ശലോമോന്‍ ജ്ഞാനം ആവശ്യപ്പെടുന്നു
3
ഈജിപ്തിലെ രാജാവായ ഫറവോന്‍റെ പുത്രിയെ വി വാഹം കഴിച്ചുകൊണ്ട് ശലോമോന്‍ അദ്ദേഹ വുമാ യി ഒരു കരാറുണ്ടാക്കി. ശലോമോന്‍ അവളെ ദാവീദിന്‍റെ നഗരത്തിലേക്കു കൊണ്ടുവന്നു. അക്കാലത്ത് ശലോ മോന്‍ തന്‍റെ കൊട്ടാരവും യഹോവയുടെ ആലയവും പ ണികഴിപ്പിക്കുകയായിരുന്നു. യെരൂശലേമിനു ചുറ്റും ഒരു മതിലും പണിയുകയായിരുന്നു ശലോമോന്‍. ആലയം പൂര്‍ത്തീകരിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ ജനങ്ങള്‍ അപ്പോഴും ഉന്നതസ്ഥലങ്ങളിലെ യാഗപീ ഠങ്ങളിലായിരുന്നു മൃഗബലികള്‍ നടത്തിയിരുന്നത്. തന്‍റെ പിതാവായ ദാവീദു കല്പിച്ചിരുന്നതെല്ലാം അ നുസരിച്ചുകൊണ്ട് യഹോവയോടുള്ള തന്‍റെ സ് നേ ഹം ശലോമോന്‍ തെളിയിച്ചു. എന്നാല്‍ ദാവീദ് ചെ യ്യണ മെന്നു പറയാത്ത ചിലതുകൂടി ശലോമോന്‍ ചെയ്തു. ബ ലികളും ധൂപങ്ങളും അര്‍പ്പിക്കാന്‍ ശലോമോന്‍ അപ് പോ ഴും ഉന്നതസ്ഥലങ്ങള്‍ ഉപയോഗിച്ചു.
ശലോമോന്‍രാജാവ് ബലി അര്‍പ്പിക്കാന്‍ ഗിബെ യോനിലേക്കു പോയി. ഏറ്റവും പ്രധാനപ്പെട്ട ഉന് നതസ്ഥലമായതുകൊണ്ടാണ് അവന്‍ അങ് ങോട്ടു പോ യത്.ആയാഗപീഠത്തില്‍ശലോമോന്‍ആയിരംബലികളര്‍പ്പിച്ചു. ശലോമോന്‍ ഗിബെയോനിലായിരു ന്നപ്പോ ള്‍യഹോവരാത്രിയില്‍സ്വപ്നത്തില്‍അവന്‍റെയടുത്തേക്കുവന്നു.ദൈവംപറഞ്ഞു,നിനക്കിഷ്ടമുള്ളതുചോദിച്ചുകൊള്ളുക, ഞാനതു തരാം.”
ശലോമോന്‍ മറുപടി പറഞ്ഞു, “അങ്ങയുടെ ദാസനും എന്‍റെപിതാവുമായിരുന്നദാവീദിനോടുഅങ്ങ്കാരുണ്യവാനായിരുന്നു. അദ്ദേഹംഅങ്ങയെപിന്തുടര്‍ന്നു.അവന്‍ നല്ലവനുംനേരായമാര്‍ഗ്ഗത്തില്‍ജീവിക്കുന്നവനുമായിരുന്നു. അവനു ശേഷം അവന്‍റെസിംഹാസനത്തിലിരുന്നു ഭരിക്കാന്‍അവന്‍റെപുത്രനെഅനുവദിക്കുകവഴിഅവനോട് അങ്ങ് മഹാകാരുണ്യമാണു കാട്ടിയിരിക്കുന്നത്. എന്‍റെ ദൈവമാകുന്ന യഹോവേ, എന്‍റെ പിതാവിന്‍റെ സ്ഥാനത്ത്രാജാവായിരിക്കാന്‍അങ്ങ്എന്നെഅനുവദിച്ചു.എന്നാല്‍ഞാനൊരുകൊച്ചുകുട്ടിയെപ്പോലെയാണ്. ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അറിയാനുള്ള ജ്ഞാനം എനിക്കില്ല. അങ്ങയുടെ ദാസനായ ഞാനിതാ അങ്ങ യുടെ തെരഞ്ഞെടുക്കപ്പെട്ടവരിലൊരുവനായി. അന വധിയനവധിയാളുകളുണ്ട്. എണ്ണാനാവാത്തത്ര. അതി നാല്‍ ഒരു ഭരണാധിപന് അവര്‍ക്കിടയില്‍ ധാരാളം തീരു മാ നങ്ങളെടുക്കേണ്ടതുണ്ട്. അതിനാല്‍ ജനങ്ങളെ നേര്‍വ ഴിയില്‍ ഭരിക്കാനും വിധിക്കാനുമുള്ള വിവേചനബുദ്ധി എനിക്കുനല്‍കിയാലും.നന്മതിന്മകളെവിവേചിച്ചറിയാനുള്ള കഴിവെനിക്കതു നല്‍കും. ആ മഹാജ്ഞാനമില്ലാതെ ഈ മഹാജനതയെ ഭരിക്കുക അസാദ്ധ്യമാണ്.”
10 ശലോമോന്‍ തന്നോടിത് ആവശ്യപ്പെട്ടതില്‍ യ ഹോവയ്ക്കു വളരെ സന്തോഷമുണ്ടായി. 11 അതിനാല്‍ ദൈവം അവനോടു പറഞ്ഞു, “നീ നിനക്കു ദീര്‍ഘായു സ് സ് ആവശ്യപ്പെട്ടില്ല. നിനക്കു ധനവും നീ ആവ ശ് യപ്പെട്ടില്ല. നിന്‍റെ ശത്രുക്കള്‍ക്കു മരണം നീ ആ വ ശ്യപ്പെട്ടില്ല. ശരിയായ നീതിബോധത്തിനുള്ള ജ് ഞാ നമാണ് നീ ആവശ്യപ്പെട്ടത്. 12 അതിനാല്‍ നീ ആവ ശ്യ പ്പെട്ടതു ഞാന്‍ നിനക്കു നല്‍കും. നിന്നെ ഞാന്‍ ജ്ഞാ നിയുംബുദ്ധിശാലിയുമാക്കും.നിന്നെപ്പോലെമുന്‍കാലങ്ങളില്‍പ്പോലുംആരുംഉണ്ടായിരിക്കാതിരിക്കത്തക്കവിധം നിന്നെ ഞാന്‍ മഹാജ്ഞാനിയാക്കും. ഭാവിയിലും നിന്നെപ്പോലെ ഒരാളുണ്ടാവുകയില്ല. 13 നിനക്കു സമ്മാനമായി നീ ആവശ്യപ്പെടാത്ത ചിലതുകൂടി ഞാന്‍ നല്‍കും.നിന്‍റെജീവിതമാകെനിനക്കുസന്പത്തുംബഹുമതിയുമുണ്ടാകും. ലോകത്തില്‍നിന്നെപ്പോലെമറ്റൊരു രാജാവുണ്ടായിരിക്കില്ല. 14 എന്നെ പിന്തുടരാനും എന്‍ റെ നിയമങ്ങളും കല്പനകളും അനുസരിക്കുവാനും ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നു.നിന്‍റെപിതാവായദാവീദ് ചെയ്തതുപോലെ തന്നെ നീയും ചെയ്യുക. അങ്ങനെ ചെയ്താല്‍ നിനക്ക് ഒരു ദീര്‍ഘജീവിതവും ഞാന്‍ നല്‍കും.”
15 ശലോമോന്‍ എഴുന്നേറ്റു. ദൈവം സ്വപ്നത്തില്‍ തന്നോടു സംസാരിച്ചതായി അവനറിഞ്ഞു. അനന്തരം ശലോമോന്‍ യെരൂശലേമിലേക്കു പോവുകയും അവിടെ യഹോവയുടെ കരാറിന്‍റെ പെട്ടകത്തിന്‍റെ മുന്പില്‍ നി ല്‍ക്കുകയും ചെയ്തു. ശലോമോന്‍ യഹോവയ്ക്കു ഒരു ഹോമയാഗമര്‍പ്പിച്ചു. അവന്‍ യഹോവയ്ക്കു ഒരു സ മാധാനബലിയും അര്‍പ്പിച്ചു. അതിനുശേഷം അവനെ ഭരണത്തില്‍സഹായിച്ചഎല്ലാനേതാക്കള്‍ക്കുംഉദ്യോഗസ്ഥന്മാര്‍ക്കും ഒരു വിരുന്നു നല്‍കുകയും ചെയ്തു.
16 ഒരു ദിവസം രണ്ടു വേശ്യകള്‍ ശലോമോ ന്‍റെയടു ത് തു വന്നു. അവര്‍ രാജാവിന്‍റെ മുന്പില്‍ വന്നുനിന്നു. 17 സ്ത്രീകളിലൊരാള്‍ പറഞ്ഞു, “പ്രഭോ, ഞാനും ഇവളും ഒരേ വീട്ടിലാണു താമസിക്കുന്നത്. ഞങ്ങള്‍ ഇരുവരും ഗര്‍ഭിണികളും പ്രസവം അടുത്തവരുമായിരുന്നു. ഇവള്‍ എന്നോടൊത്തുണ്ടായിരുന്നപ്പോള്‍ ഞാനൊരു കു ട്ടിയെ പ്രസവിച്ചു. 18 മൂന്നു ദിവസങ്ങള്‍ക്കുശേഷം അവള്‍ അവളുടെ കുട്ടിയേയും പ്രസവിച്ചു. വീട്ടില്‍ ഞ ങ്ങളോടൊപ്പം മറ്റാരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ര ണ്ടുപേര്‍ മാത്രം. 19 ഒരു രാത്രി ഉറക്കത്തില്‍ അവള്‍ തന്‍റെ കുട്ടിയുടെമേല്‍ കിടന്നതിനാല്‍ കുട്ടി മരിച്ചു. 20 അതി നാല്‍ രാത്രിയില്‍ ഞാന്‍ ഉറങ്ങിക്കിടക്കവേ എന്‍റെയ ടു ത്തുനിന്നും എന്‍റെ കുട്ടിയെ എടുത്തു കൊ ണ്ടുപോ യി. അവള്‍ അവനെ തന്‍റെ കിടക്കയില്‍ കിടത്തി. എന്നി ട്ടവള്‍ മരിച്ച കുട്ടിയെ എന്‍റെ കിടക്കയിലും കിടത്തി. 21 പിറ്റേന്നു പ്രഭാതത്തില്‍ ഞാന്‍ ഉണര്‍ന്നു കുഞ്ഞിനു മുലകൊടുക്കാന്‍ തുടങ്ങി. പക്ഷേ കുട്ടി മരിച്ചിരി ക്കുന്നതാണുഞാന്‍കണ്ടത്.അനന്തരംഞാനതിനെവളരെയടുത്തു നോക്കി. അതെന്‍റെ കുട്ടിയല്ലെന്നെനിക്കു മനസ്സിലായി.”
22 പക്ഷേ മറ്റേ സ്ത്രീ പറഞ്ഞു, “അല്ല! ജീവിച്ചി രിക്കുന്ന കുട്ടി എന്‍റേതാണ്. ചത്തകുട്ടിയാണ്നിന്‍റേത്!”പക്ഷേ ആദ്യത്തെ സ്ത്രീ പറഞ്ഞു, “അല്ല! നീ നുണ പറയുകയാണ്! മരിച്ചകുട്ടി നിന്‍റേതും ജീവനുള്ള കുട്ടി എന്‍റേതുമാണ്!”അങ്ങനെ രണ്ടു സ്ത്രീകളുംരാജാവിന്‍റെ മുന്പില്‍ വഴക്കടിച്ചു.
23 അപ്പോള്‍ ശലോമോന്‍രാജാവു പറഞ്ഞു, “നിങ്ങള്‍ രണ്ടുപേരുംപറയുന്നുജീവനുള്ളകുട്ടിഅവരവരുടേതാണെന്ന്. ചത്ത കുട്ടി മറ്റവളുടേതാണെന്നും.” 24 അനന്തരം ഒരു വാളു കൊണ്ടുവരാന്‍ ശലോമോന്‍രാജാവ് തന്‍റെ ഭൃത് യനെ അയച്ചു. 25 ശലോമോന്‍രാജാവു പറഞ്ഞു, “നമുക് കു ചെയ്യാവുന്നതിതാണ്. ജീവനുള്ള കുഞ്ഞിനെ രണ്ടു കഷണങ്ങളാക്കാം. ഓരോരുത്തിക്കും ഓരോ കഷണം വീ തം നല്‍കുക.” 26 രണ്ടാമത്തെ സ്ത്രീ പറഞ്ഞു, “അതു കൊള്ളാം കുട്ടിയെ രണ്ടു കഷണങ്ങളാക്കൂ. അപ്പോള്‍ ഞങ്ങളിലാര്‍ക്കും കുട്ടിയെ ലഭിക്കാതാകും.”എന്നാല്‍ യഥാര്‍ത്ഥ അമ്മയായ ആദ്യത്തെ സ്ത്രീയ്ക്ക് തന്‍റെ പു ത്രനോട് പൂര്‍ണ്ണസ്നേഹമായിരുന്നു. അവള്‍ രാജാവി നോടു പറഞ്ഞു, “പ്രഭോ, കുഞ്ഞിനെ ദയവായി കൊ ല്ലരുതേ! അതിനെ അവള്‍ക്കു നല്‍കിയാലും.”
27 പറഞ്ഞു, “കുഞ്ഞിനെ കൊല്ലരുത്! ഇത് ആദ്യത് തെ സ്ത്രീയ്ക്കു നല്കുക. അവളാണ് യഥാര്‍ത്ഥ അമ്മ.”
28 ശലോമോന്‍രാജാവിന്‍റെ തീരുമാനത്തെപ്പറ്റി യി സ്രായേല്‍ജനത കേട്ടു. അവര്‍ അവനെ ബഹു മാനിക്കു ക യും അവന്‍റെ ജ്ഞാനംകൊണ്ട് അവനോട് വളരെ ഭക്തി പ്രകടിപ്പിക്കുകയുംചെയ്തു.ശരിയായതീരുമാനങ്ങളെടുക്കാന്‍ അവനുണ്ടായിരിക്കുന്ന ദൈവികജ്ഞാനത്തെ നാട്ടുകാര്‍ മനസ്സിലാക്കി.