ശിമെയോനുള്ള സ്ഥലം
19
1 അനന്തരം യോശുവ ശിമെയോന്‍റെ ഗോത്രത്തി ലെ എല്ലാ കുടുംബത്തിനും ഭൂമിയിലുള്ള അവരു ടെ വീതം നല്‍കി. യെഹൂദയ്ക്കുണ്ടായിരുന്ന സ്ഥലത് തിനുള്ളിലുള്ള സ്ഥലമാണവര്‍ക്കു കിട്ടിയത്.
2 അവര്‍ക്കു ലഭിച്ചത് ഇവയാണ്: ശേബ എന്നും വിളിക്കപ്പെടുന്ന ബേര്‍-ശേബ, മോലാദ
3 ഹസര്‍ശൂവാല്‍, ബാലാ ഏസെം,
4 എ ല്‍തോദ്, ബേഥൂല്‍, ഹോര്‍മ്മ,
5 സിക്ലാഗ്, ബേത്ത്മര്‍ക് കാ ബോത്ത്, ഹസര്‍-സൂസ,
6 ബേത്ത്ലെബായോത്തും ശാരൂ ഹെനും. പതിമൂന്ന് പട്ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള മുഴുവന്‍ വയലുകളും.
7 അയീന്‍, രിമ്മോന്‍, ഏഥെര്‍, ആശാന്‍ എന്നീ പട്ടണങ് ങളും അവര്‍ക്കു ലഭിച്ചു. നാലു പട്ടണങ്ങളും അവയ്ക് കു ചുറ്റുമുള്ള വയലുകളും അതിലുണ്ടായിരുന്നു.
8 നെഗെ വിലെ രാമ എന്ന ബാലാത്ത്-ബേര്‍ വരെ നഗരങ്ങള്‍ക്കു ചുറ്റുമുള്ള വയലുകളും അവര്‍ക്കു ലഭിച്ചു. അങ്ങനെ ശി മെയോന്‍റെ ഗോത്രത്തിനു ലഭിച്ച പ്രദേശങ്ങള്‍ അവ യായിരുന്നു. ഓരോ കുടുംബത്തിനും അതാതിന്‍റെ സ്ഥ ലം ലഭിച്ചു.
9 യെഹൂദയ്ക്കു കിട്ടിയ പ്രദേശത്തിന്‍റെ ഉള്ളിലായിരുന്നു ശിമെയോനു കിട്ടിയ സ്ഥലം. യെഹൂദ യുടെ ജനതയ്ക്ക് ആവശ്യമുള്ളതിലധികം സ്ഥലമു ണ്ടാ യിരുന്നു. അങ്ങനെ ശിമെയോന്‍റെ ഗോത്രത്തിന് അവ രുടെ വീതം സ്ഥലം കിട്ടി.
സെബൂലൂന്‍റെ ദേശം
10 തങ്ങളുടെ വീതം ഭൂമി ലഭിച്ച അടുത്ത ഗോത്രം സെബൂലൂന്‍റേതായിരുന്നു. സെബൂലൂനിലെ ഓരോ കു ടുംബത്തിനും വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഭൂമി ലഭി ച്ചു. സാരീദ് വരെ സെബൂലൂന്‍റെ അതിര്‍ത്തി വ്യാപി ച്ചു.
11 അനന്തരം അതിര്‍ത്തി പടിഞ്ഞാറ് മരലയിലേ ക് കു പോവുകയും ദബ്ബേശെത്തിനെ സ്പര്‍ശിക്കുകയും ചെയ്തു. അനന്തരം യൊക്നെയാമിനടുത്തുള്ള താഴ്വര യിലൂടെ അത് കടന്നുപോയി.
12 അനന്തരം അതിര്‍ത്തി കിഴക്കോട്ടു തിരിഞ്ഞു. സാരീദില്‍നിന്നും കിസ്ളോത്ത് താബോരിലേക്കു അതു പോയി. അനന്തരം അതിര്‍ത്തി ദാബെരത്തിലേക്കും യാഫിയയിലേക്കും പോയി.
13 അന ന്തരം ഗാത്ത്ഹെഫെരിനും ഏത്ത്-കാസീനിനും കിഴക് കോട്ട് അതിര്‍ത്തി തുടര്‍ന്നു. രിമ്മോനില്‍ അതിര്‍ത്തി അവസാനിക്കുകയും ചെയ്തു. അനന്തരം അതിര്‍ത്തി തി രിഞ്ഞ് നേയായിലേക്കു പോയി.
14 നേയായില്‍ വച്ച് അതിര്‍ത്തി വീണ്ടും തിരിയുകയും വടക്ക് ഹന്നാ ഥോ നിലേക്കു പോകുകയും തുടര്‍ന്ന് യിഫ്താഹ് ഏല്‍ താഴ്വ രയിലേക്കു പോവുകയും ചെയ്തു.
15 ഈ അതിര്‍ത് തിക്കു ള്ളിലായിരുന്നു കത്താത്ത്, നഹല്ലാല്‍, ശിമ്രോന്‍, യിദ ലാ, ബേത്ത്ലേഹെം എന്നീ നഗരങ്ങള്‍. ഈ പന്ത്രണ്ടു നഗരങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലുകളും അവര്‍ക് കു ലഭിച്ചു.
16 അങ്ങനെ സെബൂലൂനു നല്‍കപ്പെട്ട പട്ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലുകളും ഇവയാണ്. സെബൂലൂ ന്‍റെ ഓരോ കുടുംബത്തിനും ഭൂമിയുടെ വീതം ലഭിച്ചു.
യിസ്സാഖാരിന്‍റെ ദേശം
17 ഭൂമിയുടെ നാലാമത്തെ ഭാഗം യിസ്സാഖാരിന്‍റെ ഗോ ത്രത്തിനു നല്‍കി. ആ ഗോത്രത്തിലെ ഓരോ കുടുംബ ത് തിനും അവരവരുടെ വീതം ലഭിച്ചു.
18 ആ ഗോത്രത്തിനു നല്‍കപ്പെട്ട ഭൂമി ഇതായിരുന്നു: യിസ്രെയേല്‍, കെസു ല്ലോത്ത്, ശൂനേം,
19 ഹഫാരയീം, ശീയോന്‍, അനഹരാത്ത്,
20 രബ്ബീത്ത്, കിശ്യോന്‍, ഏബെസ്,
21 രേമെത്ത്, ഏന്‍ഗന് നീം, ഏന്‍ഹദ്ദ, ബേത്ത് പസ്സേസ്.
22 അവരുടെ അതിര്‍ത്തി താബോര്‍ ശഹസൂമ ബേത്ത്-ശെമെശ് എന്നിവിടങ്ങളില്‍ സ്പര്‍ശിച്ചു. അതിര്‍ത്തി യോര്‍ദ്ദാന്‍നദിയില്‍ അവസാനിച്ചു. അവയിലെല്ലാം കൂ ടി പതിനാറു പട്ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള വയ ലുകളും ഉണ്ടായിരുന്നു.
23 ഈ നഗരങ്ങളും പട്ടണങ്ങളും യിസ്സാഖാരിന്‍റെ ഗോത്രത്തിനു നല്‍കപ്പെട്ട ഭൂമിയു ടെ ഭാഗങ്ങളായിരുന്നു. ഓരോ കുടുംബത്തിനും അതിന്‍ റെ വീതം ഭൂമി ലഭിച്ചു.
ആശേരിനുള്ള ഭൂമി
24 ഭൂമിയുടെ അഞ്ചാമത്തെ ഭാഗം ആശേരിന്‍റെ ഗോത്ര ത്തിനു നല്‍കപ്പെട്ടു. ആ ഗോത്രത്തിലെ ഓരോ കുടും ബത്തിനും അവരവരുടെ വീതം ലഭിച്ചു.
25 ആ ഗോത്ര ത്തിനു നല്‍കപ്പെട്ട ഭൂമി ഇതാണ്. ഹെല്‍കത്ത്, ഹലി, ബേതെന്‍, അക്ശാഫ്,
26 അല്ലമ്മേലെക്ക്, അമാദ്, മിശാല്‍.
പടിഞ്ഞാറെ അതിര്‍ത്തി കര്‍മ്മേല്‍ പര്‍വ്വതത് തിലേ ക്കും ശീഹോര്‍ ലിബ്നാത്തിലേക്കും തുടര്‍ന്നു.
27 അന ന്തരം അതിര്‍ത്തി കിഴക്കോട്ട് തിരിഞ്ഞു ബേത്ത്ദോ ഗോനിലേക്കു പോയി. അതിര്‍ത്തി സെബൂലൂനെയും യി ഫ്താഹ് - ഏല്‍താഴ്വരയേയും സ്പര്‍ശിച്ചു. അനന്തരം അതിര്‍ത്തി ബേത്ത്-ഏമെക്കിന്‍റെയും നെയീയേലി ന്‍റെ യും വടക്കോട്ടു പോയി. വടക്ക് കാബൂല്‍ കടന്നു.
28 അന ന്തരം അതിര്‍ത്തി അബ്ദോന്‍ രെഹോബ്, ഹമ്മോന്‍ കാ നാ എന്നിവിടങ്ങളിലേക്കു പോയി. മഹാസീദോന്‍ പ്ര ദേശത്തേക്കാണ് അതിര്‍ത്തി തുടര്‍ന്നത്.
29 അനന്തരം അ തിര്‍ത്തി തെക്ക് രാമയിലേക്കു മടങ്ങി. ടൈര്‍ എന്ന ശക് തമായ നഗരത്തിലേക്കു അതിര്‍ത്തി തുടര്‍ന്നു. അനന് തരം അതിര്‍ത്തി തിരിയുകയും ഹോസയിലേക്കു പോ കു കയും ചെയ്തു. സക്സീബിനടുത്തു സമുദ്രത്തില്‍ അതി ര്‍ത്തി അവസാനിച്ചു.
30 ഉമ്മ, അഫേക്ക്, രെഹോബ് എ ന്നിവയും അതിനടുത്തായിരുന്നു.
അവയിലെല്ലാം കൂടി ഇരുപത്തിരണ്ടു പട്ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലുകളും ഉണ്ടായിരുന്നു.
31 ആ നഗരങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലുകളും ആശേ ര്‍ ഗോത്രത്തിനു നല്‍കിയതാണ്. ആ ഗോത്രത്തിലെ ഓരോ കുടുംബത്തിനും ഭൂമിയില്‍ അവരുടെ വീതം ലഭിച്ചു.
നഫ്താലിക്കുള്ള ഭൂമി
32 ഭൂമിയുടെ ആറാമതു ഭാഗം നഫ്താലിയുടെ ഗോത്ര ത് തിനു നല്‍കി. ആ ഗോത്രത്തിലെ ഓരോ കുടുംബത്തിനും അവരവരുടെ വീതം ഭൂമി ലഭിച്ചു.
33 അവരുടെ ഭൂമിയുടെ അതിര്‍ത്തി സാനന്നീമിനടുത്തുള്ള മഹാവൃക്ഷത് തി ലാ രംഭിച്ചു. ഹേലെഫിനടുത്തായിരുന്നു അത്. അനന്തരം അതിര്‍ത്തി അദാമീനേക്കെബ്, യബ്നോല്‍ എന്നിവട ങ് ങളിലൂടെ കടന്നുപോയി. ലക്കൂമിലേക്കു തുടര്‍ന്ന അ തിര്‍ത്തി യോര്‍ദ്ദാന്‍ നദിയില്‍ അവസാനിച്ചു.
34 അനന് തരം അതിര്‍ത്തി, അസ്നേത്ത് തബോരിലൂടെ പടിഞ്ഞാ റോട്ടു പോയി. ഹക്കോക്കില്‍ അതിര്‍ത്തി അവസാ നി ച്ചു. തെക്കെ അതിര്‍ത്തി സെബൂലൂനിലും പടിഞ്ഞാറേ അതിര്‍ത്തി ആശേരിലും സ്പര്‍ശിച്ചു. യോര്‍ദ്ദാന്‍ നദി യില്‍ കിഴക്ക് യെഹൂദയിലേക്കു അതിര്‍ത്തി നീങ്ങി.
35 ഈ അതിര്‍ത്തിക്കുള്ളില്‍ അതിശക്തമായ ഏതാനും നഗര ങ്ങളുണ്ടായിരുന്നു. സിദ്ദീം, സേര്‍, ഹമ്മാത്ത്, രക്കത്ത്, കിന്നേരത്ത്,
36 അദമ, രാമ, ഹാസോര്‍,
37 കേദെശ്, എദ്രെയി, ഏന്‍ഹാ സോര്‍,
38 യിരോന്‍, മഗ്ദല്‍ ഏല്‍, ഹോരേം, ബേത് ത്-അനാത്ത്, ബേത്ത്-ശേമെശ് എന്നിവയായിരുന്നു ആ നഗരങ്ങള്‍. അവയിലെല്ലാം കൂടി പത്തൊന്‍പതു പട് ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലുകളും ഉള്‍പ്പെ ട് ടിരുന്നു.
39 ഈ നഗരങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലും നഫ് താലിഗോത്രത്തിനു നല്‍കപ്പെട്ടു. ഗോത്രത്തിലെ ഓ രോ കുടുംബത്തിനും അതാതിനുള്ള ഭൂമി ലഭിച്ചു.
ദാനുള്ള ഭൂമി
40 അനന്തരം ദാന്‍റെ ഗോത്രത്തിന്‍റെ ഭൂമി നല്‍കപ്പെ ട്ടു. ആ ഗോത്രത്തിലെ എല്ലാ കുടുംബത്തിനും അവര വരുടെ ഭൂമി ലഭിച്ചു.
41 അവര്‍ക്കു നല്‍കപ്പെട്ട ഭൂമി ഇ വയായിരുന്നു. സൊരാ, എസ്തായോല്‍, ഈര്‍-ശേമെശ്,
42 ശാലബ്ബീന്‍, അയ്യാലോന്‍, യിത്ള,
43 ഏലോന്‍, തിമ് നാ, എക്രോന്‍,
44 എല്‍തെക്കേ, ഗിബ്ബഥോന്‍, ബാലാ ത് ത്,
45 യെഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോന്‍.
46 മേയ ര്‍ക് കോന്‍, രക്കോന്‍, യാഫോവിനു സമീപമുള്ള പ്രദേശം.
47 പക്ഷേ തങ്ങളുടെ ഭൂമി എടുക്കുന്നതില്‍ ദാന്‍റെ ജന തയ്ക്ക് ചില പ്രശ്നങ്ങളുണ്ടായി. അവിടെ ദാന്‍ ജനതയ് ക്ക് എളുപ്പത്തില്‍ തോല്പിക്കാന്‍ കഴിയാത്ത ശക്തരാ യ ശത്രുക്കളുണ്ടായിരുന്നു. അതിനാല്‍ ദാന്‍ജനത യിസ് രായേലിന്‍റെ വടക്കുഭാഗത്തുള്ള ലേശെമിനെതിരെ യുദ്ധം ചെയ്യാന്‍ പോയി. അവര്‍ ലേശെമിനെ തോല്പിക് കുക യും അവിടെയുണ്ടായിരുന്നവരെ മുഴുവന്‍ വധിക്കുകയും ചെയ്തു. അതിനാല്‍ ദാന്‍ജനത ലേശെംപട്ടണത്തില്‍ താമ സിച്ചു. അവരുടെ ഗോത്രപിതാവിന്‍റെ പേര്‍ അതാക യാല്‍ അവര്‍ ആ നഗരത്തിന് ദാന്‍ എന്നു പേരു മാറ്റി.
48 ആ നഗരങ്ങളും ചുറ്റുമുള്ള വയലുകള്‍ മുഴുവനും ദാന്‍റെ ഗോ ത്രത്തിനു നല്‍കപ്പെട്ടു. ഓരോ കുടുംബത്തിനും ഭൂമി യില്‍ അവരവര്‍ക്കുള്ള വീതം ലഭിച്ചു.
യോശുവയ്ക്കുള്ള ഭൂമി
49 അങ്ങനെ ഭൂമി വീതം വച്ച് വ്യത്യസ്തഗോത്രങ്ങ ള്‍ക്കു നല്‍കുന്നത് നേതാക്കള്‍ പൂര്‍ത്തിയാക്കി. പൂര്‍ത്തി യാക്കിയതിനു ശേഷം, നൂന്‍റെ പുത്രനായ യോശുവയ്ക്ക് കുറേ ഭൂമി നല്‍കുന്നതിന് യിസ്രായേല്‍ജനത തീരുമാനിച് ചു. അവനു വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയായിരുന്നു അത്.
50 അവന് ഈ ഭൂമി കിട്ടുമെന്ന് യഹോവ കല്പിച് ചിരുന്നു. അതിനാലവര്‍ എഫ്രയീമിന്‍റെ മലന് പ്രദേശ ത്തുള്ള തിമ്നാത്ത് സേരഹ്പട്ടണം യോശുവയ്ക്കു നല്‍ കി. തനിക്കു വേണമെന്ന് യോശുവ ആവശ്യപ്പെട്ട പട് ടണമായിരുന്നു അത്. അതിനാല്‍ യോശുവ ആ പട്ടണത് തെ ശക്തമാക്കി നിര്‍മ്മിച്ച് അവിടെ താമസിച്ചു.
51 അങ്ങനെ ഈ സ്ഥലം മുഴുവനും യിസ്രായേലിലെ വ് യത്യസ്ത ഗോത്രങ്ങള്‍ക്കായി നല്‍കപ്പെട്ടു. പു രോഹിതനായ ഏലെയാസാരും നൂന്‍റെ പുത്രനായ യോ ശുവയും ഓരോ ഗോത്രത്തലവന്മാരും സ്ഥലം വീതിക് കാന്‍ ശീലോവില്‍ ഒത്തു കൂടി. സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തില്‍ അവര്‍ യഹോവയുടെ സവിധത്തില്‍ സമ് മേ ളിച്ചു. അങ്ങനെ ഭൂമി വീതം വയ്ക്കുന്നത് അവര്‍ പൂര്‍ത് തിയാക്കി.