നാബോത്തിന്‍റെ മുന്തിരിത്തോപ്പ്
21
ശമര്യയിലായിരുന്നു ആഹാബുരാജാവിന്‍റെ കൊ ട്ടാരം. കൊട്ടാരത്തിനടുത്ത് ഒരു മുന്തിരിത് തോ പ്പുണ്ടായിരുന്നു. യിസ്രെയേലുകാരനായ നാബോത്ത് എന്നു പേരായ ഒരാളുടേതായിരുന്നു മുന്തിരിത്തോപ്പ്. ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു, “നി ന്‍റെ മുന്തിരിത്തോപ്പ് എനിക്കു തരിക. എനിക്ക തൊ രു പച്ചക്കറിത്തോട്ടം ആക്കണം. നിന്‍റെ വയല്‍ എന്‍റെ കൊട്ടാരത്തിനടുത്താണ്. അതിന്‍റെ സ്ഥാനത്തു ഞാന്‍ നിനക്ക് മികച്ച ഒരു മുന്തിരിത്തോപ്പു നല്‍കാം. അല് ലെങ്കില്‍, നിനക്കു താല്പര്യമെങ്കില്‍ തോപ്പിന്‍റെ വില ഞാന്‍ പണമായും നല്‍കാം.”
നാബോത്ത് മറുപടി പറഞ്ഞു, “ഞാനെന്‍റെ സ്ഥലം ഒരിക്കലും അങ്ങയ്ക്കു തരില്ല. അതെന്‍റെ കുടുബ ത് തിന്‍റേതാണ്.”
അതിനാല്‍ ആഹാബ് വീട്ടിലേക്കു പോയി. അവന്‍ നാ ബോത്തിന്‍റെ മറുപടിയില്‍ വളരെ കോപിച്ചിരുന്നു. യിസ്രെയേലുകാരന്‍ പറഞ്ഞ വാക്കുകള്‍ അവന് ഒട്ടും ഇ ഷ്ടപ്പെട്ടില്ല. (നാബോത്തു പറഞ്ഞു, “എന്‍റെ കു ടും ബ ഭൂമി ഞാന്‍ നിനക്കു തരില്ല.”ആഹാബ് തന്‍റെ കട് ടി ലില്‍ കിടന്നു. അവന്‍ തന്‍റെ മുഖം തിരിക്കുകയും ഒന് നും തിന്നാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തു.
ആഹാബിന്‍റെ ഭാര്യ ഈസേബെല്‍ അവന്‍റെയടു ത്തേ ക്കു ചെന്നു. ഈസേബെല്‍ അവനോടു പറഞ്ഞു, “എ ന് താണങ്ങ് ഇത്ര ചിന്താകുലനായിരിക്കുന്നത്? അങ് ങെ ന്താണൊന്നും കഴിക്കാത്തത്?”
ആഹാബ് മറുപടി പറഞ്ഞു, “യിസ്രെയേലുകാരനായ നാബോത്തിനോട് ഞാന്‍ അവന്‍റെ സ്ഥലം എനിക്കു തരാ ന്‍ ആവശ്യപ്പെട്ടു. അതിന്‍റെ മുഴുവന്‍ വില നല്‍കാ മെ ന്നും ഞാന്‍ പറഞ്ഞു. അഥവാ അവനു താല്പര് യമുണ് ടെ ങ്കില്‍ പകരം സ്ഥലം നല്‍കാമെന്നും. എന്നാല്‍ നാ ബോ ത്ത് അവന്‍റെ സ്ഥലം എനിക്കു തരാന്‍ വിസമ്മതിച്ചു.” ഈസേബെല്‍ മറുപടി പറഞ്ഞു, “പക്ഷേ യിസ്രായേ ലി ലെ രാജാവാണല്ലോ അങ്ങ്! കട്ടിലില്‍ നിന്നെഴു ന്നേ ല്‍ക്കൂ. എന്തെങ്കിലും കഴിച്ചു സുഖമാകൂ. നാബോത് തിന്‍റെ സ്ഥലം ഞാനങ്ങയ്ക്കു നേടിത്തരാം.”
അനന്തരം ഈസേബെല്‍ ഏതാനും കത്തുകളഴുതി. അവ ള്‍ ആ കത്തുകളില്‍ ആഹാബിന്‍റെ മുദ്രവെച്ചു. എന്നിട്ട വള്‍ ആ കത്തുകള്‍ നാബോത്ത് വസിക്കുന്ന അതേ പട്ടണ ത്തിലെ മൂപ്പന്മാര്‍ക്കും പ്രധാന വ്യക്തികള്‍ക്കും അയ ച്ചു. അവള്‍ ഇങ്ങനെ എഴുതിയിരുന്നു: ജനങ്ങള്‍ക്ക് ഒരു ദിവസം ഉപവാസമായിരിക്കുമെന്ന് പ്രഖ്യാപിക്കുക. എന്നിട്ട് നഗരവാസികളെയെല്ലാം ഒരു സമ്മേളനത്തില്‍ വിളിച്ചു കൂട്ടുക. അവിടെവച്ച് നമുക്കു നാ ബോ ത് തിനെപ്പറ്റി സംസാരിക്കാം. 10 നാബോത്തിനെപ്പറ്റി പൊളി പറയാന്‍ ചിലരെ തയ്യാറാക്കുക. രാജാവിനും ദൈ വത്തിനും എതിരായി നാബോത്ത് സംസാരിക്കുന്നത് ത ങ്ങള്‍ കേട്ടു എന്ന് അവര്‍ പറയണം. അനന്തരം നാബോ ത്തിനെ നഗരത്തില്‍നിന്നും പുറത്താക്കി കല്ലെറി ഞ് ഞു കൊല്ലണം.
11 അതിനാല്‍ മൂപ്പന്മാരും യിസ്രെയേലിലെ പ്രധാനി കളും ആ കല്പന അനുസരിച്ചു. 12 എല്ലാ ജനങ്ങള്‍ക്കും ഒരു ദിവസം ഉപവാസമായിരിക്കുമെന്ന് നേതാക്കള്‍ പ്രഖ് യാപിച്ചു. ആ ദിവസം എല്ലാവരെയും ഒരു സമ്മേളന ത് തില്‍ വിളിച്ചു കൂട്ടി. അവര്‍ നാബോത്തിനെ ജനങ്ങ ള്‍ ക്കു മുന്പില്‍ ഒരു പ്രത്യേക സ്ഥലത്തു നിര്‍ത്തി.
13 അനന്തരം രണ്ടുപേര്‍, രാജാവിനും ദൈവത്തിനും എ തിരെ നാബോത്ത് സംസാരിക്കുന്നത് തങ്ങള്‍ കേട്ടു വെ ന്ന് ജനങ്ങളോടു പറഞ്ഞു. അതിനാല്‍ ജനങ്ങള്‍ നാ ബോത്തിനെ നഗരത്തിനു വെളയിലേക്കു കൊണ്ടു പോ യി. തുടര്‍ന്ന് അവര്‍ അവനെ കല്ലെറിഞ്ഞു കൊല്ലു ക യും ചെയ്തു. 14 അനന്തരം നേതാക്കന്മാര്‍ ഈസേബെലിന് ഒരു സന്ദേശമയച്ചു. സന്ദേശം ഇതായിരുന്നു: “നാബോ ത്ത് വധിക്കപ്പെട്ടു.”
15 അതു കേട്ടപ്പോള്‍ ഈസേബെല്‍ ആഹാബിനോടു പറഞ്ഞു, “നാബോത്ത് കൊല്ലപ്പെട്ടു. ഇനി അങ്ങ യ്ക്കു ചെന്ന് ഇഷ്ടമുള്ള സ്ഥലം എടുക്കാം.” 16 അതിനാല്‍ ആഹാബ് മുന്തിരിത്തോട്ടത്തിലേക്കു പോവുകയും അ തു സ്വന്തമാക്കുകയും ചെയ്തു.
17 അതേ സമയം യഹോവ തിശ്ബ്യയിലെ പ്രവാചക നായിരുന്ന ഏലീയാവിനോടു സംസാരിച്ചു. യഹോവ പറഞ്ഞു, 18 “ശമര്യയിലെ ആഹാബിന്‍റെയടുത്തു പോ വുക. ആഹാബ് നാബോത്തിന്‍റെ മുന്തിരിത്തോപ്പി ലുണ്ടാവും. അവന്‍ അവിടെ ആ തോപ്പ് തന്‍റേതാ ക്കു വാന്‍ വേണ്ടി എത്തിയിരിക്കുകയാണ്. 19 യഹോവയായ ഞാന്‍ അവനോടിങ്ങനെ പറയുന്നതായി ആഹാബി നോ ടു പറയുക, ‘ആഹാബേ! നാബോത്തിനെ നീ വധിച്ചു. ഇപ്പോള്‍ അവന്‍റെ സ്ഥലം സ്വന്തമാക്കുന്നു. അതിനാ ല്‍ ഞാന്‍ നിന്നോടിതു പറയുന്നു! നാബോത്ത് മരിച്ച അതേ സ്ഥലത്ത് നീയും മരിക്കും. നാബോത്തിന്‍റെ രക് തം നക്കിക്കുടിച്ച നായ്ക്കള്‍ അതേ സ്ഥലത്തുനിന്നും നിന്‍റെ രക്തവും നക്കിക്കുടിക്കും!”
20 അതിനാല്‍ ഏലീയാവ് ആഹാബിന്‍റെയടുത്തേക്കു പോ യി. ആഹാബ് ഏലീയാവിനെ കണ്ടപ്പോള്‍ പറഞ് ഞു, “നീയെന്നെ വീണ്ടും കണ്ടു. നീയെനിക്കെ തിരാ ണെപ്പോഴും.”
ഏലീയാവ് മറുപടി പറഞ്ഞു, “അതെ ഞാന്‍ നിന്നെ വീണ്ടും കണ്ടു. നീ നിന്‍റെ ജീവിതത്തിലെപ്പോഴും യഹോവയ്ക്കെതിരെ പാപം ചെയ്തു. 21 അതിനാല്‍ യ ഹോവ നിന്നോടു പറയുന്നു, ‘ഞാന്‍ നിന്നെ നശി പ്പിക്കും. നിന്നെയും നിന്‍റെ കുടുംബത്തെയും എല്ലാ പുരുഷന്മാരെയും ഞാന്‍ വധിക്കും. 22 നിന്‍റെ കുടുംബ ത് തെ നെബാത്തിന്‍റെ പുത്രനായ യൊരോബെയാമിന്‍റെ കുടുംബം പോലെയാക്കിത്തീര്‍ക്കും. നിന്‍റെ കുടുംബം ബയെശാരാജാവിന്‍റെ കുടുംബം പോലെയുമാകും. ഈ രണ് ടു കുടുംബങ്ങളും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. നീ എന്നെ കോപിപ്പിച്ചതിനാല്‍ ഞാന്‍ നിന്നോട് ഇ ങ്ങനെയൊക്കെ ചെയ്യും. യിസ്രായേല്‍ജനതയേയും നീ പാപം ചെയ്യിച്ചു.’ 23 യഹോവ ഇതുകൂടി പറയുന്നു, ‘ നിന്‍റെ ഭാര്യയായ ഈസേബെലിന്‍റെ ശരീരം യിസ്രെ യേ ല്‍ നഗരത്തില്‍ വച്ച് നായ്ക്കള്‍ തിന്നും. 24 ആ നഗരത് തി ല്‍ വച്ചു മരിക്കുന്ന നിന്‍റെ കുടുംബത്തില്‍പ്പെട്ട ആ രുടെ ശരീരവും നായ്ക്കള്‍ തിന്നും. വയലുകളില്‍ മരിച്ചു വീഴുന്ന നിന്‍റെ കുടുംബക്കാരനായ ഏതൊരുവനെയും പക്ഷികള്‍ തിന്നും.’”
25 ആഹാബിന്‍റെയത്ര പാപം ചെയ്ത മറ്റൊരാള്‍ ഉണ്ടാ യിരുന്നില്ല. അവന്‍റെ ഭാര്യ ഈസേബെ ലാണവനെക് കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. 26 വിഗ്രഹങ്ങളെ ആരാധിക്കുകയെന്ന കൊടും പാപവും ആഹാബ് ചെ യ് തു. അമോര്യരുടെ പ്രവൃത്തിയായിരുന്നു അത്. യഹോ വ അവരില്‍നിന്നും ഭൂമിയെടുത്ത് യിസ്രായേല്‍ ജനതയ് ക് കു നല്‍കുകയും ചെയ്തു. 27 ഏലീയാവ് സംസാരിച്ചു കഴി ഞ്ഞപ്പോള്‍, ആഹാബിന് വളരെ ദു:ഖമുണ്ടായി. തന്‍റെ ദു:ഖം പ്രകടിപ്പിക്കാന്‍ അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ വ ലിച്ചു കീറി. എന്നിട്ട് ദു:ഖസൂചകമായ വസ്ത്രങ്ങള്‍ ധ രിച്ചു. അയാള്‍ ആഹാരം കഴിക്കാനും കൂട്ടാക്കിയില്ല. ആ പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ച് അയാള്‍ ഉറങ്ങി. അ യാള്‍ വളരെ ദു:ഖിതനും വിഷണ്ണനുമായിരുന്നു.
28 യഹോവ പ്രവാചകനായ ഏലിയാവിനോടു പറഞ് ഞു, 29 “ആഹാബ് എന്‍റെ മുന്പില്‍ വളരെ വിനയവാ നായെ ന്നു ഞാന്‍ കാണുന്നു. അതിനാല്‍ അവന്‍റെ ജീവിതകാലത് ത് ഞാനവന് കുഴപ്പങ്ങളൊന്നുമുണ്ടാക്കുകയില്ല. അ വന്‍റെ പുത്രന്‍ രാജാവാകുംവരെ ഞാന്‍ കാത്തു നില്‍ക്കും. അനന്തരം ഞാന്‍ ഈ കുഴപ്പങ്ങള്‍ ആഹാബിന്‍റെ കുടും ബത്തിനു വരുത്തും.”