ഏലീയാവും മഴയില്ലാത്ത കാലവും
17
ഗിലെയാദിലെ തിശ്ബപട്ടണത്തിലെ ഒരു പ്രവാ ചകനായിരുന്നു ഏലീയാവ്. ഏലീയാവ് ആഹാബു രാജാവിനോടു പറഞ്ഞു, “യിസ്രായേലിന്‍റെ ദൈവമാകു ന്ന യഹോവയെ ഞാന്‍ സേവിക്കുന്നു. യഹോവയുടെ ശക്തിയാല്‍ അടുത്ത ഏതാനും വര്‍ഷങ്ങളിലേക്കു മഞ് ഞോ മഴയോ പെയ്യില്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറയു ന്നു. ഞാന്‍ കല്പിച്ചാല്‍ മാത്രമേ മഴ പെയ്യൂ.”
അനന്തരം യഹോവ ഏലീയാവിനോടു പറഞ്ഞു, “ഇ വിടം വിട്ട് കിഴക്കോട്ടു പോവുക. കെരീത്ത് അരു വി യ്ക്കടുത്ത് ഒളിച്ചിരിക്കുക. യോര്‍ദ്ദാന്‍നദിയുടെ കി ഴ ക്കാണ് ഈ അരുവി. നിനക്കു അതില്‍നിന്നും വെള്ളം കു ടിക്കാം. അവിടെ നിനക്കു ഭക്ഷണമെത്തിക്കാന്‍ ഞാന്‍ കാക്കകളോടു കല്പിച്ചിട്ടുണ്ട്.” അതിനാല്‍ ഏലീയാ വ് യഹോവ ചെയ്യാന്‍ പറഞ്ഞതുപോലെയൊക്കെ ചെ യ്തു. അവന്‍ യോര്‍ദ്ദാന്‍നദിക്കു കിഴക്കുള്ള കെരീത്ത് അ രുവിക്കടുത്തു താമസിക്കാന്‍ പോയി. എല്ലാ പ്രഭാത ത്തിലും സായാഹ്നത്തിലും കാക്കകള്‍ ഏലീയാവിന് ഭക് ഷണം കൊണ്ടുക്കൊടുത്തു. ഏലീയാവ് അരുവിയില്‍ നിന്നും വെള്ളം കുടിച്ചു.
മഴ പെയ്യാതിരുന്നതു മൂലം ഒരു കാലത്തിനു ശേഷം അരുവി വറ്റിവരണ്ടു. അനന്തരം യഹോവ ഏലീയാ വി നോടു പറഞ്ഞു, “സീദോനില്‍ സാരെഫാത്തിലേക്കു പോവുക. അവിടെ താമസിക്കുക. അവിടെ ഭര്‍ത്താവു മരി ച്ച ഒരു സ്ത്രീ ജീവിച്ചിരിപ്പുണ്ട്. നിനക്ക് ഭക്ഷണം തരാന്‍ ഞാന്‍ അവളോടു കല്പിച്ചിട്ടുണ്ട്.”
10 അതിനാല്‍ ഏലീയാവ് സാരെഫാത്തിലേക്കു പോയി. നഗരകവാടത്തിലേക്കു പോയ അയാള്‍ അവിടെ ഒരു സ്ത് രീയെ കണ്ടു. അവളുടെ ഭര്‍ത്താവ് മരിച്ചിരുന്നു. അവള്‍ വിറകു സംഭരിക്കുകയായിരുന്നു. ഏലീയാവ് അവളോടു ചോദിച്ചു, “എനിക്കു കുടിക്കാന്‍ ഒരു കോപ്പ വെള്ളം കൊണ്ടുവരുമോ?” 11 സ്ത്രീ അവനുള്ള വെള്ളം കൊണ്ടു വരാന്‍ പോയപ്പോള്‍ ഏലീയാവു പറഞ്ഞു, “ദയവായി എനിക്ക് ഒരു കഷണം അപ്പം കൂടി കൊണ്ടുവരൂ.”
12 സ്ത്രീ മറുപടി പറഞ്ഞു, “എന്‍റെ കൈയില്‍ അപ്പ മില്ലെന്ന് നിന്‍റെ ദൈവമാകുന്ന യഹോവ സാക്ഷി യാ യി ഞാന്‍ പറയുന്നു. ഒരു കലത്തില്‍ കുറച്ചു മാവും ഭര ണിയില്‍കുറച്ച്ഒലീവെണ്ണയുംമാത്രമേഎന്‍റെകൈയിലുള്ളൂ.അല്പംവിറകുസംഭരിക്കാനാണുഞാനിവിടെവന്നത്. ഇതു വീട്ടില്‍ കൊണ്ടുചെന്നുവേണം ഞങ്ങള്‍ക്കുള്ള അവസാനത്തെ ആഹാരം പാകംചെയ്യാന്‍.അതുതിന്നിട്ടു വേണം എനിക്കും എന്‍റെ പുത്രനും പട്ടിണി കിടന്ന് മ രിക്കാന്‍.”
13 ഏലീയാവ് സ്ത്രീയോടു പറഞ്ഞു, “വ്യസനി ക്കേ ണ്ട. നീ പറഞ്ഞതുപോലെ വീട്ടിലേക്കു പോയി നി ങ്ങള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുക. ആദ്യം നിന്‍റെ കൈയിലുള്ളമാവുകൊണ്ട്ഒരുചെറിയഅപ്പമുണ്ടാക്കുക. ആ അപ്പം എന്‍റെയടുത്തു കൊണ്ടുവരിക. എന്നിട്ട് നിനക്കും നിന്‍റെ പുത്രനുമായി പാകം ചെയ്യുക, 14 യി സ്രായേലിന്‍റെ ദൈവമാകുന്ന യഹോവ പറയുന്നു, ‘മാ വിന്‍റെ കലം ഒരിക്കലും ശൂന്യമാവുകയില്ല. ഭരണിയില്‍ എക്കാലവും എണ്ണയുമുണ്ടായിരിക്കും. യഹോവ വീ ണ്ടും ഭൂമിയില്‍ മഴ പെയ്യിക്കും വരെ ഇതു തുടരും.’”
15 അതിനാല്‍ അവര്‍ തന്‍റെ വീട്ടിലേക്കു പോയി. ഏ ലീയാവ് നിര്‍ദ്ദേശിച്ചതു പോലെ തന്നെ അവള്‍ പ്രവ ര്‍ത്തിച്ചു. ഏലീയാവിനും ആ സ്ത്രീക്കും അവളുടെ പു ത്രനും വളരെ നാളുകള്‍ ഭക്ഷണം ലഭിച്ചു. 16 മാവിന്‍റെ ക ലമോ എണ്ണപ്പാത്രമോ ഒരിക്കലും ശൂന്യമായില്ല. ഏലീയാവിലൂടെയഹോവപറഞ്ഞതുപോലെയാണ്അതെല്ലാം സംഭവിച്ചത്.
17 അപ്പനാളുകള്‍ കഴിഞ്ഞപ്പോള്‍ സ്ത്രീയുടെ പുത്ര ന് രോഗം ബാധിച്ചു. അവന്‍ കൂടുതല്‍ കൂടുതല്‍ രോഗി യായി. അവസാനം അവന്‍റെ ശ്വാസവും നിലച്ചു. 18 സ്ത് രീ ഏലീയാവിനോടു പറഞ്ഞു, “നീ ഒരു ദൈവപുരു ഷനാ ണ്. നിനക്കെന്നെ സഹായിക്കാമോ? അതോ എന്‍റെ പാ പങ്ങളെപ്പറ്റി എന്നെ ഓര്‍മ്മിപ്പിക്കാനാണോ നീ ഇ വിടെ വന്നത്? എന്‍റെ മകന്‍ മരിക്കാനിടയാക്കാന്‍ മാത്ര മാണോ നീ ഇവിടെ വന്നത്?”
19 ഏലീയാവ് അവളോടു പറഞ്ഞു, “നിന്‍റെ പുത്രനെ എന്നെ ഏല്പിക്കുക.”ഏലീയാവ് അവനെ അവളുടെ ക യ്യില്‍നിന്നും വാങ്ങി അവന്‍ താമസിക്കുന്ന മുക ളി ലത്തെ നിലയിലെ മുറിയിലേക്കു കൊണ്ടുപോയി കട്ടി ലില്‍ കിടത്തി. 20 അനന്തരം ഏലീയാവ് പ്രാര്‍ത്ഥിച്ചു, “ യഹോവയായ എന്‍റെ ദൈവമേ, ഈ വിധവ എന്നെ അവ ളുടെ വീട്ടില്‍ തങ്ങാന്‍ അനുവദിക്കുന്നു. അങ്ങ് ഈ തി ന്മ അവളോടു ചെയ്യുമോ? അവളുടെ പുത്രന്‍ മരിക്കാന്‍ അങ്ങ് ഇടയാക്കുമോ?”
21 അനന്തരം ഏലീയാവ് കുട്ടിയുടെ മുകളില്‍ മൂന്നു ത വണ കിടന്നു. ഏലീയാവ് പ്രാര്‍ത്ഥിച്ചു, “എന്‍റെ ദൈ വമാകുന്ന യഹോവേ, ഈ കുട്ടിയെ വീണ്ടും ജീവിക്കാന്‍ അനുവദിക്കേണമേ!”
22 യഹോവ ഏലീയാവിന്‍റെ പ്രാര്‍ത്ഥനയ്ക്കു മറുപടി നല്‍കി.കുട്ടിവീണ്ടുംശ്വാസോച്ഛാസംനടത്താന്‍തുടങ്ങി. അവന്‍ ജീവിച്ചു! 23 ഏലീയാവ് കുട്ടിയെ താഴത്തെ നിലയിലേക്കു കൊണ്ടുപോയി. ഏലീയാവ് കുട്ടിയെ അവന്‍റെ അമ്മയെ ഏല്പിച്ചു പറഞ്ഞു, “നോക്കൂ, നി ന്‍റെ പുത്രന്‍ ജീവിച്ചിരിക്കുന്നു!”
24 സ്ത്രീ മറുപടി പറഞ്ഞു, “നീ ദൈവപുരു ഷനാ ണെ ന്ന് ഇപ്പോള്‍ ഞാനറിയുന്നു. യഹോവ യഥാര്‍ത്ഥ ത്തി ല്‍ നിന്നിലൂടെ സംസാരിക്കുന്നുവെന്ന് ഞാനറിയുന്നു!”