യെരൂശലേമിന്‍െറ വീഴ്ച
52
യെഹൂദയിലെ രാജാവായപ്പോള്‍ സിദെ ക്കീയാവിന് ഇരുപത്തൊന്നു വയസ്സായി രുന്നു. സിദെക്കീയാവ് യിസ്രായേലില്‍ പതി നൊന്നുവര്‍ഷം ഭരിച്ചു. യിരെമ്യാവിന്‍െറ പുത്രി യായ ഹമൂതലായിരുന്നു സിദെക്കീയാവിന്‍െറ അമ്മ. ലിബ്നയില്‍ നിന്നുള്ളതായിരുന്നു ഹമൂ തലിന്‍െറ കുടുംബം. യെഹോയാക്കീംരാജാ വിനെപ്പോലെ സിദെക്കീയാവും തിന്മകള്‍ ചെ യ്തു. സിദെക്കീയാവ് ആ തിന്മകള്‍ ചെയ്യുന്നത് യഹോവ ഇഷ്ടപ്പെട്ടില്ല. യഹോവ കോപിച്ച തിനാല്‍ യെരൂശലേമിനും യെഹൂദയ്ക്കും വളരെ അനര്‍ത്ഥങ്ങളുണ്ടായി. അവസാനം യഹോവ യെരൂശലേംകാരെയും യെഹൂദക്കാരെയും തന്‍െറ മുന്പില്‍നിന്നും എറിഞ്ഞുകളഞ്ഞു.
സിദെക്കീയാവ് ബാബിലോണിലെ രാജാവി നെതിരെ കലാപം കൂട്ടി. അതിനാല്‍ സിദെക്കീ യാവിന്‍െറ ഒന്പതാംഭരണവര്‍ഷത്തിലെ പത്താം മാസത്തിലെ പത്താം ദിവസം ബാബി ലോണ്‍രാജാവായ നെബൂഖദ്നേസര്‍ യെരൂശ ലേമിനെതിരെ നീങ്ങി. ബാബിലോണ്‍സൈ ന്യം യെരൂശലേമിനു വെളിയില്‍ പാളയമടിച്ചു. പിന്നെ കോട്ടകള്‍ക്കുമുകളില്‍ കയറാന്‍ അവര്‍ ചെറുകുന്നുകളുണ്ടാക്കി. സിദെക്കീയാവിന്‍െറ പതിനൊന്നാം ഭരണവര്‍ഷംവരെ യെരൂശലേം നഗരം ബാബിലോണ്‍ സൈന്യത്തിന്‍െറ ഉപ രോധത്തിലായിരുന്നു. ആ വര്‍ഷം നാലാം മാസത്തിന്‍െറ ഒന്പതാംദിവസം നഗരത്തിലെ പട്ടിണി വളരെ രൂക്ഷമായി. നഗരവാസിക ള്‍ക്കു ഭക്ഷണമൊന്നും അവശേഷിച്ചിരുന്നില്ല. അന്ന് ബാബിലോണ്‍സൈന്യം യെരൂശലേമി ലേക്കു കയറി. യെരൂശലേംഭടന്മാര്‍ ഓടിക്കള ഞ്ഞു. രാത്രിയില്‍ അവര്‍ നഗരം വിട്ടു. രണ്ടു മതിലുകള്‍ക്കുമിടയിലുള്ള കവാടത്തിലൂടെയാ ണവര്‍ പോയത്. രാജാവിന്‍െറ പൂന്തോപ്പിനരി കിലായിരുന്നു ആ കവാടം. ബാബിലോണ്‍ സൈന്യം നഗരംവളഞ്ഞിരുന്നെങ്കിലും യെരൂ ശലേം ഭടന്മാര്‍ ഒടിപ്പോയി. മരുഭിമിയിലേക്കാ ണവര്‍ ഓടിപ്പോയത്.
പക്ഷേ ബാബിലോണ്‍സൈന്യം സിദെക്കീ യാരാജാവിനെ ഓടിച്ചു. യെരീഹോ സമതല ത്തില്‍വച്ച് അവര്‍ അവനെ പിടിച്ചു. സിദെക്കീ യാവിന്‍െറ ഭടന്മാരെല്ലാം ഓടിപ്പോയി. ബാ ബിലോണ്‍ സൈന്യം സിദെക്കീയാരാജാവിനെ പിടിച്ചടക്കി. അവര്‍ അവനെ രിബ്ലാനഗരത്തി ലുള്ള ബാബിലോണ്‍രാജാവിന്‍െറയടുത്തേക്കു കൊണ്ടുപോയി. ഹമാത്തിന്‍െറദേശത്തായി രുന്നു രിബ്ലാ. അവിടെവച്ച് ബാബിലോണ്‍ രാജാവ് സിദെക്കീയാരാജാവിന്‍െറ വിധി പ്രഖ്യാപിച്ചു. 10 അവിടെ രിബ്ലാ നഗരത്തില്‍ വച്ച് ബാബിലോണ്‍രാജാവ് സിദെക്കീയാവി ന്‍െറ പുത്രന്മാരെ വധിച്ചു. പുത്രന്മാര്‍ വധിക്ക പ്പെടുന്നത് സിദെക്കീയാവിനെ ബലമായി കാണിച്ചു. യെഹൂദയിലെ രാജാവിന്‍െറ ഉദ്യോ ഗസ്ഥരെയും ബാബിലോണ്‍രാജാവ് വധിച്ചു. 11 പിന്നെ ബാബിലോണിലെരാജാവ് സിദെക്കീ യാവിന്‍െറ കണ്ണുകള്‍ തുരന്നെടുത്തു. അയാള്‍ അവന് ഓട്ടു ചങ്ങലകളുമിട്ടു. പിന്നെ അയാള്‍ സിദെക്കീയാവിനെ ബാബിലോണിലേക്കു കൊണ്ടു പോയി. ബാബിലോണില്‍ അയാള്‍ സിദെക്കീയാവിനെ തടവറയിലിട്ടു. മരണം വരെ സിദെക്കീയാവ് തടവറയില്‍ കഴിഞ്ഞു.
12 ബാബിലോണ്‍രാജാവിന്‍െറ പ്രത്യേക പാറാവുകാരുടെ നായകനായ നെബൂസര്‍-അദാന്‍ യെരൂശലേമിലേക്കു വന്നു. നെബൂഖദ് നേസര്‍ രാജാവായതിന്‍െറ പത്തൊന്പതാംവര്‍ ഷത്തിന്‍െറ അഞ്ചാം മാസത്തിലെ പത്താംദിവ സമായിരുന്നു ഇത്. നെബൂസര്‍-അദാന്‍ ബാബി ലോണിലെ ഒരു പ്രധാനനേതാവായിരുന്നു. 13 നെബൂസര്‍-അദാന്‍ യഹോവയുടെ ആലയം കത്തിച്ചു. രാജകൊട്ടരവും യെരൂശലേമിലെ സകലവസതികളും അവന്‍ കത്തിച്ചു. യെരൂശ ലേമിലെ എല്ലാ പ്രധാന കെട്ടിടങ്ങളും അവന്‍ കത്തിച്ചു. 14 മുഴുവന്‍ ബാബിലോണ്‍സൈന്യ വും യെരൂശലേമിന്‍െറ ചുറ്റുമതിലുകള്‍ തകര്‍ ത്തു. രാജാവിന്‍െറ പ്രത്യേകസേനാനായക ന്‍െറ കീഴിലായിരുന്നു ആ സൈന്യം. 15 നായക നായ നെബൂസര്‍-അദാന്‍, അപ്പോഴും യെരൂശ ലേമില്‍ അവശേഷിച്ചവരെ തടവുകാരാക്കി. നേരത്തെ ബാബിലോണ്‍രാജാവിനു കീഴടങ്ങി യിരുന്നവരെയും അയാള്‍ കൊണ്ടുപോയി. യെരൂശലേമില്‍ അവശേഷിച്ചിരുന്ന സമര്‍ത്ഥ രായ പണിക്കാരെയും അയാള്‍ കൊണ്ടു പോയി. 16 പക്ഷേ, ചില ദരിദ്രരെ നെബൂസര്‍ -അദാന്‍ അവിടെ വിട്ടിട്ടുപോയി. അവരെ മുന്തിരിത്തോപ്പുകളിലും വയലുകളിലും പണിയാനാണവന്‍ വിട്ടത്.
17 ബാബിലോണ്‍സൈന്യം ആലയത്തിന്‍െറ ഓട്ടുതൂണുകള്‍ തകര്‍ത്തു. യഹോവയുടെ ആല യത്തിലുണ്ടായിരുന്ന ഓട്ടു നിലകളും ഓട്ടുതൊ ട്ടിയും അവര്‍ തകര്‍ത്തു. ആ ഓടെല്ലാം അവന്‍ ബാബിലോണിലേക്കു കൊണ്ടുപോയി. 18 ബാ ബിലോണ്‍സൈന്യം യെരൂശലേമില്‍നിന്നും ഇവയും കൊണ്ടുപോയി. കലങ്ങള്‍, കോരി കള്‍, കത്രികകള്‍, തളികകള്‍, സുഗന്ധവസ്തു ക്കളുടെ താലങ്ങള്‍ ആലയത്തില്‍ ശുശ്രൂഷയ്ക്കു പയോഗിക്കുന്ന സകല ഓട്ടുപകരണങ്ങളും. 19 രാജാവിന്‍െറ പ്രത്യേകസേനയുടെ നായകന്‍ ഇതെല്ലാമെടുത്തു: ചെരുവങ്ങള്‍, തീക്കലശ ങ്ങള്‍, വലിയ തളികകള്‍, കലങ്ങള്‍, വിളക്കുകാ ലുകള്‍, തട്ടങ്ങള്‍, നിവേദ്യക്കോപ്പകള്‍ എന്നി വ. സ്വര്‍ണ്ണത്തിലോ വെള്ളിയിലോ ഉണ്ടാക്കിയ സകലതും അവന്‍ കൊണ്ടുപോയി. 20 രണ്ടു തൂണുകള്‍, കടല്‍, അതിനടിയിലുള്ള പന്ത്രണ്ട് ഓട്ടുകാളകള്‍ എന്നിവയും പീഠങ്ങളും വളരെ ഭാരമുള്ളവയായിരുന്നു. ശലോമോന്‍രാജാവ് യഹോവയുടെ ആലയത്തിലേക്കു ഉണ്ടാക്കിയ തായിരുന്നു അവ. ആ സാധനങ്ങളുണ്ടാക്കിയ ഓട് തൂക്കാവുന്നതിലും ഭാരമുള്ളവയായിരുന്നു.
21 ഓരോ ഓട്ടുതൂണിനും മുപ്പത്തൊന്നടി പൊക്കമുണ്ടായിരുന്നു. ഇരുപത്തൊന്നടി ചുറ്റ ളവും. തൂണുകള്‍ പൊള്ളയായിരുന്നു. തൂണി ന്‍െറ ഭിത്തിക്ക് മൂന്നിഞ്ചു കനം 22 ഓരോ തൂണി ന്‍െറയും മുകളിലുള്ള ഓട്ടു മകുടത്തിന് എട്ടടി യിലധികം ഉയരം. അത് ഒരു വലപ്പണിയാലും ചുറ്റും ഓട്ടുമാതള നാരങ്ങകളാലും അലംകൃതമാ യിരുന്നു. മറ്റു തൂണുകള്‍ക്കും മാതളനാരങ്ങകളു ണ്ടായിരുന്നു. അത് ആദ്യത്തെ തൂണുപോലെയാ യിരുന്നു. 23 തൂണുകളുടെ വശങ്ങളില്‍ തൊണ്ണൂ റ്റാറ് മാതളനാരങ്ങകളുണ്ടായിരുന്നു. എല്ലാം ചേര്‍ത്ത് തൂണുകള്‍ക്കു ചുറ്റിലുമുള്ള വലപ്പണി കള്‍ക്കു മുകളില്‍ നൂറു മാതള നാരങ്ങകളുണ്ടാ യിരുന്നു.
24 രാജാവിന്‍െറ പ്രത്യേക പാറാവുകാരുടെ അധിപന്‍ സെരായാവിനെയും സെഫന്യാവി നെയും തടവുകാരാക്കിയിരുന്നു. സെരായാവ് മഹാപുരോഹിതനും സെഫന്യാവ് തൊട്ടടുത്ത മഹാപുരോഹിതനും. മൂന്നു ദ്വാരപാലകന്മാരും കൂടി തടവുകാരാക്കപ്പെട്ടിരുന്നു. 25 പോരാളിക ളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും രാജാ വിന്‍െറ പ്രത്യേകസേനയുടെ അധിപന്‍ പിടി ച്ചിരുന്നു. രാജാവിന്‍െറ ഉപദേഷ്ടാക്കളില്‍ ഏഴു പേരെക്കൂടിയും അവന്‍ തടവുകാരാക്കിയി രുന്നു. അവര്‍ അപ്പോഴും യെരൂശലേമില്‍ ഉണ്ടാ യിരുന്നു. ജനങ്ങളെ സൈന്യത്തിലേക്കെടു ക്കുന്ന ചുമതലയുണ്ടായിരുന്ന പകര്‍പ്പെഴുത്തു കാരനെയും അവന്‍ കൊണ്ടുപോയി. നഗരത്തി ലുണ്ടായിരുന്ന അറുപതുസാധാരണക്കാരെയും അവന്‍ കൊണ്ടുപോയി. 26-27 സേനാധിപനായ നെബൂസര്‍-അദാന്‍ ആ ഉദ്യോഗസ്ഥന്മാരെയും കൊണ്ടുപോയി. അയാള്‍ അവരെ ബാബി ലോണ്‍രാജാവിന്‍െറയടുത്തേക്കു കൊണ്ടുവ ന്നു. ബാബിലോണ്‍രാജാവ് ആ രിബ്ലാനഗര ത്തിലുണ്ടായിരുന്നു. ഹമാത്തിന്‍െറ ദേശത്തായി രുന്നു രിബ്ലാ. ആ ഉദ്യോഗസ്ഥന്മാരെയെല്ലാം വധിക്കാന്‍ രിബ്ലാനഗരത്തില്‍ രാജാവു കല്പിച്ചു.
അങ്ങനെയാണ് യെഹൂദക്കാര്‍ തങ്ങളുടെ രാജ്യത്തുനിന്നും കൊണ്ടുപോകപ്പെട്ടത്. 28 നെ ബൂഖദ്നേസര്‍ തടവുകാരായി കൊണ്ടുപോയ വരുടെ എണ്ണം ഇതാണ്:
ബാബിലോണ്‍രാജാവെന്ന നിലയില്‍ നെ ബൂഖദ്നേസരിന്‍െറ ഏഴാംവര്‍ഷം* നെബൂഖദ്നേസരിന്‍െറ ഏഴാം വര്‍ഷം ക്രി. മു. 598 ന്‍െറ മദ്ധ്യം മുതല്‍ ക്രി. മു. 597 ന്‍െറ മദ്ധ്യം വരെ. 3,023 പേര്‍ യെഹൂദയില്‍നിന്നും കൊണ്ടുപോക പ്പെട്ടു.
29 ബാബിലോണ്‍രാജാവെന്ന നില യില്‍ നെബൂഖദ്നേസരിന്‍െറ പതിനെട്ടാം വര്‍ഷം 832 പേര്‍ യെരൂശലേമില്‍നിന്ന് കൊ ണ്ടു പോകപ്പെട്ടു.
30 നെബൂഖദ്നേസരിന്‍െറ ഇരുപത്തിമൂന്നാം ഭരണവര്‍ഷം നെബൂസര്‍-അദാന്‍ 745 പേരെ തടവുകാരായി കൊണ്ടുപോയി. രാജാവിന്‍െറ പ്രത്യേക പാറാവുകാരുടെ അധിപനായിരുന്നു നെബൂസര്‍-അദാന്‍.
ആകെ 4600 പേര്‍ തടവു കാരായി കൊണ്ടു പോകപ്പെട്ടു.
യെഹോയാഖീന്‍ സ്വതന്ത്രനാക്കപ്പെടുന്നു
31 യെഹൂദയിലെ രാജാവായ യെഹോയാ ഖീന്‍ മുപ്പത്തേഴുവര്‍ഷം ബാബിലോണില്‍ തടവറയിലായിരുന്നു. തടവിന്‍െറ മുപ്പത്തേഴാം വര്‍ഷം, ബാബിലോണ്‍രാജാവായ എവീല്‍-മെരോദക് യെഹോയാഖീനോടു ദയകാട്ടി. ആ വര്‍ഷം അയാള്‍ യെഹോയാഖീനെ സ്വതന്ത്ര നാക്കി. എവില്‍-മെരോദക് ബാബിലോണ്‍ രാജാവായ വര്‍ഷം തന്നെയായിരുന്നു അത്. പന്ത്രണ്ടാം മാസത്തിന്‍െറ ഇരുപത്തഞ്ചാംദിവ സം എവീല്‍-മെരോദക് യെഹോയാഖീനെ തട വറയില്‍നിന്നും വിട്ടയച്ചു. 32 എവീല്‍-മെരോദക് യെഹോയാഖീനോടു കരുണയോടെ സംസാ രിച്ചു. തന്നോടൊപ്പം ബാബിലോണിലുള്ള മറ്റു രാജാക്കന്മാരെക്കാള്‍ ഉയര്‍ന്ന ബഹുമതിനല്‍കി അവന്‍ യെഹോയാഖീനെ ആദരിച്ചു. 33 അ ങ്ങനെ യെഹോയാഖീന്‍ തന്‍െറ തടവുവസ്ത്ര ങ്ങള്‍ മാറ്റി. തന്‍െറ ജീവിതത്തിന്‍െറ ശിഷ്ട കാലം അദ്ദേഹം രാജാവിന്‍െറ മേശയില്‍നിന്നും ഭക്ഷിച്ചു. 34 എല്ലാ ദിവസവും ബാബിലോണ്‍ രാജാവ് യെഹോയാഖീന് ചെലവിനു നല്‍കി. യെഹോയാഖീന്‍ മരിക്കുംവരെ ഇതു തുടര്‍ന്നു.