ആഭ്യന്തരയുദ്ധം
12
1-2 ശലോമോനില്‍നിന്നും ഒളിച്ചോടിയെത്തിയ യൊരോബെയാം അപ്പോഴും ഈജിപ്തി ല്‍തന് നെയായിരുന്നു. ശലോമോന്‍റെ മരണത്തെപ്പറ്റി കേട്ട പ്പോള്‍ അവന്‍ എഫ്രയീംകുന്നുകളിലുള്ള തന്‍റെ നഗരമാ യ സെരേദയിലേക്കു മടങ്ങിവന്നു.
ശലോമോന്‍രാജാവ് മരിക്കുകയും തന്‍റെ പൂര്‍വ്വി ക രോടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ്തു. അതി നു ശേഷം അദ്ദേഹത്തിന്‍റെ പുത്രന്‍ രെഹബെയാം പുതി യ രാജാവായി. യിസ്രായേലുകാര്‍ മുഴുവന്‍ ശെഖേമി ലേക് കു പോയി. രെഹബെയാമിനെ രാജാവാക്കുന്നതിനാണ് അവര്‍ പോയത്. രാജാവാകുന്നതിന് രെഹബെയാമും ശെ ഖേമിലേക്കു പോയി. ജനങ്ങള്‍ രെഹബെയാമിനോടു പറ ഞ്ഞു, “നിന്‍റെ പിതാവ് ഞങ്ങളെക്കൊണ്ട് കഠിനമായി വേല ചെയ്യിച്ചു. ഞങ്ങളെ അതില്‍നിന്നും മോചിപ് പിക്കുക. നിന്‍റെ പിതാവ് ഞങ്ങളെ അടിച്ചേല്പിച്ച കഠിന ജോലി നിര്‍ത്തുക. അപ്പോള്‍ ഞങ്ങള്‍ നിന്നെ സേവിക്കാം.
രെഹബെയാം മറുപടി പറഞ്ഞു, “മൂന്നു ദിവസ ങ്ങ ള്‍ക്കു ശേഷം എന്‍റെയടുത്തേക്കു വരിക, അപ്പോള്‍ ഞാ ന്‍ മറുപടി നല്‍കാം.”അതിനാല്‍ ജനങ്ങള്‍ പോയി. ശലോ മോന്‍റെ ജീവിതകാലത്ത് തീരുമാനങ്ങളെടുക്കുന്നതില്‍ അയാളെ സഹായിച്ചിരുന്ന ഏതാനും മൂപ്പന്മാ രുണ് ടാ യിരുന്നു. അതിനാല്‍ രെഹബെയാം രാജാവ് അവരോട് ഇക് കാര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്നു ചോദി ച്ചു. അവന്‍ ചോദിച്ചു, “ഇവരോടു ഞാനെന്തു മറുപടി പറയണമെന്നാണു നിങ്ങള്‍ കരുതുന്നത്?”
മൂപ്പന്മാര്‍ മറുപടി പറഞ്ഞു, “നീ ഇന്ന് അവരോടു ഒരു ഭൃത്യനെപ്പോലെയാണെങ്കില്‍ അവര്‍ തീര്‍ച്ച യാ യും നിന്നെ സേവിക്കും. നീ അവരോടു ദയാപൂര്‍വ്വം സം സാരിച്ചാല്‍ അവര്‍ എന്നെന്നും നിനക്കുവേണ്ടി പണി യെടുക്കും.”
എന്നാല്‍ രെഹബെയാം ഈ ഉപദേശം ചെവിക് കൊ ണ്ടില്ല. അവന്‍ തന്‍റെ ചെറുപ്പക്കാരായ സുഹൃ ത്തുക് കളോടു ചോദിച്ചു. രെഹബെയാം ചോദിച്ചു, “ജനങ്ങ ള്‍, ‘നിന്‍റെ പിതാവ് ഞങ്ങള്‍ക്കു തന്നതിലും എളുപ്പ മുള്ള ജോലി ഞങ്ങള്‍ക്കു തരിക’ എന്ന് ആവശ്യ പ്പെ ട്ടു. ഞാനെന്തു മറുപടിയാണ് അവര്‍ക്കു നല്‍കേണ്ടത്? ഞാനവരോടെന്തു പറയണം?”
10 രാജാവിന്‍റെ യുവസുഹൃത്തുക്കള്‍ പറഞ്ഞു, “‘നിന്‍ റെ പിതാവ് ഞങ്ങളെക്കൊണ്ട് കഠിനവേല ചെയ്യി പ് പിച്ചു. ഇനി ഞങ്ങളുടെ ജോലി എളുപ്പമു ള്ളതാ ക് കു ക,’ എന്നു അവര്‍ വന്നു നിന്നോടു പറഞ്ഞു, അതി നാ ല്‍ ഇങ്ങനെ പറയുക, ‘എന്‍റെ പിതാവിന്‍റെ ശരീര ത്തെ ക്കാള്‍ ശക്തമാണ് എന്‍റെ ചെറുവിരല്‍. 11 എന്‍റെ പിതാവ് നിങ്ങളെക്കൊണ്ട് കഠിനജോലി ചെയ്യിപ്പിച്ചു. എ ന്നാല്‍ ഞാന്‍ നിങ്ങളെക്കൊണ്ട് കുറേക്കൂടി കഠിനവേല എടുപ്പിക്കും! നിങ്ങളെക്കൊണ്ട് പണി യെടുപ് പിക് കാ ന്‍എന്‍റെ പിതാവ് ചാട്ടയുപയോഗിച്ചു. നിങ്ങള്‍ക് കു മുറിവേല്ക്കാന്‍ മൂര്‍ച്ചയുള്ള ലോഹക്കഷണങ്ങള്‍ പിടിപ്പിച്ച ചാട്ടവാറുകൊണ്ട് ഞാന്‍ അടിക്കും!’”
12 രെഹബെയാം ജനങ്ങളോടു പറഞ്ഞു, “മൂന്നു ദിവ സത്തിനുള്ളില്‍ എന്‍റെയടുത്തേക്കു മടങ്ങിവരിക.”മൂന് നു ദിവസത്തിനുള്ളില്‍ യിസ്രായേലുകാര്‍ രെഹ ബെയാ മി ന്‍റെ അടുക്കല്‍ മടങ്ങിയെത്തി. 13 അക്കാലത്ത് രെഹബെ യാംരാജാവ് അവരോടു ദുഷിച്ചു സംസാരിച്ചു. അവന്‍ മൂ പ്പന്മാരുടെ ഉപദേശങ്ങള്‍ ചെവിക്കൊണ്ടില്ല. 14 സുഹൃത്തുക്കളുടെ ഉപദേശമാണ് അയാള്‍ അനുസ രിച്ച ത്. രെഹബെയാം പറഞ്ഞു, “എന്‍റെ പിതാവ് നിങ്ങളെ ക് കൊണ്ട് കഠിനവേല ചെയ്യിപ്പിച്ചു. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്കു കുറേക്കൂടി ജോലി തരും. എന്‍റെ പിതാവ് നി ങ്ങളെ ചാട്ടകള്‍ കൊണ്ടടിച്ചു. എന്നാല്‍ മൂര്‍ച്ചയുള്ള ലോഹക്കഷണങ്ങള്‍ പിടിപ്പിച്ച ചാട്ടകൊണ്ട് നിങ് ങള്‍ക്കു മുറിവേല്‍ക്കുംവിധമായിരിക്കും ഞാന്‍ അടിക് കു ക.” 15 അങ്ങനെ ജനങ്ങള്‍ ആഗ്രഹിച്ചതുപോലെ രാജാവ് പ്രവര്‍ത്തിച്ചില്ല. യഹോവ അങ്ങനെ സംഭവി പ്പി ച്ചതാണ്. നെബാത്തിന്‍റെ പുത്രനായ യെരോ ബെയാ മി നു താന്‍ നല്‍കിയ വാഗ്ദാനം പാലിക്കുന്നതിനാണ് യ ഹോവയിങ്ങനെ ചെയ്തത്. ശീലോക്കാരനായിരുന്ന അ ഹീയാപ്രവാചകനിലൂടെയാണ് ഈ വാഗ്ദാനം യഹോവ അ റിയിച്ചത്.
16 പുതിയ രാജാവ് തങ്ങളുടെ അപേക്ഷ ചെവിക് കൊള് ളുന്നില്ലെന്ന് യിസ്രായേലുകാര്‍ മുഴുവന്‍ മനസ് സിലാ ക്കി. അതിനാല്‍ അവര്‍ രാജാവിനോടു പറഞ്ഞു: “ഞങ്ങള്‍ ദാവീദിന്‍റെ കുടുംബത്തിന്‍റെ ഭാഗമാണോ? അല്ല! യിശ് ശായിയുടെ ഭൂമിയുടെ ഏതെങ്കിലും ഭാഗം ഞങ്ങള്‍ക്കു കി ട് ടുമോ? ഇല്ല! അതിനാല്‍, യിസ്രായേലേ, നമുക്ക് നമ്മു ടെ സ്വന്തം ഭവനങ്ങളിലേക്കു മടങ്ങാം. ദാവീദിന്‍റെ പു ത്രന്‍ സ്വന്തം ജനതയെ ഭരിക്കട്ടെ!”അങ്ങനെ യിസ് രാ യേല്‍ നാട്ടിലേക്കു മടങ്ങി. 17 എന്നാല്‍ രെഹബെയാം പി ന്നെയും യെഹൂദയിലെ നഗരങ്ങളില്‍ വസിച്ചിരുന്ന യിസ്രായേലുകാരെ ഭരിച്ചു.
18 അദോരാം എന്നൊരാളായിരുന്നു ജോലിക്കാരുടെ മേല്‍നോട്ടക്കാരന്‍. ജനങ്ങളോടു സംസാരിക്കാന്‍ രെഹ ബെയാംരാജാവ് അദോരാമിനെ അയച്ചു. പക്ഷേ യിസ്രാ യേലുകാര്‍ അവനെ കല്ലെറിഞ്ഞു കൊന്നു. അപ്പോള്‍ രെഹബെയാം രാജാവ് തന്‍റെ രഥത്തില്‍ കയറി യെരൂശ ലേ മിലേക്കു രക്ഷപ്പെട്ടു. 19 അങ്ങനെ യിസ്രായേല്‍ ദാവീ ദിന്‍റെ കുടുംബത്തിനെതിരെ കലാപമുയര്‍ത്തി. ഇന്നും അവര്‍ ദാവീദിന്‍റെ കുടുംബത്തിനെതിരാണ്.
20 യൊരോബെയാം മടങ്ങിവന്ന വാര്‍ത്ത യിസ്രാ യേ ല്‍ജനത മുഴുവനും അറിഞ്ഞു. അതിനാല്‍ അവര്‍ അവനെ ഒ രു സമ്മേളനത്തിലേക്കു വിളിക്കുകയും യിസ്രാ യേലിന്‍ റെ രാജാവാക്കുകയും ചെയ്തു. ദാവീദിന്‍റെ കുടുംബത്തെ പിന്തുടര്‍ന്നത് യെഹൂദയുടെ ഗോത്രക്കാര്‍ മാത്രമാ യി രുന്നു.
21 രെഹബെയാം യെരൂശലേമിലേക്കു മടങ്ങി. അവന്‍ യെഹൂദാഗോത്രക്കാരെയും ബെന്യാമീന്‍ ഗോത്ര ക്കാ രെയും ഒരുമിച്ചു കൂട്ടി. അത് ഒരു ലക്ഷത് തിയെണ്‍പ തിനായിരം പേരുടെ ഒരു സൈന്യമായിരുന്നു. യിസ് രാ യേലുകാര്‍ക്കെതിരെ പോരാടാന്‍ രെഹബെയാം ആഗ്ര ഹി ച്ചു. തന്‍റെ രാജ്യം തിരിച്ചു പിടിക്കണമെന്ന് അവന്‍ ആശിച്ചു.
22 പക്ഷേ, യഹോവ ഒരു ദൈവപുരുഷനോടു സംസാ രിച്ചു. ശെമയ്യാ എന്നായിരുന്നു അയാളുടെ പേര്. യ ഹോവ പറഞ്ഞു, 23 “ശലോമോന്‍റെ പുത്രനും യെഹൂ ദ യുടെ രാജാവുമായ രെഹബെയാമിനോടു സംസാരിക്കുക. യെഹൂദക്കാരോടും ബെന്യാമീന്‍കാരോടും സംസാ രിക്കു ക. 24 അവരോടു പറയുക, ‘നിങ്ങള്‍ നിങ്ങളുടെ സഹോ ദരന്മാരോടു യുദ്ധത്തിനു പോകരുതെന്ന് യഹോവ പറ യുന്നു. നിങ്ങളോരോരുത്തരും വീട്ടിലേക്കു പോക ണം. ഞാനിതെല്ലാം സംഭവിപ്പിച്ചു!’”അങ്ങനെ രെഹ ബെയാമിന്‍റെ സൈന്യത്തിലുള്ളവര്‍ യഹോവയുടെ കല് പന അനുസരിച്ചു. അതിനാല്‍ അവരെല്ലാവരും അവ ന വന്‍റെ വീടുകളിലേക്കു പോയി. 25 എഫ്രയീംകുന്നിന്‍പ്രദേശത്തെ ഒരു നഗരമായിരുന്നു ശെഖേം. യൊരോബെയാം ശെഖേമിനെ വളരെ ശക്തമായ ഒരു നഗരമാക്കുകയും അവിടെ താമസിക്കുകയും ചെയ്തു. പിന്നീട് അയാള്‍ പെനൂവേല്‍നഗരത്തിലേക്കു പോവുക യും അതിനെ ശക്തമാക്കുകയും ചെയ്തു.
26-27 യൊരോബെയാം സ്വയം പറഞ്ഞു, “ജനങ്ങള്‍ നിര ന്തരം യഹോവയുടെ ആലയത്തിലേക്കു പോവുക യാ ണെങ്കില്‍ അവര്‍ക്കു ദാവീദിന്‍റെ കുടുംബത്തിന്‍റെ ഭരണ ത്തിന്‍ കീഴിലാകുവാനാണു താല്പര്യം എന്നു കരുതാം. അവര്‍യെഹൂദയിലെരാജാവായരെഹബെയാമിനെപിന്തുടരും. എന്നിട്ട് അവര്‍ എന്നെ വധിക്കും.” 28 അതിനാല്‍ എന്താണു ചെയ്യേണ്ടതെന്ന് രാജാവ് തന്‍റെ ഉപദേശക രോടു ചോദിച്ചു. അവര്‍ അവനു തങ്ങളുടെ ഉപദേശം നല്‍കി. അതിനാല്‍ യൊരോബെയാം രണ്ടു സ്വര്‍ണ്ണ ക്കാളക്കുട്ടികളെഉണ്ടാക്കി.യൊരോബയാംരാജാവ്ജനങ്ങളോടുപറഞ്ഞു,നിങ്ങള്‍ആരാധനയ്ക്ക്യെരൂശലേമിലേക്കുപോകരുത്.യിസ്രായേലുകാരേ,നിങ്ങളെഈജിപ്തില്‍ നിന്നുംനയിച്ചദൈവങ്ങള്‍ഇവയാണ്* യിസ്രായേലേ … ഇവയാണ് മരുഭൂമിയില്‍ വച്ച് അഹരോന്‍ തന്‍റെ സ്വര്‍ണ്ണക്കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ പറഞ്ഞ അതേ കാര്യം തന്നെയാണിത്. പുറ. 32:4. .” 29 യൊരോബെയാംരാജാവ് ഒരു കാളക്കുട്ടിയെ ബേഥേലില്‍ സ്ഥാപിച്ചു, മറ്റേതിനെ ദാനിലും. 30 എന്നാല്‍ അതൊരു വലിയ പാപ മായിരുന്നു. യിസ്രായേലുകാര്‍ ആ കാളക്കുട്ടികളെ ആരാ ധിക്കാന്‍ ബേഥേലിലേക്കും ദാനിലേക്കും യാത്ര ചെയ് തു. എന്നാല്‍ അതൊരു മഹാപാപമായിരുന്നു.
31 യൊരോബെയാം ഉന്നതസ്ഥലങ്ങളിലും ആലയങ്ങ ള്‍ നിര്‍മ്മിച്ചു. യിസ്രായേലിലെ വിവിധ ഗോത്രങ്ങള്‍ ക്കിടയില്‍നിന്നും അവന്‍ പുരോഹിതന്മാരെയും തെര ഞ്ഞെടുത്തു. (ലേവ്യരുടെ ഗോത്രത്തില്‍നിന്നുമാത്രം അവന്‍ പുരോഹിതരെ തെരഞ്ഞെടുത്തില്ല.) 32 യൊരോബെയാംരാജാവ് ഒരു പുതിയ ഉത്സവവും ആരംഭി ച്ചു. യെഹൂദയിലെ പെസഹാവിരുന്നു പോലെ തന്നെ യായിരുന്നു അതും. പക്ഷേ അത് എട്ടാം മാസത്തിന്‍റെ പ തിനഞ്ചാം ദിവസമായിരുന്നു. ഒന്നാം മാസത്തിന്‍റെ പ തിനഞ്ചാം ദിവസമല്ല. ആ സമയത്ത് ബേഥേല്‍ നഗരത് തിലെ യാഗപീഠത്തില്‍ രാജാവ് ബലികളര്‍പ്പിച്ചു. താ നുണ്ടാക്കിയ കാളകള്‍ക്കാണവന്‍ ബലിയര്‍പ്പിച്ചത്. താനുണ്ടാക്കിയ ഉന്നതസ്ഥലങ്ങളില്‍ സേവനം ചെ യ് യുന്നതിന് യൊരോബെയാംരാജാവ് ബേഥേലിലെ പു രോഹിതന്മാരെ തെരഞ്ഞെടുത്തു. 33 അതിനാല്‍ യൊ രോ ബെയാംരാജാവ് യിസ്രായേലുകാര്‍ക്ക് തിരുനാളായി തന്‍റെ തന്നെ സമയം തെരഞ്ഞെടുത്തു. എട്ടാം മാസത് തിന്‍റെ പതിനഞ്ചാം ദിവസമായിരുന്നു അത്. ആ സമയ ത്ത് അവ ന്‍ ബലികളും ധൂപഹോമങ്ങളും താനുണ് ടാക്കി യ യാഗ പീഠത്തില്‍ അര്‍പ്പിച്ചു. ബേഥേലിലെ നഗരത് തി ലാ യിരുന്നു അത്.