ആഖാന്‍റെ പാപം
7
പക്ഷേ യിസ്രായേല്‍ജനത ദൈവത്തെ അനുസരിച് ചി ല്ല. യെഹൂദയുടെ ഗോത്രത്തില്‍ ആഖാന്‍ എന്നൊ രാളുണ്ടായിരുന്നു. കര്‍മ്മിയുടെ പുത്രനായിരുന്നു അയാ ള്‍. കര്‍മ്മി സബ്ദിയുടെ പുത്രന്‍. സബ്ദി സെരാകിന്‍റെ പു ത്രനും. നശിപ്പിക്കപ്പെടേണ്ട ചില സാധനങ്ങള്‍ ആ ഖാന്‍ കൈവശം വച്ചിരുന്നു. അതിനാല്‍ യഹോവ യി സ് രായേല്‍ജനതയോടു വളരെയധികം കോപിച്ചു.
യെരീഹോ അവര്‍ തോല്പിച്ചതിനു ശേഷം യോശു വ ചിലരെ ഹായിയിലേക്കയച്ചു. ബേഥേലിനു കിഴക്ക് ബേഥവേനിന് അടുത്തായിരുന്നു ഹായി. യോശുവ അവ രോടു പറഞ്ഞു, “ഹായിയിലേക്കു പോയി അവിടത്തെ ദൌര്‍ബ്ബല്യങ്ങള്‍ കണ്ടെത്തുക.”അതിനാല്‍ അവര്‍ ചാ രപ്രവര്‍ത്തനത്തിന് അവിടേക്കു പോയി.
പിന്നീട് അവര്‍ യോശുവയുടെ അടുത്ത് മടങ്ങിയെ ത്തി. അവര്‍ പറഞ്ഞു, “ഹായി ഒരു ദുര്‍ബ്ബലസ്ഥല മാ ണ്. ആ സ്ഥലത്തെ തോല്പിക്കാന്‍ നമ്മള്‍ എല്ലാവരും തന്നെ വേണമെന്നില്ല. രണ്ടായിരമോ മൂവായിരമോ പേരെ മാത്രമേ അങ്ങോട്ടയയ്ക്കേണ്ടതുള്ളൂ. മുഴുവന്‍ സേനയേയും ഉപയോഗിക്കേണ്ട ആവശ്യമില്ല. നമുക് കെതിരെ യുദ്ധം ചെയ്യാന്‍ അവിടെ വളരെക്കുറച്ചു പേ രെ ഉള്ളൂ.”
4-5 അതിനാല്‍ മൂവായിരത്തോളം പേര്‍ ഹായിയിലേക്കു പോയി. പക്ഷേ ഹായി ദേശക്കാര്‍ മുപ്പത്താറ് യിസ്രാ യേലുകാരെ വധിച്ചു. യിസ്രായേല്‍ജനത ഓടിപ്പോ കു കയും ചെയ്തു. ഹായിക്കാര്‍ അവരെ നഗരകവാടങ്ങളില്‍ നിന്ന് കല്ലുമടകള്‍ വരെ ഓടിച്ചു. ഹായി ദേശക്കാര്‍ അ വരെ ദയനീയമായി പരാജയപ്പെടുത്തി.
അതുകണ്ടപ്പോള്‍ യിസ്രായേല്‍ജനത വല്ലാതെ ഭയ ക്കുകയും അവരുടെ ധൈര്യം നഷ്ടപ്പെടുകയും ചെയ്തു. ഇതു കേട്ടപ്പോള്‍ യോശുവ ദുഃഖം പ്രകടിപ്പിക്കാന്‍ തന്‍റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. അവന്‍ വിശുദ്ധപെ ട്ടകത്തിനു മുന്നില്‍ നമസ്കരിച്ചു. സായാഹ്നംവരെ യോശുവ അവിടെ തങ്ങി. യിസ്രായേല്‍ നേതാക്കളും അ ങ്ങനെ തന്നെ ചെയ്തു. ദുഃഖം പ്രകടിപ്പിക്കാന്‍ അവര്‍ തങ്ങളുടെ തലയില്‍ ചെളിവാരിയിട്ടു.
യോശുവ പറഞ്ഞു, “എന്‍റെ യജമാനനായ യഹോവേ! ഞങ്ങളുടെ ജനതയെ നീ യോര്‍ദ്ദാന്‍നദി കടത്തിക് കൊ ണ്ട് വന്നു. എന്തിനാണ് ഞങ്ങളെ ഇത്ര ദൂരെ കൊണ്ടു വന്ന് അമോര്യര്‍ക്കു കൊല്ലാന്‍ കൊടുക്കുന്നത്? ഞങ്ങള്‍ യോര്‍ദ്ദാന്‍നദിയുടെ മറുകരയില്‍ സംതൃപ്തരായി കഴിയുകയായിരുന്നുവല്ലോ! എന്‍റെ ജീവനാണെ വാ ഗ്ദാനം ചെയ്യുന്നു. യഹോവേ! ഇപ്പോള്‍ എനിക്കു മറ് റൊന്നും പറയാന്‍ കഴിയില്ല. യിസ്രായേല്‍ ശത്രുവിനു കീഴടങ്ങി. എന്താണു സംഭവിച്ചതെന്ന് കനാന്യരും ഈ രാജ്യത്തെ മറ്റുള്ളവരും കേള്‍ക്കും. അപ്പോള്‍ അവര്‍ ഞങ്ങളെ ആക്രമിച്ചു വധിക്കും! അപ്പോള്‍ നിന്‍റെ മഹത്തായ നാമം സംരക്ഷിക്കാന്‍ നീ എന്തു ചെയ്യും? 10 യഹോവ യോശുവയോടു പറഞ്ഞു, “നീയെന്തിനാണ് വീണു കിടക്കുന്നത്? എഴുന്നേല്‍ക്കൂ! 11 യിസ്രാ യേല്‍ ജനത എനിക്കെതിരെ പാപം ചെയ്തിരിക്കുന്നു. അവ രോടു ഞാന്‍ അനുസരിക്കാന്‍ കല്പിച്ച കരാര്‍ അവര്‍ ലംഘിച്ചു. നശിപ്പിക്കാന്‍ ഞാന്‍ അവരോടു കല്പി ച്ച ചില സാധനങ്ങള്‍ അവര്‍ എടുത്തു. അവര്‍ എന്നി ല്‍നിന്നും മോഷ്ടിച്ചു. അവര്‍ നുണ പറഞ്ഞു, ആ സാ ധനങ്ങള്‍ അവര്‍ അവര്‍ക്കു വേണ്ടി തന്നെ എടുത്തു. 12 അ തിനാലാണ് യിസ്രായേല്‍ജനത യുദ്ധത്തില്‍ പരാജയ പ് പെട്ടത്. പാപം ചെയ്തതിനാല്‍ അവര്‍ നശിപ്പി ക്കപ് പെടണം. ഞാന്‍ നിങ്ങളെ തുടര്‍ന്ന് സഹായിക്കില്ല. ന ശിപ്പിക്കാന്‍ ഞാന്‍ കല്പിച്ച സാധനങ്ങള്‍ നിങ്ങള്‍ നശിപ്പിക്കാതെ ഞാന്‍ നിങ്ങളോടൊത്തു തുടരുക യി ല്ല.
13 “ഇപ്പോള്‍ പോയി ജനങ്ങളെ ശുദ്ധീകരിക്കുക. ജന ങ്ങളോടു ഇങ്ങനെ പറയുക, ‘നിങ്ങള്‍ സ്വയം ശുദ്ധീക രിക്കുക. നാളത്തേക്കു തയ്യാറെടുക്കുക. താന്‍ കല്പി ച്ചതുപോലെ ചില സാധനങ്ങള്‍ നശിപ്പിക്കാതെ യി സ്രായേല്‍ജനതയില്‍ ചിലര്‍ കൈവശം വച്ചുവെന്ന് യി സ്രായേലിന്‍റെ ദൈവമാകുന്ന യഹോവ പറയുന്നു. ആ സാധനങ്ങള്‍ ദൂരെക്കളയാത്തിടത്തോളം കാലം നിങ്ങ ള്‍ക് കു ശത്രുക്കളെ തോല്പിക്കാനാവില്ല.
14 “‘നാളെ രാവിലെ നിങ്ങള്‍ യഹോവയുടെ സന്നി ധിയില്‍ നില്‍ക്കണം. എല്ലാ ഗോത്രങ്ങളും യഹോ വ യുടെ സന്നിധിയില്‍ വരണം. യഹോവ ഒരു ഗോത്രത്തെ തെരഞ്ഞെടുക്കും. അനന്തരം ആ ഗോത്രം മാത്രം യ ഹോവയുടെ മുന്പില്‍ നില്‍ക്കുക. അനന്തരം ആ ഗോ ത്രത്തില്‍ നിന്ന് ഒരു വംശത്തെ യഹോവ തെരഞ് ഞെടു ക്കും. ആ വംശക്കാര്‍ മാത്രം പിന്നീട് യഹോവയുടെ മു ന്പില്‍ നില്‍ക്കുക. അപ്പോള്‍ ആ വംശത്തിലെ ഓരോ കു ടുംബത്തെയും യഹോവ പരിശോധിക്കും. അനന്തരം യ ഹോവ ഒരു കുടുംബത്തെ തെരഞ്ഞെടുക്കും. അനന്തരം ആ കുടുംബം വേണം യഹോവയുടെ സന്നിധിയില്‍ നില്‍ ക്കാന്‍. അപ്പോള്‍ യഹോവ ആ കുടുംബത്തില്‍ ഓരോ രുത്തരെയും പരിശോധിക്കും. 15 നമ്മള്‍ നശിപ്പി ക്കേ ണ്ടിയിരുന്ന സാധനം കയ്യിലുള്ളവന്‍ അപ്പോള്‍ പിടി ക്കപ്പെടും. അനന്തരം അയാള്‍ അഗ്നിയില്‍ നശിപ് പി ക്കപ്പെടും. അവന്‍റേതായിട്ടുള്ള എല്ലാ സാധനങ്ങളും അവനോടൊപ്പം നശിക്കുകയും ചെയ്യും. അയാള്‍ യ ഹോവയുമായുള്ള കരാര്‍ ലംഘിച്ചു. യിസ്രായേല്‍ ജന തയോടു അയാള്‍ ഒരു വലിയ തിന്മ പ്രവര്‍ത്തിച്ചു!’”
16 പിറ്റേന്ന് അതിരാവിലെ, യോശുവ ജനതയെ മുഴു വന്‍ യഹോവയുടെ സവിധത്തിലേക്കു നയിച്ചു. എ ല്ലാ ഗോത്രങ്ങളും യഹോവയ്ക്കു മുന്പില്‍ നിന്നു. യഹോവ, യെഹൂദയുടെ ഗോത്രത്തെ തെരഞ്ഞെടുത്തു. 17 അതിനാല്‍ യെഹൂദയുടെ ഗോത്രത്തിലെ എല്ലാ വംശ ങ്ങളും യഹോവയുടെ മുന്പില്‍ നിന്നു. സേരഹ് വംശ ത്തെ യഹോവ തെരഞ്ഞെടുത്തു. അനന്തരം സേരഹ് വം ശത്തിലെ എല്ലാ കുടുംബങ്ങളും യഹോവയുടെ മുന്പി ല്‍ നിന്നു. സബ്ദിയുടെ കുടുംബം തെരഞ്ഞെ ടുക്കപ് പെട്ടു. 18 അനന്തരം ആ കുടുംബത്തിലുള്ള എല്ലാവരും യഹോവയുടെ മുന്പില്‍ വന്നു നില്‍ക്കാന്‍ യോശുവ പറഞ്ഞു. കര്‍മ്മിയുടെ പുത്രനായ ആഖാനെ യഹോവ തെരഞ്ഞെടുത്തു. (കര്‍മ്മി, സബ്ദിയുടെ പുത്രനായി ന് നു. സേരെഹിന്‍റെ പുത്രനായിരുന്നു സബ്ദി.)
19 അനന്തരം യോശുവ ആഖാനോടു പറഞ്ഞു, “മകനേ, പ്രാര്‍ത്ഥിക്കൂ. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോ വയെ നീ ആദരിക്കൂ. നിന്‍റെ പാപങ്ങള്‍ അവനോടു ഏറ്റു പറയുകയും ചെയ്യൂ. നീ എന്താണു ചെയ്തതെന്ന് ഒന് നും ഒളിച്ചുവയ്ക്കാതെ എന്നോടു പറയൂ!”
20 ആഖാന്‍ മറുപടി പറഞ്ഞു, “അതു ശരിയാണ്! യിസ്രാ യേലിന്‍റെ ദൈവമാകുന്ന യഹോവയ്ക്കെതിരെ ഞാന്‍ പാപം ചെയ്തു. ഞാന്‍ ചെയ്തത് ഇതാണ്; 21 യെരീഹോയും അതിലെ സാധനങ്ങളും നമ്മള്‍ പിടിച്ചെടുത്തു. ബാബി ലോണില്‍നിന്നുള്ള മനോഹരമായ ഒരു മേലങ്കിയും അ ഞ്ചു പൌണ്ടോളം വെള്ളിയും ഒരു പൌണ്ടോളം സ്വര്‍ ണ്ണവും ഞാന്‍ കാണാനിടയായി. അവ ഞാന്‍ ആഗ്രഹിച് ചു. അതിനാല്‍ ഞാന്‍ അവ എടുത്തു. എന്‍റെ കൂടാരത്തി നിടയില്‍ നിലത്ത് അവ കുഴിച്ചിട്ടിട്ടുണ്ട്. വെള്ളി മേല ങ്കിയുടെ അടിയിലാണ്.”
22 അതിനാല്‍ യോശുവ ചിലരെ കൂടാരത്തിലേക്കു അയ ച്ചു. അവര്‍ കൂടാരത്തിലേക്ക് ഓടിച്ചെന്ന് അതില്‍ ഒളി പ്പിച്ചു വച്ച സാധനങ്ങള്‍ കണ്ടെടുത്തു. വെള്ളി, മേ ലങ്കിയുടെ കീഴിലുണ്ടായിരുന്നു. 23 അവര്‍ ആ സാധന ങ്ങള്‍ കൂടാരത്തില്‍നിന്നും പുറത്തു കൊണ്ടുവന്നു. അ വര്‍ അതെല്ലാം യോശുവയുടെയും മറ്റ് യിസ്രായേ ലു കാരുടെയും അടുത്തേക്ക് കൊണ്ടുവന്നു. അവര്‍ അവ യ ഹോവയുടെ മുന്പില്‍ നിലത്തെറിഞ്ഞു.
24 പിന്നെ, യോശുവയും മറ്റെല്ലാവരും ചേര്‍ന്ന് സേര ഹിന്‍റെ പുത്രനായ ആഖാനെ ആഖോര്‍ താഴ്വരയിലേക്കു നയിച്ചു. വെള്ളി, മേലങ്കി, സ്വര്‍ണ്ണം, ആഖാന്‍റെ പു ത്രന്മാരും പുത്രിമാരും, അവന്‍റെ കാളകള്‍, കഴുതകള്‍, ആടു കള്‍, കൂടാരം അങ്ങനെ അവന്‍റെ എല്ലാ സാധനങ്ങളും അ വര്‍ കൂടെ കൊണ്ടുപോയി. എല്ലാ സാധനങ്ങളും അവര്‍ ആഖാനോടൊപ്പം ആഖോര്‍ താഴ്വരയിലേക്കു കൊ ണ് ടുപോയി.
25 അപ്പോള്‍ യോശുവ പറഞ്ഞു, “നീ ഞങ്ങള്‍ക്കു വള രെ കുഴപ്പങ്ങളുണ്ടാക്കി! എന്നാലിപ്പോള്‍ യഹോവ നിനക്കു കുഴപ്പങ്ങളുണ്ടാക്കും!”പിന്നെ എല്ലാവരും ആഖാന്‍റെയും കുടുംബത്തിന്‍റെയും മേല്‍ കല്ലെറിഞ്ഞ് അവരെ കൊന്നു. എന്നിട്ട് അവരെ അവര്‍ക്കുള്ള സാധ നങ്ങള്‍ സഹിതം ജനങ്ങള്‍ ദഹിപ്പിച്ചു. 26 ആഖാനെ ക ത്തിച്ചശേഷം അവന്‍റെ മേല്‍ അവര്‍ വലിയ കല്ലുകള്‍ എടുത്തു വച്ചു. ആ പാറകള്‍ ഇന്നും അവിടെയുണ്ട്. അ ങ്ങനെ ദൈവം ആഖാനെ യാതനപ്പെടുത്തി. അതി നാ ലാണ് ആ സ്ഥലത്തിന് ആഖോര്‍താഴ്വര എന്നു പേരു വ ന്നത്. അതിനുശേഷം യഹോവ ജനങ്ങളോടു കോപി ച് ചില്ല.