യോര്‍ദ്ദാന്‍നദിയിലെ അത്ഭുതം
3
1 പിറ്റേന്ന് അതിരാവിലെ യോശുവയും യിസ്രായേ ല്‍ജനതയും എഴുന്നേറ്റു ശിത്തീം വിട്ടു. അവര്‍ യോ ര്‍ദ്ദാന്‍നദിയിലേക്കു പോയി. നദി കുറുകെ കടക്കുന് നതനുമുന്പ് അവര്‍ നദിക്കരയില്‍ പാളയമടിച്ചു.
2 മൂന്നു ദിവസങ്ങള്‍ക്കു ശേഷം നേതാക്കള്‍ പാളയത്തിലൂടെ നടന് നു.
3 നേതാക്കള്‍ ജനങ്ങള്‍ക്ക് ഉത്തരവുകള്‍ നല്‍കി. അവര്‍ പറഞ്ഞു, “പുരോഹിതന്മാരെയും നിങ്ങളുടെ ദൈവ മാ കുന്ന യഹോവയുടെ കരാറിന്‍റെ പെട്ടകം ചുമക്കുന്ന ലേവ്യരെയും നിങ്ങള്‍ കാണും. അപ്പോള്‍ നിങ്ങള്‍ അവ രെ പിന്തുടരണം.
4 പക്ഷേ അത്ര ചേര്‍ന്ന് പിന്തുടരരുത്. അവര്‍ക്ക് ആയിരംവാര പുറകില്‍ നടക്കുക. നിങ്ങള്‍ മുന് പ് ഇവിടെ വന്നിട്ടില്ല. പക്ഷേ അവരെ പിന്തുടര്‍ ന് നാല്‍ എങ്ങോട്ടാണു പോകേണ്ടതെന്നു നിങ്ങള്‍ക്ക റി യാന്‍ കഴിയും.”
5 അനന്തരം യോശുവ ജനങ്ങളോടു പറഞ്ഞു, “നിങ്ങ ള്‍ സ്വയം ശുദ്ധീകരിക്കുക. നാളെ യഹോവ നിങ്ങളുടെ മുന്പാകെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.”
6 അനന്തരം യോശുവ പുരോഹിതന്മാരോടു പറഞ് ഞു, “സാക്ഷ്യപെട്ടകവും ചുമന്ന് ജനങ്ങള്‍ക്ക് മുന് പിലായി നദി കുറുകെ കടക്കുക.”അതിനാല്‍ പുരോ ഹി തന്മാര്‍ പെട്ടകവും ചുമന്ന് ജനങ്ങള്‍ക്കു മുന്പേ നട ന്നു.
7 അപ്പോള്‍ യഹോവ യോശുവയോടു പറഞ്ഞു, “ യിസ്രായേല്‍ ജനതയ്ക്കു കാണാന്‍ നിന്നെ ഇന്നു മുതല്‍ ഞാന്‍ ഒരു വലിയ മനുഷ്യനാക്കാന്‍ തുടങ്ങും. അപ്പോള്‍ ഞാന്‍ നിന്നോടൊപ്പം മോശെയോടൊത് തെന്നപോ ലെ ഉണ്ടാകുമെന്ന് ജനങ്ങള്‍ അറിയും.
8 പുരോഹിതന്മാര്‍ സാക്ഷ്യപെട്ടകം എടുക്കണം. പുരോഹിതന്മാരോടു ഇ തു പറയുക, ‘യോര്‍ദ്ദാന്‍നദിയുടെ തീരത്തേക്കു നടക്കു ക. വെള്ളത്തിലേക്കിറങ്ങുന്നതിനു തൊട്ടു മുന്പ് നില്‍ ക്കുക.’”
9 അപ്പോള്‍ യോശുവ യിസ്രായേല്‍ജനതയോടു പറഞ്ഞു, “വന്ന് നിങ്ങളുടെ ദൈവമാകുന്ന യഹോവ യുടെ വാക്കുകള്‍ കേള്‍ക്കുക.
10 ജീവിക്കുന്ന ദൈവം സത് യത്തില്‍ നിങ്ങളോടൊപ്പമാണെന്ന് ഇവിടെ തെളിവു ണ്ട്. നിങ്ങളുടെ ശത്രുക്കളെ അവന്‍ യഥാര്‍ത്ഥത്തില്‍ തോല്പിക്കുമെന്നതിനു തെളിവ് ഇവിടെയുണ്ട്. അവന്‍ കനാന്യരെയും ഹിത്യരെയും ഹിവ്യരെയും പെരിസ്യ രെയും ഗിര്‍ഗ്ഗശ്യരെയും അമോര്യരെയും യെബൂ സ്യ രെയും തോല്പിച്ച് അവരെ ആ ദേശത്തു നിന്നും പുറ ത്താക്കും.
11 തെളിവിതാ. നിങ്ങള്‍ യോര്‍ദ്ദാന്‍നദി കുറുകെ കടക്കവേ, മുഴുവന്‍ ലോകത്തിന്‍റെയും യജമാനന്‍റെ കരാ റിന്‍റെ പെട്ടകം നിങ്ങള്‍ക്കു മുന്പേ പോകും.
12 യിസ്രായേലിലെ ഓരോ ഗോത്രത്തില്‍ നിന്നും ഒരാ ള്‍ വീതം പന്ത്രണ്ടു പേരെ തെരഞ്ഞെടുക്കുക.
13 മുഴുവന്‍ ലോകത്തിന്‍റെയും യജമാനനായ യഹോവയുടെ പെട്ടകം പുരോഹിതന്മാര്‍ ചുമക്കും. അവര്‍ നിങ്ങള്‍ക്കു മുന്പേ യോര്‍ദ്ദാന്‍നദിയിലേക്ക് പെട്ടകവുമായി പോകും. അവര്‍ വെള്ളത്തിലേക്കു പ്രവേശിക്കുന്പോള്‍, യോര്‍ദ്ദാന്‍ ന ദിയിലെ വെള്ളം ഒഴുകുന്നതു നില്‍ക്കും. ജലപ്രവാഹം പു റകില്‍ നില്‍ക്കുകയും അണപോലെ നിറയുകയും ചെയ് യും.”
14 പുരോഹിതന്മാര്‍ സാക്ഷ്യപെട്ടകം ചുമക്കുകയും ജനങ്ങള്‍ തങ്ങള്‍ താമസിച്ച സ്ഥലം വിടുകയും ചെയ്തു. ജനങ്ങള്‍ യോര്‍ദ്ദാന്‍നദി കുറുകെ കടക്കാന്‍ തുടങ്ങി.
15 വിളവെടുപ്പുസമയങ്ങളില്‍ യോര്‍ദ്ദാന്‍നദി അതിന്‍റെ തീരങ്ങള്‍ കവിഞ്ഞൊഴുകാറുണ്ട്. അതിനാല്‍ നദിയില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു. പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാര്‍ നദിയുടെ തീരത്തേക്കുവന്നു. അവര്‍ വെള്ളത്തിലേക്കിറങ്ങി.
16 പെട്ടെന്നു തന്നെ വെള്ളം ഒഴുകുന്നതു നിലച്ചു. ആ സ്ഥലത്തിനു പിന്നിലായി അണപോലെ വെള്ളം നിറഞ്ഞു. വെള്ളം വളരെ ദൂരം, സാ രെഥാനിനടുത്തുള്ള ഒരു പട്ടണമായ ആദാം വരെയുള്ള വ ഴിയില്‍ ഒരുമിച്ചു കൂടി ഉയര്‍ന്നു പൊങ്ങി. ജനങ്ങള്‍ യെരീഹോയ്ക്കു സമീപം വച്ച് നദി കുറുകെ കടന്നു.
17 അവിടെ നിലം ഉണങ്ങുകയും യഹോവയുടെ സാക് ഷ് യപെട്ടകം ചുമന്നിരുന്ന പുരോഹിതന്മാര്‍ നദിയുടെ മദ്ധ്യത്തിലേക്കിറങ്ങി നില്‍ക്കുകയും ചെയ്തു. യി സ് രായേല്‍ജനത മുഴുവന്‍ വരണ്ട സ്ഥലത്തു കൂടി യോര്‍ദ്ദാ ന്‍നദി മുറിച്ചു കടക്കുന്നതുവരെ പുരോഹിതന്മാര്‍ അ വിടെ കാത്തുനിന്നു.