എഫ്രയീമിനും മനശ്ശെയ്ക്കും ഭൂമി ലഭിക്കുന്നു
16
1 യോസേഫിന്‍റെ കുടുംബത്തിനു കിട്ടിയ ഭൂമി ഇ താണ്. യെരീഹോയ്ക്കു സമീപം യോര്‍ദ്ദാന്‍ നദി യില്‍ ആരംഭിച്ച ഈ സ്ഥലം അതിനു കിഴക്കുള്ള യെരീ ഹോ ജലപ്രവാഹത്തിലേക്കു തുടര്‍ന്നു. അതിര്‍ത്തി യെരീഹോയില്‍നിന്ന് ബേഥേലിലെ മലന്പ്രദേശ ത്തേ ക്കു തുടര്‍ന്നു.
2 അനന്തരം അതിര്‍ത്തി ലൂസ് എന്ന ബേ ഥേലില്‍നിന്നും അര്‍ക്ക്യരുടെ അതിര്‍ത്തിയായ അതാ രോത്തിലേക്കു നീണ്ടു.
3 അനന്തരം അതിര്‍ത്തി പടിഞ് ഞാറ് യഫ്ളേത്യരുടെ ദേശത്തേക്കു നീങ്ങി. അനന്തരം താഴ്വരയിലുള്ള ബേത്ത്ഹോരോനിലേക്കു പോയി. അന ന്തരം ഗേസെരിലൂടെ മധ്യധരണ്യാഴിയിലേക്കു പോയി.
4 അങ്ങനെ യോസേഫിന്‍റെ പുത്രന്മാരായിരുന്ന മന ശ്ശെയുടെയും എഫ്രയീമിന്‍റെയും ജനതയ്ക്ക് അവരുടെ ഭൂമി ലഭിച്ചു.
5 എഫ്രയീമിന്‍റെ ജനതയ്ക്കു നല്‍കിയിരുന്ന ഭൂമി ഇ തായിരുന്നു. ബേത്ത്ഹോരോന്‍റെ മേല്‍ ഭാഗത്തിനടു ത് തുള്ള അതെരോത്ത് അദ്ദാരില്‍ അവരുടെ കിഴക്കന്‍ അതി ര്‍ത്തി ആരംഭിച്ചു.
6 പടിഞ്ഞാറെ അതിര്‍ത്തി മീഖ്മെ ഥാ ത്തില്‍ ആരംഭിച്ചു. അതിര്‍ത്തി കിഴക്ക് താനത്ത് ശിലോ യിലേക്കു തിരിഞ്ഞ് കിഴക്ക് യാനോഹയിലേക്കു നീണ് ടു.
7 അനന്തരം യാനോഹയ്ക്കു താഴെ നിന്നും അതാരോ ത്തിലേക്കും നാരാത്തിലേക്കും നീണ്ടു. യെരീഹോവരെ നീണ്ട അതിര്‍ത്തി യോര്‍ദ്ദാന്‍നദിയില്‍ അവസാനിച്ചു.
8 കാനാ നദിക്കു പടിഞ്ഞാറ് തപ്പൂഹയില്‍നിന്നും അതി ര്‍ത്തി കടലില്‍ അവസാനിച്ചു. എഫ്രയീമിന്‍റെ ജനത യ് കു നല്‍കിയിരുന്ന ഭൂമി അതായിരുന്നു. ആ ഗോത്രത് തി ലെ ഓരോ കുടുംബത്തിനും തങ്ങളുടെ ഭൂമിയുടെ വീതം ലഭിച്ചു.
9 എഫ്രയീമിന്‍റെ അതിര്‍ത്തി പ്പട്ടണ ങ്ങള ധികവും മനശ്ശെയുടെ അതിര്‍ത്തിയിലായിരുന്നു. എങ് കിലും ആ പട്ടണങ്ങളും അതിനു ചുറ്റുമുള്ള വയലുകളും എഫ്രയീമിനു ലഭിച്ചു.
10 പക്ഷേ ഗെസേരില്‍നിന്നും കനാന്യരെ ഒഴിപ്പിക്കാന്‍ എഫ്രയീമ്യര്‍ക്കു കഴിഞ് ഞില്ല. അതിനാല്‍ കനാന്യര്‍ ഇന്നും എഫ്രയീമ്യ രോ ടൊപ്പം വസിക്കുന്നു. പക്ഷേ കനാന്യര്‍ എഫ്രയീമ്യ രുടെ അടിമകളായി.