ശലോമോന്‍ ആലയം നിര്‍മ്മിക്കുന്നു
5
ഹീരാം ആയിരുന്നു സോരിലെ രാജാവ്. അയാള്‍ എക്കാ ലവും ദാവീദിന്‍റെ സുഹൃത്തായിരുന്നു. ദാവീദിനു ശേ ഷം ശലോമോന്‍ രാജാവായ വിവരം അറിഞ്ഞ ഉടനെ ഹീ രാംതന്‍റെഭൃത്യന്മാരെശലോമോന്‍റെയടുത്തേക്കയച്ചു. ഹീരാംരാജാവിനോട് ശലോമോന്‍ പറഞ്ഞതിതാണ്, “ എന്‍റെ പിതാവായ ദാവീദുരാജാവിന് ചുറ്റിലുംനിന്നുള്ള അനേകം യുദ്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നി നക്കറിയാമല്ലോ. അതിനാല്‍ തന്‍റെ ദൈവമായ യഹോ വയ്ക്കു ഒരു ആലയം പണിയാന്‍ അദ്ദേഹത്തിനു കഴിഞ് ഞില്ല. തന്‍റെ ശത്രുക്കളെ മുഴുവന്‍ തോല്പിക്കാന്‍ യ ഹോവ തന്നെ അനുവദിക്കുന്നത്രയും കാലം അദ്ദേഹം കാത്തിരുന്നു. പക്ഷേ ഇന്ന് എന്‍റെ ദൈവമാകുന്ന യഹോവഎന്‍റെരാജ്യത്തിന്‍റെഎല്ലാവശങ്ങളിലുംസമാധാനംനല്‍കിയിരിക്കുന്നു.ഇപ്പോള്‍എനിക്കുശത്രുക്കളില്ല. എന്‍റെ ജനത അപകടത്തിലുമല്ല.
“എന്‍റെ പിതാവായ ദാവീദിനോട് യഹോവ ഒരു വാ ഗ്ദാനം ചെയ്തിരുന്നു. യഹോവ പറഞ്ഞു, ‘നിന ക്കു ശേഷം നിന്‍റെ പുത്രനെ ഞാന്‍ രാജാവാക്കും. നിന്‍റെ പു ത്രന്‍ എന്നെ മഹത്വപ്പെടുത്താന്‍ ഒരു ആലയം പണി യുകയും വേണം.’ എന്‍റെ ദൈവമാകുന്ന യഹോവയ്ക്കു ആ ആലയം പണിയാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞാന്‍ താങ്കളുടെ സഹായം ആവശ്യ പ്പെടു ന്നു.താങ്കളുടെആളുകളെലെബാനോനിലേക്കയയ്ക്കുക. അവിടെ അവര്‍ ദേവദാരുവൃക്ഷങ്ങള്‍ എനിക്കുവേണ്ടി മുറിക്കണം.എന്‍റെഭൃത്യന്മാരുംതാങ്കളുടെഭൃത്യന്മാരോടൊപ്പം ജോലി ചെയ്യും. താങ്കളുടെ ഭൃത്യന്മാരുടെ കൂലിയായി താങ്കള്‍ നിശ്ചയിക്കുന്നതെന്തും ഞാന്‍ നല്‍ കാം, പക്ഷേ താങ്കളുടെ സഹായം എനിക്കു വേണം. ഞങ് ങളുടെമരപ്പണിക്കാര്‍സീദോനിലെമരപ്പണിക്കാരുടെയത്ര മിടുക്കന്മാരല്ല.”
ശലോമോന്‍റെ ആവശ്യങ്ങള്‍ കേട്ടപ്പോള്‍ ഹീരാ മി നു വളരെ സന്തോഷമായി. ഹീരാം പറഞ്ഞു, “ഈ മഹാരാ ജ്യം ഭരിക്കാന്‍ ദാവീദുരാജാവിന് ഇത്ര ജ്ഞാനിയായ ഒരു പുത്രനെനല്‍കിയതിന്ഞാന്‍യഹോവയോടുനന്ദിപറയുന്നു!” അനന്തരം ഹീരാം ശലോമോന് ഒരു സന്ദേശമയച് ചു. സന്ദേശമിതായിരുന്നു, “അങ്ങ് ആവശ്യപ്പെട്ട കാ ര്യങ്ങള്‍ ഞാന്‍ കേട്ടു. അങ്ങയ്ക്ക് ആവശ്യമുള്ളത്ര ദേവ ദാരുമരങ്ങളും സൈപ്രസ് മരങ്ങളും മുഴുവന്‍ ഞാന്‍ അങ് ങയ്ക്കു തരാം. എന്‍റെ ഭൃത്യന്മാര്‍ അവ ലെബാ നോനി ല്‍ നിന്നും കടലിലേക്കു കൊണ്ടുവരും. അപ്പോളവ കൂട്ടിക്കെട്ടിഅങ്ങ്ആവശ്യപ്പെടുന്നതുറമുഖത്തേക്കു ഞാന്‍ കൊണ്ടുവരാം. അവിടെ ആ മരക്കഷണങ്ങള്‍ ഞാന്‍വേര്‍പെടുത്തുന്പോള്‍അങ്ങയ്ക്കുഅവകൊണ്ടുപോകാം. എല്ലാ വര്‍ഷവും എന്‍റെവിട്ടിലേക്കാവശ്യമുള്ള ഭക്ഷണം നല്‍കുകയാണ് അങ്ങെനിക്കായി ചെയ്യേണ്ട ആനുകൂല്യം.”
10-11 ശലോമോന് ആവശ്യമുള്ളത്ര ദേവദാരുമരങ്ങളും സൈപ്രസ്മരങ്ങളുംഹീരാംനല്‍കി.ശലോമോന്‍ഹീരാമിന് ഇരുപതിനായിരംകോര്‍ഗോതന്പുംഇരുപതിനായിരംബത്ത് ശുദ്ധമായ ഒലീവെണ്ണയും എല്ലാ വര്‍ഷവും നല്‍കി. 12 യഹോവ വാഗ്ദാനം ചെയ്തിരുന്നതുപോലെ തന്നെ ശലോമോന്ജ്ഞാനംനല്‍കി.ഹീരാമിനുംശലോമോനുംഇടയില്‍സമാധാനംനിലനിന്നിരുന്നു.ഈരണ്ടുരാജാക്കന്മാരും അവര്‍ക്കിടയില്‍ ഒരു ഉടന്പടിയുണ്ടാക്കി.
13 ശലോമോന്‍രാജാവ് മുപ്പതിനായിരം യിസ്രായേ ലു കാരെ ഈ ജോലിയില്‍ സഹായിക്കാന്‍ നിര്‍ബന്ധിച്ചു. 14 അവരുടെ യജമാനനായി അദോനീരാം എന്നൊരാളെ ശലോമോന്‍രാജാവ്തെരഞ്ഞെടുത്തു.ശലോമോന്‍അവരെ മൂന്ന് സംഘങ്ങളാക്കി തിരിച്ചു.ഓരോസംഘത്തിലും പതിനായിരംപേര്‍ വീതം.ഓരോസംഘവുംലെബാനോനില്‍ ഒരു മാസം പണിയെടുക്കുകയും രണ്ടുമാസത്തേക്കു വീട് ടില്‍ പോകുകയും ചെയ്തിരുന്നു. 15 മലന്പ്രദേശത്ത് ജോ ലി ചെയ്യാന്‍ എണ്‍പതിനായിരംപേരെയും ശലോമോന്‍ നിയോഗിച്ചു. പാറ പൊട്ടിയ്ക്കലായിരുന്നുഅവരുടെ ജോലി.പാറചുമക്കാന്‍എഴുപതിനായിരംപേരുണ്ടായിരുന്നു. 16 ഈ ജോലികളെല്ലാം ചെയ്യുന്നവരുടെ മേല്‍ നോട് ടക്കാരായി മൂവായിരത്തിമുന്നൂറുപേരും ഉണ്ടായിരുന്നു. 17 വലിയ വിലയേറിയ കല്ലുകള്‍ ആലയത്തിന്‍റെ അടിത്ത റ പാകാനായി മുറിച്ചെടുക്കാന്‍ ശലോമോന്‍രാജാവ് അവ രോടു കല്പിച്ചു. 18 അനന്തരം ശലോമോന്‍റെയും ഹീ രാമിന്‍റെയുംപണിക്കാരുംബൈബിലോസുകാരുംകല്ലുകള്‍ ചെത്തിമിനുക്കി. ആലയംനിര്‍മ്മിക്കാനുള്ളകല്ലുകളും മരവും അവര്‍ തയ്യാറാക്കി.