ബാക്കി ഭൂമിയുടെ വീതംവയ്പ്പ്
18
യിസ്രായേല്‍ജനത മുഴുവന്‍ ശീലോവില്‍ ഒത്തുകൂ ടി. അവിടെ അവര്‍ സമ്മേളനക്കൂടാരം ഒരുക്കി. യി സ്രായേല്‍ജനത ആ രാജ്യം നിയന്ത്രിച്ചു. അവര്‍ ആ പ്ര ദേശത്തെ എല്ലാ ശത്രുക്കളെയും തോല്പിച്ചു. പക് ഷേ അപ്പോഴും ദൈവം വാഗ്ദാനം ചെയ്ത ഭൂമി ലഭിക്കാ ത്ത ഏഴു യിസ്രായേല്‍ഗോത്രങ്ങളുണ്ടായിരുന്നു.
അതിനാല്‍ യോശുവ യിസ്രായേല്‍ജനതയോടു പറഞ് ഞു, “നിങ്ങളെന്താണ് നിങ്ങളുടെ ഭൂമിയെടുക്കാന്‍ ഇത്ര യും നാള്‍ കാത്തിരുന്നത്? നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമാകുന്ന യഹോവ ഈ ഭൂമി നിങ്ങള്‍ക്ക് നല്‍കി യി രിക്കുന്നു. അതിനാല്‍ നിങ്ങളില്‍ ഓരോ ഗോത്രക് കാ രും മൂന്നുപേരെ വീതം തെരഞ്ഞെടുക്കണം. അവരെ ഞാ ന്‍ സ്ഥലപരിശോധനയ്ക്കു വിടും. അവര്‍ ആ സ്ഥലത് തി ന്‍റെ ഒരു ഭൂപടം വരയ്ക്കുകയും അനന്തരം എന്‍റെയടു ത് തു വരികയും വേണം. അവര്‍ സ്ഥലത്തെ ഏഴു ഭാഗങ്ങളാ യി തിരിക്കണം. യെഹൂദയിലെ ജനങ്ങള്‍ക്ക് അവരുടെ ഭൂ മി തെക്കുഭാഗത്തായിരിക്കും. യോസേഫിന്‍റെ ജനതയ്ക് ക് അവരുടെ ഭൂമി വടക്കു ഭാഗത്തും ആയിരിക്കും. പക്ഷേ നിങ്ങള്‍ ഒരു ഭൂപടം വരയ്ക്കുകയും ഭൂമിയെ ഏഴു ഭാഗങ്ങ ളായി തിരിക്കുകയും വേണം. ഭൂപടം എന്‍റെ മുന്പില്‍ വ യ്ക്കാം. അപ്പോള്‍ നമുക്ക് ഏതേതു ഗോത്രങ്ങള്‍ക്ക് ഏ തേതു സ്ഥലമെന്ന് നമ്മുടെ ദൈവമായ യഹോവയുടെ തീ ര്‍പ്പിനു വിടാം. ലേവ്യര്‍ക്ക് ഭൂമിയുടെ വീതം കിട്ടുക യില്ല. പുരോഹിതനായി യഹോവയെ ശുശ്രൂഷി ക്കാ നുള്ള അവകാശമാണ് അവരുടെ വീതം. ഗാദിന്‍റെയും രൂബേ ന്‍റെയും ഗോത്രങ്ങള്‍ക്കും മനശ്ശെയുടെ പകുതി ഗോ ത്രത്തിനും വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി ലഭിച്ചു കഴി ഞ്ഞു. യോര്‍ദ്ദാന്‍ നദിയുടെ കിഴക്കു വശത്താണ് അവര്‍. യഹോവയുടെ ഭൃത്യനായ മോശെ അവര്‍ക്ക് ആ ഭൂമി നല്‍ കിക്കഴിഞ്ഞു.”
അതിനാല്‍ ഭൂമി പരിശോധനയ്ക്കു നിയോഗിക്ക പ് പെട്ടവര്‍ അതിനുപോയി. അവര്‍ സ്ഥലത്തിന്‍റെ ഭൂപടം വരച്ച് അതു യോശുവയുടെയടുത്ത് കൊണ്ടുവരുവാന്‍ പരിപാടിയിട്ടു. യോശുവ അവരോടു പറഞ്ഞു, “ആ ദേശ ത്തു കൂടി പോയി അതെപ്പറ്റി ഒരു വിവരണം എഴുതുക. അനന്തരം ശീലോവില്‍ എന്‍റെയടുത്തേക്കു മടങ്ങിവ രിക. അപ്പോള്‍ ഞാന്‍ നറുക്കിടുകയും യഹോവ നിങ്ങ ള്‍ക്കിടയില്‍ ഭൂമി വീതിച്ചു തരികയും ചെയ്യും.”
അതിനാല്‍ അവര്‍ ആ സ്ഥലത്തേക്കു പോയി അവര്‍ യോശുവയ്ക്കു വേണ്ടി സ്ഥലം പരിശോധിക്കുകയും ഭൂപടം വരയ്ക്കുകയും ചെയ്തു. ഓരോ പട്ടണവും അവര്‍ പഠിക്കുകയും ആ ഭൂമിയെ ഏഴു ഭാഗങ്ങളായി തിരിക് കുക യും ചെയ്തു. അവര്‍ അവയുടെ ഭൂപടം വരച്ച് ശീലോ വി ല്‍ യോശുവയുടെ അടുത്തേക്ക് മടങ്ങുകയും ചെയ്തു. 10 യോശുവ യഹോവയ്ക്കു മുന്പില്‍ ശീലോവില്‍ അവ ര്‍ ക്കായി നറുക്കിടുകയും ചെയതു. അങ്ങനെ യോശുവ ഭൂ മി വീതം വയ്ക്കുകയും ഓരോ ഗോത്രത്തിനും അവരു ടെ സ്ഥലത്തിന്‍റെ വീതം നല്‍കുകയും ചെയ്തു.
ബെന്യാമീനുള്ള ഭൂമി
11 യെഹൂദയുടെയും യോസേഫിന്‍റെയും പ്രദേശങ്ങള്‍ക് കിടയിലുള്ള സ്ഥലമാണ് ബെന്യാമീന്‍റെ ഗോത്രത്തിനു നല്‍കിയത്. ബെന്യാമീന്‍റെ ഗോത്രത്തിലെ ഓരോ കുടും ബത്തിനും അവരവര്‍ക്കുള്ള സ്ഥലം ലഭിച്ചു. ബെന്യാ മീനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ഭൂമി ഇതാണ്: 12 വടക്കേ അതിര്‍ത്തി യോര്‍ദ്ദാന്‍നദിയില്‍ ആരംഭിച്ചു. യെരീഹോയുടെ വടക്കേ അരികിലൂടെ പോയ അതിര്‍ ത് തി പടിഞ്ഞാറ് മലന്പ്രദേശത്തേക്കു നീണ്ടു. ബേത്ത്-ആവെന്‍റെ തൊട്ടു കിഴക്കുവരെ അതു നീണ്ടു. 13 അന ന്തരം അതിര്‍ത്തി തെക്കോട്ടു ബേഥേല്‍ എന്ന ലൂസി ലേക്കു പോയി. എന്നിട്ട് താഴെയുള്ള ബേത്ത് ഹോരോ ന്‍റെ തെക്കുള്ള കുന്നിന്മേലുള്ള അതാരോത്ത് അദ്ദാറി ലേക്കു ഇറങ്ങിച്ചെന്നു.
14 ബേത്ത് ഹോരോനു തെക്കുള്ള കുന്നില്‍ വച്ച് അ തിര്‍ത്തി തെക്കോട്ട് തിരിയുകയും കുന്നിന്‍റെ പടിഞ് ഞാറു വശത്തു കൂടി കടന്നു പോകുകയും ചെയ്തു. അതി ര്‍ത്തി കിര്യത്ത് യെയാരീം എന്നും വിളിക്കപ്പെടുന്ന കിര്യത്ത് ബാലയിലേക്കു പോയി. യെഹൂദക്കാരു ടേതാ ണ് ഈ പട്ടണം. പടിഞ്ഞാറെ അതിര്‍ത്തി അതായിരുന്നു.
15 തെക്കന്‍ അതിര്‍ത്തി കിര്യത്ത് യെയാരീമില്‍ ആരംഭി ച്ച് നെഫ്തോഹാ നദിയിലേക്കു നീങ്ങി. 16 അവിടെ നി ന്ന് രെഫായീം താഴ്വരയുടെ വടക്കുള്ള ബെന്‍ഹിന്നോം താഴ്വരയ്ക്കു സമീപമുള്ള കുന്നിന്‍ ചുവട്ടിലേക് കിറ ങ്ങിച്ചെന്നു. യെബൂസ്യ നഗരം മുതല്‍ തെക്കുള്ള ഹി ന്നോം താഴ്വരയിലേക്കു അതിര്‍ത്തി തുടര്‍ന്നു. പിന് നീട് ഏന്‍രോഗേലിലേക്കു അതിര്‍ത്തി നീണ്ടു. 17 അവിടെ അതിര്‍ത്തി വടക്കോട്ടു തിരിയുകയും ഏന്‍ശേമെശിലേ ക്കു പോകുകയും ചെയ്തു. അതിര്‍ത്തി പര്‍വ്വതങ്ങളി ലെ അദുമ്മീം ചുരത്തിനടുത്തുള്ള ഗെലീലോത്തിലേക്കു തുടര്‍ന്നു. രൂബേന്‍റെ പുത്രനായ ബോഹാന്‍റെ നാമത്തി ലുള്ള മഹാശിലയിലേക്കു അതിര്‍ത്തി ഇറങ്ങിച്ചെന്നു. 18 അതിര്‍ത്തി ബേത്ത്-അരാബയുടെ വടക്കന്‍ ഭാഗങ്ങളി ലേക്കു തുടര്‍ന്നു. അനന്തരം അതിര്‍ത്തി യോര്‍ദ്ദാന്‍ താഴ് വരയിലേക്കു ഇറങ്ങി. 19 അനന്തരം അതിര്‍ത്തി ബേത്ത് ഹൊഗ്ലയുടെ വടക്കന്‍ ഭാഗത്തേക്കു പോകുകയും ചാ വുകടലിന്‍റെ വടക്കേ തീരത്ത് അവസാനിക്കുകയും ചെയ് തു. യോര്‍ദ്ദാന്‍നദി കടലില്‍ ചേരുന്ന സ്ഥലമായിരുന്നു അത്. തെക്കെ അതിര്‍ത്തി അതായിരുന്നു.
20 യോര്‍ദ്ദാന്‍നദിയായിരുന്നു കിഴക്കെ അതിര്‍ത്തി. അ ങ്ങനെ ബെന്യാമീന്‍റെ ഗോത്രത്തിനു നല്‍കപ്പെട്ട ഭൂ മി ഇതായിരുന്നു. എല്ലാ വശത്തെയും അതിര്‍ത്തികളും അവയായിരുന്നു. 21 ഓരോ കുടുംബത്തിനും അവരുടെ ഭൂമി ലഭിച്ചു. അവരുടെ നഗരങ്ങള്‍ ഇവയായിരുന്നു: യെരീ ഹോ, ബേത്ത് ഹൊഗ്ല, ഏമെക് കെസീസ്, 22 ബേത്ത്-അ രാബ, സെമാറയീം, ബേഥേല്‍, 23 അവ്വീം, പാര, ഒഫ്ര, 24 കെ ഫാര്‍ അമ്മോനീ, ഒഫ്നി, ഗേബ. പന്ത്രണ്ടു നഗരങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലുകളും ഉണ്ടായിരുന്നു.
25 ബെന്യാമീന്‍റെ ഗോത്രത്തിനു ഗിബെയോന്‍, രാമാ, ബേരോത്ത്, 26 മിസ്പ, കെഫീരാ, മോസ, 27 രേക്കെം, യിര്‍ പേല്‍, തരല, 28 സേല ഏലെഫ്, യെരൂശാലേം എന്ന യെബൂ സ്യ നഗരം ശിബെയാത്ത്, കിര്യത്ത് എന്നീ നഗരങ്ങള്‍ കൂടി കിട്ടി. പതിനാലു നഗരങ്ങളും അവയ്ക്കു ചുറ്റു മു ള്ള വയലുകളുമായിരുന്നു അത്. ബെന്യാമീന്‍റെ ഗോ ത്ര ത്തിന് ഈ പ്രദേശങ്ങള്‍ മുഴുവനും ലഭിച്ചു.