ചാരന്മാര്‍ യെരീഹോയില്‍
2
നൂന്‍റെ പുത്രനായ യോശുവയും ജനങ്ങളും അക്കാ സ്യയില്‍ പാളയമടിച്ചു. യോശുവ രണ്ടു ചാരന്മാ രെ അയച്ചു. യോശുവ ഇവരെ അയച്ചത് മറ്റാരും അറി ഞ്ഞില്ല. യോശുവ അവരോടു പറഞ്ഞു, “ചെന്ന് ആ സ്ഥലം പരിശോധിക്കുക. പ്രത്യേകിച്ച് യെരീഹോന ഗരം.”
അതിനാല്‍ അവര്‍ യെരീഹോനഗരത്തിലേക്കു പോയി. അവര്‍ ഒരു വേശ്യയുടെ വീട്ടില്‍ ചെന്ന് അവിടെ തങ്ങി. രാഹാബ് എന്നായിരുന്നു ആ സ്ത്രീയുടെ പേര്. യെരീ ഹോയിലെ രാജാവിനോടു ചിലര്‍ പറഞ്ഞു, “യസ്രാ യേ ലില്‍നിന്നും ചിലര്‍ നമ്മുടെ രാജ്യത്തിന്‍റെ ദൌര്‍ബ്ബ ല്യങ്ങളറിയാന്‍ ഇന്നലെ രാത്രി എത്തിയിട്ടുണ്ട്.” അ തിനാല്‍ യെരീഹോയിലെ രാജാവ് രാഹാബിന്‍റെയടു ത്തേ ക്കു ഈ സന്ദേശം കൊടുത്തയച്ചു: “നിന്‍റെ വീട്ടില്‍ തങ്ങിയിരിക്കുന്നവരെ ഒളിപ്പിക്കരുത്. അവരെ പുറ ത്തേക്കു കൊണ്ടുവരിക. ചാരപ്പണി നടത്താനാണ് അ വര്‍ നമ്മുടെ രാജ്യത്തു വന്നിരിക്കുന്നത്.” ആ സ്ത് രീ അവരെ രണ്ടുപേരെയും ഒളിപ്പിച്ചു. പക്ഷേ അവള്‍ പറഞ്ഞു, “ആ രണ്ടു പേരും ഇവിടെ വന്നിരുന്നു. പക് ഷേ അവര്‍ എവിടെ നിന്നാണ് വന്നതെന്ന് ഞാനറി ഞ് ഞില്ല. സായാഹ്നത്തില്‍ നഗരകവാടം അടയ്ക്കാന്‍ സമ യമായപ്പോള്‍ അവര്‍ ഇവിടം വിട്ടു. അവര്‍ എങ്ങോ ട്ടാണു പോയതെന്ന് എനിക്കറിയില്ല. പക്ഷേ വേഗം ചെന്നാല്‍ അങ്ങയ്ക്കു അവരെ പിടിക്കാനായേക്കും.” രാഹാബ് അങ്ങനെ പറഞ്ഞെങ്കിലും അവള്‍ അവരെ തട്ടിന്‍പുറത്തു കയറ്റി. അവള്‍ അവരെ അവിടെ കൂട്ടിയി രുന്ന വയ്ക്കോലിനിടയില്‍ ഒളിപ്പിക്കുകയും ചെയ്തു.
അതിനാല്‍ രാജാവിന്‍റെയാളുകള്‍ നഗരത്തിനു പുറത്തേ ക്കു പോവുകയും ജനങ്ങള്‍ നഗരകവാടം അടയ്ക്കുകയും ചെയ്തു. യിസ്രായേലില്‍നിന്നു വന്ന രണ്ടുപേരെ തെര ഞ്ഞാണ് രാജാവിന്‍റെയാളുകള്‍ പോയത്. അവര്‍ യോര്‍ദ്ദാ ന്‍നദിവരെ പോവുകയും ആളുകള്‍ സാധാരണ നദി കടക്കാ റുള്ള സ്ഥലങ്ങളിലൊക്കെ പരതുകയും ചെയ്തു.
അവരിരുവരും രാത്രി ഉറങ്ങാന്‍ തയ്യാറെടുക്കുകയാ യിരുന്നു. എന്നാല്‍ രാഹാബ് തട്ടിന്‍ പുറത്തു കയറി അവ രോടു സംസാരിച്ചു. രാഹാബു പറഞ്ഞു, “ഈ സ്ഥലം യഹോവ നിങ്ങളുടെയാളുകള്‍ക്കു നല്‍കിയതാണെന്ന് എ നിക്കറിയാം. നിങ്ങള്‍ ഞങ്ങളെ പേടിപ്പിച്ചു. ഈ ദേശ ത്തു വസിക്കുന്നവര്‍ക്കെല്ലാം നിങ്ങളെ ഭയമാണ്. 10 യ ഹോവ നിങ്ങളെ സഹായിച്ച മാര്‍ഗ്ഗങ്ങളെപ്പറ്റി കേ ള്‍ക്കുകയും ഞങ്ങള്‍ ഭയക്കുകയും ചെയ്തു. നിങ്ങള്‍ ഈ ജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ നിങ്ങള്‍ക്കു വഴി യൊരുക്കുവാന്‍ അവന്‍ ചെങ്കടല്‍ വറ്റിച്ചു. സീഹോന്‍, ഓഗ് എന്നീ രണ്ടു അമോര്യരാജാക്കന്മാരോടും നിങ്ങള്‍ ചെയ്തതും ഞങ്ങള്‍ കേട്ടു. യോര്‍ദ്ദാന്‍ നദിയുടെ കിഴക് കെകരയില്‍ ജീവിക്കുന്ന ആ രാജാക്കന്മാരെ നിങ്ങള്‍ ന ശിപ്പിച്ച രീതിയും ഞങ്ങള്‍ കേട്ടു. 11 അതെല്ലാം കേട്ട് ഞങ്ങള്‍ വളരെ ഭയന്നു. ഇപ്പോള്‍ ഞങ്ങളിലാരും നിങ് ങളോടു യുദ്ധം ചെയ്യാന്‍ ധൈര്യമുള്ളവരല്ല. കാരണം, മുകളില്‍ സ്വര്‍ഗ്ഗവും താഴെ ഭൂമിയും നിങ്ങളുടെ ദൈവ കുന്ന യഹോവ ഭരിക്കുന്നു! 12 അതിനാല്‍ നിങ്ങളി പ് പോള്‍ എന്നോടു ഒരു വാഗ്ദാനം ചെയ്യണം. ഞാന്‍ നിങ് ങളോടു ദയ കാണിക്കുകയും നിങ്ങളെ സഹായിക്കുകയും ചെയ്തു. അതിനാല്‍ നിങ്ങള്‍ എന്‍റെ കുടുംബത്തോടു ദയ കാട്ടുമെന്ന് യഹോവയ്ക്കു മുന്പില്‍ സത്യം ചെയ്യുക. അങ്ങനെ ചെയ്യുമെന്ന് ദയവായി എന്നോടു പറയുക. 13 എന്‍റെ പിതാവും മാതാവും സഹോദരന്മാരും സഹോദ രിമാരും അവരുടെ മുഴുവന്‍ കുടുംബാംഗങ്ങളും അടക്കം എന്‍റെ കുടുംബത്തെ നിങ്ങള്‍ ജീവിക്കാന്‍ അനുവദി ക്കു മെന്ന് എന്നോടു പറയുക. നിങ്ങള്‍ ഞങ്ങളെ മരണത്തി ല്‍നിന്നും രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുക.”
14 അവര്‍ അതു സമ്മതിച്ചുകൊണ്ടു പറഞ്ഞു, “യിസ് രായേലുകാര്‍ നിങ്ങളെ കൊല്ലാന്‍ ശ്രമിച്ചാല്‍ നിങ്ങ ള്‍ക്കു പകരം ഞങ്ങള്‍ മരിക്കാം. ഞങ്ങള്‍ ചെയ്യുന്നത് മറ്റാരോടും പറയരുത്. അനന്തരം, യഹോവ ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്ഥലം തരുന്പോള്‍ ഞങ്ങള്‍ നിങ്ങളോടു ദയ കാട്ടാം. നിങ്ങള്‍ക്ക് ഞങ്ങളെ വിശ്വസിക്കാം.” 15 നഗരഭിത്തിയോടു ചേര്‍ന്നായിരുന്നു അവളുടെ വീട് പണിതിരുന്നത്. അത് ഭിത്തിയുടെ ഒരു ഭാഗം തന്നെ യാ യിരുന്നു. അതിനാല്‍ അവള്‍ ഒരു കയറുപയോഗിച്ച് അ വരെ ജനാലയിലൂടെ പുറത്തേക്കു വിട്ടു. 16 അനന്തരം അ വള്‍ അവരോടു പറഞ്ഞു, “പടിഞ്ഞാറ് മലകളിലേക്കു പോവുക. എങ്കില്‍ രാജാവിന്‍റെയാളുകള്‍ നിങ്ങളെ കാ ണുകയില്ല. അവിടെ മൂന്നു ദിവസം ഒളിച്ചിരി ക് കുക. രാജാവിന്‍റെയാളുകള്‍ മടങ്ങി വന്നതിനുശേഷം നിങ്ങ ള്‍ക്കു നിങ്ങളുടെ വഴിയേ പോകാം.”
17 അവര്‍ അവളോടു പറഞ്ഞു, “ഞങ്ങള്‍ നിനക്കൊരു വാഗ്ദാനം തന്നു. പക്ഷേ നീ ഒരു കാര്യം ചെയ്തില് ലെങ് കില്‍ വാഗ്ദാനത്തിനു ഞങ്ങള്‍ ഉത്തരവാദികളാ യിരിക്ക യില്ല. 18 ഞങ്ങളെ രക്ഷപ്പെടുന്നതിനു സഹായിക് കാ ന്‍ നീ ഈ ചുവന്ന കയര്‍ ഉപയോഗിച്ചു. ഞങ്ങള്‍ ഈ സ് ഥലത്തേക്കു മടങ്ങി വരും. അപ്പോള്‍ നീ നിന്‍റെ ജനാല യില്‍ ഈ ചുവന്ന കയര്‍ കെട്ടിയിടണം. നിന്‍റെ അപ്പനെ യും അമ്മയെയും സഹോദരന്മാരെയും എല്ലാ കുടും ബാം ഗങ്ങളെയും നിന്‍റെ വീട്ടില്‍ നിന്നോടൊപ്പം കൊണ് ടുവരണം. 19 ഈ വീട്ടില്‍ വസിക്കുന്ന എല്ലാവരെയും ഞ ങ്ങള്‍ സംരക്ഷിക്കും. നിന്‍റെ വീട്ടിലെ ആര്‍ക്കെങ് കി ലും പരിക്കു പറ്റിയാല്‍ അതിന്‍റെ ഉത്തരവാദിത്വം ഞ ങള്‍ക്കാണ്. പക്ഷേ നിന്‍റെ വീട്ടില്‍ നിന്ന് ആരെങ്കിലും പുറത്തേക്കു പോയാല്‍ അയാള്‍ കൊല്ലപ്പെടാന്‍ ഇട യു ണ്ട്. അപ്പോള്‍ അയാളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത് തരവാദിത്വമൊന്നുമില്ല. അത് അവന്‍റെ തന്നെ കുറ്റ മായിരിക്കും. 20 ഞങ്ങള്‍ നീയുമായി ഈ കരാറുണ്ടാ ക്കു ന്നു. പക്ഷേ ഞങ്ങള്‍ എന്താണു ചെയ്യുന്ന തെന്ന തി നെപ്പറ്റി നീ മറ്റാരോടെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ കരാറില്‍ നിന്നു മോചിതരായിരിക്കും.”
21 സ്ത്രീ മറുപടി പറഞ്ഞു, “നിങ്ങള്‍ പറഞ്ഞതു പോ ലെ തന്നെ ഞാന്‍ ചെയ്യും.”അവള്‍ അവരെ യാത്രയാക്കി. അനന്തരം അവള്‍ ചുവന്ന കയര്‍ തന്‍റെ ജനാലയില്‍ കെട് ടിയിട്ടു. 22 അവര്‍ അവളുടെ വീട്ടില്‍നിന്നും മലകളിലേ ക്കു പോയി. അവരവിടെ മൂന്നു ദിവസം തങ്ങി. രാജാവി ന്‍റെയാളുകള്‍ വഴിയിലുടനീളം തെരഞ്ഞു. മൂന്നുദിവ സങ് ങള്‍ക്കു ശേഷം രാജാവിന്‍റെയാള്‍ക്കാര്‍ അന്വേഷണം നിര്‍ ത്തി നഗരത്തിലേക്കു തിരിച്ചുപോയി. 23 അനന്തരം രണ്ടു ചാരന്മാരും യോശുവയുടെ അടുത്തേക്കു മടങ്ങി. അവര്‍ മലയില്‍ നിന്നിറങ്ങി നദി കുറുകെ കടന്നു. അവര്‍ നൂന്‍റെ പുത്രനായ യോശുവയുടെ അടുത്തേക്കു പോയി. തങ്ങള്‍ക്കു സംഭവിച്ചതും തങ്ങള്‍ മനസ്സിലാക് കിയതു മായ കാര്യങ്ങള്‍ മുഴുവന്‍ അവര്‍ യോശുവയോടു പറഞ് ഞു. 24 അവര്‍ യോശുവയോടു പറഞ്ഞു, “യഹോവ യഥാര്‍ ത്ഥത്തില്‍ നമുക്ക് ആ ദേശം മുഴുവന്‍ തന്നിരിക്കുന്നു. അന്നാട്ടുകാരെല്ലാം നമ്മെ ഭയപ്പെട്ടിരിക്കുന്നു.”