യെഹൂദയ്ക്ക് സ്ഥലം കിട്ടുന്നു
15
1 യെഹൂദയ്ക്കു നല്‍കപ്പെട്ട ഭൂമി ആ ഗോത്ര ത് തിലെ കുടുംബങ്ങള്‍ക്കിടയില്‍ വീതിക്കപ്പെട്ടു. എദോമിന്‍റെ അതിര്‍ത്തിവരെയും തെക്ക് തെമാന്‍റെ അരി കുവരെ സീന്‍മരുഭൂമിയും ആണ് ആ ഭൂമി.
2 ചാവുകടലിന്‍റെ തെക്കെ അറ്റത്താണ് യെഹൂദയുടെ ഭൂമിയുടെ തെക്കെ അ തിര്‍ത്തി ആരംഭിക്കുന്നത്.
3 അതിര്‍ത്തി, തെക്ക് സ്കോ ര്‍പിയോണ്‍ ചുരത്തിലൂടെ സീനിലേക്കു നീണ്ടു. അനന് തരം തെക്ക് കാദേശ്ബര്‍ന്നയിലേക്കും അത് തുടര്‍ന്നു. ഹെസ്രോന്‍ കഴിഞ്ഞ് ആദാരിലേക്കും അതിര്‍ത്തി നീണ് ടു. ആദാരില്‍നിന്നും അതിര്‍ത്തി തിരിഞ്ഞ് കാര്‍ക്കയി ലേക്കു നീണ്ടു.
4 ഈജിപ്തിന്‍റെ ജലപ്രവാഹമായ അ സ്മോനിലേക്കും പിന്നെ മദ്ധ്യധരണ്യാഴിയിലേക്കും അതു നീണ്ടു. ആ ദേശം മുഴുവനുമായിരുന്നു അവരുടെ തെക്കെ അതിര്‍ത്തി.
5 അവരുടെ കിഴക്കേ അതിര്‍ത്തി യോര്‍ദ്ദാന്‍നദി കടലി ല്‍ ചേരുന്നിടത്തെ ചാവു കടലിന്‍റെ തീരമായിരുന്നു.
യോര്‍ദ്ദാന്‍നദി കടലില്‍ ചേരുന്നിടത്ത് അവരുടെ വട ക്കെ അതിര്‍ത്തി ആരംഭിച്ചു.
6 അനന്തരം വടക്കെ അതി ര്‍ത്തി ബേത്ത്ഹൊഗ്ളയിലേക്കും അവിടന്ന് ബേത്ത് അ രാബായിലേക്കും വ്യാപിച്ചു. രൂബേന്‍റെ പുത്രനായ ബോഹാന്‍റെ കല്ലിലേക്ക് അതിര്‍ത്തി തുടര്‍ന്നു.
7 അന ന്തരം അതിര്‍ത്തി ആഖോര്‍താഴ്വരയിലൂടെ ദെബീരി ലേ ക്കു നീണ്ടു. അവിടെ അതിര്‍ത്തി വടക്കോട്ടു തിരി ഞ് ഞ് ഗില്‍ഗാലിലേക്കു പോയി. അദുമ്മീം പര്‍വ്വത ത്തി ലൂടെ പോകുന്ന പാതയുടെ മറുവശത്താണ് ഗില്‍ഗാല്‍. ജലപ്രവാഹത്തിന്‍റെ തെക്കുവശമായിരുന്നു അത്. ഏ ന്‍ശേമെശ് ജലപ്രവാഹത്തിലേക്ക് അതിര്‍ത്തി നീണ്ട് ഏ ന്‍രോഗേലില്‍ അത് അവസാനിച്ചു.
8 അനന്തരം യെ രൂശ ലേം എന്ന യെബൂസ്യനഗരത്തിന്‍റെ തെക്കു വശത്തോ ടു ചേര്‍ന്നു കിടക്കുന്ന ബെന്‍ഹിന്നോം താഴ്വരയി ലേ ക്കു അതിര്‍ത്തി പോയി. അവിടെ അതിര്‍ത്തി ഹിന്നോം താഴ്വരയുടെ പടിഞ്ഞാറു വശത്തുള്ള കുന്നിന്‍ മുകളിലേ ക്കു നീണ്ടു. രെഫായീംതാഴ്വരയുടെ വടക്കേയറ്റ ത്തായി രുന്നു അത്.
9 അവിടെനിന്നും അതിര്‍ത്തി നെപ്തോഹ യിലെ ജലസ്രോതസ്സിലേക്കു നീണ്ടു. എഫ്രോന്‍ പര്‍വ്വതത്തിനടുത്തുള്ള നഗരങ്ങളിലേക്ക് അതിര്‍ത്തി നീണ്ടു. അവിടെനിന്നും അതിര്‍ത്തി തിരിഞ്ഞ് കിര്യ ത്ത് യെയാരീം എന്ന് അറിയപ്പെടുന്ന ബാലയിലേക്കു പോയി.
10 ബാലയില്‍ അതിര്‍ത്തി പടിഞ്ഞാറോട്ടു തിരി ഞ്ഞ് സേയീര്‍മലന്പ്രദേശത്തേക്കു പോയി. കെസാലോ ന്‍ എന്ന യെയാരീം പര്‍വ്വതത്തിന്‍റെ വടക്കു വശത്തു കൂടി അതിര്‍ത്തി ഇറങ്ങി ബേത്ത്ശേമെശിലേക്കു പോ യി. അവിടെ നിന്നും അതിര്‍ത്തി തിമ്നയും കഴിഞ്ഞു പോയി.
11 അനന്തരം എക്രോനിനു വടക്കുള്ള കുന്നി ലേക്കു പോയി. അവിടെ നിന്നും അതിര്‍ത്തി ശിക്രോ നിലേക്കു തിരിയുകയും ബാലപര്‍വ്വതം കടന്നു പോവു കയും ചെയ്തു. അതിര്‍ത്തി യബ്നേലിലേക്കു തുടരുകയും മധ്യധരണ്യാഴിയില്‍ അവസാനിക്കുകയും ചെയ്തു.
12 യെഹൂദയുടെ ഭൂമിയുടെ പടിഞ്ഞാറെ അതിര്‍ത്തിയി ലായിരുന്നു മധ്യധരണ്യാഴി. അങ്ങനെ യെഹൂദയുടെ ഭൂ മി ഈ നാല് അതിരുകള്‍ക്കുള്ളിലായിരുന്നു. ഈ പ്രദേശ ത്താണ് യെഹൂദയുടെ കുടുംബങ്ങള്‍ വസിച്ചിരുന്നത്.
13 യെഫുന്നെയുടെ പുത്രനായ കാലേബിന് യെഹൂദ യില്‍നിന്നും കുറച്ചു ഭൂമി നല്‍കാന്‍ യഹോവ യോശു വയോടു കല്പിച്ചിരുന്നു. അതിനാല്‍ യഹോവ കല്പി ച്ച ഭൂമി യോശുവ കാലേബിനു നല്‍കി. അനാക്കിന്‍റെ പിതാവായിരുന്ന അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോ ന്‍ എന്ന കിര്യത്ത് അര്‍ബ്ബയായിരുന്നു യോശുവ അവ ന് നല്‍കിയത്.
14 ഹെബ്രോനില്‍ വസിച്ചിരുന്ന മൂന്ന് അനാക്യ കുടുംബങ്ങളെ കാലേബ് തുരത്തി. ശേശായി, അ ഹീമാന്‍, തല്‍മായ് എന്നിവയായിരുന്നു ആ കുടുംബങ്ങള്‍. അനാക്കിന്‍റെ കുടുംബത്തില്‍നിന്നുള്ളവരായിരുന്നു അ വര്‍.
15 അനന്തരം ദെബീരില്‍ താമസിക്കുന്ന വര്‍ക് കെ തി രെ കാലേബ് യുദ്ധം ചെയ്തു. മുന്‍കാലങ്ങളില്‍ കിര്യത്ത് സേഫെര്‍ എന്നും ദെബീര്‍ എന്നും അറിയപ്പെട്ടിരുന്നു.
16 കാലേബു പറഞ്ഞു, “കിര്യത്ത് സേഫെര്‍ ആക്രമിക്കാ ന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ നഗരത്തെ ആക്രമിച്ചു തോല്പിക്കുന്നവന് എന്‍റെ പുത്രിയായ അക്സയെ ഞാ ന്‍ നല്‍കും. എന്‍റെ മകളെ വിവാഹം ചെയ്യാന്‍ ഞാന്‍ അയാ ളെ അനുവദിക്കും.”
17 കാലേബിന്‍റെ സഹോദരനായ കെനസിന്‍റെ പുത്രനാ യ ഒത്നീയേല്‍ ആ നഗരത്തെ തോല്പിച്ചു. അതിനാല്‍ കാലേബ് തന്‍റെ പുത്രിയായ അക്സയെ ഒത്നീയേലിനു ഭാര്യയായി നല്‍കി.
18 അക്സാ ഒത്നീയേലിനോടൊപ്പം താമസിക്കാന്‍ പോയി. അക്സയുടെ പിതാവായ കാലേ ബിനോടു കുറച്ചു ഭൂമി ചോദിക്കാന്‍ ഒത്നീയേല്‍ അക്സ യോടു പറഞ്ഞു. അക്സാ തന്‍റെ പിതാവിന്‍റെയ ടുത്തേ ക്കു പോയി. അവള്‍ കഴുതപ്പുറത്തു നിന്നിറങ്ങി യപ് പോള്‍ കാലേബ് അവളോടു ചോദിച്ചു, “നിനക്കെ ന്താ ണു വേണ്ടത്?”
19 അക്സാ മറുപടി പറഞ്ഞു, “എനിക്കൊരു അനുഗ്ര ഹം നല്‍കൂ. നെഗെവിലെ വരണ്ട മരുഭൂമി അങ്ങ് എനി ക് കു തന്നു. വെള്ളമുള്ള കുറച്ചു ഭൂമി എനിക്കു തരിക.”അ വള്‍ ആവശ്യപ്പെട്ടത് കാലേബ് അവള്‍ക്കു നല്‍കി. ആ ദേ ശത്ത് മേലെയും കീഴെയുമുള്ള ജലാശയങ്ങള്‍ അയാള്‍ അവള്‍ ക്കു നല്‍കി.
20 ദൈവം അവര്‍ക്കു വാഗ്ദാനം ചെയ്ത ഭൂമി യെഹൂദാ ഗോത്രത്തിനു ലഭിച്ചു. ഓരോ ഗോത്രത്തിനും ഭൂമി യി ലൊരു ഭാഗം കിട്ടി.
21 യെഹൂദയുടെ ഗോത്രത്തിന് നെഗെ വിന്‍റെ തെക്കന്‍പ്രദേശത്തെ പട്ടണങ്ങള്‍ മുഴുവന്‍ ലഭി ച്ചു. എദോമിന്‍റെ അതിര്‍ത്തിക്കു സമീപമായിരുന്നു ഈ പട്ടണങ്ങള്‍. ആ പട്ടണങ്ങളുടെ പട്ടിക ഇതാണ്. കെ ബ്സെയേല്‍, ഏദെര്‍, യാഗൂര്‍,
22 കീന, ദിമോന, അദാദ,
23 കേ ദെശ്, ഹാസോര്‍, യിത്നാന്‍,
24 സീഫ്, തേലെം, ബയാ ലോ ത്ത്,
25 ഹാസോര്‍, ഹദത്ഥ, കെരീയോത്ത്-ഹെസ്രോന്‍, (ഹാസോര്‍),
26 അമാം, ശെമ, മോലാദ,
27 ഹസര്‍-ഗദ്ദ, ഹെശ്മോന്‍, ബേത്ത്പേലെത്,
28 ഹസര്‍-ശൂവാല്‍, ബേര്‍ശേബാ, ബിസോത്യ,
29 ബാല, ഇയ്യീം, ഏ സെം,
30 എല്‍തോലദ്, കെസീല്‍, ഹോര്‍മ്മ,
31 സിക്ലാഗ്, മദ് മന്ന, സന്‍സന്ന,
32 ലെബായോത്ത, ശില്‍ഹീം, ആയീന്‍, രിമ്മോന്‍. അതില്‍ ഇരുപത്തൊന്‍പതു പട്ടണങ്ങളും അവയുടെ വയലുകളും ഉണ്ടായിരുന്നു.
പടിഞ്ഞാറന്‍ മലഞ്ചെരുവിലും യെഹൂദയുടെ ഗോത്ര ത്തിന് സ്ഥലം കിട്ടി. ആ പട്ടണങ്ങളുടെ പട്ടിക ഇതാ ണ്.
33 എസ്തായോല്‍, സൊരാ, അശ്ന,
34 സനോഹ, എന്‍ഗാ ന്നീം, തപ്പൂഹ, ഏനാം,
35 യര്‍മ്മൂത്ത്, അദുല്ലാം, സോ ഖോ, അസേക്ക,
36 ശാരയീം, അദീഥായീം, ഗെദേരാ (ഗെദേ രോഥിയീം). പതിനാലു പട്ടണങ്ങളും അവയുടെ വയലു കളും അതിലുള്‍പ്പെടും.
37 യെഹൂദഗോത്രത്തിന് ഈ പട്ടണങ്ങളും നല്‍കപ് പെട്ടിരുന്നു: സെനാന്‍, ഹദാശാഹ്, മിദ്ഗല്‍, ഗാദ്,
38 ദിലാ ന്‍, മിസ്പാ, യോക്തെയേല്‍,
39 ലാഖീശ്, ബോസ്കാത്ത്, എഗ്ളോന്‍,
40 കബ്ബോന്‍, ലാഹ്മാസ്, കിത്ത്ളീശ്,
41 ഗെദേ രോത്ത്, ബേത്ത്ദാഗോന്‍, നാമ, മക്കേദ, ആകെ പതിനാറു പട്ടണങ്ങളും അവയ്ക്കു ചുറ്റിലുമുള്ള സകല ഗ്രാമങ് ങളും അതിലുണ്ടായിരുന്നു.
42 യെഹൂദയിലെ ജനങ്ങള്‍ക്ക് ഈ പട്ടണങ്ങളും ലഭിച് ചു: ലിബ്ന, ഏഥെര്‍, ആശാന്‍,
43 യിപ്താഹ്, അശ്ന, നെസീ ബ്,
44 കെയില, അക്ലീബ്, മാരേശ, ഈ ഒന്‍പതു പട്ടണങ് ങളും അവയുടെ ചുറ്റുമുള്ള വയലുകളും അവര്‍ക്കു ലഭിച് ചു.
45 എക്രോന്‍ പട്ടണവും അതിനു ചുറ്റുമുള്ള ചെറുപട് ടണങ്ങളും വയലുകളും യെഹൂദഗോത്രത്തിനു കിട്ടി.
46 എക്രോനിനു പടിഞ്ഞാറുള്ള പ്രദേശവും അതിലെ വയ ലുകളും അസ്തോദിനടുത്തുള്ള പട്ടണങ്ങളും അവര്‍ക്കു ലഭിച്ചു.
47 അസ്തോദിനു ചുറ്റുമുള്ള പ്രദേശവും അവിട ത്തെ പട്ടണങ്ങളും യെഹൂദയുടെ ഭൂമിയില്‍ ഉള്‍പ്പെടും. ഗസ്സയ്ക്കു ചുറ്റുമുള്ള പ്രദേശവും അതിനടുത്തുള്ള പട് ടണങ്ങളും വയലുകളും യെഹൂദയിലെ ജനങ്ങള്‍ക്കു ലഭി ച്ചു. ഈജിപ്തിലെ നദിവരെ അവരുടെ അതിര്‍ത്തി വ്യാ പിച്ചു. മദ്ധ്യധരണ്യാഴിയുടെ തീരത്തുകൂടി അവരുടെ ഭൂമി തുടര്‍ന്നു.
48 കുന്നിന്‍പ്രദേശത്തുള്ള പട്ടണങ്ങളും യെഹൂദ യി ലെ ജനങ്ങള്‍ക്കു നല്‍കപ്പെട്ടു. ആ പട്ടണങ്ങളുടെ പട് ടിക ഇതാണ്: ശാമീര്‍, യത്ഥീര്‍, സോഖോ,
49 ദന്ന, ദെബീര്‍ എന്ന കിര്യത്ത് സന്ന,
50 അനാബ്, എസ്തെമോ, ആനീം,
51 ഗോശെന്‍, ഹോലോന്‍, ഗീലോ. പതിനൊന്നു പട്ടണ ങ്ങളും അവയ്ക്ക് ചുറ്റുമുള്ള മുഴുവന്‍ വയലുകളും അതി ലുണ്ട്.
52 യെഹൂദയിലെ ജനങ്ങള്‍ക്ക് ഇനി പറയുന്ന പട്ടണ ങ്ങളും നല്‍കപ്പെട്ടിരുന്നു: അരാബ്, ദൂമ, എശാന്‍,
53 യാ നിം, ബേത്ത്-തപ്പൂഹ, അഫേക,
54 ഹുമ്ത, കിര്യത്ത് അര്‍ ബ്ബാ, സീയോര്‍, ഒന്‍പതു പട്ടണങ്ങളും അവയ്ക്കു ചുറ് റുമുള്ള വയലുകളും അതിലുണ്ട്.
55 ഈ പട്ടണങ്ങളും യെ ഹൂദയിലെ ജനങ്ങള്‍ക്കു നല്‍കപ്പെട്ടിരുന്നു. മാവോന്‍ കര്‍മ്മേല്‍, സീഫ്, യൂത,
56 യിസ്രെയേല്‍, യോക്ക്ദെയാം, സാനോഹ,
57 കയീന്‍, ഗിബെയ, തിമ്ന; ആകെ പത്തു പട് ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലുകളും അതി ലുള്‍ പ്പെടുന്നു.
58 യെഹൂദയിലെ ജനങ്ങള്‍ക്ക് ഈ പട്ടണങ്ങളും നല്‍ക പ്പെട്ടു: ഹല്‍ഹൂല്‍, ബേത്ത്-സൂര്‍, ഗെദോര്‍,
59 മാരാത്ത്, ബേത്ത്-അനോത്ത്, എല്‍തെക്കോന്‍. അതിലാകെ ആറു പട്ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലുകളും ഉണ്ടാ യിരുന്നു.
60 രബ്ബ, കിര്യത്ത് യെയാരീം എന്ന കിര്യത്ത് ബാല്‍ എന്നീ രണ്ടു പട്ടണങ്ങളും യെഹൂദയിലെ ജനങ്ങള്‍ക്കു നല്‍കിയിരുന്നു.
61 മരുഭൂമിയിലെ പട്ടണങ്ങളും യെഹൂ ദയിലെ ജനങ്ങള്‍ക്കു നല്‍കപ്പെട്ടിരുന്നു. അതിന്‍റെ പട്ടികബേത്ത് അരാബ, മിദ്ദീന്‍, സെഖാഖ,
62 നിബ്ശാന്‍, ഉപ്പു നഗരം, ഏന്‍ഗെദി. ആറു പട്ടങ്ങളും അവയ്ക്കു ചു റ്റുമുള്ള വയലുകളും.
63 യെരൂശലേമില്‍ വസിക്കുന്ന യെബൂസ്യരെ തുരത് താന്‍ യെഹൂദയിലെ സൈന്യത്തിനു കഴിഞ്ഞില്ല. അതി നാല്‍ ഇന്നും യെരൂശലേമില്‍ യെഹൂദാജ നങ്ങളോ ടൊപ് പം യെബൂസ്യരും താമസിക്കുന്നു.