9
എന്‍െറ തലയില്‍ ജലം നിറയുകയും
കണ്ണു കള്‍ കണ്ണീര്‍ധാരയാകുകയും ചെയ്തിരുന്നെ ങ്കില്‍
നശിപ്പിക്കപ്പെട്ട എന്‍െറ ജനത്തിനായി രാത്രിയും പകലും ഞാന്‍ കരഞ്ഞേനെ.
മരുഭൂമിയില്‍ എനിക്കൊരിടമുണ്ടായിരുന്നെ ങ്കില്‍,
ഒരു വഴിയന്പലമുണ്ടായിരുന്നെങ്കില്‍,
എനിക്കെന്‍െറ ജനത്തെ വിട്ടുപോകാന്‍ കഴി ഞ്ഞേനെ.
എനിക്ക വരില്‍നിന്നും അകന്നു പോകാന്‍ കഴിഞ്ഞേനെ.
എന്തുകൊണ്ടെന്നാല്‍ അവരെല്ലാം ദൈവത്തോട് അവിശ്വസ്തരാകു ന്നു.
അവരെല്ലാം അവനെതിരായിരിക്കുന്നു.
“അവര്‍ തങ്ങളുടെ നാക്ക് വില്ലുപോലെ ഉപ യോഗിക്കുന്നു;
നുണകള്‍ അവരുടെ വായില്‍ നിന്നും ശരങ്ങള്‍പോലെ പറക്കുന്നു.
സത്യമല്ല; നുണകള്‍
ഈ നാട്ടില്‍ ശക്തിയോടെ വളര്‍ന്നി രിക്കുന്നു.
അവര്‍ ഒരു പാപത്തില്‍നിന്നും മറ്റൊ ന്നിലേക്കു പോകുന്നു.
അവര്‍ക്ക് എന്നെ അറിക യില്ല.”
യഹോവയാണ് ഈ കാര്യങ്ങള്‍ പറ ഞ്ഞത്.
നിങ്ങളുടെ അയല്‍ക്കാരെ നിരീക്ഷിക്കുക!
നിങ്ങളുടെ സ്വന്തം സഹോദരന്മാരില്‍ ആശ്ര യിക്കരുത്!
എന്തുകൊണ്ടെന്നാല്‍, ഓരോ സഹോദരനും വഞ്ചകനാകുന്നു.
ഓരോ അയല്‍ ക്കാരനും നിങ്ങളുടെ പിന്നില്‍ നിന്നും സംസാ രിക്കുന്നു.
ഓരോരുത്തരും തന്‍െറ അയല്‍ക്കാരനോടു നുണ പറയുന്നു.
ആരും സത്യം പറയുന്നില്ല.
യെഹൂദക്കാര്‍ തങ്ങളുടെ നാവുകളെ
നുണ പറ യാന്‍ പഠിപ്പിച്ചിരിക്കുന്നു.
തിരിച്ചുവരാന്‍ കഴി യാത്തത്ര ക്ഷീണിക്കുംവരെ
അവര്‍ പാപം ചെയ്തു.
ദോഷങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വന്നു.
നുണകളും ഒന്നിനു പിറകേ ഒന്നായി വന്നു.
ജനം എന്നെ അറിയാന്‍ വിസമ്മതിച്ചു.
”യഹോ വയാണിതു പറഞ്ഞത്.
അതിനാല്‍ സര്‍വശക്തനായ യഹോവ പറ യുന്നു:
“പണിക്കാരന്‍ തീയിലിട്ട് ലോഹത്തി ന്‍െറ മാറ്റു നോക്കുന്നു.
യെഹൂദക്കാരെ ഞാന്‍ അങ്ങനെ പരീക്ഷിക്കും.
എനിക്കു മറ്റൊരു മാര്‍ഗ്ഗ മില്ല.
എന്‍െറ ജനം പാപം ചെയ്തിരിക്കുന്നു!
കൂര്‍ത്ത അന്പുകള്‍ പോലുള്ള നാക്കുകള്‍ യെഹൂദര്‍ക്കുണ്ട്.
അവരുടെ വായകള്‍ നുണ പറയുന്നു.
ഓരോരുത്തനും അയല്‍ക്കാരനോടും മധുരമായി സംസാരിക്കുന്നു.
പക്ഷേ അവന്‍ അയല്‍ക്കാരനെ ആക്രമിക്കാന്‍ ഗൂഢാലോചന യും നടത്തുന്നു.
യെഹൂദക്കാരെ, എനിക്കു ശിക്ഷിക്കണം.”
യഹോവയില്‍നിന്നുള്ള സന്ദേശമാണിത്
“അത്തരക്കാരെ എനിക്കു ശിക്ഷിക്കേണ്ടിവരു മെന്ന് നിങ്ങള്‍ക്കറിയാം.
അവരര്‍ഹിക്കുന്ന ശിക്ഷ ഞാന്‍ അവര്‍ക്കു നല്‍കണം.”
10 പര്‍വതങ്ങള്‍ക്കായി ഞാന്‍ (യിരെമ്യാവ്) ഉച്ചത്തില്‍ നിലവിളിക്കും.
ശൂന്യമായ വയലു കള്‍ക്കായി ഞാനൊരു ശ്മശാനഗാനം പാടും.
എന്തുകൊണ്ടെന്നാല്‍, ജീവനുള്ളവ എടുക്കപ്പെ ട്ടു.
ആരുമിപ്പോള്‍ അവിടെ സഞ്ചരിക്കുന്നില്ല.
കാലികളുടെ ശബ്ദമിപ്പോള്‍ അവിടെ കേള്‍ ക്കാനാവില്ല.
പക്ഷികള്‍ പറന്നുപോയിരിക്കു ന്നു.
മൃഗങ്ങളും പോയിരിക്കുന്നു.
11 “യഹോവയായ ഞാന്‍ യെരൂശലേം നഗര ത്തെ ഒരു അഴുക്കുകൂന്പാരമാക്കും.
അത് കുറുനരി കളുടെ വസതിയായിത്തീരും.
യെഹൂദാദേശ ത്തെ നഗരങ്ങളെ ഞാന്‍ തകര്‍ക്കും.
അങ്ങനെ ആരും അവിടെ വസിക്കാതെയാക്കും.”
12 ഇതൊക്കെ മനസ്സിലാക്കാന്‍ തക്ക ജ്ഞാനമു ള്ളവനുണ്ടോ? യഹോവയാല്‍ പഠിപ്പിക്കപ്പെട്ട ആരെങ്കിലുമുണ്ടോ? യഹോവയുടെ സന്ദേശം വിശദീകരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ആ ദേശം എന്തിനാണു നശിപ്പിക്കപ്പെട്ടത്? എന്തിനാണവിടം ആരും പോകാത്ത ശൂന്യമരു ഭൂമിപോലെയാക്കിയത്?
13 ഈ ചോദ്യങ്ങള്‍ക്കു യഹോവ മറുപടി നല്‍കി. അവന്‍ പറഞ്ഞു, “എന്തെന്നാല്‍ യെഹൂ ദക്കാര്‍ എന്‍െറ ഉപദേശങ്ങളില്‍ നിന്നകന്നു. അവര്‍ക്കു ഞാനെന്‍െറ ഉപദേശങ്ങള്‍ നല്‍കി. പക്ഷേ അവരൊരിക്കലും എന്നെ ചെവിക്കൊ ള്ളുകയോ എന്‍െറ ഉപദേശങ്ങളനുസരിക്കുക യോ ചെയ്തില്ല.
14 യെഹൂദക്കാര്‍ അവരുടെ വഴിയില്‍ ജീവി ച്ചു. അവര്‍ കഠിനഹൃദയരായിരുന്നു. വ്യാജദൈ വമായ ബാലിനെ അവര്‍ അനുഗമിച്ചു. ആ വ്യാജദൈവങ്ങളെ അനുഗമിക്കാനാണ് പൂര്‍വി കര്‍ അവരെ പഠിപ്പിച്ചത്.”
15 അതിനാല്‍, യിസ്രായേലിന്‍െറ ദൈവമാ കുന്ന, സര്‍വശക്തനായ യഹോവ പറയുന്നു, “യെഹൂദക്കാരെ ഞാന്‍ ഉടനെ ശിക്ഷിക്കും.
16 യെഹൂദക്കാരെ ഞാന്‍ അന്യരാജ്യങ്ങള്‍ക്കി ടയില്‍ ചിതറിക്കും. അവര്‍ അപരിചിതരാജ്യ ങ്ങളില്‍ വസിക്കും. അവരോ അവരുടെ പിതാ ക്കന്മാരോ ആ രാഷ്ട്രങ്ങളെപ്പറ്റി ഒരിക്കലും കേട്ടിരുന്നില്ല. ഞാന്‍ വാള്‍ക്കാരെ അയയ്ക്കും. അവര്‍ യെഹൂദക്കാരെ വധിക്കും. ആ ജനതയെ ഉന്മൂലനാശം ചെയ്യുംവരെ വാള്‍ക്കാര്‍ അവരെ കൊല്ലും.”
17 സര്‍വശക്തനായ യഹോവ പറയുന്നതെ ന്തെന്നാല്‍:
“ഇനി അക്കാര്യങ്ങളെപ്പറ്റി ചിന്തി ക്കുക!
ശവസംസ്കാരവേളയില്‍ വാടകയ്ക്കു കരയുന്ന സ്ത്രീകളെ വിളിക്കുക.
ആ പണിക്കു സമര്‍ത്ഥകളായവരെ വേണം വരുത്താന്‍.
18 ജനം പറയുന്നു,
‘ആ സ്ത്രീകള്‍ വേഗം വന്ന്
ഞങ്ങള്‍ക്കുവേണ്ടി നിലവിളിക്കട്ടെ.
അപ്പോള്‍ ഞങ്ങളുടെ കണ്ണുകളില്‍ കണ്ണീരു നിറ യും.
ഞങ്ങളുടെ കണ്ണുകളില്‍ ജലപ്രവാഹം നിറയുകയും ചെയ്യും.’
19 ഉച്ചത്തിലുള്ള നിലവിളിയുടെ ശബ്ദം സീയോനില്‍നിന്നും കേള്‍ക്കുന്നു:
‘ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നശിപ്പിക്കപ്പെട്ടു!
ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അപമാനിതരായി!
ഞങ്ങള്‍ ഞങ്ങളുടെ ദേശം വിട്ടു പോകണം.
എന്തെ ന്നാല്‍, ഞങ്ങളുടെ വസതികള്‍ തകര്‍ക്കപ്പെട്ടി രിക്കുന്നു.
ഞങ്ങളുടെ വീടുകള്‍ വെറും പാറക്കൂട്ട ങ്ങളാക്കപ്പെട്ടിരിക്കുന്നു.’”
20 യെഹൂദയിലെ സ്ത്രീകളേ, ഇനി യഹോവ യുടെ സന്ദേശം കേള്‍ക്കുക.
യഹോവയുടെ വായില്‍നിന്നുള്ള വാക്കുകള്‍ ശ്രവിക്കുക.
യഹോവ പറയുന്നു, “നിങ്ങളുടെ പുത്രിമാരെ ഉച്ചത്തില്‍ കരയാന്‍ പഠിപ്പിക്കുക.
ഓരോ സ്ത്രീ യും ഈ ശ്മശാനഗീതം പാടാന്‍ പഠിക്കണം:
21 ‘മരണം വന്നിരിക്കുന്നു. ഞങ്ങളുടെ ജനാല കളിലൂടെ മരണം കയറിയിരിക്കുന്നു.
ഞങ്ങ ളുടെ കൊട്ടാരങ്ങളിലേക്കു മരണം വന്നിരിക്കു ന്നു.
തെരുവില്‍ കളിക്കുന്ന ഞങ്ങളുടെ കുട്ടികള്‍ ക്കിടയിലേക്കു മരണം കടന്നുവന്നിരിക്കുന്നു.
പൊതുസ്ഥലങ്ങളില്‍ കൂടിയിരിക്കുന്ന ചെറുപ്പ ക്കാര്‍ക്കിടയിലേക്കു മരണം കടന്നുവന്നിരി ക്കുന്നു.’
22 യിരെമ്യാവേ, ഇക്കാര്യങ്ങള്‍ പറയുക: ‘യഹോവ പറയുന്നു,
മൃതദേഹങ്ങള്‍ വയലുക ളില്‍ ചാണകം പോലെ കുമിഞ്ഞുകൂടും.
കര്‍ഷ കര്‍ കൊയ്തെടുത്ത ധാന്യങ്ങള്‍പോലെ അവ രുടെ ശവങ്ങള്‍ നിലത്തു കിടക്കും.
പക്ഷേ അവ സമാഹരിക്കാന്‍ ആരുമുണ്ടായിരിക്കുക യില്ല.’”
23 യഹോവ പറയുന്നു:
“ജ്ഞാനികള്‍ സ്വന്തം ജ്ഞാനത്തെച്ചൊല്ലി അഹങ്കരിക്കരുത്.
ശക്തിമാ ന്മാര്‍ സ്വന്തം ശക്തിയെച്ചൊല്ലി അഹങ്കരിക്ക രുത്.
ധനികര്‍ തന്‍െറ പണത്തെച്ചൊല്ലി അഹങ്ക രിക്കരുത്.
24 ആര്‍ക്കെങ്കിലും അഹങ്കരിക്കണമെന്നുണ്ടെ ങ്കില്‍ അവര്‍ ഇക്കാര്യങ്ങളില്‍ അഹങ്കരിക്കട്ടെ:
അവന്‍ എന്നെ അറിയാന്‍ പഠിച്ചുവെന്നഹങ്ക രിക്കട്ടെ.
ഞാന്‍ യഹോവയാകുന്നു എന്നും
ഞാന്‍ കാരുണ്യവാനും നീതിയുക്തനുമാണെ ന്നും
ഈ ഭൂമിയില്‍ ഞാന്‍ നീതി നടത്തുന്നു വെന്നും
തനിക്കു മനസ്സിലാകുന്നുവെന്ന് അവന്‍ പ്രശംസിക്കട്ടെ.
അക്കാര്യങ്ങള്‍ ഞാന്‍ ഇഷ്ടപ്പെ ടുന്നു.”
യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം.
25 “ശരീരത്തില്‍ മാത്രം പരിച്ഛേദനം നട ത്തിയവരെ ഞാന്‍ ശിക്ഷിക്കുന്ന കാലം വരുന്നു. 26 ഈജിപ്ത്, യെഹൂദാ, എദോം, അമ്മോന്‍, മോവാബ് എന്നീ രാജ്യങ്ങളിലുള്ളവരെയും മരുഭൂമിയില്‍ വസിക്കുന്നവരെയുംപറ്റിയാണു ഞാന്‍ പറയുന്നത്. ആ രാജ്യങ്ങളിലുള്ളവരൊ ന്നും ശരീരത്തില്‍ പരിഛേദനം നടത്തിയവരല്ല. പക്ഷേ യിസ്രായേല്‍കുടുംബത്തില്‍ നിന്നുള്ള വര്‍ ഹൃദയത്തില്‍ പരിഛേദനം നടത്തിയ വരല്ല.”യഹോവയില്‍നിന്നുള്ളതാകുന്നു ഈ സന്ദേശം.