ഗിബെയോന്‍കാര്‍ യോശുവയെ കുടുക്കുന്നു
9
1 യോര്‍ദ്ദാന്‍നദിക്കു പടിഞ്ഞാറുള്ള എല്ലാ രാജാക്കന് മാരും ഇക്കാര്യങ്ങളെപ്പറ്റി കേട്ടു. ഹിത്യര്‍, അ മോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനങ്ങളുടെ രാജാക്കന്മാരായിരുന്നു അവര്‍. അവ ര്‍ മലന്പ്രദേശത്തും അതിന്‍റെ താഴ്വരകളിലും താമസി ച് ചു. മദ്ധ്യധരണ്യാഴിയുടെ തീരപ്രദേശത്ത് ലെബാനോ ന്‍വരെയുള്ള പ്രദേശത്തും അവര്‍ താമസിച്ചിരുന്നു.
2 ഈ രാജാക്കന്മാര്‍ ഒരുമിച്ചുകൂടി. യോശുവയ്ക്കും യിസ്രാ ല്‍ജനതയ്ക്കുമെതിരെ യുദ്ധം ചെയ്യാന്‍ അവര്‍ പദ്ധ തി യിട്ടു.
3 യെരീഹോയെയും ഹായിയെയും യോശുവ എങ്ങനെ തോല്പിച്ചു എന്നത് ഗിബെയോനിലെ ജനങ്ങള്‍ കേട് ടു.
4 അതിനാല്‍ അവര്‍ യിസ്രായേല്‍ജനതയെ കബളിപ് പി ക്കാന്‍ തീരുമാനിച്ചു. അവരുടെ പദ്ധതി ഇങ്ങനെ യാ യിരുന്നു. പൊട്ടിയതും പൊളിഞ്ഞതുമായ പഴയ തുരു ത്തികള്‍ അവര്‍ ശേഖരിച്ചു. ഈ പഴയ തുരുത്തികള്‍ അവര്‍ തങ്ങളുടെ മൃഗങ്ങളുടെ പുറത്തു കയറ്റി. വളരെ ദൂരെ നി ന്നു വരികയാണെന്നു കാണിക്കാന്‍ അവര്‍ പഴയ ചാക്കു കളും മൃഗങ്ങളുടെ പുറത്തു കയറ്റി.
5 പഴയ ചെരുപ്പുകള്‍ അവര്‍ ധരിച്ചു. പഴയ വസ്ത്രങ്ങളും ധരിച്ചു. ഉണങ്ങി പൂപ്പു പിടിച്ച അപ്പങ്ങളും അവര്‍ കയ്യില്‍ കരുതി. അങ്ങനെ അവര്‍ വളരെ ദൂരെ നിന്നും വരുന്നതായി തോ ന്നിച്ചു.
6 അനന്തരം അവര്‍ യിസ്രായേല്‍ജനതയുടെ പാ ളയത്തിലേക്കു പോയി. ഗില്‍ഗാലിനടുത്തായിരുന്നു പാളയം.
അവര്‍ യോശുവയുടെ അടുത്തെത്തി പറഞ്ഞു, “ഞ ങ്ങള്‍ വളരെ ദൂരെനിന്നും വരികയാണ്. ഞങ്ങള്‍ നിങ്ങ ളുമായി ഒരു സമാധാന ഉടന്പടിയുണ്ടാക്കാന്‍ ആഗ്രഹി ക്കുന്നു.”
7 യിസ്രായേലുകാര്‍ ഈ ഹിവ്യരോടു പറഞ്ഞു, “നി ങ്ങള്‍ ഞങ്ങളെ മണ്ടന്മാരാക്കാന്‍ ശ്രമിക്കു കയായി രി ക്കാം. നിങ്ങള്‍ ഞങ്ങളുടെ അടുത്തു വസിക്കുന്നവ രാ യിരിക്കാം. നിങ്ങള്‍ എവിടുന്നു വന്നവരാണെന്നു വ്യ ക്തമാകുന്നതുവരെ നിങ്ങളുമായി ഒരു സമാധാന ഉടന് പടിയുണ്ടാക്കാന്‍ ഞങ്ങള്‍ക്കു വയ്യ.”
8 ഹിവ്യര്‍ യോശുവയോടു പറഞ്ഞു, “ഞങ്ങള്‍ നിങ്ങ ളുടെ ഭൃത്യന്മാര്‍.”പക്ഷേ യോശുവ ചോദിച്ചു, “നി ങ് ങള്‍ ആരാണ്? എവിടെ നിന്നും വരുന്നു?”
9 അവര്‍ മറപടി പറഞ്ഞു, “ഞങ്ങള്‍ നിങ്ങളുടെ സേവകര്‍. വിദൂരമാ യൊ രു രാജ്യത്തുനിന്നാണ് ഞങ്ങള്‍ വരുന്നത്. നിങ്ങളുടെ ദൈവമാകുന്ന യഹോവയുടെ മഹത്തായ ശക്തിയെ പ്പറ് റി കേട്ടാണ് ഞങ്ങള്‍ വന്നത്. അവന്‍റെ പ്രവൃത്തിക ളെ പ്പറ്റി ഞങ്ങള്‍ കേട്ടു. അവന്‍ ഈജിപ്തില്‍ ചെയ്ത എ ല്ലാ കാര്യങ്ങളെപ്പറ്റിയും ഞങ്ങള്‍ കേട്ടു.
10 യോര്‍ദ് ദാന്‍നദിക്കു കിഴക്കുള്ള അമോര്യരുടെ രണ്ടു രാജാക്ക ന്മാരെ അവന്‍ തോല്പിച്ചതും ഞങ്ങളറിഞ്ഞു. ഹെശ് ബോനിലെ രാജാവായ സീഹോനും അസ്തരോത്തിലെ ബാശാന്‍രാജാവായ ഓഗും ആയിരുന്നു അവര്‍.
11 അതിനാല്‍ ഞങ്ങളുടെ മൂപ്പന്മാരും ഞങ്ങളുടെ ആളുകളും ഞങ്ങ ളോടു പറഞ്ഞു, ‘ആവശ്യത്തിനു ഭക്ഷണവുമായി യി സ്രായേല്‍ജനത്തെ കാണാന്‍ പോവുക. അവരോടു ഇങ്ങ നെ പറയുക, “ഞങ്ങള്‍ നിങ്ങളുടെ ഭൃത്യന്മാര്‍. ഞങ്ങളു മായി ഒരു സമാധാന ഉടന്പടിയുണ്ടാക്കുക.’”
12 “ഞങ്ങളുടെ അപ്പം നോക്കൂ! ഞങ്ങള്‍ വീട് വിട്ട പ്പോള്‍ അതു ചൂടുള്ളതും പുതിയതുമായിരുന്നു. ഇപ് പോള്‍ അത് ഉണങ്ങിയതും പഴയതുമായത് നിങ്ങള്‍ക്കു കാണാം. ഞങ്ങളുടെ തുരുത്തികള്‍ നോക്കൂ! ഞങ്ങള്‍ വീടു വിട്ടപ്പോള്‍ അവ പുതിയതും വീഞ്ഞ് നിറച്ച തുമാ യിരുന്നു. ഇപ്പോള്‍ അവ പൊട്ടിപ്പൊളിഞ്ഞ് പഴ കിയിരിക്കുന്നതു നിങ്ങള്‍ക്കു കാണാം.
13 ഞങ്ങളുടെ ചെരുപ്പുകളും വസ്ത്രങ്ങളും നോക്കൂ! ഞങ്ങള്‍ ധരിക് കുന്ന അവ ഈ ദീര്‍ഘയാത്രയില്‍ ഏതാണ്ട് നശിപ് പിക് കപ്പെട്ടതായി നിങ്ങള്‍ക്കു കാണാം.”
14 ഇവര്‍ പറയുന്നതു സത്യമാണോ എന്നറിയാന്‍ യി സ്രായേല്‍ജനത ആഗ്രഹിച്ചു. അതിനാല്‍ അവര്‍ അപ്പം രുചിച്ചു നോക്കി. പക്ഷേ എന്താണു ചെയ്യേ ണ്ട തെന്ന് അവര്‍ യഹോവയോടു ചോദിച്ചില്ല.
15 അവ രു മായി സമാധാനത്തില്‍ കഴിയാമെന്ന് യോശുവ കരാറു ണ്ടാക്കി. അവരെ ജീവനോടെ വിടാമെന്ന് സമ്മതിച്ചു. യോശുവയുടെ ഈ വാഗ്ദാനം യിസ്രായേലിലെ മൂപ്പ ന്മാര്‍ അംഗീകരിച്ചു.
16 മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ യിസ്രായേലുകാര്‍ മനസ്സിലാക്കി അവര്‍ തങ്ങളുടെ അയല്‍നാട്ടുകാരായിരുന്നുവെന്ന്.
17 അതിനാല്‍ യി സ് രായേലുകാര്‍ ആ ജനങ്ങളുടെ നഗരങ്ങളിലേക്കു യാത്ര ചെയ്തു. മൂന്നാം ദിവസം യിസ്രായേല്‍ജനത ഗിബെ യോന്‍ കെഫീര, ബേരോത്ത്, കിര്യത്ത് - യെയാരീം എന് നീ നഗരങ്ങളിലെത്തി.
18 പക്ഷേ യിസ്രായേല്‍ജനത ആ നഗരങ്ങള്‍ക്കെതിരെ യുദ്ധത്തിനു തുനിഞ്ഞില്ല. കാര ണം, നേതാക്കള്‍ അവരുമായി ഒരു സമാധാനയുടന്പടി ഉണ് ടാക്കിയിരുന്നു. യിസ്രായേലിന്‍റെ ദൈവമാകുന്ന യ ഹോവയുടെ മുന്പില്‍ അവര്‍ ആ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.
കരാറുണ്ടാക്കിയ നേതാക്കള്‍ക്കെതിരെ എല്ലാവരും പിറുപിറുക്കാന്‍ തുടങ്ങി.
19 എന്നാല്‍ നേതാക്കള്‍ മറുപടി പറഞ്ഞു, “നമ്മള്‍ വാഗ്ദാനം ചെയ്തുപോയി. യിസ്രായേ ലിന്‍റെ ദൈവമാകുന്ന യഹോവയുടെ മുന്പില്‍ വച്ചാ ണ് നമ്മള്‍ വാഗ്ദാനം ചെയ്തത്. അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഇപ്പോള്‍ നമുക്കാവില്ല.
20 ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് ഇതാണ്. നമ്മള്‍ അവരെ ജീവനോടെ വിട ണം. നമ്മള്‍ അവരെ മുറിവേല്പിച്ചാല്‍, നമ്മള്‍ അവരുമാ യുണ്ടാക്കിയ കരാര്‍ ലംഘിക്കുന്നതിനാല്‍ ദൈവം നമ് മോടു കോപിക്കും.
21 അതിനാല്‍ അവര്‍ ജീവിച്ചു കൊ ള്ളട്ടെ. പക്ഷേ അവര്‍ നമ്മുടെ അടിമകളാവണം. അവര്‍ നമുക്കുവേണ്ടി വിറകു വെട്ടുകയും വെള്ളം കോരുകയും ചെയ്യട്ടെ.”അതിനാല്‍ നേതാക്കന്മാര്‍ അവരുമായി ഉണ് ടാക്കിയ സമാധാനവാഗ്ദാനം ലംഘിച്ചില്ല.
22 യോശുവ ഗിബെയോന്‍ജനതയെ വിളിച്ചു. അവന്‍ പറഞ്ഞു, “നിങ്ങളെന്തിനാണ് ഞങ്ങളോടു നുണ പറഞ് ഞത്? നിങ്ങളുടെ നാട് ഞങ്ങളുടെ പാളയത്തിനടു ത്താ യിരുന്നു. പക്ഷേ ഒരു വിദൂരരാജ്യത്തുനിന്നും വരിക യാണെന്ന് നിങ്ങള്‍ പറഞ്ഞു.
23 ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് ദുരിതങ്ങളുണ്ടാകും. നിങ്ങളെല്ലാവരും അടിമ കളാവും. നിങ്ങള്‍ വിറകുവെട്ടുകയും ദൈവത്തിന്‍റെ വസ തിയിലേക്കു വെള്ളം കോരുകയും ചെയ്യേണ്ടിവരും.”
24 ഗിബെയോന്‍ജനത പറഞ്ഞു, “നിങ്ങള്‍ ഞങ്ങളെ കൊല്ലുമോ എന്നു ഭയന്നാണ് ഞങ്ങള്‍ നുണ പറഞ് ഞത്. തന്‍റെ ജനതയ്ക്ക് ഈ ഭൂമി നല്‍കുവാന്‍ ദൈവം മോ ശെയോടു കല്പിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ കേട്ടു. ഈ നാട്ടിലുള്ളവരെയൊക്കെ കൊല്ലാന്‍ ദൈവം നിങ്ങ ളോടു പറയുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങള്‍ നിങ്ങളോടു നുണ പറഞ്ഞത്.
25 ഇപ്പോള്‍ ഞങ്ങള്‍ നിങ് ങളുടെ ഭൃത്യന്മാര്‍. ശരിയെന്നു തോന്നുന്നതെന്തും നി ങ്ങള്‍ക്കു ചെയ്യാം.”
26 അങ്ങനെ ഗിബെയോന്‍ജനത അ ടിമകളായി. പക്ഷേ യോശുവ അവരെ ജീവിക്കാന്‍ അനു വദിച്ചു. അവരെ വധിക്കാന്‍ യോശുവ യിസ്രാ യേലു കാരെ അനുവദിച്ചില്ല.
27 യോശുവ ഗിബെയോന്‍കാരെ യിസ്രായേലുകാരുടെ അടിമകളാക്കി. യഹോവയുടെ യാ ഗപീഠത്തിലേക്കും അതു സ്ഥാപിക്കാന്‍ അവന്‍ തെര ഞ്ഞെടുക്കുന്നിടങ്ങളിലൊക്കെയും അവര്‍ വിറകു വെ ട്ടുകയും വെള്ളം കോരുകയും ചെയ്തു. അവര്‍ ഇന്നും അ ടിമകളാണ്.