യോശുവ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു
23
യഹോവ യിസ്രായേല്‍ജനതയ്ക്ക് അവര്‍ക്ക് ചുറ് റുമുള്ള ശത്രുക്കളില്‍നിന്ന് സമാധാനം നല്‍കി. യ ഹോവ യിസ്രായേലിനെ സുരക്ഷിതമാക്കി. അനേകം വര്‍ ഷങ്ങള്‍ കടന്നുപോയി. യോശുവയ്ക്ക് വളരെ പ്രായമാ കുകയും ചെയ്തു. അപ്പോള്‍ യോശുവ എല്ലാ മൂപ്പന് മാരുടെയും കുടുംബത്തലവന്മാരുടെയും ന്യായാധിപ ന് മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും സമ്മേളനം വിളിച് ചുകൂട്ടി. യോശുവ പറഞ്ഞു, “എനിക്കു പ്രായം വളരെ ആയി. നമ്മുടെ ശത്രുക്കളോടുള്ള യഹോവയുടെ പ്രവൃ ത്തികള്‍ നിങ്ങള്‍ കണ്ടു. നമ്മെ സഹായിക്കാനാണ് അവന്‍ ഇതൊക്കെ ചെയ്തത്. നിങ്ങളുടെ ദൈവമാകുന്ന യഹോ വ നിങ്ങള്‍ക്കായി യുദ്ധം ചെയ്തു. യോര്‍ദ്ദാന്‍നദിക്കും പടിഞ്ഞാറ് മധ്യധരണ്യാഴിക്കുമിടയില്‍ ഉള്ള സ്ഥലം നി ങ്ങള്‍ക്കു ലഭിച്ചേക്കാമെന്ന് ഞാന്‍ നിങ്ങളോടു പറഞ് ഞു. ആ സ്ഥലം നിങ്ങള്‍ക്കു തരാമെന്നു ഞാന്‍ വാഗ്ദാനം ചെയ്തെങ്കിലും നിങ്ങള്‍ ഇനിയും അതിന്‍റെ നിയന്ത്ര ണം ഏറ്റെടുത്തില്ല. പക്ഷേ നിങ്ങളുടെ ദൈവമാകുന്ന യഹോവ അവിടെ വസിക്കുന്ന ജനത്തെ അവിടെനിന് നും തുരത്തും. നിങ്ങള്‍ ആ ഭൂമി കൈവശപ്പെടുത്തും. അ വിടെ താമസിക്കുന്നവരെ യഹോവ അവിടെനിന്നും ഓടിക്കും! നിങ്ങള്‍ക്കുവേണ്ടി ഇങ്ങനെ ചെയ്യാമെന്ന് നിങ്ങളുടെ ദൈവമാകുന്ന യഹോവ വാഗ്ദാനം ചെയ്തി രുന്നു.
“യഹോവ നമ്മോടു കല്പിച്ച എല്ലാ കാര്യങ്ങ ളും നിങ്ങള്‍ ശ്രദ്ധയോടെ അനുസരിക്കണം. മോശെയുടെ നിയമപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന എല്ലാ ക്കാര്യങ്ങളും നിങ്ങള്‍ അനുസരിക്കണം. ആ നിയമങ്ങ ളില്‍നിന്നും വ്യതിചലിക്കരുത്. നമ്മള്‍ക്കിടയില്‍ യിസ് രായേലുകാരല്ലാത്ത ചിലര്‍ ഇപ്പോഴും വസിക്കു ന്നു ണ്ട്. അവര്‍ അവരുടെ തന്നെ ദേവന്മാരെയാണ് ആരാധി ക്കുന്നത്. അവരുമായി ചങ്ങാത്തം കൂടരുത്. അവരുടെ ദേ വന്മാരെ ശുശ്രൂഷിക്കുകയോ ആരാധിക്കുകയോ ചെയ് യരുത്. അവരുടെ ദേവന്മാരുടെ നാമം ഉപയോഗിച്ചു വാ ഗ്ദാനങ്ങള്‍ ചെയ്യരുത്. നിങ്ങളുടെ ദൈവമാകുന്ന യ ഹോവയെ നിങ്ങള്‍ തുടര്‍ന്നും പിന്തുടരണം. മുന്പു നി ങ്ങള്‍ ഇങ്ങനെ ചെയ്തിരുന്നത് തുടര്‍ന്നും ചെയ്യേണം.
“അനേകം ശക്തമായ മഹാ ജനതകളെ തോല്പിക്കാന്‍ യഹോവ നിങ്ങളെ സഹായിച്ചു. അവരെ യഹോവ നിര്‍ ബ്ബന്ധിച്ച് ദേശത്തു നിന്നും ഒഴിപ്പിച്ചു. നിങ്ങളെ തോല്പിക്കാന്‍ ഒരു രാഷ്ട്രവും ശക്തമായില്ല. 10 യഹോ വയുടെ സഹായത്താല്‍ യിസ്രായേലില്‍നിന്നുള്ള ഒരാള്‍ക് ക് ആയിരം ശത്രു ഭടന്മാരെ തോല്പിക്കാനാവും. എന്തു കൊണ്ടെന്നാല്‍, നിങ്ങളുടെ ദൈവമാകുന്ന യഹോവ നി ങ്ങള്‍ക്കുവേണ്ടി പൊരുതുന്നു. അങ്ങനെ ചെയ്യാമെ ന്ന് യഹോവ വാഗ്ദാനം ചെയ്തു. 11 അതിനാല്‍ നിങ്ങള്‍ തു ടര്‍ന്നും നിങ്ങളുടെ ദൈവമാകുന്ന യഹോവയെ സ് നേ ഹിക്കേണം.
12 “യഹോവയെ അനുഗമിക്കുന്നത് അവസാനിപ്പി ക്കരുത്. യിസ്രായേലിന്‍റെ ഭാഗമല്ലാത്ത ജനങ്ങളുമായി ചങ്ങാത്തം കൂടരുത്. അവരില്‍നിന്ന് ആരെയും വിവാഹം കഴിക്കരുത്. പക്ഷേ നിങ്ങള്‍ അവരുമായി സൌഹൃദ ത്തി ലാ യാല്‍, 13 നിങ്ങളുടെ ശത്രുക്കളെ തോല്പിക്കാന്‍ നി ങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളെ സഹായി ക് കില്ല. അവര്‍ നിങ്ങള്‍ക്കൊരു കെണിയായിത്തീരുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്കു വേദന വരുത്തുകയും നിങ് ങളുടെ പാര്‍ശ്വങ്ങളില്‍ ചാട്ടയടിയാവുകയും കണ്ണി ലെ മുള്ളാവുകയും ചെയ്യും. നിങ്ങള്‍ ഈ നല്ല ഭൂമിയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്ക് ഈ ഭൂമി നല്‍കി. പക് ഷേ ഈ കല്പന അനുസരിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് ഈ ഭൂമി നഷ്ടപ്പെട്ടേക്കാം.
14 “എനിക്കു മരിക്കാനുള്ള സമയം ഏതാണ്ട് അടുത്തു. യഹോവ നിങ്ങള്‍ക്കായി അനവധി നല്ല കാര്യങ്ങള്‍ ചെയ്തതായി നിങ്ങള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവന്‍റെ ഒരു വാഗ്ദാനത്തിലും അവന്‍ പരാ ജയപ്പെട്ടിട്ടില്ലെന്നും നിങ്ങള്‍ക്കറിയാം. യഹോവ നമ്മോടു ചെയ്ത എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. 15 യഹോവ ചെയ്ത എല്ലാ നല്ല വാഗ്ദാനങ്ങളും യാഥാ ര്‍ത്ഥ്യമായിരിക്കുന്നു. അതേപോലെ തന്നെ യഹോവ യുടെ സകല താക്കീതുകളും യാഥാര്‍ത്ഥ്യമാകും. നിങ്ങള്‍ തെറ്റു ചെയ്താല്‍ നിങ്ങള്‍ക്കു ദുരിതമുണ്ടാകുമെന്ന് അ വന്‍ സത്യം ചെയ്തിരുന്നു. അവന്‍ നിനക്കു തന്ന ഈ ന ല്ല ഭൂമിയില്‍നിന്ന് നിങ്ങളെ ഒഴിപ്പിക്കുമെന്നും അവ ന്‍ വാഗ്ദാനമെടുത്തിരുന്നു. 16 നിങ്ങളുടെ ദൈവമാകുന്ന യഹോവയുമായുള്ള കരാര്‍ പാലിക്കാന്‍ നിങ്ങള്‍ വിസ മ്മ തിച്ചാലാണ് ഇങ്ങനെ സംഭവിക്കുക. നിങ്ങള്‍ പോയി മറ്റു ദൈവങ്ങളെ ശുശ്രൂഷിക്കുകയും ആരാധിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ഈ ഭൂമി നഷ്ടമാകും. നിങ്ങള്‍ അ ങ്ങനെ ചെയ്താല്‍ യഹോവ നിങ്ങളോടു കോപി ക്കും. അപ്പോള്‍, അവന്‍ നിനക്കു തന്ന ഈ നല്ല ഭൂമിയില്‍ നി ന്ന് നിങ്ങള്‍ വളരെ വേഗം പുറത്താക്കപ്പെടും.”