5
യിസ്രായേല്‍ജനത മുഴുവന്‍ യോര്‍ദ്ദാന്‍ നദി കുറുകെ കടന്നു കഴിയുംവരെ യഹോവ നദിയിലെ വെള്ളം വറ്റി ച്ചു. യോര്‍ദ്ദാന്‍നദിയുടെ പടിഞ്ഞാറു വസിക്കുന്ന അ മോര്യരുടെ രാജാക്കന്മാരും മദ്ധ്യധരണ്യാഴിയുടെ തീര ത്തു വസിക്കുന്ന കനാന്യരുടെ രാജാക്കന്മാരും ഇതേ പ്പറ്റി കേട്ട് വളരെ ഭയന്നു. അതിനുശേഷം യിസ്രായേ ല്‍ജനതയ്ക്കെതിരെ നിന്ന് യുദ്ധം ചെയ്യാന്‍ അവര്‍ക്കു ഒട്ടും ധൈര്യമുണ്ടായില്ല.
യിസ്രായേല്‍ജനത പരിച്ഛേദിതര്‍
ആ സമയം യഹോവ യോശുവയോടു പറഞ്ഞു, “തീ ക്കല്ലുകൊണ്ട് കത്തികളുണ്ടാക്കി യിസ്രായേലിലെ പുരുഷന്മാരെ പരിച്ഛേദനം ചെയ്യുക.” അതിനാല്‍ യോശുവ തീക്കല്ലുകളില്‍ നിന്നും കത്തികളുണ്ടാക്കി. അനന്തരം അവന്‍ ഗിബെയെത്ത്-ഹാരാത്തില്‍ വച്ച് യി സ്രായേലുകാരെ പരിച്ഛേദനം ചെയ്തു.
4-7 യോശുവ അവരെ പരിച്ഛേദനം ചെയ്യുവാനുള്ള കാരണം ഇതായിരുന്നു. യിസ്രായേല്‍ജനത ഈജിപ്തു വി ട്ടതിനുശേഷം സൈന്യത്തില്‍ ചേരാന്‍ കഴിയുമായിരുന്ന പുരുഷന്മാര്‍ പരിച്ഛേദനം ചെയ്തിരുന്നു. മരുഭൂ മിയി ലായിരിക്കെ പടയാളികള്‍ ഒരുപാടുപേര്‍ യഹോവയെ അ നുസരിച്ചില്ല. അതിനാല്‍ “ധാരാളം ഭക്ഷണം വളരുന്ന ഭൂമി”അവര്‍ കാണുകയില്ലെന്ന് യഹോവ വാഗ്ദാനം ചെ യ്തിരുന്നു. നമുക്ക് ആ ഭൂമി നല്‍കുമെന്ന് യഹോവ നമ് മുടെ പൂര്‍വ്വികന്മാരോടു വാഗ്ദാനം ചെയ്തിരുന്നു. പക് ഷേ അവര്‍ മൂലം-ആ ഭടന്മാര്‍ മുഴുവന്‍ മരിക്കുംവരെ ദൈ വം യിസ്രായേല്‍ ജനതയെ നാല്പതു വര്‍ഷം മരുഭൂമിയില്‍ അലഞ്ഞു നടക്കാന്‍ ഇടയാക്കി. ആ പടയാളികളൊക്കെ മരിക്കുകയും അവരുടെ പുത്രന്മാര്‍ അവരുടെ സ്ഥാനത് തേക്കു വരികയും ചെയ്തു. എന്നാല്‍ ഈജിപ്തി ല്‍നിന് നുള്ള യാത്രാമദ്ധ്യേ മരുഭൂമിയില്‍ പിറന്ന ആണ്‍കുട്ടിക ളൊന്നും പരിച്ഛേദനം ചെയ്യപ്പെട്ടിരുന്നില്ല. അ തിനാല്‍ യോശുവ അവരെ പരിച്ഛേദനം ചെയ്തു.
യോശുവ എല്ലാവരേയും പരിച്ഛേദനം ചെയ്തു ക ഴിഞ്ഞു. എല്ലാവര്‍ക്കും ഭേദമാകുന്നതുവരെ ജനങ്ങള്‍ അവിടത്തന്നെ പാളയമടിച്ചു.
കനാനിലെ ആദ്യത്തെ പെസഹ
അപ്പോള്‍ യഹോവ യോശുവയോടു പറഞ്ഞു, “നി ങ്ങള്‍ ഈജിപ്തില്‍ അടിമകളായിരുന്നു. അത് നിങ്ങള്‍ക്കു നാണക്കേടുണ്ടാക്കുകയും ചെയ്തു. പക്ഷേ ഇന്ന് ആ നാ ണക്കേടു ഞാന്‍ എടുത്തു കളഞ്ഞിരിക്കുന്നു.”അതി നാ ല്‍ യോശുവ ആ സ്ഥലത്തിനു ഗില്‍ഗാല്‍ എന്നു പേരി ട്ടു. 10 ആ സ്ഥലത്തിന് ഇന്നും ഗില്‍ഗാല്‍ എന്നു തന്നെ യാണ് പേര്. യിസ്രായേല്‍ജനത പെസഹ ആഘോഷിച്ചു. യെരീഹോയുടെ സമതലങ്ങളില്‍ ഗില്‍ഗാലില്‍ പാളയമ ടിച്ചിരിക്കെയാണ് അവര്‍ അതാഘോഷിച്ചത്. അത് മാ സത്തിന്‍റെ പതിനാലാം തീയതിയായിരുന്നു. 11 പെസഹ യുടെ പിറ്റേന്ന് ജനങ്ങള്‍ ആ ഭൂമിയില്‍ വളര്‍ന്ന ഭക്ഷണം കഴിച്ചു. പുളിമാവ് ചേര്‍ക്കാത്ത അപ്പവും വറുത്ത ധാ ന്യവും അവര്‍ തിന്നു. 12 പിറ്റേന്ന് രാവിലെ സ്വര്‍ഗ് ഗത് തില്‍നിന്ന് വിശുദ്ധഭക്ഷണം വരുന്നതു നിലച്ചു. കനാ ന്‍ദേശത്തു വളര്‍ന്ന ഭക്ഷണം ജനങ്ങള്‍ തിന്നതിനു ശേ ഷമാണ് ഇതു സംഭവിച്ചത്. അപ്പോള്‍ മുതല്‍ യിസ്രാ യേ ല്‍ജനതയ്ക്കു സ്വര്‍ഗ്ഗത്തില്‍നിന്നുള്ള വിശുദ്ധഭ ക്ഷ ണം ലഭിച്ചില്ല.
13 യോശുവ യെരീഹോയ്ക്കടുത്തായിരിക്കവെ അവന്‍ മുകളിലേക്കു നോക്കിയപ്പോള്‍ തനിക്കു മുന്പില്‍ ഒരാ ള്‍ നില്‍ക്കുന്നതു കണ്ടു. അയാളുടെ കയ്യില്‍ ഒരു വാളു ണ്ടായിരുന്നു. യോശുവ അയാളെ സമീപിച്ച് ചോദി ച്ചു. “നീ ഞങ്ങളുടെ ഒരു സുഹൃത്താണോ. അതോ ശത് രുവോ?” 14 അയാള്‍ മറുപടി പറഞ്ഞു, “ഞാന്‍ ശത്രുവല്ല. ഞാന്‍ യഹോവയുടെ സേനാനായകനാകുന്നു. ഞാന്‍ നിങ് ങളുടെ അടുത്തേക്കു ഇപ്പോള്‍ വരുന്നതേയുള്ളൂ.”
ആദരവു കാണിക്കാനായി യോശുവ നിലത്തു നമസ്ക രിച്ചു. അവന്‍ ചോദിച്ചു, “ഞാന്‍ അങ്ങയുടെ ദാസന്‍, എന്‍റെ യജമാനന്‍ എനിക്കായി എന്തെങ്കിലും കല്പന നല്‍കിയിട്ടുണ്ടോ?”
15 യഹോവയുടെ സൈന്യത്തിന്‍റെ നായകന്‍ പറഞ്ഞു, “നിന്‍റെ ചേരുപ്പുകള്‍ ഊരുക. നീ ഇപ്പോള്‍ നില്‍ക്കു ന്ന സ്ഥലം വിശുദ്ധമാണ്.”അതിനാല്‍ യോശുവ അവനെ അനുസരിച്ചു.