മൂന്നു ഗോത്രങ്ങള്‍ മടങ്ങുന്നു
22
അനന്തരം യോശുവ, രൂബേന്‍, ഗാദ്, മനശ്ശെയുടെ പകുതി, ഗോത്രങ്ങളിലെ മുഴുവന്‍ ജനങ്ങളു ടെ യും ഒരു സമ്മേളനം വിളിച്ചുകൂട്ടി. യോശുവ അവരോ ടു പറഞ്ഞു, “മോശെ യഹോവയുടെ ഭൃത്യനായിരുന്നു. മോശെ കല്പിച്ചതെല്ലാം നിങ്ങള്‍ അനുസരിച്ചു, എന്‍റെ എല്ലാ കല്പനകളും നിങ്ങള്‍ അനുസരിച്ചു. അ പ്പോഴെല്ലാം നിങ്ങള്‍ യിസ്രായേലിലെ മറ്റു ജനങ്ങള പിന്തുണച്ചു. നിങ്ങളുടെ ദൈവമാകുന്ന യഹോവ നി ങ്ങള്‍ക്കു നല്‍കിയ കല്പനകളെല്ലാം നിങ്ങള്‍ ശ്രദ്ധ യോടെ അനുസരിച്ചു. നിങ്ങളുടെ ദൈവമാകുന്ന യ ഹോവ യിസ്രായേല്‍ജനതയ്ക്ക് സമാധാനം വാഗ്ദാനം ചെയ്തു. ഇപ്പോള്‍ യഹോവ തന്‍റെ വാഗ്ദാനം പാലി ക്കുകയും ചെയ്തു. അതിനാല്‍ ഇനി നിങ്ങള്‍ക്കു വീട്ടി ലേക്കു മടങ്ങാം. യഹോവയുടെ ഭൃത്യനായിരുന്ന മോ ശെ നിങ്ങള്‍ക്ക് യോര്‍ദ്ദാന്‍നദിയുടെ കിഴക്കേക്കരയില്‍ സ്ഥലം നല്‍കി. ഇനി നിങ്ങള്‍ക്ക് ആ നാട്ടിലേക്കു പോ കാം. പക്ഷേ മോശെ നിങ്ങള്‍ക്കു നല്‍കിയ നിയമങ്ങള്‍ അനുസരിക്കുന്ന കാര്യം ഓര്‍മ്മിക്കുക. നിങ്ങളുടെ ദൈ വമാകുന്ന യഹോവയെ നിങ്ങള്‍ അനുസരിക്കുകയും അ വനെ സ്നേഹിക്കുകയും ചെയ്യണം. യഹോവയെ തുട ര്‍ന്നും പിന്തുടരുകയും പൂര്‍ണ്ണഹൃദയത്തോടെയും ആത്മാവോടെയും ശുശ്രൂഷിക്കുകയും ചെയ്യുക.”
അനന്തരം യോശുവ അവരെ അനുഗ്രഹിച്ചയച്ചു. അവര്‍ ഭവനത്തിലേക്കുപോയി. മോശെ, മനശ്ശെയുടെ പകുതി ഗോത്രത്തിന് ബാശാന്‍ ദേശം നല്‍കിയിരുന്നു. മനശ്ശെയുടെ ഗോത്രത്തിന്‍റെ മറ്റെ പകുതിയ്ക്ക് യോ ര്‍ദ്ദാന്‍നദിയുടെ പടിഞ്ഞാറെക്കരയിലുള്ള സ്ഥലം യോ ശുവയും നല്‍കി. യോശുവ അവരെ അനുഗ്രഹിച്ച് വീട് ടിലേക്കയച്ചു. അവന്‍ പറഞ്ഞു, “നിങ്ങള്‍ വലിയ ധന വാന്മാരായിരിക്കുന്നു. നിങ്ങള്‍ക്ക് വളരെയധികം മൃഗ ങ്ങളുണ്ട്. നിങ്ങള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വില പിടിപ്പുള്ള ആഭരണങ്ങളുമുണ്ട്. നിങ്ങള്‍ക്ക് മനോ ഹരങ്ങളായ വസ്ത്രങ്ങള്‍ അനവധിയുണ്ട്. നിങ്ങള്‍ നി ങ്ങളുടെ ശത്രുക്കളില്‍നിന്നും വളരെയധികം കൈക് ക ലാക്കി. യോര്‍ദ്ദാന്‍നദിയുടെ കിഴക്കെക്കരയില്‍ അവ ശേഷിച്ചവരായ നിങ്ങളുടെ സഹോദരന്മാര്‍ക് കിടയില്‍ ത്തന്നെ അവ വീതം വച്ച് വീട്ടിലേക്കു പോവുക.”
അതിനാല്‍ രൂബേന്‍, ഗാദ്, മനശ്ശെയുടെ പകുതി ഗോ ത്രത്തില്‍പ്പെട്ടവര്‍ യിസ്രായേലിലെ മറ്റു ജനങ്ങളെ വിട്ടുപോയി. അവര്‍ കനാനിലെ ശീലോവിലായിരുന്നു. അവര്‍ ആ സ്ഥലം വിട്ടു ഗിലെയാദിലേക്കു മടങ്ങിപ് പോയി. അവര്‍ തങ്ങളുടെ സ്വന്തം നാട്ടിലെ വീട്ടി ലേക്ക് - മോശെ അവര്‍ക്കു നല്‍കിയ സ്ഥലത്തേക്കു - പോയി. അവര്‍ക്ക് ഈ സ്ഥലം നല്‍കണമെന്ന് മോശെ യോടു യഹോവ കല്പിച്ചിരുന്നു.
10 രൂബേന്‍, ഗാദ്, മനശ്ശെയുടെ പകുതി എന്നിവയിലെ ജനങ്ങള്‍ ഗെലിലോദ് എന്നൊരു സ്ഥലത്തേക്കു പോ യി. അത് കനാനില്‍ യോര്‍ദ്ദാന്‍നദിക്കു സമീപമായി രു ന്നു. അവിടെ അവര്‍ മനോഹരമായ ഒരു യാഗപീഠം പ ണിതു. 11 പക്ഷേ മറ്റ് യിസ്രായേലുകാര്‍, ഇപ്പോഴും ശീ ലോവിലുള്ളവര്‍, ഈ മൂന്നു ഗോത്രക്കാരുണ്ടാക്കിയ യാഗപീഠത്തെപ്പറ്റി കേട്ടു. കനാന്‍റെ അതിര്‍ത്തിയില്‍ ഗെലിലോദ് എന്ന സ്ഥലത്താണതെന്നും അവര്‍ കേട്ടു. അത് യിസ്രായേലിന്‍റെ ഭാഗത്ത് യോര്‍ദ്ദാന്‍നദിയുടെ കര യിലായിരുന്നു. 12 യിസ്രായേല്‍ജനത മുഴുവന്‍ ഈ മൂന്ന് ഗോത്രങ്ങളുടെ കാര്യത്തില്‍ കോപാകുലരായി. അവര്‍ ഒത്തുകൂടി മൂന്നു ഗോത്രക്കാര്‍ക്കെതിരെ യുദ്ധം ചെയ് യാന്‍ തീരുമാനിച്ചു.
13 അതിനാല്‍ യിസ്രായേലുകാര്‍ ഏതാനും പേരെ രൂബേ ന്‍, ഗാദ്, മനശ്ശെഗോത്രക്കാരുമായി സംസാരിക്കാന്‍ അ യച്ചു. ഇവരുടെ നേതാവ് പുരോഹിതനായ എലെയാ സ രിന്‍റെ പുത്രനായ ഫീനെഹാസ് ആയിരുന്നു. 14 അവര്‍ അ വിടെയുണ്ടായിരുന്ന ഗോത്രങ്ങളുടെ പത്തു നേതാക്ക ളെയും അയച്ചു. അവരില്‍ ശീലോവിലുണ്ടായിരുന്ന യിസ്രായേല്‍ഗോത്രങ്ങളില്‍ ഓരോന്നില്‍നിന്നും ഒരാള്‍ വീതമുണ്ടായിരുന്നു.
15 അങ്ങനെ ഈ പതിനൊന്നു പേരും ഗിലെയാദി ലേ ക്കു പോയി. രൂബേന്‍റെയും ഗാദിന്‍റെയും മനശ്ശെ യുടെ യും ജനതയുമായി സംസാരിക്കാനാണ് അവര്‍ പോയത്. പ തിനൊന്നു പേരും അവരോടു പറഞ്ഞു, 16 “യിസ്രായേ ല്‍ജനത മുഴുവന്‍ നിങ്ങളോടു ചോദിക്കുന്നു: നിങ്ങളെ ന്തിനാണ് യിസ്രായേലിന്‍റെ ദൈവത്തിനെതിരെ ഇങ് ങനെയൊക്കെ ചെയ്തത്? നിങ്ങളെന്തിനാണ് യ ഹോ വയ്ക്കെതിരെ തിരിഞ്ഞത്? നിങ്ങളെന്തിനാണ് സ്വയം ഒരു യാഗപീഠം പണിതത്. ഇതൊക്കെ ദൈവത്തിന്‍റെ ഉപ ദേശങ്ങള്‍ക്കെതിരാണെന്ന് നിങ്ങള്‍ക്കറിയാം! 17 പെ യോ രില്‍ സംഭവിച്ചത് എന്താണെന്ന് ഓര്‍ക്കുന്നില്ലേ? ആ പാപം കൊണ്ടു നമ്മളിപ്പോഴും യാതന അനുഭവി ക്കു കയാണ്. ആ മഹാപാപം മൂലം ദൈവം അനേകം യിസ്രാ യേ ലുകാരെ മഹാരോഗികളാക്കി. ആ രോഗം മൂലം നാം ഇന് നും വളരെ യാതനകള്‍ അനുഭവിക്കുകയുമാണ്. 18 ഇപ്പോള്‍ നിങ്ങള്‍ അതേ പാപം തന്നെ ചെയ്യുന്നു! നിങ്ങള്‍ യ ഹോ വയ്ക്കെതിരെ തിരിയുന്നു! യഹോവയെ പിന് തുടരാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നുവോ? നിങ്ങളുടെ ചീത്ത പ്രവൃത്തികള്‍ അവസാനിപ്പിക്കു ന്നില് ലെങ് കില്‍ യഹോവ യിസ്രായേലിലെ ഓരോരുത്തരോടും കോ പിക്കും.
19 “നിങ്ങളുടെ നാട് ആരാധനയ്ക്കു പറ്റിയ ഒരു സ്ഥ ലമല്ലെങ്കില്‍ ഞങ്ങളുടെ സ്ഥലത്തേക്കു വരിക. ഞ ങ്ങളുടെ സ്ഥലത്ത് യഹോവയുടെ കൂടാരമുണ്ട്. നിങ്ങ ള്‍ക്ക് ഞങ്ങളുടെ കുറെ സ്ഥലത്തു താമസിക്കുകയും ചെ യ്യാം. പക്ഷേ യഹോവയ്ക്കെതിരെ തിരിയരുത്. മറ് റൊ രു യാഗപീഠം ഉണ്ടാക്കരുത്, നമുക്ക് സമ്മേളന ക്കൂടാര ത്തില്‍ നമ്മുടെ ദൈവമാകുന്ന യഹോവയുടെ യാഗപീഠം ഉണ്ട്. 20 സേരഹിന്‍റെ പുത്രനായ ആഖാന്‍ എന്ന ആളെ ഓര്‍ക്കുക. നശിപ്പിക്കപ്പെടേണ്ട സാധനങ് ങളെ പ്പറ്റിയുള്ള കല്പന അനുസരിക്കാന്‍ അയാള്‍ വിസമ്മ തിച്ചു. അവന്‍ ഒറ്റയൊരുത്തന്‍ ദൈവത്തിന്‍റെ നിയമം ലംഘിച്ചുവെങ്കിലും ശിക്ഷിക്കപ്പെട്ടത് യിസ് രാ യേല്‍ജനത മുഴുവനുമാണ്. തന്‍റെ പാപം മൂലം ആഖാന്‍ മരിച്ചു. പക്ഷേ മറ്റനേകം പേരും മരിച്ചു.”
21 രൂബേന്‍, ഗാദ്, മനശ്ശെ എന്നീ ഗോത്രക്കാര്‍ പതി നൊന്നു പേര്‍ക്കും മറുപടി കൊടുത്തു. അവര്‍ പറഞ്ഞു, 22 “യഹോവ നമ്മുടെ ദൈവമാകുന്നു. ഞങ്ങളാവ ര്‍ത് തി ച്ചു പറയുന്നു, യഹോവ നമ്മുടെ ദൈവമാകുന്നു! ഞങ് ങളെന്തു കൊണ്ട് ഇങ്ങനെയൊക്കെ ചെയ്തുവെന്ന് ദൈവത്തിനറിയാം. അത് നിങ്ങളെ അറിയിക്കാനും ഞങ് ങളാഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രവൃത്തി ശരിയാണോ എന്ന് നിങ്ങള്‍ക്കു നിശ്ചയിക്കാം. ഞങ്ങളെന് തെങ് കി ലും തെറ്റു ചെയ്തുവെന്ന് നിങ്ങള്‍ക്കു വിശ്വാസം വന് നാല്‍ നിങ്ങള്‍ക്കു ഞങ്ങളെ കൊല്ലാം. 23 ഞങ്ങള്‍ ദൈവ ത്തിന്‍റെ നിയമം ലംഘിച്ചാല്‍ ഞങ്ങളെ ശിക്ഷി ക്കു വാന്‍ യഹോവയോടു തന്നെ ഞങ്ങളാവശ്യപ്പെടുന്നു. 24 ഹോമയാഗത്തിനും ധാന്യബലിക്കും സമാധാന ബലി ക് കും വേണ്ടിയാണ് യാഗപീഠം ഞങ്ങള്‍ നിര്‍മ്മിച്ച തെ ന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അല്ല! അക്കാരണം കൊ ണ്ടല്ല ഞങ്ങളത് നിര്‍മ്മിച്ചത്. പിന്നെ എന്തിനാണ് ഞങ്ങള്‍ ഈ യാഗപീഠം നിര്‍മ്മിച്ചത്? ഭാവിയില്‍ നിങ് ങളുടെ ആള്‍ക്കാര്‍ ഞങ്ങളെ നിങ്ങളുടെ ജനതയിലേക്കു സ്വീകരിക്കാതിരിക്കുമോ എന്നു ഞങ്ങള്‍ ഭയന്നു. അപ്പോള്‍ യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോ വ യെ ഞങ്ങള്‍ ആരാധിക്കുവാന്‍ പാടില്ലായെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. 25 ദൈവം ഞങ്ങള്‍ക്ക് യോര്‍ദ്ദാന്‍ന ദിയു ടെ മറുകരയിലാണ് സ്ഥലം നല്‍കിയത്. യോര്‍ദ്ദാന്‍നദി നമ് മളെ വേര്‍തിരിക്കുന്നുവെന്നാണ് അതിനര്‍ത്ഥം. നിങ്ങ ളുടെ കുട്ടികള്‍ വളര്‍ന്ന് നാട് ഭരിക്കുന്പോള്‍ അവര്‍, ഞ ങ്ങളും നിങ്ങളുടെ ആളുകളാണെന്ന് ഓര്‍മ്മിക് കാതി രിക് കുമോ എന്ന് ഞങ്ങള്‍ ഭയന്നു. ‘രൂബേന്‍റെയും ഗാദിന്‍റെ യും വംശക്കാരായ നിങ്ങള്‍ യിസ്രായേലിന്‍റെ ഭാഗമല്ല!’ എന്ന് അവര്‍ പറയാം. അപ്പോള്‍ നിങ്ങളുടെ കുട്ടികള്‍ ഞ ങ്ങളുടെ കുട്ടികളെ യഹോവയെ ആരാധിക്കുന്ന തില്‍ നിന്നും തടഞ്ഞുവെന്നു വരാം.
26 “അതുകൊണ്ട് ഈ യാഗപീഠം പണിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പക്ഷേ ഇതിനെ വഴിപാടിനോ ബലിക ള്‍ക്കോ വേണ്ടി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആലോചി ച്ചില്ല. 27 ഞങ്ങളുടെ യാഗപീഠം പണിയാനുള്ള യഥാര്‍ ത്ഥ കാരണം നിങ്ങള്‍ ആരാധിക്കുന്ന അതേ ദൈവത് തെ ത്തന്നെ ഞങ്ങളും ആരാധിക്കുന്നുവെന്ന് കാണിക് കാ നാണ്. ഈ യാഗപീഠം നിങ്ങള്‍ക്കും ഞങ്ങള്‍ക്കും നമ്മുടെ ഭാവിയിലെ കുട്ടികള്‍ക്കും ഞങ്ങള്‍ യഹോവയെ ആരാധി ച്ചു എന്നുള്ളതിന് തെളിവായിരിക്കും. ഞങ്ങള്‍ യഹോ വയ്ക്ക് ഞങ്ങളുടെ ബലികളും ധാന്യബലികളും സമാധാ നബലികളും നല്‍കുന്നു. ഞങ്ങളും നിങ്ങളെപ്പോലെ യിസ്രായേല്‍ജനതയാണെന്ന് നിങ്ങളുടെ കുട്ടികള്‍ വളരു ന്പോള്‍ അറിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. 28 ഭാവി യില്‍ ഞങ്ങള്‍ യിസ്രായേലുകാരല്ല എന്ന് നിങ്ങളുടെ കുട്ടികള്‍ പറയാനിടയായാല്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് ഇങ് ങനെ പറയാം, ‘നോക്കൂ! ഞങ്ങള്‍ക്കു മുന്പേ ജീവിച്ച ഞങ്ങളുടെ പിതാക്കന്മാര്‍ ഒരു യാഗപീഠം ഉണ്ടാക്കി. ആ യാഗപീഠം വിശുദ്ധകൂടാരത്തിലുള്ള യഹോവയുടെ യാഗ പീഠം പോലെ തന്നെ. ഈ യാഗപീഠം ഞങ്ങള്‍ ബലികള്‍ക് കായി ഉപയോഗിച്ചില്ല. ഞങ്ങള്‍ യിസ്രായേലിന്‍റെ ഭാഗമാണെന്നതിന് തെളിവാണ് ഈ യാഗപീഠം.’
29 “സത്യത്തില്‍ യഹോവയ്ക്കെതിരെ ആയിരിക്കണ മെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഇപ്പോള്‍ അവനെ പിന്തുടരുന്നത് നിര്‍ത്താനും ഞങ്ങള്‍ക്കാഗ്രഹമില്ല. വിശുദ്ധകൂടാരത്തിനു മുന്പിലുള്ള യാഗപീഠമാണ് യഥാ ര്‍ത്ഥത്തിലുള്ള ഏക യാഗപീഠമെന്ന് ഞങ്ങള്‍ക്കറിയാം. ആ യാഗപീഠം നമ്മുടെ ദൈവമാകുന്ന യഹോവയുടേ താ ണ്.”
30 രൂബേന്‍, ഗാദ്, മനശ്ശെ എന്നീ ഗോത്രക്കാര്‍ പറഞ് ഞ കാര്യങ്ങള്‍ പുരോഹിതനായ ഫീനെഹാസും അവനോ ടൊപ്പമുണ്ടായിരുന്ന നേതാക്കന്മാരും കേട്ടു. ഇവര്‍ സത്യം പറഞ്ഞതില്‍ അവര്‍ സംതൃപ്തരായി. 31 അതിനാല്‍ പുരോഹിതനായ ഫീനെഹാസു പറഞ്ഞു, “യഹോവ നമ് മോടൊത്തുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ അറിയുന്നു. നി ങ്ങള്‍ അവനെതിരെ തിരിഞ്ഞിട്ടില്ലെന്നും ഞങ്ങളറി യുന്നു. യിസ്രായേല്‍ജനത യഹോവയാല്‍ ശിക്ഷിക്കപ് പെടുകയില്ലെന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു.”
32 അനന്തരം ഫീനെഹാസും നേതാക്കന്മാരും അവിടം വിട്ട് വീട്ടിലേക്കു പോയി. അവര്‍ ഗിലെയാദ് ദേശത്ത് രൂബേന്‍ ഗാദുഗോത്രക്കാരെ വിട്ട് കനാനിലേക്കു മടങ് ങി. അവര്‍ യിസ്രായേല്‍ജനതയുടെ അടുത്തേക്കു മടങ്ങി ച്ചെന്ന് സംഭവങ്ങള്‍ അവരോടു പറഞ്ഞു. 33 യിസ്രായേ ല്‍ജനതയും സംതൃപ്തരായി. അവര്‍ സന്തോഷിച്ച് ദൈ വത്തിനു നന്ദി പറഞ്ഞു. രൂബേന്‍, ഗാദ്, മനശ്ശെഗോ ത്രക്കാരുമായി യുദ്ധം ചെയ്യാന്‍ പോകേണ്ടെന്ന് അവര്‍ തീരുമാനിച്ചു. അവര്‍ താമസിക്കുന്ന സ്ഥലം നശിപ്പി ക്കേണ്ടെന്നും അവര്‍ തീരുമാനിച്ചു. 34 രൂബേന്‍, ഗാദ് ഗോത്രക്കാര്‍ ബലിപീഠത്തിന് ഒരു പേരിട്ടു. അവര്‍ അ തിനെ, “യഹോവയായ നമ്മുടെ ദൈവത്തില്‍ നാം വിശ്വ സിക്കുന്നു എന്നതിനു തെളിവ്”എന്നു വിളിച്ചു.