16
1 അനന്തരം യഹോവ ഹനാനിയുടെ പുത്രനായ യേ ഹൂവിനോടുസംസാരിച്ചു.യഹോവബയെശാരാജാവിനെതിരെ സംസാരിക്കുകയായിരുന്നു.
2 “നിന്നെ ഞാന്‍ ഒരുപ്രാധാനവ്യക്തിയാക്കി.നിന്നെഞാന്‍എന്‍റെയിസ്രായേല്‍ജനതയ്ക്കുമേല്‍ ഒരു രാജകുമാരനാക്കി. എന്നാല്‍ നീ യൊരോബെയാമിന്‍റെ മാര്‍ഗ്ഗംപിന്തുടര്‍ന്നു.എന്‍റെ യിസ്രായേല്‍ ജനതയെക്കൊണ്ട് നീ പാപം ചെയ്യിച്ചു. അവര്‍തങ്ങളുടെപാപംകൊണ്ട്എന്നെകോപിഷ്ഠനാക്കി.
3 അതിനാല്‍ ബയെശാ, നിന്നെയും നിന്‍റെ കുടുംബത്തെയും ഞാന്‍ നശിപ്പിക്കും. നെബാത്തിന്‍റെ പുത്രനായ യൊരോബെയാമിന്‍റെ കുടുംബത്തോടു ചെ യ്തതു തന്നെ ഞാന്‍ നിന്നോടും ചെയ്യും.
4 നിന്‍റെ കുടും ബക്കാര്‍ നഗരത്തിലെ വീഥികളില്‍ മരിച്ചുവീഴും. അവ രുടെ ശരീരങ്ങള്‍ നായ തിന്നും. നിന്‍റെ കുടുംബത്തിലെ ചിലര്‍ വയലുകളില്‍ മരിച്ചു വീഴും. അവരുടെ ശരീരങ്ങള്‍ പക്ഷികള്‍ തിന്നും.”
5 ബയെശയെപ്പറ്റിയുള്ള മറ്റുകാര്യങ്ങളും അയാളുടെ മഹദ്പ്രവൃത്തികളും ‘യിസ്രായേല്‍ രാജാക്കന്മാരുടെ ച രിത്രം’ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്.
6 ബയെ ശാമരിക്കുകയുംതിര്‍സ്സയില്‍സംസ്കരിക്കപ്പെടുകയും ചെയ്തു. അവനുശേഷം അവന്‍റെ പുത്രന്‍ ഏലാ പുതിയ രാജാവായി.
7 അതിനാല്‍ യഹോവ പ്രവാചകനായ യേഹൂവിന് ഒരു സന്ദേശംനല്‍കി.ബയെശയ്ക്കുംഅവന്‍റെകുടുംബത്തിനും എതിരായിരുന്നുആസന്ദേശം.ബയെശായഹോവയ്ക്കെതിരെ അനവധി പാപങ്ങള്‍ ചെയ്തു. അത് യഹോവയെ വള രെകോപാകുലനാക്കി.അവനുമുന്പ്യൊരോബെയാമിന്‍റെ കുടുംബംചെയ്തഅതേകാര്യങ്ങള്‍ബയെശയുംചെയ്തു. യൊരോബെയാമിന്‍റെ കുടുംബത്തെ മുഴുവനും ബയെശാ വധിച്ചതിനാലും യഹോവ അവനോടു കോപിച്ചു.
ഏലാ യിസ്രായേല്‍രാജാവ്
8 ആസാ യെഹൂദയിലെ രാജാവായതിന്‍റെ ഇരുപത്താറാം വര്‍ഷം ഏലാ യിസ്രായേലില്‍ രാജാവായി. ബയെശയുടെ പുത്രനായിരുന്നു ഏലാ. അവന്‍ രണ്ടു വര്‍ഷത്തേക്കു തിര്‍സ്സാ ഭരിച്ചു.
9 ഏലാരാജാവിന്‍റെ ഉദ്യോഗസ്ഥന്മാരിലൊ രാളായി രുന്നുസിമ്രി.ഏലയുടെരഥങ്ങളില്‍പകുതിയുംനയിച്ചിരുന്നത്സിമ്രിയായിരുന്നു.എന്നാല്‍സിമ്രിഏലയ്ക്കെതിരെഗൂഢാലോചനനടത്തി.ഏലാരാജാവ്തിര്‍സ്സയിലായിരുന്നു. അര്‍സ്സയുടെ ഭവനത്തില്‍ വെച്ച് അയാള്‍ കു ടിച്ചു മദിക്കുകയായിരുന്നു. തിര്‍സ്സയിലെ കൊട്ടാരം ചുമതലക്കാരനായിരുന്നു അര്‍സ്സാ.
10 സിമ്രി ആ ഭവന ത്തിലെത്തുകയും ഏലാ രാജാവിനെ വധിക്കുകയും ചെയ് തു. ആസായെ ഹൂദയിലെ രാജാവായതിന്‍റെ ഇരുപത്തേഴാം വര്‍ഷമായിരുന്നു. അനന്തരം ഏലയ്ക്കു ശേഷം സിമ്രി പുതിയ രാജാവായി.
സിമ്രി, യിസ്രായേല്‍രാജാവ്
11 സിമ്രി പുതിയ രാജാവായതിനുശേഷം ബയെശയുടെ കുടുംബത്തിലെഎല്ലാവരെയുംഅവന്‍വധിച്ചു.ബയെശയുടെകുടുംബത്തിലുള്ളഒരുപുരുഷനെയുംഅവന്‍ജീവനോടെ വിട്ടില്ല. ബയെശയുടെ സുഹൃത്തുക്കളെയും സിമ്രി വധിച്ചു.
12 അങ്ങനെ സിമ്രി ബയെശയുടെ കുടുംബ ത് തെ നശിപ്പിച്ചു. ബയെശയ്ക്കെതിരെ സംഭവിക് കു മെ ന്ന് യേഹൂപ്രവാചകനിലൂടെ യഹോവ പറഞ്ഞതു പോ ലെയൊക്കെയാണുണ്ടായത്.
13 ബയെശയും അവന്‍റെ പു ത്രന്‍ ഏലായും ചെയ്ത പാപങ്ങള്‍ മൂലമാണ് അങ്ങ നെ യൊക്കെയുണ്ടായത്. അവര്‍ പാപം ചെയ്യുകയും യിസ് രായേല്‍ജനതയെക്കൊണ്ട് പാപം ചെയ്യിക്കുകയും ചെ യ്തു. അവര്‍ക്ക് ധാരാളം വിഗ്രഹ ങ്ങളുണ്ടായിരു ന്നതി നാല്‍ യഹോവ വളരെ കോപാകുലനായി.
14 ഏലാ ചെയ്ത മറ്റു കാര്യങ്ങള്‍ ‘യിസ്രായേല്‍രാജാ ക് കന്മാരുടെചരിത്രം’എന്നഗ്രന്ഥത്തില്‍എഴുതിയിട്ടുണ്ട്.
15 ആസാ യെഹൂദയുടെ രാജാവായതിന്‍റെ ഇരുപത്തേഴാം വര്‍ഷമാണ് സിമ്രി യിസ്രായേല്‍ രാജാവായത്. സിമ്രി ഏ ഴു വര്‍ഷം തിര്‍സ്സയില്‍ ഭരണം നടത്തി. സംഭവിച്ചത് ഇ തായിരുന്നു:ഗിബ്ബെഥോനിലെഫെലിസ്ത്യര്‍ക്കരികെ പാളയമടിച്ചിരിക്കുകയായിരുന്നു യിസ്രായേല്‍സേന. അവര്‍ യുദ്ധസന്നദ്ധരായിരുന്നു.
16 രാജാവിനെതിരെ സി മ്രി രഹസ്യപദ്ധതിയിട്ടുവെന്ന് പാളയത്തിലുള്ള പുരു ഷന്മാര്‍ അറിഞ്ഞു. അവന്‍ രാജാവിനെ വധിച്ചെന്ന് അ വരറിഞ്ഞു. അതിനാല്‍ പാളയത്തിലുള്ള യിസ്രാ യേലു കാരെല്ലാം ചേര്‍ന്ന് പാളയത്തില്‍ വെച്ച് അന്ന് ഒമ്രി യെ യിസ്രായേല്‍ രാജാവാക്കി. സൈന്യധി പനായിരു ന് നു ഒമ്രി.
17 അതിനാല്‍ ഒമ്രിയും മുഴുവന്‍ യിസ്രായേലു കാ രും ഗിബ്ബെഥോന്‍ വിടുകയും തിര്‍സ്സയെ ആക്രമി ക് കുകയും ചെയ്തു.
18 നഗരം പിടിച്ചടക്കപ്പെട്ടതായി സിമ്രി കണ്ടു. അതിനാലയാള്‍ കൊട്ടാരത്തിലേക്കു പോയി കൊട്ടാരത്തിനു തീ വയ്ക്കുകയും ആ തീയില്‍ സ്വയം ഹോമിക്കുകയും ചെയ്തു.
19 അങ്ങനെ പാപം ചെയ്തതിനാല്‍ സിമ്രി മരിച്ചു. യഹോവ തെറ്റെന്നു പറഞ്ഞ കാര്യങ്ങള്‍ സിമ്രി ചെയ്തു. യൊരോബെയാം പാപം ചെയ്ത അതേരീതിയില്‍ അവനും പാപം ചെയ്തു. യൊരോബെയാം യിസ്രായേല്‍ ജനതയെക്കൊണ്ടും പാപം ചെയ്യിച്ചു.
20 സിമ്രിയുടെ രഹസ്യപദ്ധതികളുടെ കഥയും സിമ്രി ചെയ്ത മറ്റു കാര്യങ്ങളും യിസ്രായേല്‍രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. സിമ്രി ഏലാരാജാവിനെതിരെതിരിഞ്ഞപ്പോഴത്തെസംഭവങ്ങളും ആ ഗ്രന്ഥത്തിലെഴുത്തിയിട്ടുണ്ട്.
ഒമ്രി, യിസ്രായേല്‍രാജാവ്
21 യിസ്രായേല്‍ജനത രണ്ടു സംഘങ്ങളായി വിഭജിക്ക പ്പെട്ടു. പകുതി ജനങ്ങള്‍ ഗീനത്തിന്‍റെ പുത്രനായ തി ബ്നിയെ പിന്തുടരുകയും അവനെ രാജാവാക്കാന്‍ ആഗ്ര ഹിക്കുകയും ചെയ്തു. ജനങ്ങളില്‍ മറ്റേ പകുതി ഒമ്രിയു ടെ അനുയായികളുമായി.
22 എന്നാല്‍ ഗീനത്തിന്‍റെ പുത്ര നായ തിബ്നിയുടെ അനുയായികളെക്കാള്‍ ശക്തരായിരു ന്നു ഒമ്രിയുടെ അനുയായികള്‍. അതിനാല്‍ തിബ്നി വധി ക്കപ്പെടുകയും ഒമ്രി രാജാവാകുകയും ചെയ്തു.
23 ആസാ യെഹൂദയിലെ രാജാവായതിന്‍റെ മുപ്പത്തൊ ന്നാം വര്‍ഷമാണ് ഒമ്രി യിസ്രായേല്‍ രാജാവായത്. ഒമ്രി യിസ്രായേലിനുമേല്‍ പന്ത്രണ്ടുവര്‍ഷം ഭരണം നടത്തി. അതില്‍ ആറു വര്‍ഷം തിര്‍സ്സാപട്ടണത്തിലായിരുന്നു ഭരണം നടത്തിയിരുന്നത്.
24 പക്ഷേ ഒമ്രി ശമര്യയിലെ കുന്ന് വാങ്ങി. ശേമെരില്‍നിന്നും നൂറ്റന്പതു പൌണ്ടു വെള്ളിക്കാണ് അവന്‍ അതു വാങ്ങിയത്. ആ കുന്നില്‍ ഒമ് രി ഒരു നഗരം പണിതു. അതിന്‍റെ ഉടമസ്ഥനായ ശേമെ രി ന്‍റെ പേരുമായി ബന്ധപ്പെടുത്തി അവന്‍ ആ നഗരത്തെ ശമര്യാ എന്നു വിളിച്ചു.
25 തെറ്റെന്നു യഹോവ വിധിച്ച കാര്യങ്ങള്‍ ഒമ്രി ചെയ്തു. അവനു മുന്പുണ്ടായിരുന്ന എല്ലാ രാജാക് കന്മാരെക്കാളും തിന്മ അയാള്‍ ചെയ്തു.
26 നെബാത് തിന്‍ റെ പുത്രനായ യൊരോബെയാം ചെയ്ത അതേ പാപങ്ങള്‍ അയാള്‍ ചെയ്തു. യൊരോബെയാം യിസ്രായേല്‍ജന തയെ ക്കൊണ്ടും പാപം ചെയ്യിച്ചു. അങ്ങനെ അവര്‍ യി സ് രായേലിന്‍റെദൈവമാകുന്നയഹോവയെഅത്യധികംകോപാകുലനാക്കി.അവരുടെവിലകെട്ടവിഗ്രഹങ്ങളുംയഹോവയെ കോപാകുലനാക്കി.
27 ഒമ്രിയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങളും അയാ ളുടെ മഹദ്പ്രവൃത്തികളും ‘യിസ്രായേ ല്‍രാജാക്ക ന്മാരു ടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്.
28 ഒമ് രി മരിക്കുകയും ശമര്യയില്‍ സംസ്കരിക്കപ്പെടുകയും ചെയ്തു. അവനു ശേഷം അവന്‍റെ പുത്രനായ ആഹാബ് പുതിയ രാജാവാകുകയും ചെയ്തു.
ആഹാബ്, യിസ്രായേല്‍രാജാവ്
29 ആസാ യെഹൂദയിലെ രാജാവായതിന്‍റെ മുപ്പത് തെട് ടാം വര്‍ഷം ആഹാബ് യിസ്രായേലിന്‍റെ രാജാവായി. ആഹാ ബ് ഇരുപത്തിരണ്ടു വര്‍ഷത്തേക്ക് ശമര്യയില്‍വെച്ച് യിസ്രായേലിനെ ഭരിച്ചു.
30 തെറ്റെന്നു യഹോവ വി ധി ച്ച കാര്യങ്ങള്‍ ആഹാബ് ചെയ്തു. അവനു മുന്പു ണ് ടാ യിരുന്ന രാജാക്കന്മാരെക്കാള്‍ മോശവുമായിരുന്നു ആ ഹാബ്.
31 നെബാത്തിന്‍റെ പുത്രനായ യൊരോബെയാം ചെയ്ത പാപങ്ങള്‍ കുറവാണെന്നു കരുതുംവിധം ആഹാ ബ് കൂടുതല്‍ പാപങ്ങള്‍ ചെയ്തു. അങ്ങനെ ആഹാബ് എ ത്ത്ബാലിന്‍റെ പുത്രിയായ ഈസേബെലിനെ വിവാഹം കഴിച്ചു. സീദോന്‍കാരുടെ രാജാവായിരുന്നു എത്ത് ബാ ല്‍. അനന്തരം ആഹാബ് ബാലിനെ ശുശ്രൂഷിക്കാനും ആ രാധിക്കാനും തുടങ്ങി.
32 ബാലിനെ ആരാധിക്കാന്‍ ആഹാ ബ് ശമര്യയില്‍ ഒരു ആലയം പണിതു. ആ ആലയത്തില്‍ അവന്‍ ഒരു യാഗപീഠവും പണിതു.
33 അശേരയെ ആരാധി ക് കാന്‍ ആഹാബ് ഒരു വിശുദ്ധ തൂണും സ്ഥാപിച്ചു. അവനു മുന്പുണ്ടായിരുന്ന എല്ലാ രാജാക്കന്മാരെയുംകാള്‍ യി സ്രായേലിന്‍റെ ദൈവമാകുന്ന യഹോവയെ കോപി പ് പിക്കാന്‍ ആഹാബ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു.
34 ആഹാബിന്‍റെ കാലത്ത് ബേഥേല്‍ക്കാരനായ ഹീ യേ ല്‍ യെരീഹോപട്ടണം പുനര്‍നിര്‍മ്മിച്ചു. ഹീയേല്‍ ആ ന ഗരത്തിന്‍റെ പണിയാരംഭിച്ചപ്പോള്‍ അയാളുടെ ഏറ്റ വും മൂത്തപുത്രനായ അബീറാം മരിച്ചു. ഹീയേല്‍ നഗര കവാടങ്ങള്‍ സ്ഥാപിച്ചപ്പോള്‍ അയാളുടെ ഏറ്റവും ഇള യ പുത്രനായ ശെഗൂബ് മരിച്ചു. ഇങ്ങനെയൊക്കെ സം ഭവിക്കുമെന്ന് യഹോവ നൂന്‍റെ പുത്രനായ യോശു വയി ലൂടെ പറഞ്ഞിരുന്നു* ഇങ്ങനെയൊക്കെ … പറഞ്ഞിരുന്നു യോശു. 6:26 കാണുക. .