ബെന്‍-ഹദദും ആഹാബും യുദ്ധത്തിനു പുറപ്പെടുന്നു
20
ബെന്‍-ഹദദായിരുന്നു അരാമിലെ രാജാവ്. അവന്‍ തന്‍റെ സൈന്യത്തെ മുഴുവന്‍ സംഘടിപ്പിച്ചു. അവനോടൊപ്പം മുപ്പത്തിരണ്ടു രാജാക്കന്മാ രുണ്ടാ യിരുന്നു. അവര്‍ക്കു കുതിരകളും രഥങ്ങളുമുണ്ടാ യിരു ന്നു. അവര്‍ ശമര്യയെ ആക്രമിക്കുകയും അതിനെതിരെ യുദ്ധം ചെയ്യുകയും ചെയ്തു. യിസ്രായേലിലെ ആഹാ ബുരാജാവിന് നഗരത്തിലേക്കു അദ്ദേഹം ദൂതന്മാരെ അ യച്ചു. സന്ദേശം ഇതായിരുന്നു: “ബെന്‍-ഹദദു പറയു ന്നു, ‘നീ നിന്‍റെ സ്വര്‍ണ്ണവും വെള്ളിയും എനിക്കു തരണം. നിന്‍റെ ഭാര്യമാരെയും കുട്ടികളെയും നീ എനി ക് കു നല്‍കണം.’”
യിസ്രായേല്‍രാജാവ് മറുപടി പറഞ്ഞു, “എന്‍റെ യജ മാനനായ രാജാവേ, ഞാനിപ്പോള്‍ അങ്ങയുടേതാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. എനിക്കുള്ളതെല്ലാം അങ്ങ യുടേതാണ്.”
അനന്തരം ദൂതന്മാര്‍ ആഹാബിന്‍റെയടുത്തു മടങ്ങി യെത്തി. അവര്‍ പറഞ്ഞു, “ബെന്‍-ഹദദു പറയുന്നു, ‘നി ന്‍റെ മുഴുവന്‍ സ്വര്‍ണ്ണവും വെള്ളിയും നിന്‍റെ ഭാര്യമാ രെയും കുട്ടികളെയും എനിക്കു തരണമെന്നു ഞാന്‍ നിന് നോടു മുന്പ് ആവശ്യപ്പെട്ടിരുന്നു. നാളെ ഞാന്‍ എന്‍ റെയാളുകളെ നിന്‍റെ വീട്ടിലും നിന്‍റെ ഉദ്യോഗ സ്ഥ ന് മാരുടെ വീടുകളിലും അന്വേഷണത്തിനയയ്ക്കും. നിങ് ങളുടെ വിലപിടിപ്പുള്ള എല്ലാം അവര്‍ക്കു നല്‍കുക. അ വര്‍ അതെല്ലാം എന്‍റെയടുത്തെത്തിച്ചുകൊള്ളും.’”
അതിനാല്‍ ആഹാബുരാജാവ് തന്‍റെ രാജ്യത്തെ മുഴു വന്‍ മൂപ്പന്മാരുടെയും ഒരു യോഗം വിളിച്ചു കൂട്ടി. ആ ഹാബു പറഞ്ഞു, “നോക്കു, ബെന്‍-ഹദദ് കുഴപ്പമു ണ് ടാ ക്കാന്‍ നോക്കുകയാണ്. എന്‍റെ ഭാര്യമാര്‍, കുട്ടികള്‍, സ്വ ര്‍ണ്ണം, വെള്ളി ഇവയെല്ലാം അവനു നല്‍കണമെന്ന് അ വന്‍ ആദ്യം എന്നോടാവശ്യപ്പെട്ടു. അതെല്ലാം അവ നു നല്‍കാമെന്ന് ഞാന്‍ സമ്മതിച്ചു. ഇപ്പോളവന് എല് ലാം വേണമത്രെ.”
എന്നാല്‍ മൂപ്പന്മാരും എല്ലാ ജനങ്ങളും പറഞ്ഞു, “അവനെ അനുസരിക്കരുത്. അവന്‍ പറയുന്നതൊന്നും ചെയ്യരുത്.” അതിനാല്‍ ആഹാബ് ബെന്‍-ഹദദിനു ഒരു സ ന്ദേശമയച്ചു. ആഹാബു പറഞ്ഞു, “അങ്ങ് ആദ്യം പറ ഞ്ഞതു പോലെ ഞാന്‍ ചെയ്യാം. എന്നാല്‍ അങ്ങയുടെ രണ്ടാമത്തെ കല്പന അനുസരിക്കാന്‍ എനിക്കു നിവൃ ത് തിയില്ല.”
ബെന്‍-ഹദദുരാജാവിന്‍റെ ആളുകള്‍ സന്ദേശം രാജാവിനു നല്‍കി. 10 അവര്‍ ബെന്‍-ഹദദില്‍നിന്നും മറ്റൊരു സന്ദേ ശവുമായി മടങ്ങി വന്നു. സന്ദേശം ഇതായിരുന്നു, “ഞാ ന്‍ ശമര്യയെ പൂര്‍ണ്ണമായും തകര്‍ക്കും. ആ നഗരത്തില്‍ ഒന്നും അവശേഷിക്കുകയില്ലെന്ന് ഞാന്‍ വാഗ്ദാനം ചെ യ്യുന്നു! എന്‍റെയാളുകള്‍ക്ക് ഒരു സ്മാരകമായി വീട്ടിലേ ക്കു കൊണ്ടുപോകാന്‍ പോലും സാധനങ്ങള്‍ അവിടെ അവശേഷിക്കുകയില്ല. അങ്ങനെ ഞാന്‍ ചെയ്തില് ലെ ങ്കില്‍ ദൈവം എന്നെ നശിപ്പിക്കട്ടെ!”
11 ആഹാബുരാജാവ് മറുപടി പറഞ്ഞു, “പടച്ചട്ട അ ണിയുന്നവന്‍ അതഴിക്കുന്നവന്‍റെയത്ര പൊങ്ങച്ചം പറയുവാന്‍ പാടില്ല എന്ന് ബെന്‍-ഹദദിനോടു പറയുക.”
12 ബെന്‍-ഹദദുരാജാവ് മറ്റു ഭരണാധിപന്മാരോ ടൊ പ്പം തന്‍റെ കൂടാരത്തിലിരുന്ന് കുടിക്കുകയായിരുന്നു. അപ്പോള്‍ ദൂതന്മാര്‍ വന്ന് ആഹാബുരാജാവിന്‍റെ സന്ദേ ശം അയാള്‍ക്കു നല്‍കി. നഗരം ആക്രമിക്കാന്‍ തയ്യാറെടു ക്കാന്‍ ബെന്‍-ഹദദുരാജാവ് തന്‍റെയാളുകളോടു കല്പിച് ചു. അതിനാല്‍ അവര്‍ യുദ്ധത്തിനുള്ള തങ്ങളുടെ സ്ഥാന ങ്ങളിലേക്കു പോയി.
13 അതേ സമയം ഒരു പ്രവാചകന്‍ ആഹാബു രാജാവിന്‍ റെയടുത്തേക്കു പോയി. പ്രവാചകന്‍ പറഞ്ഞു, “ആഹാ ബുരാജാവേ, യഹോവ നിന്നോടിങ്ങനെ പറയുന്നു, “നീ ആ വലിയ സൈന്യത്തെ കാണുന്നില്ലേ! ആ സൈന്യ ത്തെ തോല്പിക്കാന്‍ യഹോവയായ ഞാന്‍ ഇന്നു നിന് നെ സഹായിക്കും. അപ്പോള്‍ ഞാനാണു യഹോവ യെ ന് നു നീ അറിയും.’”
14 ആഹാബു പറഞ്ഞു, “അവരെ തോല്പിക്കാന്‍ അങ് ങ് ആരെയാണുപയോഗിക്കുക?”പ്രവാചകന്‍ മറുപടി പറ ഞ്ഞു, “യഹോവ പറയുന്നു, ‘സര്‍ക്കാരുദ് യോഗ സ്ഥ ന് മാരുടെ യുവസഹായികള്‍.’”അപ്പോള്‍ രാജാവു ചോദിച് ചു, “പ്രധാനസേനയെ ആരാണു നയിക്കേണ്ടത്?”പ്രവാ ചകന്‍ മറുപടി പറഞ്ഞു, “നീ തന്നെ.” 15 അതിനാല്‍ സര്‍ക് കാരുദ്യോഗസ്ഥന്മാരുടെ യുവസഹായികളെ ആഹാബ് സംഘടിപ്പിച്ചു. അവര്‍ ഇരുന്നൂറ്റിമുപ്പത്തിരണ്ടു പേരുണ്ടായിരുന്നു. അനന്തരം രാജാവ് യിസ്രായേല്‍ സേ നയെ വിളിച്ചു കൂട്ടി. ആകെ എണ്ണം ഏഴായിരം.
16 ഉച്ചയ്ക്ക് ബെന്‍-ഹദദുരാജാവും അയാളെ സഹായി ക്കുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരും കുടിച്ചുമ ത് തരായിരുന്നു. അപ്പോള്‍ ആഹാബുരാജാവിന്‍റെ സേന അവരെ ആക്രമിച്ചു. 17 യുവസഹായികള്‍ ആദ്യം ആക്രമി ച്ചു. ശമര്യയില്‍നിന്നും ഭടന്മാരിറങ്ങി വന്നുവെന്ന് ബെന്‍-ഹദദിന്‍റെയാളുകള്‍ അയാളോടു പറഞ്ഞു. 18 അതി നാല്‍ ബെന്‍-ഹദദു പറഞ്ഞു, “അവര്‍ യുദ്ധത്തിനു വരി ക യായിരിക്കും. അല്ലെങ്കില്‍ അവര്‍ സമാധാനം ആവശ് യ പ്പെട്ടു വരികയായിരിക്കും. അവരെ ജീവനോടെ പിടിക് കുക.”
19 ആഹാബുരാജാവിന്‍റെ ചെറുപ്പക്കാര്‍ ആക്രമണം ന യിക്കുകയായിരുന്നു. യിസ്രായേല്‍ സേന അവരെ പിന് തുടരുകയായിരുന്നു. 20 എന്നാല്‍ തനിക്കെതിരെ വരുന്ന ഓരോരുത്തനേയും ഓരോ യിസ്രായേലുകാരനും വധിച് ചു. അതിനാല്‍ അരാമില്‍നിന്നു വന്നവര്‍ ഓടിപ്പോ കാ ന്‍ തുടങ്ങി. യിസ്രായേല്‍സേന അവരെ പിന്തുടര്‍ന്നു. ബെന്‍-ഹദദുരാജാവ് രഥങ്ങളിലൊന്നില്‍ നിന്നുള്ള ഒരു കുതിരപ്പുറത്തു കയറി രക്ഷപ്പെട്ടു. 21 ആഹാബുരാജാ വ് സൈന്യത്തെ നയിക്കുകയും എല്ലാ കുതിരകളെയും രഥങ്ങളെയും സൈന്യത്തില്‍നിന്നും പിടിച്ചെടുക് കു കയും ചെയ്തു. അങ്ങനെ ആഹാബുരാജാവ് അരാമ്യസേ നയ്ക്ക് കനത്ത പരാജയമുളവാക്കി.
22 അനന്തരം പ്രവാചകന്‍ ആഹാബുരാജാവിനെ സമീ പിച്ച് അവനോടു പറഞ്ഞു, “അടുത്ത വസന്തകാലത്തു വീണ്ടും അരാമിലെ രാജാവായ ബെന്‍-ഹദദ് നിന്നെ ആക്ര മിക്കാന്‍ വരും. അതിനാല്‍ ഇപ്പോള്‍ നീ നാട്ടിലേക്കു ചെന്നുനിന്‍റെസൈന്യത്തെശക്തമാക്കുക.അവനെനേരിടാന്‍ പരിപാടികള്‍ ശ്രദ്ധയോടെ ആസൂത്രണം ചെയ്യുക.”
ബെന്‍-ഹദദ് വീണ്ടും ആക്രമിക്കുന്നു
23 ബെന്‍-ഹദദുരാജാവിന്‍റെ ഉദ്യോഗസ്ഥന്മാര്‍ അയാ ളോടു പറഞ്ഞു, “യിസ്രായേലിന്‍റെ ദേവന്മാര്‍ മലദേവ ന്മാരാണ്. നമ്മള്‍ ഒരു മലന്പ്രദേശത്താണു യുദ്ധം ചെയ്ത ത്. അതിനാല്‍ യിസ്രായേലുകാര്‍ ജയിച്ചു. അതിനാല്‍ ന മുക്കൊരു സമതലത്തില്‍ വച്ച് അവരെ നേരിടാം. അപ് പോള്‍ നമ്മള്‍ ജയിക്കും. 24 അങ്ങു ചെയ്യേണ്ടത് ഇതാണ്. സൈന്യത്തെ നയിക്കാന്‍ മുപ്പത്തിരണ്ടു രാജാക്ക ന് മാരെയും അനുവദിക്കരുത്. സേനാനായകന്മാര്‍ തന്നെ അ വരുടെ സൈന്യത്തെ നയിക്കട്ടെ.
25 “നിനക്കു നഷ്ടമായ സൈന്യം പോലെ ഒരു സൈന് യത്തെ ഇപ്പോള്‍ സംഘടിപ്പിക്കുക. ആ സൈന്യത് തേ പ്പോലെ കുതിരകളും രഥങ്ങളും സംഘടിപ്പിക്കുക. അ പ്പോള്‍ നമുക്ക് യിസ്രായേലുകാരോടു സമതലത്തില്‍ വ ച്ചു യുദ്ധം ചെയ്യാം. നമ്മള്‍ ജയിക്കും.”ബെന്‍-ഹദദ് അ വരുടെ ഉപദേശം സ്വീകരിച്ചു. അവര്‍ പറഞ്ഞത് അവന്‍ ചെയ്തു.
26 അങ്ങനെ വസന്തകാലത്ത്, ബെന്‍-ഹദദ് അരാംജ നത യെ സംഘടിപ്പിച്ചു. യിസ്രായേലിനെതിരെ യുദ്ധത് തിന് അയാള്‍ അഫേക്കിലേക്കു പോയി.
27 യിസ്രായേലുകാരും യുദ്ധത്തിനു തയ്യാറെടുത്തു. അരാംസേനയോടു യുദ്ധം ചെയ്യാന്‍ യിസ്രായേലുകാര്‍ പുറപ്പെട്ടു. അവര്‍ അരാം പാളയത്തിനെതിര്‍വശത്തു പാളയമടിച്ചു. ശത്രുവിനോടു താരതമ്യം ചെയ്താല്‍ യി സ്രായേല്‍സൈന്യം രണ്ട് ആട്ടിന്‍ പറ്റത്തിന്‍റെ അ ത്ര യുമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അരാമ്യസേന ആ പ്രദേശം മുഴുവന്‍ നിറഞ്ഞിരുന്നു.
28 ഒരു ദൈവപുരുഷന്‍ ഈ സന്ദേശവുമായി യിസ്രാ യേ ല്‍രാജാവിനെ സമീപിച്ചു: “യഹോവ പറഞ്ഞു, ‘യ ഹോവയായ ഞാന്‍ മലദൈവമാണെന്ന് അരാമ്യര്‍ പറ ഞ് ഞു. ഞാന്‍ താഴ്വരയുടെ ദൈവമല്ലെന്നും അവര്‍ കരുതു ന്നു. അതിനാല്‍ ഈ വലിയ സൈന്യത്തെ തോല്പി ക് കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും. അപ്പോള്‍ എല്ലാ യിടവും ഞാനാണു യഹോവയെന്നു നീ അറിയും!’”
29 മുഖാമുഖമായി ഇരു സേനകളും ഏഴു ദിവസത്തേക്കു പാളയമടിച്ചു. ഏഴാം ദിവസം യുദ്ധമാരംഭിച്ചു. യിസ്രാ യേലുകാര്‍ ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷം അരാമ്യഭട ന് മാരെ വധിച്ചു. 30 ജീവിച്ചിരുന്നവര്‍ അഫേക് കു നഗര ത്തിലേക്കോടി. ആ ഭടന്മാരില്‍ ഇരുപത്തേഴായിരം പേരു ടെമേല്‍ നഗരഭിത്തി വീണു. ബെന്‍-ഹദദും നഗരത്തിലേ ക് കോടി. അയാള്‍ ഒരു മുറിയില്‍ ഒളിച്ചു. 31 അവന്‍റെ ഭൃത്യന് മാര്‍ അവനോടു പറഞ്ഞു, “യിസ്രായേല്‍രാജാക്കന്മാര്‍ ക രുണയുള്ളവരാണെന്നു ഞങ്ങള്‍ കേട്ടിട്ടുണ്ട്. നമുക്ക് പ രുക്കന്‍ തുണിധരിച്ച് തലയില്‍ കയറും കെട്ടി യിസ്രാ യേല്‍രാജാവിന്‍റെ അടുത്തേക്കു പോകാം. അയാള്‍ ചിലപ് പോള്‍ നമ്മെ ജീവനോടെ വിട്ടേക്കാം.”
32 അവര്‍ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിക്കുകയും തലയി ല്‍ കയറു കെട്ടുകയും ചെയ്തു. അവര്‍ യിസ്രായേ ല്‍രാജാ വിന്‍റെയടുത്തേക്കു വന്നു. അവര്‍ പറഞ്ഞു, “അങ്ങയു ടെ ദാസനായ ബെന്‍-ഹദദു പറയുന്നു, ‘ദയവായി എന്നെ ജീവിക്കാനനുവദിച്ചാലും.’”
ആഹാബു പറഞ്ഞു, “അവന്‍ ജീവിച്ചിരിക്കുന്നോ? അവനെന്‍റെ സഹോദരനാണ്.”
33 ബെന്‍-ഹദദിനെ വധിക്കുകയില്ലെന്നു സൂചിപ്പി ക്കുന്ന എന്തെങ്കിലും ആഹാബു പറയുമെന്നായി രുന് നു ബെന്‍-ഹദദിന്‍റെ ആളുകള്‍ പ്രതീക്ഷിച്ചിരുന്നത്. ആ ഹാബ് ബെന്‍-ഹദദിനെ തന്‍റെ സഹോദരന്‍ എന്നു വിളി ച്ചപ്പോള്‍ ഉപദേഷ്ടാക്കള്‍വേഗംപറഞ്ഞു,അതേ,ബെന്‍-ഹദദ് അങ്ങയുടെ സഹോദരനാണ്.”
ആഹാബു പറഞ്ഞു, “അവനെ എന്‍റെ അടുത്തേക്കു കൊണ്ടുവരിക”അതിനാല്‍ ബെന്‍-ഹദദ് ആഹാബു രാജാ വിന്‍റെയടുത്തേക്കു വന്നു. ആഹാബുരാജാവ് അയാളോട് തന്നോടൊപ്പം രഥത്തില്‍ കയറുവാന്‍ ആവശ്യ പ്പെ ട്ടു.
34 ബെന്‍-ഹദദ് അവനോടു പറഞ്ഞു, “ആഹാബേ, എന്‍ റെ പിതാവ് നിന്‍റെ പിതാവില്‍ നിന്നും പിടിച്ചെടുത്ത പട്ടണങ്ങള്‍ ഞാന്‍ നിനക്കു തരാം. എന്‍റെ പിതാവ് ശമര് യയില്‍ ചെയ്തതുപോലെ നിനക്കു ദമ്മേശെക്കില്‍ കടക ള്‍ തുടങ്ങാം.”
ആഹാബ് മറുപടി പറഞ്ഞു, “ഇതു നീ അംഗീകരി ച് ചാല്‍ ഞാന്‍ നിന്നെ സ്വതന്ത്രനാക്കാം.”അങ്ങനെ രണ് ടു രാജാക്കന്മാരും ഒരു സമാധാനകരാറുണ്ടാക്കി. ബെന്‍-ഹദദുരാജാവിനെ ആഹാബ് സ്വതന്ത്രനാക്കി വിട്ടു.
ആഹാബിനെതിരെ ഒരു പ്രവാചകന്‍
35 പ്രവാചകന്മാരിലൊരാള്‍ മറ്റൊരു പ്രവാചകനോടു പറഞ്ഞു, “എന്നെ അടിക്കൂ!”യഹോവ കല്പിച്ച തു കൊണ്ടായിരുന്ന അവനതു പറഞ്ഞത്. എന്നാല്‍ അവ നെ അടിക്കാന്‍ മറ്റേ പ്രവാചകന്‍ വിസമ്മതിച്ചു. 36 അ തിനാല്‍ ആദ്യത്തെ പ്രവാചകന്‍ പറഞ്ഞു, “നീ യഹോ വയുടെ കല്പന അനുസരിച്ചില്ല. അതിനാല്‍ നീ ഇവി ടെനിന്നും പോകുന്പോള്‍ ഒരു സിംഹം നിന്നെ കൊ ല് ലും.”രണ്ടാമത്തെ പ്രവാചകന്‍ അവിടെ നിന്നും പോ വു കയും അയാളെ ഒരു സിംഹം കൊല്ലുകയും ചെയ്തു.
37 ഒന്നാമത്തെ പ്രവാചകന്‍ മറ്റൊരാളെ സമീപിച്ചു പറഞ്ഞു, “എന്നെ അടിക്കുക!”അയാള്‍ പ്രവാചകനെ അ ടിച്ചുപരിക്കേല്പിച്ചു. 38 അതിനാല്‍ പ്രവാചകന്‍ തന്‍ റെ മുഖം ഒരു തുണി കൊണ്ടു പൊതിഞ്ഞു. അങ്ങനെ അ യാളെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാതെയായി. പ്ര വാ ചകന്‍ പോയി രാജാവിനെ കാത്ത് വഴിയില്‍ നിന്നു. 39 രാ ജാവ് കടന്നുവരികയും പ്രവാചകന്‍ അദ്ദേഹത്തോ ടിങ് ങനെ പറയുകയും ചെയ്തു, “ഞാന്‍ യുദ്ധത്തില്‍ പടവെട് ടാന്‍ പോയി. നമ്മുടെ ഒരാള്‍ ശത്രുക്കളിലൊരുവനെ എന്‍ റെയടുത്തു കൊണ്ടുവന്നു. അവന്‍ എന്നോടു പറഞ്ഞു, ‘ഇവനെ കാക്കുക. ഇവന്‍ ഓടിപ്പോയാല്‍ ഇവനു പകരം നിന്‍റെ ജീവനായിരിക്കും കൊടുക്കേണ്ടി വരിക. അല് ലെങ്കില്‍ എഴുപത്തഞ്ചു പൌണ്ട് വെള്ളി നീ പിഴയാ യി ഒടുക്കേണ്ടിവരും.’ 40 എന്നാല്‍ എനിക്കു മറ്റു കാര്യ ങ്ങളില്‍ തിരക്കുണ്ടായി. അതിനാല്‍ ആ മനുഷ്യന്‍ ഓടി പ്പോയി.”
യിസ്രായേല്‍രാജാവ് മറുപടി പറഞ്ഞു, “ഭടനെ രക്ഷ പ്പെടാനനുവദിച്ചതിനാല്‍ നീ തെറ്റുകാരനാണെന്നു നീ പറഞ്ഞു. അതിനാല്‍ നിനക്ക് ഉത്തരവും അറിയാം അയാള്‍ പറഞ്ഞതു നീ ചെയ്യണം.”
41 അനന്തരം പ്രവാചകന്‍ തന്‍റെ മുഖത്തു നിന്നും തു ണിയെടുത്തു. യിസ്രായേല്‍രാജാവ് അയാളെ കാണുകയും അയാള്‍ പ്രവാചകന്മാരിലൊരുവനാണെന്നറിയുകയും ചെയ്തു. 42 അനന്തരം പ്രവാചകന്‍ രാജാവിനോടു പറഞ് ഞു, “യഹോവ നിന്നോടു പറയുന്നു, ‘കൊല്ല പ്പെട ണമെന്നു ഞാന്‍ പറഞ്ഞവനെ നീ സ്വതന്ത്രനാക്കി. അ തിനാല്‍ നീ അവന്‍റെ സ്ഥാനത്തു മരിക്കണം! നിന്‍റെയാ ളു കള്‍ ശത്രുക്കളുടെ സ്ഥാനത്തും മരിക്കണം!’” 43 അന ന് തരം രാജാവ് ശമര്യയില്‍ വസതിയിലേക്കു മടങ്ങി. അയാ ളുടെ മനസ്സ് ദു:ഖം കൊണ്ട് കലങ്ങിയിരുന്നു.