പുരോഹിതര്‍ക്കും ലേവ്യര്‍ക്കുമുള്ള പട്ടണങ്ങള്‍
21
1 ലേവിയുടെ ഗോത്രത്തിലെ കുടുംബക് കാരണവ ന്മാര്‍ പുരോഹിതനായ ഏലെയാസാരിനെയും നൂ ന്‍റെ പുത്രനായ യോശുവയെയും യിസ്രായേലിന്‍റെ മറ്റു ഗോത്രാധിപന്മാരെയും കണ്ടു സംസാരിക്കാന്‍ പോയി.
2 കനാന്‍ദേശത്തിലെ ശീലോവിലാണ് അത് നടന്നത്. ലേവ് യ ഭരണാധിപന്മാര്‍ അവരോടു പറഞ്ഞു, “യഹോവ മോ ശെയ്ക്കു ഒരു കല്പന നല്‍കി. ഞങ്ങള്‍ക്ക് നീ പട്ടണ ങ് ങള്‍ താമസിക്കാന്‍ നല്‍കണമെന്ന് അവന്‍ കല്പിച് ചിരി ക്കുന്നു. ഞങ്ങളുടെ മൃഗങ്ങള്‍ക്കു മേഞ്ഞുനടക്കാന്‍ ഞ ങ്ങള്‍ക്കു നിങ്ങള്‍ വയല്‍ നല്‍കണം.”
3 അതിനാല്‍ യഹോ വയില്‍നിന്നുള്ള ഈ കല്പനകള്‍ യിസ്രായേല്‍ജനത അനു സരിച്ചു. അവര്‍ ലേവ്യര്‍ക്ക് ഈ പട്ടണങ്ങളും അവയ് കു ചുറ്റുമുള്ള സ്ഥലങ്ങള്‍ അവരുടെ മൃഗങ്ങള്‍ക്കുമായി നല്‍കി:
4 കെഹാത്തുകുടുംബം ലേവ്യരുടെ ഗോത്രത്തില്‍പ് പെട്ടവരാണ്. യെഹൂദ, ശിമെയോന്‍, ബെന്യാമീന്‍ എന്നി വരുടെ പ്രദേശങ്ങളിലുള്ള പതിമൂന്നു പട്ടണങ്ങള്‍ കെഹാത്യകുടുംബത്തിന്‍റെ ഒരു ഭാഗത്തിനു നല്‍കി. പു രോഹിതനായ അഹരോന്‍റെ പിന്‍ഗാമികളാണ് കെഹാ ത് യര്‍.
5 എഫ്രയീം, ദാന്‍, മനശ്ശെയുടെ പകുതി എന്നീ ഗോ ത്രങ്ങളുടെ പ്രദേശങ്ങളില്‍ പത്തു പട്ടണങ്ങള്‍ കെഹാ ത്യരുടെ മറ്റേ കുടുംബങ്ങള്‍ക്കു നല്‍കി.
6 ഗേര്‍ശോന്‍ കു ടുംബത്തിന് പതിമൂന്ന് പട്ടണങ്ങള്‍ നല്‍കപ്പെട്ടു. യി സ്സാഖാര്‍, ആശേര്‍, നഫ്താലി, ബാശാനിലുള്ള മനശ് ശെ യുടെ പകുതി എന്നീ ഗോത്രങ്ങളുടെ പ്രദേശത്താ യിരു ന്നു ഈ പട്ടണങ്ങള്‍.
7 മെരാരിഗോ ത്രത്തില്‍ പ്പെട്ട വര്‍ക്ക് പന്ത്രണ്ടു പട്ടണങ്ങള്‍ നല്‍കപ്പെട്ടു. രൂബേ ന്‍, ഗാദ്, സെബൂലൂന്‍ എന്നിവരുടെ പ്രദേശങ് ങളിലുള്ള താണ് ഈ പന്ത്രണ്ടു പട്ടണങ്ങളും.
8 അതിനാല്‍ യി സ് രായേല്‍ജനത ലേവ്യര്‍ക്ക് ആ പട്ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലുകളും നല്‍കി. യഹോവ മോശെയ്ക്കു നല്‍കിയ കല്പന അനുസരിക്കുന്നതിനാണ് അവര്‍ ഇങ്ങ നെ ചെയ്തത്.
9 യെഹൂദാ, ശിമെയോന്‍ എന്നിവരുടെ പ്ര ദേശങ്ങളിലുണ്ടായിരുന്ന പട്ടണങ്ങളുടെ പേരുകള്‍ ഇവ യാണ്.
10 കെഹാത്യകുടുംബത്തില്‍നിന്നാണ് ലേവ്യര്‍ക്ക് പട്ടണങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ആദ്യത്തെ അവസ രം നല്‍കിയത്.
11 അനാക്കിന്‍റെ പിതാവായിരുന്ന അര്‍ബ് ബയുടെ പട്ടണമായ ഹെബ്രോന്‍ എന്ന കിര്യത്ത്-അര്‍ ബ്ബാ അവര്‍ അവര്‍ക്കു നല്‍കി. അവര്‍ക്കു പട്ടണത് തി നടുത്ത് അവരുടെ മൃഗങ്ങള്‍ക്കായി കുറെ സ്ഥലവും നല്‍ കപ്പെട്ടു.
12 പക്ഷേ വയലുകളും കിര്യത്ത് അര്‍ബ്ബാ യ്ക്കു ചുറ്റുമുള്ള ചെറിയ പട്ടണങ്ങളും യെഫുന്നെ യു ടെ പുത്രനായ കാലേബിന്‍റെതായിരുന്നു.
13 അതിനാല്‍ സുരക്ഷാനഗരമായിരുന്ന ഹെബ്രോന്‍ അവര്‍ അഹരോ ന്‍റെ പിന്‍ഗാമികള്‍ക്കു നല്‍കി. അവര്‍ അഹരോന്‍റെ പി ന്‍ഗാമികള്‍ക്ക് ലിബ്ന,
14 യത്ഥീര്‍, എസ്തെമോവാ,
15 ഹോ ലാന്‍, ദെബീര്‍,
16 ആയീന്‍, യുത്ത, ബേത്ത് ശേമെശ് എന്നി വയും നല്‍കി. ഈ പട്ടണങ്ങള്‍ക്കടുത്തുള്ള കുറെ സ്ഥലം അവരുടെ മൃഗങ്ങള്‍ക്കായും നല്‍കി. ഈ രണ്ടു വിഭാഗ ങ് ങള്‍ക്കായി അവര്‍ ഒന്‍പതു പട്ടണങ്ങള്‍ നല്‍കി.
17 ബെന്യാമീന്‍ ഗോത്രത്തിന്‍റെ ചില നഗരങ്ങളും അ വര്‍ അഹരോന്‍റെ പിന്‍ഗാമികള്‍ക്കു നല്‍കി. ഗിബെ യോ ന്‍, ഗേബാ,
18 അനാഥോത്ത്, അല്‍മോന്‍ എന്നിവയാ യിരു ന്നു ആ നഗരങ്ങള്‍. അവര്‍ ഈ നാലു പട്ടണങ്ങള്‍ അവ ര്‍ക്കു നല്‍കുകയും അവയ്ക്കു ചുറ്റുമുള്ള സ്ഥലം അവ രു ടെ മൃഗങ്ങള്‍ക്കായി നല്‍കുകയും ചെയ്തു.
19 അങ്ങനെ ആകെ പതിമൂന്നു പട്ടണങ്ങള്‍ അഹരോന്‍റെ പിന്‍ഗാ മി കളായിരുന്ന പുരോഹിതന്മാര്‍ക്കു നല്‍കപ്പെട്ടു. ഓ രോ പട്ടണത്തിനും അടുത്ത് കുറെ സ്ഥലം അവരുടെ മൃ ഗങ്ങള്‍ക്കുമായി നല്‍കി.
20 കെഹാത്യകുടുംബത്തിലെ മറ്റുള്ളവര്‍ക്ക് എഫ്രയീംഗോത്രക്കാരുടെ അധീനത യില്‍ പ്പെട്ട പ്രദേശത്തെ ചില പട്ടണങ്ങളാണ് നല്‍കിയത്. ഈ പട്ടണങ്ങള്‍ അവര്‍ക്കു ലഭിച്ചു.
21 എഫ്രയീമിലെ മലന്പ്രദേശത്തുനിന്ന് സുരക്ഷയുടെ നഗരങ്ങളിലൊ ന്നായിരുന്ന ശെഖേം നഗരം, ഗേസെര്‍,
22 കിബ്സയീം, ബേ ത്ത്-ഹോരോന്‍ എന്നിവിടങ്ങളും അവര്‍ക്കു ലഭിച്ചു. അവയിലെല്ലാം എഫ്രയീം അവര്‍ക്കു നാലു പട്ടണങ് ങളും അവരുടെ മൃഗങ്ങള്‍ക്ക് അവയുടെ ചുറ്റുമുള്ള സ്ഥല ങ്ങളും നല്‍കി.
23 ദാന്‍റെ ഗോത്രം അവര്‍ക്ക് എല്‍തെക്കേ, ഗിബ്ബേ ഥോന്‍,
24 അയ്യാലോന്‍, ഗത്ത്-രിമ്മോന്‍ എന്നിവ നല്‍ കി. അവയിലെല്ലാം ദാന്‍ നാലു പട്ടണങ്ങള്‍ അവര്‍ക്കു നല്‍കുകയും ഓരോ പട്ടണത്തിനും ചുറ്റുമുള്ള സ്ഥലം അവരുടെ മൃഗങ്ങള്‍ക്കായി നല്‍കുകയും ചെയ്തു.
25 മനശ്ശെയുടെ പകുതി ഗോത്രം അവര്‍ക്ക് താനാക്കും ഗത്ത്-രിമ്മോനും നല്‍കി. അവയില്‍ ആകെ മനശ്ശെയുടെ പകുതി ഗോത്രം അവര്‍ക്ക് രണ്ട് പട്ടണങ്ങള്‍ നല്‍കുക യും ആ പട്ടണങ്ങള്‍ക്കു ചുറ്റിലുമുള്ള സ്ഥലങ്ങള്‍ അവ രുടെ മൃഗങ്ങള്‍ക്കു നല്‍കുകയും ചെയ്തു.
26 കെഹാത്തു കുടുംബത്തില്‍ മിച്ചം വന്നവര്‍ക്ക് പത്തു പട്ടണങ്ങ ളും ഓരോ പട്ടണത്തിനും ചുറ്റുമുള്ള സ്ഥലങ്ങള്‍ അവരു ടെ കന്നുകാലികള്‍ക്കായും നല്‍കി.
27 ഗേര്‍ശോന്‍ കുടുംബവും ലേവിയുടെ ഗോത്രത്തില്‍ നിന്നായിരുന്നു. അവര്‍ക്ക് ഈ പട്ടണങ്ങള്‍ ലഭിച്ചു: മനശ്ശെയുടെ പകുതി ഗോത്രം ബാശാനിലുള്ള ഒരു സുര ക്ഷാനഗരമായിരുന്ന ഗോലാന്‍ അവര്‍ക്കു നല്‍കി. മനശ് ശെ അവര്‍ക്ക് ബെയെസ്തെരയും നല്‍കി. മനശ്ശെയുടെ പ കുതി, അവര്‍ക്കു രണ്ടു പട്ടണങ്ങളും ഓരോ പട്ടണത് തിനും ചുറ്റിലുള്ള സ്ഥലം അവരുടെ മൃഗങ്ങള്‍ക്കും നല്‍ കി.
28 യിസ്സാഖാരിന്‍റെ ഗോത്രം അവര്‍ക്കു കിശ്യോന്‍, ദാബെരത്ത്,
29 യര്‍മ്മൂത്ത്, ഏന്‍-ഗന്നീം എന്നിവ കൊടു ത്തു. യിസ്സാഖാര്‍ അവര്‍ക്കു നാലു പട്ടണങ്ങളും ഓ രോ പട്ടണത്തിനും ചുറ്റുമുള്ള സ്ഥലം അവരുടെ മൃഗങ് ങള്‍ക്കുമായി നല്‍കി.
30 ആശേരിന്‍റെ ഗോത്രക്കാര്‍ അവര്‍ക്ക് മിശാല്‍, അബ് ദോന്‍,
31 ഹെല്‍ക്കത്ത്, രെഹോബ് എന്നിവിടങ്ങള്‍ നല്‍ കി. ആശേര്‍ അവര്‍ക്കു നാലു പട്ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ മൃഗങ്ങള്‍ക്കും നല്കി.
32 നഫ് താ ലിയുടെ ഗോത്രം അവര്‍ക്കു ഗലീലയിലെ സുരക് ഷാനഗ രങ്ങളിലൊന്നായിരുന്ന കേദേശും നല്‍കി. നഫ്താലി അവര്‍ക്കു ഹമ്മോത്ത്-ദോരും കര്‍ത്ഥാനും നല്‍കി. നഫ് താലി അവര്‍ക്ക് മൂന്നു പട്ടണങ്ങളും അവയ്ക്കു ചുറ്റു മുള്ള സ്ഥലങ്ങള്‍ അവരുടെ മൃഗങ്ങള്‍ക്കുമായും നല്‍കി.
33 ഗേര്‍ശോന്‍കുടുംബത്തിന് ആകെ പതിമൂന്നു പട്ട ണങ്ങളും ഓരോ പട്ടണത്തിനു ചുറ്റുമുള്ള സ്ഥലം അവ രുടെ മൃഗങ്ങള്‍ക്കും ലഭിച്ചു.
34 ലേവ്യകുടുംബത്തിലെ മറ്റേ വിഭാഗമായിരുന്നു മെ രാരികുടുംബം. മെരാരികുടുംബത്തിന് ഈ പട്ടണങ്ങള്‍ ലഭിച്ചു: സെബൂലൂന്‍റെ ഗോത്രം അവര്‍ക്ക് യൊക് നെ യാം, കര്‍ത്ഥ,
35 ദിമ്ന, നഹലാല്‍ എന്നിവിടങ്ങള്‍ നല്‍കി. സെബൂലൂന്‍ അവര്‍ക്ക് നാലു പട്ടണങ്ങള്‍ നല്‍കുകയും അവരുടെ മൃഗങ്ങള്‍ക്ക് അവയുടെ ചുറ്റുമുള്ള സ്ഥലങ്ങള്‍ നല്‍കുകയും ചെയ്തു.
36 രൂബേന്‍റെ ഗോത്രം അവര്‍ക്ക് ബേസെര്‍, യഹ്സ,
37 കെദേമോത്ത്, മേഫാത്ത് എന്നിവടങ്ങള്‍ നല്‍കി. രൂബേ ന്‍റെ ഗോത്രം അവര്‍ക്കു നാലു പട്ടണങ്ങളും അവരുടെ മൃഗങ്ങള്‍ക്ക് ഓരോ പട്ടണത്തിന്‍റെ ചുറ്റുമുള്ള സ്ഥല വും നല്‍കി.
38 ഗാദിന്‍റെ ഗോത്രം അവര്‍ക്കു ഗിലെയാദിലെ ഒരു സു രക്ഷാനഗരമായിരുന്ന രാമോത്ത് നല്‍കി. അവര്‍ അവര്‍ ക്കു മഹനയീമും
39 ഹെശ്ബോനും യാസേരും നല്‍കി. ആ കെക്കൂടി ഗാദ് അവര്‍ക്ക് നാലു പട്ടണങ്ങളും അവരുടെ മൃഗങ്ങള്‍ക്ക് ഓരോ പട്ടണങ്ങള്‍ക്കും ചുറ്റുമുള്ള ഭൂമി യും നല്‍കി.
40 ലേവ്യരുടെ അവസാന കുടുംബമായ മെരാ രികുടുംബത്തിന് പന്ത്രണ്ടു പട്ടണങ്ങള്‍ ലഭിച്ചു.
41 അങ്ങനെ ലേവ്യര്‍ക്ക് ആകെ നാല്പത്തെട്ടു പട്ടണ ങ്ങളും അവരുടെ മൃഗങ്ങള്‍ക്ക് പട്ടണങ്ങളുടെ ചുറ്റു മുള്ള സ്ഥലങ്ങളും ലഭിച്ചു. മറ്റു ഗോത്രങ്ങളുടെ പ്ര ദേശങ്ങളില്‍ കിടക്കുന്നവയാണ് ഈ പട്ടണ ങ്ങളെ ല് ലാം.
42 ഈ പട്ടണങ്ങളിലോരോന്നിനും കുറെ സ്ഥലം അ വരുടെ മൃഗങ്ങള്‍ക്കായി ഉണ്ടായിരുന്നു. എല്ലാ പട്ട ണങ്ങള്‍ക്കും അങ്ങനെ തന്നെ.
43 യിസ്രായേല്‍ജനതയുമായുണ്ടാക്കിയ കരാര്‍ അങ് ങനെ യഹോവ പാലിച്ചു. ആ ദേശം മുഴുവനും അവര്‍ക്ക് നല്‍കുമെന്ന് അവന്‍ അവരുടെ പൂര്‍വ്വികരോടു വാഗ് ദാ നം ചെയ്തിട്ടുണ്ടായിരുന്നു. ജനങ്ങള്‍ ആ സ്ഥലങ്ങള്‍ ഏറ്റെടുത്ത് അതില്‍ താമസം തുടങ്ങി.
44 അവരുടെ നാടി ന്‍റെ എല്ലാ വശങ്ങളിലും സമാധാനമായിരിക്കാന്‍ യ ഹോവ അവരെ അനുവദിച്ചു. അവരുടെ പൂര്‍വ് വിക രോ ടു വാഗ്ദാനം ചെയ്തതുപോലെയായിരുന്നു അത്. അവ രുടെ ഒരു ശത്രുവും അവരെ തോല്പിച്ചില്ല.
എല്ലാ ശത്രുക്കളെയും തോല്പിക്കാന്‍ യഹോവ യി സ്രായേല്‍ജനതയെ അനുവദിക്കുകയും ചെയ്തു.
45 യിസ് രായേല്‍ജനതയോടു അവന്‍ ചെയ്ത എല്ലാ വാഗ്ദാനങ് ങളും യഹോവ പാലിച്ചു. പാലിക്കാന്‍ കഴിയാതിരുന്ന ഒരു വാഗ്ദാനവും ഉണ്ടായിരുന്നില്ല. എല്ലാ വാഗ്ദാന വും യാഥാര്‍ത്ഥ്യമായി.