ഏലീയാവും ബാലിന്‍റെ പ്രവാചകന്മാരും
18
1 മൂന്നാം വര്‍ഷവും മഴ പെയ്യാതിരുന്നപ്പോള്‍ യ ഹോവഏലീയാവിനോടുപറഞ്ഞു,പോയിആഹാബുരാജാവിനെ കാണുക. ഞാനുടനെ മഴ അയയ്ക്കും.”
2 അ തിനാല്‍ ഏലീയാവ് ആഹാബിനെ കാണാന്‍ പോയി. അക് കാലത്ത് ശമര്യയില്‍ ഭക്ഷണമുണ്ടായിരുന്നില്ല.
3 അതി നാല്‍ ആഹാബുരാജാവ് ഓബദ്യാവിനെ തന്‍റെയടു ത്തേക് കു ക്ഷണിച്ചു. രാജകൊട്ടാരത്തിന്‍റെ ചുമതലക്കാ രനാ യിരുന്നു ഓബദ്യാവ്. (ദൈവത്തിന്‍റെ ഒരു യഥാര്‍ത്ഥ അ നുയായി ആയിരുന്നു ഓബദ്യാബ്.
4 ഒരിക്കല്‍ ഈസേബ ല്‍ യഹോവയുടെ എല്ലാ പ്രവാചകന്മാരെയും കൊല്ലു കയായിരുന്നു. അതിനാല്‍ ഓബദ്യാവ് നൂറു പ്രവാചക ന് മാരെ രണ്ടു ഗുഹകളിലായി ഒളിപ്പിച്ചു. അന്‍പതു പ്ര വാചകന്മാരെ ഒരു ഗുഹയിലും അന്‍പതു പ്രവാചകരെ മ റ്റൊരു ഗുഹയിലുമായി ഒളിപ്പിച്ചു. അനന്തരം ഓ ബ ദ്യാവ് അവര്‍ക്കു ഭക്ഷണവും വെള്ളവും നല്‍കി.)
5 ആഹാ ബുരാജാവ് ഓബദ്യാവിനോടു പറഞ്ഞു, “എന്നോ ടൊ പ്പം വരൂ. നമുക്ക് എല്ലാ ഉറവകളിലും എല്ലാ അരുവി കളിലും പരിശോധിക്കാം. നമ്മുടെ കുതിരകള്‍ക്കും കോവ ര്‍ കഴുതകള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ പു ല്ലുണ്ടോ എന്ന് അന്വേഷിക്കാം. അപ്പോള്‍ നമുക്ക് നമ്മുടെ മൃഗങ്ങളെ കൊല്ലേണ്ടിവരില്ല.”
6 ഓരോരു ത് തരും രാജ്യത്തിന്‍റെ ഏതു ഭാഗത്ത് തങ്ങള്‍ വെള്ളം അന് വേഷിച്ചു പോകണമെന്നു തെരഞ്ഞെടുക്കണം. അവര്‍ രാജ്യമാകെ സഞ്ചരിച്ചു. ആഹാബ് സ്വയം ഒരു ദിശയി ല്‍ പോയി. ഓബദ്യാവ് മറ്റേ ദിശയിലും,
7 യാത്രയ്ക് കിട യില്‍ ഓബദ്യാവ് ഏലീയാവിനെ കണ്ടു മുട്ടി. ഓബദ്യാ വ് ഏലീയാവിനെ അറിഞ്ഞു. അവന്‍ ഏലീയാവിനു മുന് പില്‍ നമിച്ചു. അവന്‍ ചോദിച്ചു, “ഏലീയാവ്? ഇത് സ ത്യത്തില്‍ അങ്ങു തന്നെയോ യജമാനനേ?”
8 ഏലീയാവ് മറുപടി പറഞ്ഞു, “അതെ, ഇതു ഞാന്‍ തന് നെ. നിന്‍റെ യജമാനനായ രാജാവിനോടു ഞാനിവി ടെയു ണ്ടെന്നു പറയുക.”
9 അനന്തരം ഓബദ്യാവു പറഞ്ഞു, “അങ്ങ് എവിടെ യുണ്ടെന്ന് ഞാന്‍ ആഹാബിനോടു പറഞ്ഞാല്‍ അദ്ദേഹം എന്നെ വധിക്കും! ഞാനങ്ങയോടു ഒരു തെറ്റും ചെയ്തി ട്ടില്ല! പിന്നെ അങ്ങെന്തിനാണ് ഞാന്‍ വധിക്ക പ് പെ ടാന്‍ ഇടയാക്കുന്നത്?
10 അങ്ങയുടെ ദൈവമായ ജീവിക്കു ന്ന യഹോവയാണെ സത്യം, രാജാവ് അങ്ങയെ എല്ലാ യിടവും തെരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. അ ങ്ങയെ കണ്ടുപിടിക്കാന്‍ അദ്ദേഹം രാജ്യങ്ങള്‍ തോറും ആളുകളെ അയച്ചു. ഏതെങ്കിലും രാജ്യത്തെ ഭരണാ ധിപന്‍, അങ്ങ് ആ രാജ്യത്തില്ലെന്നു പറഞ്ഞാല്‍ ആ ഹാബ് അയാളെക്കൊണ്ടു അങ്ങ് ആ രാജ്യത്തില്ലെന്ന് സത്യം ചെയ്യിക്കുമായിരുന്നു.
11 ഇപ്പോള്‍ അങ് ങിവി ടെയുണ്ടെന്നു ചെന്നു പറയാന്‍ അങ്ങ് എന്നോ ടാവ ശ് യപ്പെടുന്നു.
12 അങ്ങ് ഇവിടെയുണ്ടെന്ന് ഞാന്‍ ചെന് നു രാജാവിനോടു പറഞ്ഞാല്‍ യഹോവ അങ്ങയെ മറ്റെ വിടേക്കെങ്കിലും കൊണ്ടുപോയേക്കാം. ആഹാബു രാ ജാവ് ഇവിടെ വരുന്പോള്‍ അങ്ങയെ കാണുകയില്ല. അപ് പോള്‍ അദ്ദേഹം എന്നെ വധിക്കും! ബാല്യകാലം മുതല്‍ ക്കേ ഞാന്‍ യഹോവയുടെ ഒരു അനുയായിയാണ്.
13 എന്‍റെ പ്രവൃത്തികള്‍ അങ്ങു കേട്ടിട്ടുണ്ട്! ഈസേബെല്‍ യ ഹോവയുടെ പ്രവാചകരെ വധിക്കുകയായി രുന്നപ്പോ ള്‍ നൂറു പ്രവാചകരെ ഞാന്‍ ഗുഹകളില്‍ ഒളിപ്പിച്ചു. അ ന്‍പതു പ്രവാചകന്മാരെ ഒരു ഗുഹയിലും അന്‍പതുപേരെ മറ്റൊന്നിലുമായി ഞാന്‍ ഒളിപ്പിച്ചു. അവര്‍ക്കു ഞാന്‍ ഭക്ഷണവും വെള്ളവും കൊണ്ടുവന്നു.
14 ഇപ്പോ ഴാകട് ടെ ഞാന്‍ രാജാവിന്‍റെയടുത്തു ചെന്ന് അങ്ങ് ഇവിടെയു ണ്ടെന്നു പറയാനാവശ്യപ്പെടുന്നു. രാജാവ് എന്നെ വ ധിക്കും!”
15 ഏലീയാവ് മറുപടി പറഞ്ഞു, “ജീവിക്കുന്ന സര്‍ വ് വശക്തനായ യഹോവയാണെ സത്യം, ഞാനിന്നു രാജാവി ന്‍റെ മുന്പില്‍ നില്‍ക്കും.”
16 അതിനാല്‍ ഓബദ്യാവ്, ആ ഹാബുരാജാവിന്‍റെയടുത്തേക്കു പോയി. അവന്‍ അദ്ദേഹ ത്തോടു ഏലിയാവ് എവിടെയുണ്ടെന്നു പറഞ്ഞു. ആ ഹാബുരാജാവ് ഏലീയാവിനെ കാണാന്‍ പുറപ്പെട്ടു.
17 ഏ ലീയാവിനെ കണ്ടപ്പോള്‍ ആഹാബ് അവനോടു പറഞ് ഞു, “ഇത് നീ തന്നെയോ? യിസ്രായേലില്‍ കുഴപ്പ ങ്ങ ളുണ്ടാക്കുന്നവനാണു നീ!”
18 ഏലീയാവ് മറുപടി പറഞ് ഞു, “ഞാന്‍ യിസ്രായേലില്‍ കുഴപ്പങ് ങളുണ്ടാക് കി യി ല്ല. നീയും നിന്‍റെ പിതാവിന്‍റെ കുടുംബവുമാണ് ഈ കു ഴപ്പങ്ങളൊക്കെ ഉണ്ടാക്കിയത്. യഹോവയുടെ കല്പ നകളെ നീ ധിക്കരിക്കാന്‍ തുടങ്ങുകയും മറ്റു ദൈവങ്ങ ളെ ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ നീയാ ണ് യിസ്രായേലില്‍ കുഴപ്പങ്ങളുണ്ടാക്കിയത്.
19 ഇപ് പോള്‍ കര്‍മ്മേല്‍പര്‍വ്വതത്തിങ്കല്‍ എന്നെ വന്നു കാ ണാന്‍ മുഴുവന്‍ യിസ്രായേലുകാരോടും പറയുക. ബാലി ന്‍റെ നാനൂറ്റന്‍പതു പ്രവാചകരേയും അങ്ങോട്ടു കൊ ണ്ടുവരിക. വ്യാജദൈവതയായ അശേരയുടെ നാനൂറു പ്ര വാചകരേയും കൊണ്ടുവരിക. ഈസേബെല്‍ രാജ്ഞി ആ പ്രവാചകരെ പിന്തുണയ്ക്കുന്നു.”
20 അതിനാല്‍ ആഹാബ് മുഴുവന്‍ യിസ്രായേലുകാരെയും ആ പ്രവാചകന്മാരെയും കര്‍മ്മേല്‍ പര്‍വ്വതത്തില്‍ വിളി ച്ചു കൂട്ടുകയും ചെയ്തു.
21 ഏലീയാവ് അവരു ടെയെല് ലാം അടുത്തെത്തി. അവന്‍ പറഞ്ഞു, “ആരെ പിന്തു ടര ണമെന്നു നിങ്ങള്‍ എപ്പോഴാണു തീരുമാനിക്കുക? യ ഹോവ സത്യമായ ദൈവമാണെങ്കില്‍ നിങ്ങള്‍ അവനെ പിന്തുടരണം. പക്ഷേ ബാലാണ് സത്യദൈവമെങ്കില്‍ നിങ്ങള്‍ അവനെ പിന്തുടരുക!”
ജനങ്ങള്‍ ഒന്നും പറഞ്ഞില്ല.
22 അതിനാല്‍ ഏലീ യാ വു പറഞ്ഞു, “യഹോവയുടെ ഇവിടെയുള്ള ഏക പ്രവാ ചകന്‍ ഞാനാകുന്നു. ഞാന്‍ മാത്രം. എന്നാല്‍ ബാലിന്‍റെ നാനുറ്റന്പതു പ്രവാചകരുണ്ട്.
23 അതിനാല്‍ രണ്ടു കാളക ളെ കൊണ്ടുവരിക. ബാലിന്‍റെ പ്രവാചകന്മാര്‍ ഒരു കാള യെ എടുക്കട്ടെ. അവര്‍ അതിനെ കൊന്നു കഷണങ്ങ ളാ ക്കട്ടെ. എന്നിട്ട് അവര്‍ ആ മാംസക്കഷണങ്ങള്‍ തടിമേല്‍ വയ്ക്കട്ടെ. എന്നാല്‍ തീ കത്തിക്കുക മാത്രം അരുത്. അ പ്പോള്‍ മറ്റെ കാളയെ ഞാനും അങ്ങനെ തന്നെ ചെയ് യാം. ഞാനും തീ കത്തിക്കുകയില്ല.
24 ബാലിന്‍റെ പ്ര വാചകരായ നിങ്ങള്‍ നിങ്ങളുടെ ദൈവത്തോടു പ്രാര്‍ത് ഥിക്കുക. ഞാന്‍ യഹോവയോടും പ്രാര്‍ത്ഥിക്കാം. ആ പ്രാര്‍ത്ഥനയ്ക്ക് മറുപടി പറയുകയും തീ കത്തിക്കുക യും ചെയ്യുന്ന ദൈവമായിരിക്കും സത്യമായ ദൈവം.”
അതൊരു നല്ല ആശയമാണെന്ന് ജനങ്ങളെല്ലാം അംഗീകരിച്ചു.
25 അനന്തരം ഏലീയാവ് ബാലിന്‍റെ പ്രവാചകരോടു, “നിങ്ങള്‍ അനവധി പേരുണ്ട്. അതിനാല്‍ നിങ്ങള്‍ ആദ്യം പോവുക. ഒരു കാളയെ തെരഞ്ഞെടുത്തു ഒരുക്കുക. പക് ഷെ നിങ്ങള്‍ തീ കത്തിക്കരുത്.”
26 അതിനാല്‍ പ്രവാച ക ന്മാര്‍ തങ്ങള്‍ക്കു നല്‍കപ്പെട്ടിരുന്ന കാളകളെ എടുത് തു. അവര്‍ അതിനെ തയ്യാറാക്കി. ഉച്ചവരെ അവര്‍ ബാ ലിനോടു പ്രാര്‍ത്ഥിച്ചു. അവര്‍ പ്രാത്ഥിച്ചു, “ബാല്‍, ദയവായി ഞങ്ങള്‍ക്കു മറുപടി തന്നാലും!”പക്ഷെ യാ തൊരു ശബ്ദവും കേട്ടില്ല. ആരും ഉത്തരം പറഞ്ഞില്ല. പ്രവാചകന്മാര്‍ തങ്ങളുണ്ടാക്കിയ യാഗപീഠത്തിനു ചു റ്റും നൃത്തം ചെയ്തു. എന്നിട്ടും തീയുണ്ടായില്ല.
27 ഉച്ചയായപ്പോള്‍ ഏലീയാവ് അവരെ പരിഹസി ക്കാന്‍ തുടങ്ങി. ഏലീയാവു പറഞ്ഞു, “ബാല്‍ സത്യദൈ വമാണെങ്കില്‍, നിങ്ങള്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കണം! അവന്‍ ചിലപ്പോള്‍ ആലോചിച്ചു കൊണ്ടിരിക് കുക യായിരിക്കും! അല്ലെങ്കില്‍ അവന്‍ തിരക്കിലാ യിരി ക്കും! അല്ലെങ്കില്‍ അവന്‍ യാത്രയിലായിരിക്കും! അ വ ന്‍ ഉറങ്ങുകയുമായിരിക്കും! നിങ്ങള്‍ കുറേക്കൂടി ഉച്ച ത് തില്‍ പ്രാര്‍ത്ഥിച്ച് അവനെ ഉണര്‍ത്തുക!”
28 അതിനാല്‍ പ് രവാചകന്മാര്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. അവരുടെ ആ രാധനാസന്പ്രദായമനുസരിച്ച് അവര്‍ വാളുകളും കുന്ത ങ്ങളും കൊണ്ട് സ്വയം മുറിവേല്പിച്ചു. അവരുടെമേല്‍ രക്തം ഒലിക്കും വരെ അവര്‍ മുറിവേല്പിച്ചു കൊണ് ടി രുന്നു.
29 ഉച്ചകഴിഞ്ഞുവെങ്കിലും അപ്പോഴും തീ കത് തിയിരുന്നില്ല. സായാഹ്നബലിക്കുളള നേരമാകും വരെ അവര്‍ ഭ്രാന്തമായി പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ ഒന് നും സംഭവിച്ചില്ല. ബാലില്‍ നിന്നും മറുപടിയൊ ന് നും ഉണ്ടായില്ല. ഒരു ശബ്ദവും ഉണ്ടായില്ല. ആരും അ തു കേള്‍ക്കാനുമുണ്ടായിരുന്നില്ല!
30 അപ്പോള്‍ ഏലീയാവ് ജനങ്ങളോടു പറഞ്ഞു, “ഇ നി എന്‍റെയടുത്തേക്കു വരൂ.”അതിനാല്‍ എല്ലാവരും ഏ ലീയാവിനു ചുറ്റും കൂടി. ബേഥേലിലുള്ള യഹോവയുടെ യാഗപീഠം തകര്‍ക്കപ്പെട്ടിരുന്നു. അതിനാല്‍ ഏലീയാവ് അത് ഉറപ്പിച്ചു.
31 ഏലീയാവ് പന്ത്രണ്ടു കല്ലുകളെടു ത്തു. പന്ത്രണ്ടു ഗോത്രങ്ങളിലോരോന്നിനും ഓരോ കല്ലു വീതം. യാക്കോബിന്‍റെ പന്ത്രണ്ടു മക്കളുടെ പേരുകളായിരുന്നു ആ ഗോത്രങ്ങള്‍ക്ക്. യഹോവ യിസ് രായേല്‍ എന്നു വിളിച്ചിരുന്നത് യാക്കോബിനെ ആയി രുന്നു.
32 യഹോവയെ മഹത്വപ്പെടുത്തുവാനുള്ള യാഗ പീഠം ഉറപ്പിക്കുന്നതിനായി ഏലീയാവ് ആ കല്ലുകള്‍ ഉപയോഗിച്ചു. ഏലീയാവ് യാഗപീഠത്തിനു ചുറ്റും ഒരു ചെറിയ പാത്തി കുഴിച്ചു. ഏകദേശം ഏഴു ഗാലന്‍ വെള്ളം കൊള്ളുവാന്‍ തക്ക വീതിയും ആഴവും അതിനുണ് ടായിരു ന്നു.
33 അനന്തരം ഏലീയാവ് യാഗപീഠത്തിന്മേല്‍ വിറ കുവച്ചു. കാളയെ അവന്‍ കഷണങ്ങളാക്കി.
34 എന്നിട്ട് ഏലീയാവു പറഞ്ഞു, “നാലു ഭരണികളില്‍ വെള്ളം നിറയ് ക്കുക. വെള്ളം മാംസക്കഷണങ്ങളിലും വിറകിന്മേലും ഒഴിക്കുക.”അനന്തരം ഏലീയാവു പറഞ്ഞു, “ഇത് വീണ് ടും ചെയ്യുക.”അനന്തരം അവന്‍ പറഞ്ഞു, “ഇത് വീണ് ടും ചെയ്യുക.”അനന്തരം അവന്‍ പറഞ്ഞു, “മൂന്നാമതും ഇതു ചെയ്യുക.”
35 യാഗപീഠത്തില്‍നിന്നും വെള്ളം ഒഴുകി പാത്തി നിറഞ്ഞു.
36 അത് ഉച്ചബലിക്കുള്ള സമയമായിരുന്നു. അതിനാ ല്‍ ഏലീയാപ്രവാചകന്‍ യാഗപീഠത്തിനടുത്തേക്കു പോ വുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു, “അബ്രാഹാ മിന്‍ റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവ മാകുന്ന യഹോവേ, അങ്ങാണ് യിസ്രായേലിന്‍റെ ദൈ വ മെന്ന് ഇപ്പോള്‍ തെളിയിക്കാന്‍ ഞാനപേക്ഷിക്കുന്നു. ഞാന്‍ അങ്ങയുടെ ദാസനാണെന്നും തെളിയിക്കൂ. ഇതെ ല്ലാം ചെയ്യാന്‍ അങ്ങ് എന്നോടു കല്പിച്ച താണെ ന്ന് ഇവര്‍ക്കു കാട്ടിക്കൊടുക്കുക.
37 യഹോവേ, എന്‍റെ പ്രാര്‍ത്ഥനയ്ക്കു മറുപടി നല്‍കൂ. യഹോവേ, നീയാണു ദൈവമെന്ന് ഇവര്‍ക്ക് കാണിച്ചു കൊടുക്കൂ. അപ്പോള്‍ നീ അവരെ നിന്നിലേക്കു തിരികെ കൊണ്ടുവരിക യാ ണെന്ന് അവരറിയും.”
38 അതിനാല്‍ യഹോവ താഴേക്ക് അഗ്നി അയച്ചു. അഗ് നി, ബലിയെയും വിറകിനെയും കല്ലുകളെയും യാഗപീ ഠത്തിനു ചുറ്റുമുള്ള സ്ഥലത്തെയും കത്തിച്ചു. പാത്തി യിലുള്ള മുഴുവന്‍ വെള്ളവും അതു വറ്റിച്ചു.
39 ഇങ്ങനെ സംഭവിക്കുന്നത് ജനങ്ങളെല്ലാം കണ്ടു. അവര്‍ നിലത് തു നമസ്കരിച്ചു പറയാന്‍ തുടങ്ങി, “യഹോവയാകുന് നു ദൈവം! യഹോവയാകുന്നു ദൈവം!”
40 അപ്പോള്‍ ഏലീയാവു പറഞ്ഞു, “ബാലിന്‍റെ പ്ര വാചകരെ കൊണ്ടുവരിക! അവരിലാരും രക്ഷപ് പെ ടാ നനുവദിക്കരുത്!”അതിനാല്‍ ജനങ്ങള്‍ എല്ലാ പ്രവാച കരെയും പിടികൂടി. അനന്തരം ഏലീയാവ് അവരെ താഴെ കീശോന്‍ അരുവിലേക്കു നയിച്ചു. അവിടെവെച്ച് എല് ലാ പ്രവാചകന്മാരെയും അവന്‍ വധിച്ചു.
മഴ വീണ്ടും വരുന്നു
41 അനന്തരം ഏലീയാവ് ആഹാബുരാജാവിനോടു പറഞ് ഞു, “ഇനി പോയി തിന്നുകയും കുടിക്കുകയും ചെയ്യു ക. ഒരു പെഴുമഴ വരുന്നുണ്ട്.”
42 അതിനാല്‍ ആഹാബു രാ ജാവ് ഭക്ഷണം കഴിക്കാന്‍ പോയി. അതേ സമയം ഏലീ യാ വ് കര്‍മ്മേല്‍പര്‍വ്വതത്തിന്‍റെ നെറുകയിലേക്കു കയറി. പര്‍വ്വതത്തിന്‍റെ നെറുകയില്‍ ഏലിയാവ് നമിച്ചു. അവ ന്‍ തന്‍റെ തല കാല്‍മുട്ടുകള്‍ക്കിടയില്‍ വച്ചു.
43 അനന്ത രംഏലീയാവ്തന്‍റെഭൃത്യനോടുപറഞ്ഞു,കടലിനുനേര്‍ക്കു നോക്കൂ.”
അപ്പോള്‍ ഭൃത്യന്‍, കടല്‍ കാണാനാവുന്നിടത്തേക്കു പോയി. അനന്തരം ഭൃത്യന്‍ മടങ്ങിവന്നു പറഞ്ഞു, “ ഞാനൊന്നും കണ്ടില്ല.”വീണ്ടും പോയി നോക്കാന്‍ ഏലീയാവ് അവനോടു പറഞ്ഞു. അങ്ങനെ ഏഴുതവണ ഉണ്ടായി.
44 ഏഴാം തവണ ഭൃത്യന്‍ മടങ്ങിവന്നു പറഞ് ഞു, “ഒരാളുടെ മുഷ്ടിയോളമുള്ള ഒരു ചെറിയ മേഘം ഞാന്‍ കണ്ടു. മേഘം കടലില്‍നിന്നും വരികയായിരുന്നു.”
ഏലീയാവ് ഭൃത്യനോടു പറഞ്ഞു, “തന്‍റെ രഥം തയ് യാറാക്കി ഉടന്‍ ഭവനത്തിലേക്കു പോകാന്‍ ആഹാ ബു രാ ജാവിനോടു ചെന്നു പറയുക. അവനിപ്പോള്‍ പോയി ല് ലെങ്കില്‍ മഴ അവനെ തടയും.”
45 അല്പസമയത്തിനു ശേഷം ആകാശം മുഴുവന്‍ ഇരുണ്ട് കാര്‍മേഘങ്ങള്‍ കൊണ്ടുനിറഞ്ഞു. കാറ്റടിക്കാനും കന ത്ത മഴ പെയ്യാനും തുടങ്ങി. ആഹാബ് തന്‍റെ രഥത്തില്‍ കയറി യിസ്രെയേലിലേക്കു പോയി.
46 യഹോവയുടെ ശ ക്തി ഏലീയാവിലേക്കു വന്നു. ഓടിപ്പോകുന്നതിന് ഏലീയാവ് തന്‍റെ വസ്ത്രങ്ങള്‍ മുറുക്കി. അനന്തരം ഏ ലീയാവ് യിസ്രെയേല്‍വരെ ആഹാബുരാജാവിനു മുന്പേ ഓടി.