14
1 ജനങ്ങള്‍ക്ക് ഏതേതു സ്ഥലങ്ങള്‍ നല്‍കണമെന്ന് പുരോഹിതനായ എലെയാസാരും നൂന്‍റെ പുത്രനാ യ യോശുവയും യിസ്രായേലിന്‍റെ ഗോത്രത്തലവന്മാ രും ചേര്‍ന്ന് നിശ്ചയിച്ചു.
2 ജനങ്ങള്‍ക്ക് ഭൂമി തെരഞ് ഞെടുക്കാന്‍ താനാഗ്രഹിക്കുന്ന മാര്‍ഗ്ഗമേതാണെന്ന് യഹോവ വളരെ പണ്ട് മോശെയോടു കല്പിച്ചിരുന്നു. ഒന്‍പതര ഗോത്രങ്ങള്‍ നറുക്കിട്ടു വേണം അവനവന്‍റെ ഭൂമി കണ്ടെത്താന്‍.
3 രണ്ടര ഗോത്രങ്ങള്‍ക്കു യോര്‍ദ്ദാ ന്‍നദിയുടെ കിഴക്കുവശത്ത് മോശെ സ്ഥലം നല്‍കിക്കഴി ഞ്ഞു. എന്നാല്‍ ലേവിയുടെ ഗോത്രത്തിന് മറ്റുള്ളവര്‍ക് കു നല്‍കിയതു പോലെ സ്ഥലം നല്‍കിയില്ല.
4 പന്ത്രണ് ടു ഗോത്രക്കാര്‍ക്കും അവരവര്‍ക്കുള്ള സ്ഥലം നല്‍കി. യോസേഫിന്‍റെ പുത്രന്മാരെ രണ്ടു ഗോത്രങ്ങളായി തിരിച്ചു. മനശ്ശെയും എഫ്രയീമും. ഓരോ ഗോത്രത്തി നും കുറെ ഭൂമി കിട്ടി. എന്നാല്‍ ലേവിയുടെ ഗോത്രത്തി ലുള്ളവര്‍ക്ക് ഒട്ടും ഭൂമി ലഭിച്ചില്ല. താമസിക്കാന്‍ ഏതാനും പട്ടണങ്ങള്‍ മാത്രമേ അവര്‍ക്കു കിട്ടിയിരു ന്നുള്ളൂ. അത് എല്ലാ ഗോത്രങ്ങളുടെയും ഭൂമിയില്‍ ഉള്‍പ്പെട്ടിരുന്ന ഏതാനും പട്ടണങ്ങളാണ്. അവരുടെ മൃഗങ്ങള്‍ക്കായി കുറെ വയലുകളും നല്‍കപ്പെട്ടിരുന്നു.
5 യിസ്രായേല്‍ ഗോത്രങ്ങള്‍ക്കിടയില്‍ ഭൂമി എങ്ങനെ വിഭജിക്കണമെന്ന് യഹോവ മോശെയോടു പറഞ്ഞി രു ന്നു. യഹോവ കല്പിച്ചതു പോലെ തന്നെ യിസ്രായേ ല്‍ജനത ഭൂമി വീതിച്ചു.
കാലേബിനു തന്‍റെ ഭൂമി കിട്ടുന്നു
6 ഒരു ദിവസം യെഹൂദയുടെ ഗോത്രത്തില്‍നിന്നും കുറ ച്ചാളുകള്‍ ഗില്‍ഗാലില്‍ യോശുവയെ കാണാന്‍ പോയി. കെനിസ്യനായ യെഫുന്നെയുടെ പുത്രനായ കാലേബ് അവരില്‍ ഒരാളായിരുന്നു. കാലേബ് യോശുവയോടു പറ ഞ്ഞു, “കാദേശ്ബര്‍ന്നയില്‍ വച്ച് യഹോവ പറഞ്ഞത് ഓര്‍മ്മിക്കുക. തന്‍റെ ഭൃത്യനായ+
7 നമ്മള്‍ പോ കുന്ന സ്ഥലം പരിശോധിക്കാന്‍ യഹോവയുടെ ഭൃത്യ നായ മോശെ എന്നെ അയച്ചു. അപ്പോള്‍ എനിക്കു നാല്പതു വയസ്സായിരുന്നു. മടങ്ങി വന്നപ്പോള്‍ ആ നാടിനെപ്പറ്റിയുള്ള എന്‍റെ ധാരണകള്‍ ഞാന്‍ മോശെ യോടു പറഞ്ഞു.
8 എന്നോടൊപ്പം വന്ന മറ്റുള്ളവരാ കട്ടെ ആ ദേശത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ ജനങ്ങളോ ടു പറയുകയും അതവരെ ഭയപ്പെടുത്തുകയും നിരുത്സാ ഹപ്പെടുത്തുകയും ചെയ്തു. പക്ഷേ, യഹോവ ആ ഭൂമി യെ സ്വന്തമാക്കാന്‍ നമ്മെ അനുവദിക്കുമെന്ന് ഞാന്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിച്ചിരുന്നു.
9 അതിനാല്‍ അന് ന് മോശെ എന്നോടൊരു വാഗ്ദാനം ചെയ്തു. മോശെ പറ ഞ്ഞു, ‘നീ പോയ ആ സ്ഥലം നിന്‍റേതാകും. എന്നെന്നേ ക്കും അത് നിന്‍റെ കുട്ടികളുടെ സ്വന്തമാകും. നീ, എന്‍റെ ദൈവമാകുന്ന യഹോവയില്‍ യഥാര്‍ത്ഥത്തില്‍ വിശ്വ സിച്ചിരുന്നതിനാല്‍ ആ ഭൂമി നിനക്കു ഞാന്‍ തരും.’
10 “ഇപ്പോള്‍ യഹോവ, അവന്‍ പറഞ്ഞിരുന്നതു പോ ലെ എന്നെ നാല്പത്തഞ്ചു വര്‍ഷം ജീവിപ്പിച്ചു. ആ സമയം നമ്മളെല്ലാം മരുഭൂമിയില്‍ അലഞ്ഞു. ഇപ്പോള്‍ എനിക്ക് എണ്‍പത്തഞ്ചു വയസ്സായി.
11 മോശെ എന് നെ അയച്ച സമയത്തേതു പോലെ തന്നെ ആരോഗ്യ വാനാണ് ഞാന്‍ ഇന്നും. അന്നത്തേതു പോലെ യുദ്ധം ചെയ്യാനും ഞാന്‍ തയ്യാറാണ്.
12 അതിനാല്‍ പണ്ടൊരു ദിവസം യഹോവ എനിക്കു വാഗ്ദാനം ചെയ്ത മലന്പ് രദേശം ഇപ്പോളെനിക്കു തരിക. ശക്തരായ അനാക്യ രാണവിടെ അന്നു വസിച്ചിരുന്നതെന്നു നീ കേട്ടു. നഗരങ്ങള്‍ വളരെ വലുതും നന്നായി സംരക്ഷിക് കപ്പെ ട്ടതുമായിരുന്നു. പക്ഷേ ഇന്ന്, യഹോവ എന്നോടൊ ത്തുണ്ടെങ്കില്‍ യഹോവ പറഞ്ഞതുപോലെ ഞാന്‍ ആ സ്ഥലം സ്വന്തമാക്കും.”
13 യെഫുന്നെയുടെ പുത്രന്‍ കാലേബിനെ യോശുവ അനുഗ്രഹിച്ചു. ഹെബ്രോ ന്‍ന ഗരം യോശുവ അവനു സ്വന്തമായി നല്‍കി.
14 ആ നഗരം ഇന്നും കെനിസ്യനായ യെഫുന്നെയുടെ പുത്രന്‍ കാലേ ബിന്‍റെ കുടുംബത്തിന്‍റേതാണ്. യിസ്രായേലിന്‍റെ ദൈവ മാകുന്ന യഹോവയെ അവന്‍ ആശ്രയിക്കുകയും അനുസ രിക്കുകയും ചെയ്തതിനാല്‍ ആ ഭൂമി ഇന്നും അവന്‍റെയാ ളുകളുടേതായിരിക്കുന്നു.
15 കിര്യത്ത് അര്‍ബ്ബ എന്നാ യിരുന്നു ആ നഗരം മുന്പ് വിളിക്കപ്പെട്ടിരുന്നത്. അ നാക്യരുടെയിടയിലുണ്ടായിരുന്ന മഹാനായ അര്‍ബ്ബാ യുടെ പേരിലാണ് ആ നഗരം അറിയപ്പെട്ടത്. അതിനുശേ ഷം ആ ഭൂമിയില്‍ സമാധാനം നിലനിന്നു.