യിരെമ്യാവിന്‍െറ ആലയപ്രസംഗം
7
യിരെമ്യാവിനുള്ള യഹോവയുടെ സന്ദേ ശം: യഹോവയുടെ വസതിയുടെ കവാട ത്തിങ്കല്‍ നില്‍ക്കുക. കവാടത്തിങ്കല്‍ ഈ സന്ദേശം പ്രസംഗിക്കുക.
“യെഹൂദയിലെ മുഴുവന്‍ ജനമേ, യഹോവ യില്‍നിന്നുള്ള ഈ സന്ദേശം ശ്രവിക്കുക. ഈ കവാടങ്ങളിലൂടെ യഹോവയെ ആരാധിക്കാന്‍ വന്നവരേ, നിങ്ങളെല്ലാവരും ഇതു കേള്‍ക്കുക. യിസ്രായേലുകാരുടെ ദൈവമാകുന്നു യഹോ വ. സര്‍വശക്തനായ യഹോവ പറയുന്നത് ഇതാകുന്നു: ‘മനം തിരിയുകയും നല്ല കാര്യ ങ്ങള്‍ ചെയ്യുകയും ചെയ്യുക. അങ്ങനെ ചെ യ്താല്‍ ഈ സ്ഥലത്തു വസിക്കാന്‍ നിങ്ങളെ ഞാന്‍ അനുവദിക്കാം. ചിലര്‍ പറയുന്ന നുണ കളില്‍ ആശ്രയിക്കരുത്. അവര്‍ പറയുന്നു, “ഇതു യഹോവയുടെ ആലയമാകുന്നു, യഹോവ യുടെ ആലയം, യഹോവയുടെ ആലയം!” നിങ്ങള്‍ മനം തിരിയുകയും നന്മകള്‍ ചെയ്യു കയും ചെയ്താല്‍ നിങ്ങളെ ഞാന്‍ ഇവിടെ ജീവിക്കാന്‍ അനുവദിക്കാം. നിങ്ങള്‍ പരസ്പരം നീതി പുലര്‍ത്തണം. അപരിചിതരോടു നിങ്ങള്‍ നീതി പുലര്‍ത്തണം. വിധവകളോടും അനാഥരോടും നന്നായി പെരുമാറണം. നിഷ്ക ളങ്കരെ വധിക്കരുത്! അന്യദൈവങ്ങളെ പിന്തു ടരരുത്! എന്തുകൊണ്ടെന്നാല്‍ അവര്‍ നിങ്ങ ളുടെ ജീവിതം തകര്‍ക്കും. നിങ്ങളെന്നെ അനു സരിച്ചാല്‍ നിങ്ങളെ ഈ സ്ഥലത്തു വസി ക്കാന്‍ ഞാന്‍ അനുവദിക്കാം. ഈ സ്ഥലം നിങ്ങ ളുടെ പൂര്‍വികര്‍ക്ക് കൈവശം വയ്ക്കാന്‍ എന്ന ന്നേക്കുമായി ഞാന്‍ നല്‍കിയതാണ്.
“‘പക്ഷേ നിങ്ങള്‍ നുണകളെ വിശ്വസിക്കു കയാണ്. ആ നുണകളാവട്ടെ വിലകെട്ടവയും. മോഷ്ടിക്കുകയും കൊല്ലുകയും ചെയ്യുമോ നിങ്ങള്‍? വ്യഭിചാരപാപം നിങ്ങള്‍ ചെയ്യു മോ? അന്യരെ വൃഥാ പഴിക്കുമോ? നിങ്ങള്‍ ബാല്‍ എന്ന വ്യാജദൈവത്തെ ആരാധിക്കു കയും നിങ്ങള്‍ക്കറിയാത്ത അന്യദൈവങ്ങളുടെ പിറകെ പോവുകയും ചെയ്യുമോ? 10 അങ്ങനെ യൊക്കെ ചെയ്താല്‍, എന്‍െറ നാമത്തിലറിയ പ്പെടുന്ന ഈ ആലയത്തില്‍ എന്‍െറ മുന്പില്‍ നില്‍ക്കാന്‍ കഴിയുമെന്നു നിങ്ങള്‍ കരുതുന്നു ണ്ടോ? ഈ ഭീകരകൃത്യങ്ങള്‍ ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് എന്‍െറ മുന്പില്‍ നിന്ന് “ഞങ്ങള്‍ സുരക്ഷിതര്‍”എന്നു പറയാന്‍ കഴിയുമെന്നു നീ കരുതുന്നുവോ? 11 ഈ ആലയം എന്‍െറ പേരില്‍ വിളിക്കപ്പെടുന്നു! ഈ ആലയം നിങ്ങ ള്‍ക്ക് കള്ളന്മാരുടെ ഒളിസങ്കേതം എന്നതിലു പരി ഒന്നുമല്ലേ? ഞാന്‍ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.’’’ യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം.
12 “യെഹൂദക്കാരേ, നിങ്ങളിപ്പോള്‍ ശീലോ പട്ടണത്തിലേക്കു പോകുക. ഞാന്‍ ആദ്യമായി എന്‍െറ നാമത്തിന് ഒരു ഭവനമുണ്ടാക്കിയ ആ സ്ഥലത്തേക്കു പോകുക. യിസ്രായേലുകാരും തിന്മകള്‍ ചെയ്തു. ഈ തിന്മകള്‍ മൂലം ആ സ്ഥലത്തോടു ഞാന്‍ എന്തുചെയ്തുവെന്ന് അവിടെച്ചെന്നു കാണുക. 13 നിങ്ങള്‍ യിസ്രായേ ലുകാര്‍ ഈ തിന്മകളൊക്കെ ചെയ്യുകയായി രുന്നു.”യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം! “അങ്ങനെ നിങ്ങള്‍ ഈ തിന്മകളെ ല്ലാം ചെയ്തതിനാല്‍ നിങ്ങളോടു ഞാന്‍ പല വട്ടം സംസാരിച്ചു. എന്നാല്‍ നിങ്ങളെന്നെ ശ്രവിക്കാന്‍ കൂട്ടാക്കിയില്ല. ഞാന്‍ നിങ്ങളെ വിളിച്ചു, പക്ഷേ നിങ്ങള്‍ വിളികേട്ടില്ല. 14 അതി നാല്‍ യെരൂശലേമില്‍ എന്‍െറ നാമത്തില്‍ അറി യപ്പെടുന്ന ആലയം ഞാന്‍ തകര്‍ക്കും. ശീലോ വിനെ നശിപ്പിച്ചതുപോലെ ആ ആലയം ഞാന്‍ തകര്‍ക്കും. എന്‍െറ പേരിലറിയപ്പെടുന്ന യെരൂശലേമിലെ ആ ആലയം നിങ്ങള്‍ വിശ്വ സിക്കുന്ന ഒന്നാണ്. നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വികര്‍ക്കുമായി ആ സ്ഥലം ഞാന്‍ നല്‍കി. 15 എഫ്രയീമിലെ നിങ്ങളുടെ സഹോദരന്മാരെ മുഴുവന്‍ ഞാനെറിഞ്ഞതുപോലെ നിങ്ങളെയും ഞാന്‍ എന്നില്‍നിന്നു ദൂരേക്കെറിയും.’
16 “യിരെമ്യാവേ, നിനക്കെന്നപോലെ ഈ യെഹൂദക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കരുത്. അവ ര്‍ക്കുവേണ്ടി യാചിക്കുകയോ പ്രാര്‍ത്ഥിക്കുക യോ അരുത്. അവരെ സഹായിക്കാന്‍ എന്നോടു യാചിക്കരുത്. അവര്‍ക്കായുള്ള നിങ്ങളുടെ പ്രാര്‍ ത്ഥന ഞാന്‍ ചെവിക്കൊള്ളുകയില്ല. 17 യെഹൂദ യിലെ പട്ടണങ്ങളില്‍ അവര്‍ ചെയ്യുന്നതെ ന്തെന്ന് നീ കാണുന്നുണ്ടെന്നെനിക്കറിയാം. യെരൂശലേംനഗരത്തിലെ തെരുവുകളില്‍ അവ രെന്താണു ചെയ്യുന്നതെന്ന് നിനക്കു കാണാം. 18 യെഹൂദക്കാര്‍ ചെയ്യുന്നതെന്തെന്നാല്‍: കുട്ടി കള്‍ തടി ശേഖരിക്കുന്നു. പിതാക്കന്മാര്‍ അതി നെ വിറകായി ഉപയോഗിക്കുന്നു. സ്ത്രീകള്‍ സ്വര്‍ഗ്ഗത്തിലെ രാജ്ഞിക്കായി മാവു കുഴച്ച് അപ്പമുണ്ടാക്കുന്നു. ആ യെഹൂദക്കാര്‍ അന്യ ദൈ വങ്ങളെ ആരാധിക്കാന്‍ പാനീയയാഗങ്ങള്‍ ഒഴി ക്കുന്നു. എന്നെ കോപിപ്പിക്കാനാണ് അവരിതു ചെയ്യുന്നത്. 19 പക്ഷേ യെഹൂദക്കാര്‍ സത്യ ത്തില്‍ മുറിവേല്‍പ്പിക്കുന്നത് എന്നെയല്ല.”യഹോവയില്‍ നിന്നുള്ള സന്ദേശമാണിത്. “അവര്‍ അവരെത്തന്നെയാണു മുറിവേല്‍പ്പി ക്കുന്നത്, അവര്‍ അവര്‍ക്കുമേല്‍തന്നെ അപ മാനം വരുത്തുന്നു.”
20 അതിനാല്‍ യഹോവയിങ്ങനെ പറയുന്നു: “ഈ സ്ഥലത്തോടു ഞാനെന്‍െറ കോപം പ്രക ടിപ്പിക്കും. മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ ശിക്ഷിക്കും. വയലിലെ മരങ്ങളെയും നിലത്തു വളരുന്ന വിളകളെയും ഞാന്‍ ശിക്ഷിക്കും. എന്‍െറ കോപം ഒരു മഹാഗ്നി പോലെയാ യിരിക്കും. അതിനെ തടയാന്‍ ആര്‍ക്കുമാവില്ല.”
ബലികളെക്കാള്‍ യഹോവ അനു സരണയെ ഇഷ്ടപ്പെടുന്നു
21 സര്‍വശക്തനായ യഹോവ, യിസ്രായേലി ന്‍െറ ദൈവം ഇക്കാര്യങ്ങള്‍ പറയുന്നു: “ചെന്ന് നിങ്ങള്‍ക്കിഷ്ടമുള്ളത്ര ഹോമയാഗങ്ങളും ബലി കളും കഴിക്കുക. ആ ബലികളുടെ മാംസം സ്വയം തിന്നുക. 22 നിങ്ങളുടെ പൂര്‍വികരെ ഞാന്‍ ഈജിപ്തില്‍നിന്നും കൊണ്ടുവന്നു. അവ രോടു ഞാന്‍ സംസാരിച്ചു. പക്ഷേ ഹോമയാഗ ങ്ങളെപ്പറ്റിയോ ബലികളെപ്പറ്റിയോ യാതൊരു കല്പനയും ഞാനവര്‍ക്കു നല്‍കിയില്ല. 23 അവ ര്‍ക്കു ഞാന്‍ ഈ കല്പനയേ നല്‍കിയുള്ളൂ: ‘എന്നെ അനുസരിക്കുക. ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍െറ ജനതയുമായി രിക്കും. ഞാന്‍ കല്പിച്ചതെല്ലാം ചെയ്യുക. നിങ്ങ ള്‍ക്ക് നന്മയുണ്ടാകും.’
24 “പക്ഷേ നിങ്ങളുടെ പൂര്‍വികര്‍ എന്നെ ശ്രവിച്ചില്ല. അവര്‍ എനിക്കു ചെവി തന്നില്ല. അവര്‍ കഠിനഹൃദയരും ഇഷ്ടമുള്ളതു ചെയ്യുന്ന വരുമായിരുന്നു. അവര്‍ നല്ലവരായില്ല. അവര്‍ കൂടുതല്‍ കൂടുതല്‍ തിന്മ ചെയ്തു. അവര്‍ മുന്നോട്ടല്ല പിന്നോട്ടാണ് പോയത്. 25 നിങ്ങ ളുടെ പൂര്‍വികര്‍ ഈജിപ്തുവിട്ടതിനുശേഷം ഇന്നു വരെ എന്‍െറ ദാസന്മാരെ ഞാന്‍ നിങ്ങ ളുടെയടുത്തേക്കയയ്ക്കുകയും ചെയ്തിരുന്നു. എന്‍െറ ദാസന്മാര്‍ പ്രവാചകരായിരുന്നു. അവ രെ ഞാന്‍ വീണ്ടും വീണ്ടും നിങ്ങളുടെ അടു ത്തേക്കയച്ചു. 26 പക്ഷേ നിങ്ങളുടെ പൂര്‍വികര്‍ എന്നെ ചെവിക്കൊണ്ടതേയില്ല. അവരെന്നെ ശ്രദ്ധിച്ചതേയില്ല. അവര്‍ വളരെ കഠിനഹൃദയരാ കുകയും അവരുടെ പിതാക്കന്മാരെക്കാള്‍ ദുഷി ച്ച തിന്മകള്‍ ചെയ്യുകയും ചെയ്തു.
27 “യിരെമ്യാവേ, നീ ഇക്കാര്യങ്ങള്‍ യെഹൂ ദയിലെ ജനങ്ങളോടു പറയൂ. പക്ഷേ അവര്‍ നിന്നെ ചെവിക്കൊള്ളണമെന്നില്ല! നീ അവരെ വിളിക്കും, പക്ഷേ അവര്‍ വിളികേള്‍ക്കണമെ ന്നില്ല. 28 അതിനാല്‍ നീ അവരോട് ഇക്കാര്യങ്ങള്‍ പറയണം: ഇതാണ് തങ്ങളുടെ ദൈവമാകുന്ന യഹോവയെ അനുസരിക്കാത്ത രാജ്യം. ഈ ജനങ്ങള്‍ ദൈവത്തിന്‍െറ ഉപദേശങ്ങള്‍ ഒരിക്ക ലും ശ്രവിക്കുന്നില്ല. യഥാര്‍ത്ഥ ഉപദേശങ്ങള്‍ ഇവര്‍ അറിയുന്നില്ല.
കശാപ്പിന്‍െറ താഴ്വര
29 “യിരെമ്യാവേ, നിന്‍െറ തലമുടി മുറിച്ച് ദൂരെക്കളയുക. മൊട്ടക്കുന്നിന്‍െറ മുകളിലേക്കു പോയി കരയുക. എന്തുകൊണ്ടെന്നാല്‍ മനുഷ്യ രുടെ ഈ തലമുറയെ യഹോവ നിരസിച്ചിരി ക്കുന്നു. യഹോവ അവരുടെ നേര്‍ക്കു പുറം തിരിഞ്ഞിരിക്കുന്നു. കോപത്താല്‍ അവനവരെ ശിക്ഷിക്കുകയും ചെയ്യും. 30 യെഹൂദക്കാര്‍ തിന്മ കള്‍ ചെയ്യുന്നതു ഞാന്‍ കണ്ടിട്ടുള്ളതിനാല്‍ ഇതു ചെയ്യുക.”യഹോവയില്‍നിന്നുള്ള സന്ദേ ശമാണിത്. “അവര്‍ തങ്ങളുടെ വിഗ്രഹങ്ങളെ സ്ഥാപിച്ചിരിക്കുന്നു! ആ വിഗ്രഹങ്ങളെ ഞാന്‍ വെറുക്കുകയും ചെയ്യുന്നു! എന്‍െറ നാമത്തില്‍ വിളിക്കപ്പെടുന്ന ആലയത്തിലാണ് അവര്‍ വിഗ്രഹം സ്ഥാപിച്ചത്. എന്‍െറ ഭവനത്തെ അവര്‍ ‘ചെളി’പുരണ്ടതാക്കി! 31 യെഹൂദക്കാര്‍ ബെന്‍ഹിന്നോം താഴ്വരയില്‍ ഉള്ള തോഫെ ത്തിലെ ഉന്നതസ്ഥലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. അവിടെ അവര്‍ സ്വന്തം പുത്രന്മാരെയും പുത്രി മാരെയും വധിക്കുകയും അവരെ ബലിയര്‍പ്പി ക്കുകയും ചെയ്തു. ഞാനൊരിക്കലും കല്പിക്കാ ത്തതാണിത്. ഇത്തരത്തിലെന്തെങ്കിലും ഒരിക്ക ലും എന്‍െറ മനസ്സില്‍ കടന്നിട്ടില്ല! 32 അതിനാല്‍ ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. ആ ദിവസങ്ങള്‍ വരികയായി,”യഹോവയുടെ സന്ദേശമാണിത്, “ഈ സ്ഥലത്തെ ജനം തൊ ഫെത്ത് എന്നോ ബെന്‍ഹിന്നോം താഴ്വരയെ ന്നോ ഒരിക്കലും വിളിക്കാത്ത കാലം വരും. അവരതിനെ കശാപ്പിന്‍െറ താഴ്വരയെന്നു വിളിക്കും. അവരിതിനു ഈ പേരു നല്‍കാന്‍ കാരണം അവര്‍ മരിച്ചവരെ തോഫെത്തില്‍ ഇനിയും സംസ്കരിക്കാന്‍ അവിടെ ഇടമില്ലാ താകുംവരെ സംസ്കരിക്കും. 33 മരിച്ചവരുടെ ദേഹങ്ങള്‍ മണ്ണിനു മുകളില്‍ കിടക്കുകയും ആകാശത്തിലെ പക്ഷികള്‍ക്കു ഭക്ഷണമാകുക യും ചെയ്യും. അവരുടെ ശരീരങ്ങള്‍ കാട്ടുമൃഗ ങ്ങള്‍ തിന്നും. പക്ഷികളെയോ മൃഗങ്ങളെയോ ഓടിക്കാന്‍ ആരും അവശേഷിക്കുകയില്ല. 34 യെ ഹൂദയിലെ പട്ടണങ്ങളിലെയും യെരൂശലേ മിലെ തെരുവുകളിലെയും ആഹ്ളാദത്തിമിര്‍ പ്പുകള്‍ ഞാന്‍ ഇല്ലാതാക്കും. യെഹൂദയിലോ യെരൂശലേമിലോ വധുവിന്‍െറയോ വരന്‍െറ യോ ശബ്ദങ്ങള്‍ കേള്‍ക്കുകയില്ല. നാട് ഒരു ശൂന്യമരുഭൂമിയായിത്തീരും.”