യോശുവ
യിസ്രായേലിനെ നയിക്കാന്‍ ദൈവം യോശുവയെ തെരഞ്ഞെടുക്കുന്നു
1
മോശെ യഹോവയുടെ ദാസനായിരുന്നു. നൂന്‍റെ പു ത്രനായ യോശുവ, മോശെയുടെ സഹായിയും. മോശെ യുടെ മരണശേഷം യഹോവ യോശുവയോടു സംസാരി ച്ചു. യഹോവ പറഞ്ഞു, “എന്‍റെ ദാസന്‍ മോശെ മരിച് ചു. ഇനി നീയും ഈ ജനങ്ങളും യോര്‍ദ്ദാന്‍ നദി കുറുകെ കടക്കണം. യിസ്രായേല്‍ജനതയായ നിങ്ങള്‍ക്കു ഞാന്‍ തരുന്ന ഭൂമിയിലേക്ക് നിങ്ങള്‍ പ്രവേശിക്കണം. നിങ്ങ ള്‍ക്കു ഞാന്‍ ഈ ദേശം തരുമെന്ന് മോശെയോടു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍, നിങ്ങള്‍ ചെല് ലു ന്നിടമെല്ലാം ഞാന്‍ നിങ്ങള്‍ക്കു നല്‍കും. മരുഭൂമി യി ല്‍നിന്നും ലെബാനോനില്‍നിന്നും മഹാനദിയായ യൂ ഫ്ര ട്ടീസുനദി വരെയുള്ള ഹിത്യരുടെ മുഴുവന്‍ ഭൂമിയും നിങ് ങളുടേതാകും. ഇവിടം മുതല്‍ പടിഞ്ഞാറു മധ്യധരണ്യാഴി വരെയുള്ള സ്ഥലങ്ങള്‍ നിങ്ങളുടെ അതിര്‍ത്തിക്കു ള്ളി ലാ കും. ഞാന്‍ മോശെയോടൊപ്പം ഉണ്ടായിരുന്ന തു പോലെ തന്നെ നിന്നോടൊപ്പവും ഉണ്ടാകും. നിന്‍റെ ജീവിതത്തിലാകെ നിന്നെ തടയുവാന്‍ ആര്‍ക്കും കഴിയി ല്ല. നിന്നെ ഞാന്‍ ഉപേക്ഷിക്കുകയില്ല. ഒരിക്കലും ഞാന്‍ നിന്നെ കൈവെടിയില്ല.
“യോശുവാ, നീ ശക്തനും ധൈര്യശാലിയുമായിരിക് കുക! ഈ ജനങ്ങളെ അവര്‍ക്ക് ആ ഭൂമി ലഭിക്കുന്നതിന് നയിക്കുക. അവര്‍ക്കു ഈ ഭൂമി നല്‍കുമെന്ന് അവരുടെ പിതാക്കന്മാരോടു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. പക് ഷേ മറ്റൊരു കാര്യത്തിലും നീ ശക്തനും ധൈര്യശാ ലി യുമായിരിക്കുക. എന്‍റെ ഭൃത്യന്‍ മോശെ നിങ്ങള്‍ക്കു ന ല്‍കിയ കല്പനകള്‍ കൃത്യമായി നിങ്ങള്‍ പാലിക്കണം. അ വന്‍റെ ഉപദേശങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ നീ നിന്‍റെ പ്രവൃത്തികളിലെല്ലാം വിജയിക്കും. നിയമഗ്ര ന്ഥ ങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ എപ്പോ ഴും ഓര്‍മ്മിക്കുക. രാത്രിയിലും പകലും ആ ഗ്രന്ഥം പഠി ക്കുക. അപ്പോള്‍ അതിലെഴുതിയിരിക്കുന്ന കാര്യങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് ഉറപ്പു വരുത് താം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളും വിവേകത്തോടെയും വിജയത്തോടെയും അയിരിക്കും. ശക്തനും ധൈര്യശാലിയുമായിരിക്കാന്‍ ഞാന്‍ നിന്നോടു കല്പിച്ചു. അതിനാല്‍ ഭയപ്പെടാ തി രിക്കുക. കാരണം നിന്‍റെ ദൈവമാകുന്ന യഹോവ നീ പോകുന്നിടത്തൊക്കെ നിന്നോടൊപ്പമുണ്ട്.”
യോശുവ നേതൃത്വം ഏറ്റെടുക്കുന്നു
10 അതിനാല്‍ യോശുവ ജനനേതാക്കള്‍ക്ക് ഉത്തരവുകള്‍ നല്‍കി. അവന്‍ പറഞ്ഞു, 11 പാളയത്തിലുടനീളം നടന്ന് ജനങ്ങളോടു തയ്യാറാകുവാന്‍ പറയുക. ജനങ്ങളോടു പറയുക, ‘കുറെ ഭക്ഷണം ഒരുക്കുക. ഇപ്പോള്‍ മുതല്‍ മൂ ന്നു ദിവസം കൊണ്ടു നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടന്നു പോകും. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക് കു തരുന്ന ഭൂമിയിലേക്കു ചെന്ന് നിങ്ങള്‍ അത് സ്വന്ത മാക്കുക.”
12 അനന്തരം രൂബേന്‍, ഗാദ് ഗോത്രങ്ങളോടും മനശ്ശെ യുടെ പകുതി ഗോത്രത്തിനോടും യോശുവ സംസാരിച് ചു. യോശുവ പറഞ്ഞു, 13 “യഹോവയുടെ ഭൃത്യനായ മോശെ നിങ്ങളോടു പറഞ്ഞത് ഓര്‍മ്മിക്കുക. നിങ്ങളു ടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു വിശ്രമിക്കാന്‍ ഇടം നല്‍കുമെന്ന് അവന്‍ പറഞ്ഞു. ആ ഭൂമി യഹോവ നി ങ്ങള്‍ക്കു തരും! 14 വാസ്തവത്തില്‍ യോര്‍ദ്ദാന്‍നദിക്കു കിഴക്കുള്ള ഈ സ്ഥലം യഹോവ നിങ്ങള്‍ക്കു തന്നു കഴി ഞ്ഞു. നിങ്ങളുടെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും മൃഗങ്ങ ള്‍ക്കും ഈ ഭൂമിയില്‍ തങ്ങാം. പക്ഷേ നിങ്ങളുടെ ഭടന്മാര്‍ നിങ്ങളുടെ സഹോദരന്മാരോടൊപ്പം യോര്‍ദ്ദാന്‍നദി കടന്നു പോകണം. നിങ്ങള്‍ യുദ്ധസന്നദ്ധരായി ആ സ്ഥ ലം കയ്യടക്കാന്‍ അവരെ സഹായിക്കണം. 15 യഹോവ നി ങ്ങള്‍ക്കു വിശ്രമിക്കാന്‍ ഒരു സ്ഥലം നല്‍കി. അതു തന് നെ അവന്‍ നിങ്ങളുടെ സഹോദരന്മാരോടും ചെയ്യും. പ ക്ഷേ അവരുടെ ദൈവമാകുന്ന യഹോവ അവര്‍ക്കു വാഗ് ദാനം ചെയ്ത ഭൂമി അവര്‍ക്കു കിട്ടുന്നതുവരെ നിങ്ങളവ രെ സഹായിക്കണം. അനന്തരം നിങ്ങള്‍ക്കു സ്വന്തം സ് ഥലത്തേക്ക്, യോര്‍ദ്ദാന്‍നദിയുടെ കിഴക്കു വശത്തേക്കു മടങ്ങിവരാം. യഹോവയുടെ ഭൃത്യന്‍ മോശെ നിങ്ങള്‍ ക് കു നല്‍കിയതാണ് ഈ സ്ഥലം.”
16 അപ്പോള്‍ അവര്‍ യോശുവയോടു മറുപടി പറഞ്ഞു, “ഞങ്ങളോടു നീ കല്പിക്കുന്നതെന്തും ഞങ്ങള്‍ ചെയ് യാം! നീ അയയ്ക്കുന്നിടത്തൊക്കെ ഞങ്ങള്‍ പോകാം! 17 മോശെയോടു ഞങ്ങള്‍ അനുസരണമുള്ളവ രായിരുന് ന തുപോലെ നിന്നോടും ഞങ്ങള്‍ അനുസരണമുള്ള വരായി രിക്കാം. യഹോവയില്‍നിന്ന് ഒരു കാര്യം മാത്രമേ ഞങ്ങ ആവശ്യപ്പെടുന്നുള്ളൂ. നിന്‍റെ ദൈവമാകുന്ന യഹോവ മോശെയോടൊപ്പം ഉണ്ടായിരുന്നതുപോലെ നിന് നോടൊപ്പവും ഉണ്ടാവണം എന്നു മാത്രം. 18 അനന്തരം ആരെങ്കിലും നിന്‍റെ വാക്കുകള്‍ക്കെതിരെ തിരിയുകയും, നിന്‍റെ വാക്കുകളോടു അനുസരണക്കേടു കാണിക്കു ക യും ചെയ്താല്‍ അയാള്‍ വധിക്കപ്പെടണം. ശക്തനും ധൈ ര്യശാലിയുമായിരിക്കുക!”