 ബാബിലോണ്‍രാജാവ് ആ സൈന്യങ്ങളെ പ്പറ്റി കേട്ടു.
അയാള്‍ വല്ലാതെ പരിഭ്രമിച്ചു.
കൈകള്‍ അനക്കാന്‍ കഴിയാത്ത തരത്തില്‍ അവന്‍ ഭയന്നു.
അയാളുടെ വയറിനെ ഈറ്റു നോവനുഭവിക്കുന്നവളെപ്പോലെ ഭയം മുറിപ്പെ ടുത്തി.”
44 യഹോവ പറയുന്നു, “ചിലപ്പോള്‍ ഒരു സിംഹം
യോര്‍ദ്ദാന്‍നദിക്കരയിലെ പൊന്തക്കാ ട്ടില്‍നിന്നും വന്നേക്കാം.
ആ സിംഹം ജനങ്ങള്‍ മൃഗങ്ങളെ മേയ്ക്കുന്ന വയലിലേക്കു ചെല്ലു കയും
ആ മൃഗങ്ങള്‍ ഓടിപ്പോവുകയും ചെയ് തേക്കാം.
ഞാന്‍ ആ സിംഹത്തെപ്പോലെയായി രിക്കും.
ബാബിലോണിനെ ഞാനതിന്‍െറ ദേശ ത്തുനിന്നും ഓടിക്കും.
ഇതിനായി ഞാനാരെ തെരഞ്ഞെടുക്കണം?
എന്നെപ്പോലെ ആരുമില്ല.
എന്നെ വെല്ലുവിളിക്കാനും ആര്‍ക്കുമാവില്ല.
അതിനാല്‍ ഞാനിതു ചെയ്യും.
എന്നെ ഓടി ക്കാന്‍ ഒരിടയനും വരികയില്ല.
ബാബിലോണ്‍ കാരെ ഞാന്‍ ഓടിച്ചുവിടും.”
45 ബാബിലോണിനോടു ചെയ്യാന്‍ യഹോവ
എന്താസൂത്രണം ചെയ്തിരിക്കുന്നുവെന്നു ശ്രദ്ധിക്കുക.
ബാബിലോണുകാരോട് യഹോവ എന്തു ചെയ്യാനാണു
നിശ്ചയിച്ചിരിക്കുന്ന തെന്നു കാണുക.
ബാബിലോണിന്‍െറ ആട്ടിന്‍ പറ്റത്തിന്‍െറ കിടാവുകളെ ശത്രു വലിച്ചി ഴച്ചു കൊണ്ടുപോകുമെന്നു ഞാന്‍ പ്രതിജ്ഞ ചെയ്യു ന്നു.
തങ്ങള്‍ ചെയ്തപ്രവൃത്തികള്‍ മൂലം ബാബിലോണ്‍ ശൂന്യമായ പുല്‍മേടാവുകയും ചെയ്യും.
46 ബാബിലോണ്‍ വീഴും,
ആ വീഴ്ച ഭൂമിയെ വിറപ്പിക്കുകയും ചെയ്യും.
സകലരാഷ്ട്രങ്ങളി ലുമുള്ളവര്‍
ബാബിലോണിന്‍െറ വിനാശത്തെ പ്പറ്റി കേള്‍ക്കും.