17
അനന്തരം മനശ്ശെയുടെ ഗോത്രത്തിനും ഭൂമി നല്‍ കപ്പെട്ടു. യോസേഫിന്‍റെ മൂത്ത പുത്ര നായിരു ന്നു മനശ്ശെ. മനശ്ശെയുടെ മൂത്ത പുത്രനായിരുന്നു ഗിലെയാദിന്‍റെ പിതാവായ മാഖീര്‍. മാഖീര്‍ മഹാനാ യൊ രു യോദ്ധാവായിരുന്നു. അതിനാല്‍ ഗിലെയാദും ബാശാന്‍ പ്രദേശങ്ങളും മാഖീര്‍ കുടുംബത്തിനു നല്‍കപ്പെട്ടു. മനശ്ശെയുടെ ഗോത്രത്തിലെ മറ്റു കുടുംബക്കാര്‍ക്കും സ്ഥലം നല്‍കപ്പെട്ടു. അബീയേസെര്‍, ഹേലെക്ക്, അസ് രിയേല്‍, ശേഖെം, ഹേഫെര്‍, ശെമീദാ എന്നിവ യായിരുന് നു ആ കുടുംബങ്ങള്‍. ഇവരെല്ലാം യോസേഫിന്‍റെ പുത് രനായ മനശ്ശെയുടെ മറ്റു പുത്രന്മാരാണ്. ഇവരുടെ കുടും ബങ്ങള്‍ക്ക് തങ്ങളുടെ ഭൂമിയുടെ വീതം ലഭിച്ചു.
ഹേഫെരിന്‍റെ പുത്രനായിരുന്നു ശെലോഫഹാദ്. ഗി ലെയാദിന്‍റെ പുത്രനായിരുന്നു ഹേഫെര്‍. ഗിലെയാദ് മാ ഖീരിന്‍റെയും മാഖീര്‍ മനശ്ശെയുടെയും പുത്രന്മാ രായി രുന്നു. ശെലോഫഹാദിന് പുത്രന്മാരുണ് ടായിരു ന്നില് ല; അഞ്ചു പുത്രിമാരായിരുന്നു അവനുണ്ടായിരുന്നത്. മഹ്ല, നോവ, ഹൊഗ്ല, മല്‍ക്ക, തിര്‍സ എന്നായിരുന്നു അവരുടെ പേരുകള്‍. ആ പുത്രിമാര്‍ പുരോഹിതനായ എ ലെയാസരിന്‍റെയും നൂന്‍റെ പുത്രനായ യോശുവയുടെയും മറ്റ് നേതാക്കന്മാരുടെയും അടുത്തേക്കു പോയി. പു ത് രിമാര്‍ പറഞ്ഞു, “പുരുഷന്മാര്‍ക്കുള്ളത്ര സ്ഥലം ഞങ്ങ ള്‍ക്കും നല്‍കണമെന്ന് യഹോവ മോശെയോടു പറഞ്ഞി രുന്നു.”അതിനാല്‍ എലെയാസര്‍ യഹോവയെ അനുസ രി ച്ച് ആ പുത്രിമാര്‍ക്ക് തങ്ങളുടെ പിതാവിന്‍റെ സഹോദ രന്മാര്‍ക്ക് നല്‍കിയത്ര സ്ഥലം നല്‍കി.
അങ്ങനെ മനശ്ശെയുടെ ഗോത്രത്തിന് യോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറ് പത്തു പ്രദേശങ്ങളും യോര്‍ദ്ദാ ന്‍ നദിയുടെ മറ്റേ കരയില്‍ ഗിലെയാദ്, ബാശാന്‍ എന്നീ ര ണ്ടു പ്രദേശങ്ങളും ലഭിച്ചു. പുത്രന്മാര്‍ക്കുള്ളത്ര ഭൂ മി മനശ്ശെയുടെ ഗോത്രത്തിലെ പുത്രിമാര്‍ക്കും ലഭി ച്ചു. മനശ്ശെയുടെ ബാക്കി കുടുംബങ്ങള്‍ക്ക് ഗിലെയാ ദും നല്‍കപ്പെട്ടു.
മനശ്ശെയുടെ സ്ഥലങ്ങള്‍ ആശേറിനും മിഖ്മെഥാത് തിനും ഇടയിലുള്ള പ്രദേശമായിരുന്നു. ശേഖെമിന ടുത് തായിരുന്നു ഇത്. ഏന്‍-തപ്പൂഹ പ്രദേശത്തിനു തെക്കു ഭാഗത്തേക്ക് അതിര്‍ത്തി നീങ്ങി. തപ്പൂഹയ്ക്കു ചുറ് റുമുള്ള സ്ഥലങ്ങള്‍മനശ്ശെയുടെയായിരുന്നുവെങ്കിലും ആ പട്ടണം അവരുടേതായിരുന്നില്ല. തപ്പൂഹപട്ടണം മനശ്ശെയുടെ അതിര്‍ത്തിയിലായിരുന്നു. അത് എഫ്ര യീംകാരുടെ പ്രദേശവുമായിരുന്നു. മനശ്ശെയുടെ അതി ര്‍ത്തി കാനാനദിയുടെ തെക്കുഭാഗത്തേക്കു പോയി. ആ പ്രദേശംമനശ്ശെയുടെഗോത്രത്തിന്‍റേതായിരുന്നുവെങ്കിലും പട്ടണങ്ങള്‍ എഫ്രയീമ്യരുടേതായിരുന്നു. മന ശ്ശെയുടെ അതിര്‍ത്തി നദിയുടെ വടക്കായിരുന്നു. അത് പടിഞ്ഞാറ് മദ്ധ്യധരണ്യാഴി വരെ തുടര്‍ന്നു. 10 തെക് കോട്ടുള്ള ഭൂമി എഫ്രയീമ്യരുടേതായിരുന്നു. വടക്കോ ട്ടുള്ള സ്ഥലം മനശ്ശെയുടേതുമായിരുന്നു. പടിഞ്ഞാറെ അതിര്‍ത്തി മദ്ധ്യധരണ്യാഴി ആയിരുന്നു. ആ അതിര്‍ത് തി ആശേരിന്‍റെ ഭൂമിയില്‍ വടക്കും യിസ്സാഖാരിന്‍റെ ഭൂ മിയില്‍ കിഴക്കും സ്പര്‍ശിച്ചു.
11 മനശ്ശെയുടെ ജനതയ്ക്ക് യിസ്സാഖാരിന്‍റെയും ആ ശേരിന്‍റെയും പ്രദേശങ്ങളില്‍ പട്ടണങ്ങളുണ്ടായിരു ന് നു. ബേത്ത്ശെയാന്‍, യിബ്ലെയാം അവയക്കു ചുറ്റുമുള്ള ചെറുപട്ടണങ്ങള്‍ എന്നിവ മനശ്ശെയുടെ ജനതയ്ക്കുള്ള താണ്. ദോര്‍ ഏന്‍ദോര്‍, താനാക്ക്, മെഗീദ്ദോ എന്നീ നഗ രങ്ങളിലും അവയ്ക്കു ചുറ്റുമുള്ള ചെറു നഗരങ്ങളിലും മനശ്ശെയുടെ ജനത താമസിച്ചു. നാഫോതിന്‍റെ മൂന്നു പട്ടണങ്ങളിലും അവര്‍ താമസിച്ചു. 12 മനശ്ശെയുടെ ജന തയ്ക്ക് ആ നഗരങ്ങളെ തോല്പിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ കനാന്യര്‍ അവിടത്തെ താമസം തുടര്‍ന്നു. 13 എ ന്നാല്‍ യിസ്രായേല്‍ജനത ശക്തരായി വളര്‍ന്നു. അങ്ങ നെ സംഭവിച്ചപ്പോള്‍ അവര്‍ കനാന്യരെക്കൊണ്ട് തങ് ങള്‍ക്കു വേണ്ടി പണിയെടുപ്പിച്ചു. പക്ഷേ അവര്‍ ക നാന്യരെ ആ സ്ഥലത്തുനിന്നും ഒഴിപ്പിച്ചില്ല.
14 യോസേഫിന്‍റെ ഗോത്രക്കാര്‍ യോശുവയോടു ചോ ദിച്ചു, “ഞങ്ങള്‍ക്കു ഒരു പ്രദേശം മാത്രമേ നീ തന്നുള് ളൂ. പക്ഷേ ഞങ്ങള്‍ അനവധി പേരുണ്ട്. യഹോവ തന്‍റെ ജനതയ്ക്കു നല്‍കിയ ഭൂമിയില്‍ ഒരു ഭാഗം മാത്രം നീ ഞങ് ങള്‍ക്കു തരാന്‍ എന്താണു കാരണം?”
15 യോശുവ അവരോടു മറുപടി പറഞ്ഞു, “നിങ്ങള്‍ വ ളരെയധികം പേരുണ്ടെങ്കില്‍ മലന്പ്രദേശത്തു പോയി കാടു വെട്ടിത്തെളിച്ച് അവിടം ഉപയോഗപ്ര ദമാക് കി ക്കൊള്ളുക. ആ സ്ഥലം ഇപ്പോള്‍ പെരിസ്യരുടെയും രെ ഫായരുടേയും ആണ്. പക്ഷേ മലന്പ്രദേശത്തെ എഫ്ര യീം നിങ്ങള്‍ക്കു വളരെ ചെറുതാണെങ്കില്‍ ആ സ്ഥലം ചെന്നെടുക്കുക.”
16 യോസേഫിന്‍റെ ജനത പറഞ്ഞു, “ഞങ്ങളെ സംബ ന്ധിച്ചിടത്തോളം എഫ്രയീം രാജ്യം അത്ര വലുതല് ലെന്നതു സത്യമാണ്. പക്ഷേ അവിടെ വസിക്കുന്ന കനാന്യര്‍ക്ക് ഇരുന്പു രഥങ്ങള്‍ പോലുള്ള ശക്തമായ ആയുധങ്ങളുണ്ട്! യിസ്രായേല്‍, ബേത്ത്ശെയാന്‍, ആ പ്ര ദേശത്തുള്ള ചെറു പട്ടണങ്ങള്‍ എന്നിവയുടെ നിയ ന്ത്ര ണവും അവര്‍ക്കാണ്.”
17 അപ്പോള്‍ യോസേഫിന്‍റെ കുടുംബത്തോട്, എഫ്ര യീം, മനശ്ശെ എന്നീ ജനങ്ങളോട്, യോശുവ പറഞ്ഞു, “പക്ഷേ നിങ്ങള്‍ അനവധിയാളുകളുണ്ട്. നിങ്ങള്‍ അതി ശക്തരുമാണ്. നിങ്ങള്‍ക്ക് ആ ഭൂമിയുടെ ഒന്നിലധികവും വീതങ്ങള്‍ കിട്ടണം. 18 മലന്പ്രദേശം നിങ്ങള്‍ സ്വന്തമാ ക്കണം. അതൊരു വനമാണ്. പക്ഷേ നിങ്ങള്‍ അതിലെ മര ങ്ങള്‍ വെട്ടി ആ സ്ഥലം വാസയോഗ്യമാക്കണം. നിങ്ങ ള്‍ അതു മുഴുവന്‍ സ്വന്തമാക്കണം. കനാന്യരെ നിങ്ങള്‍ ആ നാട്ടില്‍ നിന്ന് ഒഴിപ്പിക്കണം. അവര്‍ ശക്തരും ശക്ത മായ ആയുധങ്ങളുള്ളവരുമാണെങ്കില്‍പ്പോലും നിങ്ങ ള്‍ അവരെ തോല്പിക്കും.”