മീഖായാവ് ആഹാബിനു മുന്നറിയിപ്പു നല്‍കുന്നു
22
അടുത്ത രണ്ടു വര്‍ഷക്കാലത്തേക്കു യിസ്രായേ ലിനും അരാമിനും ഇടയില്‍ സമാധാനമായിരുന്നു. അനന്തരം മൂന്നാം വര്‍ഷം, യെഹൂദയിലെ യെഹോ ശാ ഫാത്തുരാജാവ് യിസ്രായേലില്‍ ആഹാബുരാജാവിനെ സന്ദര്‍ശിക്കാന്‍ പോയി.
അതേ സമയം ആഹാബ് തന്‍റെ ഉദ്യോഗസ്ഥന്മാ രോ ടു ചോദിച്ചു, “അരാമിലെ രാജാവ് ഗിലെയാദിലെ രാമോ ത്ത് നമ്മില്‍നിന്നും പിടിച്ചെടുത്തത് ഓര്‍ക്കുന്നി ല് ലേ? രാമോത്ത് തിരിച്ചു പിടിക്കാന്‍ നാം എന്തുകൊ ണ്ട് ഒന്നും ചെയ്തില്ല? അതു നമ്മുടെ പട്ടണമായി രി ക്കണം.” അതിനാല്‍ ആഹാബുരാജാവ് യെഹോശാ ഫാത് തിനോടു ചോദിച്ചു, “അരാമിലെ സൈന്യത്തോടു രാ മോത്തില്‍ യുദ്ധം ചെയ്യാന്‍ അങ്ങ് ഞങ്ങളോടു ചേരു മോ?”
യെഹോശാഫാത്ത് മറുപടി പറഞ്ഞു, “ഉവ്വ്, ഞാന്‍ അ ങ്ങയോടു ചേരും. അങ്ങയുടെ സൈന്യത്തോടു ചേരാന്‍ എന്‍റെ ഭടന്മാരും കുതിരകളും തയ്യാറാണ്. പക്ഷേ നമ്മള്‍ ആദ്യം യഹോവയുടെ ഉപദേശം തേടണം.”
അതിനാല്‍ ആഹാബ് പ്രവാചകന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. അന്ന് നാനൂറോളം പ്രവാചക ന്മാരു ണ് ടായിരുന്നു. ആഹാബ് പ്രവാചകന്മാരോടു ചോദിച്ചു, “ഞാന്‍ രാമോത്തില്‍ അരാമിലെ സൈന്യത്തോടു യുദ്ധ ത്തിനു പോകണമോ? അതോ മറ്റൊരിക്കലേക്കു ഞാന്‍ കാത്തിരിക്കണോ? പ്രവാചകന്മാര്‍ മറുപടി പറഞ്ഞു, “ നീ ഇപ്പോള്‍ പോയി യുദ്ധം ചെയ്യണം. യഹോവ നിന് നെ വിജയിക്കാന്‍ അനുവദിക്കും.”
എന്നാല്‍ യെഹോശാഫാത്തു പറഞ്ഞു, “യഹോ വ യുടെ മറ്റേതെങ്കിലും പ്രവാചകനുണ്ടോ? ഉണ്ടെങ് കി ല്‍, ദൈവമെന്താണു പറയുന്നതെന്ന് നമ്മള്‍ അവനോടും ചോദിക്കണം.”
ആഹാബുരാജാവ് മറുപടി പറഞ്ഞു, “മറ്റൊരു പ്രവാ ചകന്‍ കൂടിയുണ്ട്. യിമ്ളിയുടെ പുത്രനായ മീഖായാവ് ആ ണവന്‍. എന്നാല്‍ അവനെ ഞാന്‍ വെറുക്കുന്നു. യഹോവ യ്ക്കു വേണ്ടി സംസാരിക്കുന്പോള്‍ അവന്‍ ഒരിക്കലും എനിക്കു നല്ലതായി പറയാറില്ല. എനിക്കിഷ് ടമി ല് ലാത്ത കാര്യങ്ങളാണ് അവന്‍ എപ്പോഴും പറയുക.”യെ ഹോശാഫാത്തു പറഞ്ഞു, “ആഹാബുരാജാവേ, അങ്ങ് അ ങ്ങനെ പറയരുത്!” അതിനാല്‍ മീഖായാവിനെ കണ്ടു പി ടിക്കാന്‍ ആഹാബുരാജാവ് തന്‍റെ ഒരുദ്യോഗസ്ഥനോടു പറഞ്ഞു.
10 ആ സമയത്ത് രണ്ടു രാജാക്കന്മാരും തങ്ങളുടെ രാജ കീയ മേലങ്കികള്‍ ധരിച്ചിരുന്നു. അവര്‍ സിംഹാസന ങ് ങളിലിരിക്കുകയായിരുന്നു. ശമര്യയിലെ കവാടത്തി ന രി കിലുള്ള ന്യായവിധി സ്ഥലത്തായിരുന്നു അത്. പ്ര വാചകന്മാര്‍ മുഴുവനും അവര്‍ക്കു മുന്പില്‍ നില്പു ണ്ടാ യിരുന്നു. പ്രവാചകന്മാര്‍ പ്രവചനം നടത്തുക യായിരു ന്നു. 11 സിദെക്കീയാവ് എന്നായിരുന്നു പ്രവാചകന് മാ രില്‍ ഒരാളുടെ പേര്. കെനനയുടെ പുത്രനായിരുന്നു അവ ന്‍. സിദെക്കീയാവ് ഏതാനും ഇരുന്പു കൊന്പുക ളുണ്ടാ ക്കി* ഇരുന്പു കൊന്പുകള്‍ മഹാശക്തിയുടെ അടയാളമായിരുന്നു ഇത്. . അനന്തരം അവന്‍ ആഹാബിനോടു പറഞ്ഞു, “യ ഹോവ പറയുന്നു, ‘അരാമിലെ സൈന്യത്തിനെതിരെ നീ ഈ കൊന്പുപയോഗിക്കണം. നീ അവരെ തോല് പി ക്കുകയും നശിപ്പിക്കുകയും ചെയ്യും.’”
12 മറ്റെല്ലാ പ്രവാചകന്മാരും സിദെക്കീയാവു പറഞ് ഞത് അംഗീകരിച്ചു. പ്രവാചകന്‍ പറഞ്ഞു, “നിന്‍റെ സൈന്യം ഇപ്പോള്‍ കവാത്തു നടത്തണം. അവര്‍ ആരാം സേനയ്ക്കെതിരെ രാമോത്തില്‍ യുദ്ധം ചെയ്യണം. നിന്‍ റെ വിജയത്തിന് യഹോവ അനുവദിക്കും.”
13 ഇതൊക്കെ സംഭവിക്കവേ, ഉദ്യോഗസ്ഥന്‍ മീഖായാ വിനെ കണ്ടുപിടിക്കാന്‍ പോയി. അയാള്‍ മീഖായാവിനെ കണ്ടുപിടിച്ച് അവനോടു പറഞ്ഞു, “മറ്റെല്ലാ പ്രവാ ചകന്മാരും രാജാവ് വിജയിക്കുമെന്നു പറഞ്ഞു. നീയും അങ്ങനെ തന്നെ പറയുന്നതാണ് നിനക്കേറ്റവും സുരക് ഷിതമായത്.” 14 എന്നാല്‍ മീഖായാവ് മറുപടി പറഞ്ഞു, “ഇ ല്ല! യഹോവയാണെ, അവന്‍ കല്പിക്കുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ എന്ന് ഞാന്‍ സത്യം ചെയ്തിട്ടുണ്ട്!”
15 അനന്തരം മീഖായാവ് ആഹാബുരാജാവിന്‍റെ മുന്പി ല്‍ വന്നു. രാജാവ് അവനോടു ചോദിച്ചു, “മീഖായാവേ, ഞാനുംയെഹോശാഫാത്തുരാജാവുംസൈന്യങ്ങളെയോജിപ്പിക്കണമോ? ഞങ്ങളിപ്പോള്‍ പോയി രാമോത്തി ല്‍അരാമിലെ സേനയോട് ഏറ്റുമുട്ടണോ?”
മീഖായാവ് മറുപടി പറഞ്ഞു, “വേണം! നീ ഇപ്പോള്‍ പോയി അവരോടു യുദ്ധം ചെയ്യണം. നിന്‍റെ വിജയത് തിന് യഹോവ അനുവദിക്കും.”
16 എന്നാല്‍ ആഹാബ് മറുപടി പറഞ്ഞു, “യഹോവയു ടെശക്തിയാലല്ല നീ സംസാരിക്കുന്നത്. നീ നിന്‍റെ ത ന്നെ വാക്കുകളാണു പറയുന്നത്. എന്നോടു സത്യം പറ യുക! ഞാന്‍ നിന്നോടെത്ര പ്രാവശ്യം പറയണം? എന് നോട് യഹോവയെന്താണു പറയുന്നതെന്നു പറയുക.” 17 അതിനാല്‍ മീഖായാവ് മറുപടി പറഞ്ഞു, സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് എനിക്കു കാണാം. യിസ്രാ യേല്‍സേന കുന്നിന്‍ മുകളില്‍ ചിതറും. നയിക്കാനാ രു മി ല്ലാത്ത ആട്ടിന്‍പറ്റത്തെപോലെയാകും അവര്‍. യ ഹോ വ പറയുന്നതിതാണ്, ‘ഇവര്‍ക്കു നേതാവില്ല. അവര്‍ വീ ട്ടിലേക്കാണ്, യുദ്ധത്തിനല്ല പോകേണ്ടത്.’”
18 അപ്പോള്‍ ആഹാബ് യെഹോശാഫാത്തിനോടു പറ ഞ്ഞു, “നോക്കൂ! ഞാനങ്ങയോടു പറഞ്ഞില്ലേ! ഈ പ് രവാചകന്‍ ഒരിക്കലും എന്നെപ്പറ്റി നല്ലതു പറയില് ല. ഞാന്‍ കേള്‍ക്കാനാഗ്രഹിക്കാത്ത കാര്യങ്ങളേ അവന്‍ പറയൂ.”
19 എന്നാല്‍ മീഖായാവ് തുടര്‍ന്നും യഹോവയ്ക്കു വേ ണ്ടി സംസാരിച്ചു. മീഖായാവു പറഞ്ഞു, “ശ്രദ്ധിക്കൂ! യഹോവ പറയുന്ന വാക്കുകള്‍ ഇവയാണ്! യഹോവ സ്വ ര്‍ഗ്ഗത്തില്‍ തന്‍റെ സിംഹാസനത്തിലിരിക്കുന്നത് ഞാന്‍ കണ്ടു. അവന്‍റെ ദൂതന്മാര്‍ അവന്‍റെയരികില്‍ നില്‍ക്കു ന് നുണ്ടായിരുന്നു. 20 ദൈവം പറഞ്ഞു, ‘നിങ്ങ ളിലാ ര്‍ക് കെങ്കിലും ആഹാബുരാജാവിനെ കുടുക്കാന്‍ കഴിയുമോ? അവന്‍ അരാമ്യസേനയോട് രാമോത്തില്‍ യുദ്ധം ചെയ്യ ണമെന്നാണെന്‍റെ ആഗ്രഹം. അപ്പോളവന്‍ കൊല്ലപ് പെടും.’ തങ്ങള്‍ ചെയ്യേണ്ടകാര്യം ദൂതന്മാര്‍ അംഗീക രി ച്ചില്ല. 21 അനന്തരം ഒരു ദൂതന്‍ യഹോവയോടു പറഞ് ഞു, ‘ഞാനവനെ കുടുക്കാം! 22 യഹോവ മറുപടി പറഞ്ഞു, ‘നീ ആഹാബിനെ എങ്ങെ കുടുക്കും?’ ദൂതന്‍ മറുപടി പറ ഞ്ഞു, ‘ആഹാബിന്‍റെ പ്രവാചകരെ മുഴുവനും ഞാന്‍ കുടു ക്കും. ആഹാബുരാജാവിനോടു നുണ പറയാന്‍ ഞാനവ രോടുപറയും.പ്രവാചകരുടെസന്ദേശങ്ങള്‍നുണകളായിരിക്കും.’ അതിനാല്‍ യഹോവ പറഞ്ഞു, ‘കൊള്ളാം! പോയി ആഹാബുരാജാവിനെ ചതിക്കുക. നീ വിജയിക്കും.”
23 മീഖായാവ് തന്‍റെ കഥയവസാനിപ്പിച്ചു. എന്നി ട്ടവന്‍ പറഞ്ഞു, “അതിനാല്‍ ഇതാണിവിടെ സംഭവിച്ച ത്. യഹോവ നിന്‍റെ പ്രവാചകരെക്കൊണ്ട് നിന്നോടു നുണ പറയിച്ചു. ആ മഹാദുരിതം നിനക്കു സംഭവിക്കു മെന്ന് യഹോവ തന്നെ നിശ്ചയിച്ചിട്ടുണ്ട്.”
24 അനന്തരം സിദെക്കീയാവ് പ്രവാചകന്‍ മീഖായാവി ന്‍റെ അടുത്തേക്കു പോയി. സിദെക്കീയാവ് മീഖായാവി ന്‍റെ മുഖത്തടിച്ചു. സിദെക്കീയാവു പറഞ്ഞു, “എന് നി ല്‍നിന്നും യഹോവയുടെ ശക്തി വിട്ടുപോയെന്നും നി ന്നിലൂടെയാണിപ്പോള്‍ സംസാരിക്കുന്നതെന്നും നീ യഥാര്‍ത്ഥത്തില്‍ കരുതുന്നുവോ?”
25 മീഖായാവ് മറുപടി പറഞ്ഞു, “ഉടന്‍ തന്നെ കുഴപ്പ ങ്ങള്‍ സംഭവിക്കും. അപ്പോള്‍ നീ ഒരു ചെറിയ മുറിയില്‍ ഒളിച്ചിരിക്കണം. അപ്പോള്‍ ഞാന്‍ സത്യമാണു പറയുന് നതെന്നു നിനക്കു ബോദ്ധ്യമാകും.” 26 അനന്തരം മീഖാ യാവിനെ ബന്ധിക്കുവാന്‍ ആഹാബുരാജാവ് തന്‍റെ ഉദ് യോഗസ്ഥന്മാരിലൊരാളോടു കല്പിച്ചു, ആഹാബു രാ ജാവു പറഞ്ഞു, “അവനെ ബന്ധിച്ച് നഗരത്തിലെ ഗവര്‍ ണറായ ആമോന്‍റെയും യോവാശ്രാജകുമാരന്‍റെയും അടു ത്തേക്കു കൊണ്ടുപോവുക. 27 മീഖായാവിനെ തടവറ യി ലിടാന്‍ അവരോടു പറയുക. അവന് അപ്പവും വെള്ളവും മാത്രംകഴിക്കാന്‍കൊടുക്കുക.യുദ്ധരംഗത്തുനിന്നുംഞാന്‍ മടങ്ങി വരും വരെ അവനെ അവിടെ സൂക്ഷിക്കുക.”
28 മീഖായാവ് ഉറക്കെ പറഞ്ഞു, “നിങ്ങളെല്ലാവരും ഞാന്‍ പറയുന്നത് കേള്‍ക്കൂ! ആഹാബുരാജാവേ, അങ്ങ് പ ടയില്‍നിന്നും ജീവനോടെ തിരിച്ചു വന്നാല്‍ യഹോവ എന്നിലൂടെ സംസാരിച്ചില്ലെന്നിരിക്കട്ടെ.”
29 അനന്തരം ആഹാബുരാജാവും യെഹോശാഫാ ത്തു രാജാവും രാമോത്തില്‍ അരാമ്യസേനയോടു യുദ്ധം ചെ യ്യാന്‍ പോയി. അത് ഗിലെയാദുപ്രദേശത്തായിരുന്നു. 30 ആഹാബ് യെഹോശാഫാത്തിനോടു പറഞ്ഞു, “നമ്മള്‍ യുദ്ധത്തിനു തയ്യാറെടുക്കണം. ഞാന്‍ രാജാവാണെ ന്ന റിയാത്ത വിധം വേഷം കെട്ടാം. എന്നാല്‍ അങ്ങ് രാജകീയ വസ്ത്രങ്ങള്‍ ധരിക്കണം.”അതിനാല്‍ യിസ്രായേ ല്‍രാജാ വ്, രാജാവല്ലാത്ത ഒരാളുടെ വേഷത്തില്‍ യുദ്ധമാരം ഭിച് ചു.
31 അരാമിലെ രാജാവിന് മുപ്പത്തിരണ്ടു രഥനായക ന് മാരുണ്ടായിരുന്നു. യിസ്രായേല്‍രാജാവിനെ കണ്ടുപിടി ക്കാന്‍ അരാമിലെ രാജാവ് ഈ രഥനായകന്മാരോടു കല്പി ച്ചു. രാജാവിനെ വധിക്കണമെന്ന് അരാമിലെ രാജാവ് നാ യകന്മാരോടു കല്പിച്ചിരുന്നു. 32 അങ്ങനെ യുദ്ധത് തി നിടയില്‍ ഈ നായകന്മാര്‍ യെഹോശാഫാത്ത് രാജാവിനെ കണ്ടു. അവനായിരിക്കാം യിസ്രായേല്‍ രാജാവെന്നു കരു തി. അതിനാല്‍ അവര്‍ അയാളെ വധിക്കാന്‍ പോയി. യെ ഹോശാഫാത്ത് അലറാന്‍ തുടങ്ങി. 33 അയാളല്ല യിസ്രാ യേല്‍ രാജാവെന്നു കണ്ട നായകന്മാര്‍ അയാളെ വധിച്ചി ല്ല. 34 എന്നാല്‍ ഒരു ഭടന്‍ പ്രത്യേകിച്ച് ആരെയും ലക്ഷ് യമാക്കാതെ ഒരന്പയച്ചു. എന്നാല്‍ ആ അന്പ് യിസ്രാ യേലിലെ ആഹാബു രാജാവിന്‍റെ ദേഹത്തു തറച്ചു. പട ച്ചട്ട മൂടാത്ത ശരീരഭാഗത്താണ് ആ അന്പു കൊണ്ടത്. അതിനാല്‍ ആഹാബുരാജാവ് തന്‍റെ തേരാളിയോടു പറഞ് ഞു, “എന്‍റെമേല്‍ ഒരന്പു തറച്ചു! രഥം ഇവിടെനിന്നും പുറത്തേക്കു നയിക്കുക. നമുക്കു യുദ്ധരംഗത്തുനിന്നും വളരെയകലേക്കു പോകണം.”
35 സൈന്യങ്ങള്‍ യുദ്ധം തുടര്‍ന്നു. ആഹാബുരാജാവ് തന്‍റെ രഥത്തില്‍ത്തന്നെ തങ്ങി. അയാള്‍ തന്‍റെ രഥത്തി ന്‍റെ വശത്തേക്കു ചാരി നില്‍ക്കുകയായിരുന്നു. അയാള്‍ അരാമ്യസേനയെ നിരീക്ഷിക്കുകയായിരുന്നു. അവന്‍റെ രക്തം ഒഴുകി തേര്‍ത്തട്ടില്‍ വീണു, പിന്നീട് വൈകുന്നേ രം രാജാവ് മരിച്ചു. 36 സൂര്യാസ്തമയത്തോടടുത്ത് യിസ് രായേല്‍സേനയിലെ മുഴുവന്‍ പേരും തങ്ങളുടെ സ്വന്തം നഗരത്തിലേക്കു പോകാന്‍ കല്പിക്കപ്പെട്ടു.
37 അങ്ങനെയായിരുന്നു ആഹാബുരാജാവ് കൊല്ലപ് പെട്ടത്. ചിലര്‍ അയാളുടെ ശവം ശമര്യയിലേക്കു കൊണ് ടുപോയി. അവര്‍ അയാളെ അവിടെ സംസ്കരിച്ചു. 38 അവ ര്‍ ശമര്യയിലെ ജലാശയത്തില്‍ ആഹാബിന്‍റെ രഥം കഴു കി. രഥത്തില്‍നിന്നും ആഹാബിന്‍റെ രക്തം പട്ടികള്‍ നക് കിക്കുടിച്ചു. ആ വെള്ളത്തില്‍ വേശ്യകള്‍ കുളിക്കുകയും ചെയ്തു. യഹോവ പറഞ്ഞതു പോലെയൊക്കെയാണ് സംഭവിച്ചത്.
39 തന്‍റെ ഭരണകാലത്ത് ആഹാബുരാജാവ് ചെയ്ത കാര്യ ങ്ങളെല്ലാം ‘യിസ്രായേല്‍രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. തന്‍റെ കൊട്ടാര ത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ അയാളു പയോഗിച്ച ആ നക്കൊന്പിനെപ്പറ്റിയും ആ പുസ്തകത്തില്‍ പറയു ന് നുണ്ട്. രാജാവ് പണിത നഗരത്തെപ്പറ്റിയും ആ ഗ്രന്ഥം നമ്മോടു പറയുന്നു.
40 ആഹാബ് മരിക്കുകയും അയാളുടെ പൂര്‍വ്വിക രോ ടൊപ്പം സംസ്കരിക്കപ്പെടുകയും അയാളുടെ പുത്രന്‍ അഹാസ്യാവ് അടുത്ത രാജാവാകുകയും ചെയ്തു.
യെഹോശാഫാത്ത്, യെഹൂദയിലെ രാജാവ്
41 ആഹാബ് യിസ്രായേല്‍രാജാവായതിന്‍റെ നാലാം വര്‍ ഷത്തില്‍, ആസയുടെ പുത്രനായിരുന്ന യെഹോ ശാ ഫാ ത്ത് യെഹൂദയിലെ രാജാവായി. 42 രാജാവാകുന്പോള്‍ യെ ഹോശാഫാത്തിന് മുപ്പത്തഞ്ചു വയസ്സായിരുന്നു. യെഹോശാഫാത്ത് ഇരുപത്തഞ്ചു വര്‍ഷം യെരൂശലേം ഭ രിച്ചു. അസൂബാ എന്നായിരുന്നു അയാളുടെ അമ്മയു ടെ പേര്. ശില്‍ഹിയുടെ പുത്രിയായിരുന്നു അസൂ ബാ. 43 യെഹോശാഫാത്ത് നല്ലവനായിരുന്നു. തന്‍റെ പിതാ വിനെപ്പോലെ അവനും പ്രവര്‍ത്തിച്ചു. യഹോവ യാ ഗ്രഹിച്ചതെല്ലാം അവന്‍ അനുസരിച്ചു. എന്നാലവന്‍ ഉന്നതസ്ഥലങ്ങള്‍ തകര്‍ത്തില്ല. ജനങ്ങള്‍ തങ്ങളുടെ ബലിയും ധൂപവും അര്‍പ്പിച്ചു.
44 യെഹോശാഫാത്ത് യിസ്രായേല്‍രാജാവുമായി ഒരു സ മാധാനക്കരാറുണ്ടാക്കി. 45 ധൈര്യശാലിയായിരുന്ന യെ ഹോശാഫാത്ത് വളരെ യുദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. അയാ ളുടെ പ്രവൃത്തികളെല്ലാം ‘യെഹൂദയിലെ രാജാക്ക ന്മാ രുടെ ചരിത്രത്തില്‍’ എഴുതിയിട്ടുണ്ട്. 46 ലൈംഗിക കാര് യങ്ങള്‍ക്ക് ശരീരം വിറ്റിരുന്ന സ്ത്രീ-പുരുഷന്മാ രെയെ ല്ലാം അദ്ദേഹം ആരാധനാസ്ഥലങ്ങളില്‍ നിന്നും പുറത് താക്കി. അയാളുടെ പിതാവായ ആസയുടെ കാലത്തുത ന് നെ അവര്‍ ആ സ്ഥലങ്ങളില്‍ ആരാധന നടത്തിയിരുന്നു. 47 ഇക്കാലത്ത് എദോംദേശത്തിനു രാജാവില്ലായിരുന്നു. ഒരു ഗവര്‍ണറായിരുന്നു ആ ദേശം ഭരിച്ചിരുന്നത്. യെഹൂ ദയിലെ രാജാവായിരുന്നു ഗവര്‍ണ്ണറെ തെരഞ്ഞെ ടുത് തിരുന്നത്.
യെഹോശാഫാത്തിന്‍റെ നാവികസേന
48 യെഹോശാഫാത്തുരാജാവ് ഏതാനും ചരക്കു കപ്പ ലുകളുണ്ടാക്കി. ഓഫീരിലേക്കു പോയി അവിടെ നിന് നും സ്വര്‍ണ്ണം കൊണ്ടുവരാനായിരുന്നു അവ. എന്നാ ല്‍ എസ്യോന്‍-ഗേബര്‍ തുറമുഖത്ത് വച്ച് അവ തകര്‍ന്നു പോയതിനാല്‍ യാത്ര പുറപ്പെട്ടില്ല. 49 യിസ്രായേലി ലെ അഹസ്യാവ്, യെഹോശാഫാത്തിനു സഹായം വാഗ്ദാ നം ചെയ്തു. അഹസ്യാവ് തന്‍റെ നാവികരില്‍ ചിലരെ യെ ഹോശാഫാത്തിന്‍റെ കപ്പലുകളില്‍ നിയോഗിച്ചു. പക് ഷേ അഹസ്യാവിന്‍റെ ആളുകളെ സ്വീകരിക്കാന്‍ യെഹോ ശാഫാത്ത് വിസമ്മതിച്ചു.
50 യെഹോശാഫാത്ത് മരിക്കുകയും തന്‍റെ പൂര്‍വ് വിക രോടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ്തു. ദാവീ ദിന്‍റെ നഗരത്തിലാണയാള്‍ സംസ്കരിക്കപ്പെട്ടത്. തുട ര്‍ന്ന് അയാളുടെ പുത്രന്‍ യെഹോരാം രാജാവായി.
അഹസ്യാവ് യിസ്രായേല്‍രാജാവ്
51 ആഹാബിന്‍റെ പുത്രനായിരുന്നു അഹസ്യാവ്. യെ ഹോശാഫാത്ത് യെഹൂദാ ഭരിച്ചിരുന്നതിന്‍റെ പതിനേ ഴാം വര്‍ഷമാണ് അഹസ്യാവ് യിസ്രായേല്‍രാജാവായത്. അ ഹസ്യാവ് രണ്ടു വര്‍ഷം ശമര്യാ ഭരിച്ചു. 52 അഹസ്യാവ് യഹോവയ്ക്കെതിരെ പാപം ചെയ്തു. അവന്‍റെ പിതാവാ യ ആഹാബും മാതാവായ ഈസേബെലും നെബാത്തിന്‍റെ പുത്രനായ യൊരോബെയാമും ചെയ്ത കാര്യങ്ങള്‍ തന് നെ അവനും ചെയ്തു. ഈ ഭരണാധിപന്മാരെല്ലാം യിസ് രായേലിനെ കൂടുതല്‍ പാപങ്ങളിലേക്കു നയിച്ചു. 53 അ വനു മുന്പ് അവന്‍റെ പിതാവു ചെയ്തതുപോലെ വ്യാജ ദൈവമായ ബാലിനെ അഹസ്യാവ് ആരാധിച്ചു. അങ്ങ നെ അഹസ്യാവ് യിസ്രായേലിന്‍റെ ദൈവമായ യഹോവ യെ കൂടുതല്‍ കോപിഷ്ഠനാക്കി. അവനു മുന്പ് അവന്‍റെ പിതാവിനോടു കോപിച്ചതുപോലെ യഹോവ അഹസ് യാവിനോടും കോപിച്ചു.