ദൈവം വീണ്ടും ശലോമോന്‍റെ അടുത്തു വരുന്നു
9
1 അങ്ങനെ ശലോമോന്‍ യഹോവയുടെ ആലയത് തിന്‍ റെയും തന്‍റെ കൊട്ടാരത്തിന്‍റെയും പണി പൂര്‍ത്തി യാക്കി. നിര്‍മ്മിക്കാന്‍ താനാഗ്രഹിച്ചതെല്ലാം ശലോ മോന്‍ നിര്‍മ്മിച്ചു.
2 അനന്തരം ശലോമോന് യഹോവ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഗിബെയോ നില്‍വച്ച് അവന്‍ ചെയ്തതു പോലെതന്നെ.
3 യഹോവ അവനോടു പറഞ്ഞു, “നിന്‍റെ പ്രാര്‍ത്ഥന ഞാന്‍ കേട്ടു. നീ എന്നോടാവശ്യപ്പെട്ട കാര്യങ്ങളെല്ലാം ഞാന്‍ കേട്ടു. നീ ഈ ആലയം പണിതു. ഞാന്‍ ഇതിനെ ഒരു വി ശുദ്ധസ്ഥലം ആക്കുകയും ചെയ്തു. അങ്ങനെ ഞാനവിടെ എക്കാലവും ആദരിക്കപ്പെടും. ഞാന്‍ എല്ലായ് പ് പോ ഴും ഇതിന്മേല്‍ നിരീക്ഷണം നടത്തുകയും ഇതേപ്പറ്റി ചിന്തിക്കുകയും ചെയ്യും.
4 നിന്‍റെ പിതാവായ ദാവീദ് ചെയ്തിരുന്നതുപോലെ നീ എന്നെ സേവിക്കണം. അവ ന്‍ നീതിമാനും ആത്മാര്‍ത്ഥതയുള്ളവനുമായിരുന്നു. നീ എന്‍റെ നിയമങ്ങളനുസരിക്കുകയും ഞാന്‍ നിന്നോടു കല്പിച്ച കാര്യങ്ങളെല്ലാം ചെയ്യുകയും വേണം.
5 “ഇക്കാര്യങ്ങളെല്ലാം നീ ചെയ്യുകയാണെങ്കില്‍ നിന്‍റെ കുടുംബത്തില്‍പ്പെട്ട ആരെങ്കിലും ഒരാളാ യി രിക്കും എക്കാലവും യിസ്രായേല്‍ രാജാവെന്ന് ഞാന്‍ ഉറ പ്പിക്കും. നിന്‍റെ പിതാവായ ദാവീദിനോടു ഞാന്‍ ചെയ് ത വാഗ്ദാനമാണത്. അവന്‍റെ പിന്‍ഗാ മികളിലൊ രാളാ യി രിക്കും എക്കാലവും യിസ്രായേല്‍ ഭരിക്കുകയെന്ന് ഞാ നവനു വാഗ്ദാനം ചെയ്തിരുന്നു.
6-7 “എന്നാല്‍ നീയോ നിന്‍റെ കുട്ടികളോ എന്നെ പിന് തുടരുന്നതു നിര്‍ത്തിയാല്‍, ഞാന്‍ നിനക്കു തന്ന കല്പന കളും നിയമങ്ങളും അനുസരിക്കാതിരുന്നാല്‍, മറ്റു ദൈ വങ്ങളെ നീ ശുശ്രൂഷിക്കാനും ആരാധിക്കുവാനും തുട ങ്ങിയാല്‍ ഞാന്‍ അവര്‍ക്കു നല്‍കിയ രാജ്യത്തുനിന്നും യിസ്രായേലുകാരെ പുറത്താക്കും. മറ്റു ജനതകള്‍ക്ക് യി സ്രായേല്‍ ഒരുദാഹരണമായിരിക്കും. മറ്റുള്ളവര്‍ യിസ് രായേലുകാരെ പരിഹസിക്കും. ആലയത്തെ ഞാന്‍ വിശുദ് ധമാക്കി. ജനങ്ങള്‍ എന്നെ മഹത്വപ്പെടുത്തുന്ന സ്ഥ ലമാണിത്. എന്നാല്‍ നീയെന്നെ അനുസ രിക്കാതിരു ന് നാല്‍ ഞാനതു തകര്‍ക്കും.
8 ഈ ആലയം നശിപ്പി ക്ക പ് പെടും. ഇതു കാണുന്ന എല്ലാവരും അത്ഭുതപ്പെടും. അ വര്‍ ചോദിക്കും, ‘ഈ നാടിനോടും ഈ ആലയത്തോടും യ ഹോവ ഈ കൊടും ചതി ചെയ്യാന്‍ കാരണമെന്താണ്?’
9 മറ്റുള്ളവര്‍ മറുപടി പറയും, ‘അവര്‍ തങ്ങളുടെ ദൈവ മാ കുന്ന യഹോവയെ ഉപേക്ഷിച്ചതുകൊണ്ടാണങ്ങനെ സംഭവിക്കുന്നത്. അവരുടെ പൂര്‍വ്വികരെ അവന്‍ ഈ ജി പ്തില്‍നിന്നും കൊണ്ടു വന്നു. എന്നാല്‍ മറ്റു ദൈവ ങ്ങളെ പിന്തുടരാനാണ് അവര്‍ തീരുമാനിച്ചത്. അവര്‍ മറ്റു ദൈവങ്ങളെ ആരാധിക്കാനും ശുശ്രൂഷിക്കാനും തുട ങ്ങി. അതിനാലാണ് യഹോവ ഈ ദുരിതങ്ങളെല്ലാം അ വര്‍ക്കു വരുത്തിയത്.’”
10 യഹോവയുടെ ആലയവും തന്‍റെ കൊട്ടാരവും പ ണിയാന്‍ ശലോമോന്‍രാജാവ് ഇരുപതു വര്‍ഷമെടുത്തു.
11 ഇരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശലോ മോന്‍ രാജാവ് ഗലീലയിലെ ഇരുപതു പട്ടണങ്ങള്‍ സോരിലെ ഹീരാം രാജാവിനു നല്‍കി. ആലയവും കൊട്ടാരവും പണി യാന്‍ തന്നെ സഹായിച്ചതുകൊണ്ടാണ് ഹീരാം രാജാവി ന് ശലോമോന്‍ ഈ പട്ടണങ്ങള്‍ നല്‍കിയത്. ശലോമോ നാവശ്യമുള്ളത്ര ദേവദാരുവും പൈന്‍മരങ്ങളും സ്വര്‍ ണ്ണവും ഹീരാം നല്‍കി.
12 അതിനാല്‍ ശലോമോന്‍ തനിക് കു നല്‍കിയ പട്ടണങ്ങള്‍ കാണാന്‍ ടൈറില്‍നിന്നും ഹീ രാം പുറപ്പെട്ടു. ആ പട്ടണങ്ങള്‍ കണ്ടപ്പോള്‍ ഹീരാ മിനു സന്തോഷമുണ്ടായില്ല.
13 ഹീരാം രാജാവു പറഞ് ഞു, “ഇതെന്തു പട്ടണങ്ങളാണു നീ എനിക്കു നല്‍കി യ ത് സഹോദരാ?”കാബൂലിന്‍റെ ദേശം എന്ന് ഹീരാം രാജാവ് ആ സ്ഥലത്തിനു പേരു നല്‍കി. ഇന്നും കാബൂല്‍ എന്ന് ആ പ്രദേശം അറിയപ്പെടുന്നു.
14 ആലയ നിര്‍മ്മി തിയ് ക്ക് ഹീരാംരാജാവ് ഒന്‍പതിനായിരം പൌണ്ട് സ്വര്‍ണ്ണം ശലോമോന്‍രാജാവിന് അയച്ചു കൊടുത്തിരുന്നു.
15 ആലയവും കൊട്ടാരവും നിര്‍മ്മിക്കുന്നതില്‍ ജോ ലി ചെയ്യാന്‍ ശലോമോന്‍രാജാവ് അടിമകളെ നിര്‍ബ്ബ ന്ധിച്ചു. അനന്തരം ശലോമോന്‍ രാജാവ് മറ്റു പല വ സ്തുക്കളുണ്ടാക്കാനും ഈ അടിമകളെ ഉപയോഗിച്ചു. അവന്‍ മില്ലോ നിര്‍മ്മിച്ചു. യെരൂശലേമിനു ചുറ്റുമുള്ള നഗരമതിലും അവന്‍ നിര്‍മ്മിച്ചു. ഹാസോര്‍, മെഗിദ്ദോ, ഗേസെര്‍ നഗരങ്ങളും അവന്‍ നിര്‍മ്മിച്ചു.
16 മുന്പ്, ഈജിപ്തുരാജാവ് ഗേസെരിനെതിരെ യുദ്ധം ചെയ്യുകയും അതു തീവച്ചു നശിപ്പിക്കുകയും ചെ യ്തു. അവിടെ താമസിച്ചിരുന്ന കനാന്യരെ മുഴുവന്‍ അവന്‍ വധിച്ചു. ഫറവോന്‍റെ പുത്രിയെ ശലോമോന്‍ വിവാഹം കഴിച്ചു. അതിനാല്‍ ഫറവോന്‍ ആ നഗരം ശ ലോമോന് വിവാഹസമ്മാനമായി നല്‍കി.
17 ശലോമോന്‍ ആ നഗരം വീണ്ടും പണിതു. താഴെ ബേത്ത്ഹോരോന്‍ നഗരവും ശലോമോന്‍ പണിതു.
18 യെഹൂദാമരുഭൂമിയിലെ, ബാലാത്ത് തദ്മോര്‍ എന്നീ നഗരങ്ങളും ശലോ മോ ന്‍ രാജാവ് നിര്‍മ്മിച്ചു.
19 ധാന്യങ്ങളും മറ്റു സാധനങ്ങളും സംഭരിക്കാനുള്ള നഗരങ്ങളും ശലോമോന്‍ രാജാവ് നിര്‍മ് മിച്ചു. തന്‍റെ രഥങ്ങള്‍ക്കും കുതിരകള്‍ക്കും വേണ് ടി യു ള്ള ആലയങ്ങളും അവന്‍ പണി കഴിപ്പിച്ചു. യെരൂശ ലേ മിലും ലെബാനോനിലും താന്‍ ഭരിച്ച എല്ലാ സ്ഥല ങ് ങളിലും അവന്‍ ആഗ്രഹിച്ചതനുസരിച്ചുള്ള അനേകം സംഗതികള്‍ അവന്‍ പണിയിച്ചു.
20 യിസ്രായേലുകാരല്ലാത്ത അനേകം പേര്‍ അവിടെയു ണ്ടായിരുന്നു. അമോര്യര്‍, ഹിത്യര്‍, പെരിസ്സ്യര്‍, ഹി വ്യര്‍, യെബൂസ്യര്‍ എന്നിവരായിരുന്നു അത്.
21 അവരെ നശിപ്പിക്കാന്‍ യിസ്രായേലുകാര്‍ പ്രാപ്തരാ യിരു ന് നില്ല. പക്ഷേ ശലോമോന്‍ അവരെക്കൊണ്ട് അടിമ വേ ല ചെയ്യിച്ചു. ഇന്നും അവര്‍ അടിമകളാണ്.
22 യിസ് രാ യേലുകാരെക്കൊണ്ടൊന്നും ശലോമോന്‍ അടിമപ്പ ണി ചെയ്യിച്ചില്ല. ഭടന്മാരും സര്‍ക്കാര്‍ ഉദ്യോ ഗസ് ഥന്മാരും സേനാപതികളും സേനാനായകന്മാരും തേരാളി കളുംകുതിരപ്പടയാളികളുംഒക്കെയിസ്രായേലുകാരായിരുന്നു.
23 ശലോമോന്‍റെ ജോലികള്‍ക്ക് മേല്‍ നോട്ടക്കാര നാ യി അഞ്ഞൂറ്റിയന്‍പതു പേരുണ്ടായിരുന്നു.അടിമകളുടെ യജമാനന്മാരായിരുന്നു അവര്‍.
24 ഫറവോന്‍റെ പുത്രി ദാവീദിന്‍റെനഗരത്തില്‍നിന്നുംശലോമോന്‍അവര്‍ക്കായി പണി കഴിപ്പിച്ചു കൊടുത്ത വലിയ ഭവനത്തിലേക്കു മാറി.അനന്തരംശലോമോന്‍മില്ലോപണികഴിപ്പിച്ചു.
25 വര്‍ഷത്തില്‍ മൂന്നു തവണ ശലോമോന്‍ ഹോമ യാഗ ങ്ങളും സമാധാനബലികളും യാഗപീഠത്തില്‍ അര്‍പ്പി ച് ചിരുന്നു. യഹോവയ്ക്കായി ശലോമോന്‍ പണി കഴി പ് പിച്ച യാഗപീഠമാണത്. യഹോവയുടെ സവിധത്തില്‍ ശ ലോമോന്‍രാജാവ് ധൂപങ്ങളും കത്തിച്ചു. അതിനാല്‍ ആ ലയത്തിലേക്കാവശ്യമായ സാധനങ്ങളെല്ലാം അവന്‍ നല്‍കി.
26 എസ്യോന്‍-ഗെബെരില്‍ ശലോമോന്‍രാജാവ് കപ് പ ലുകള്‍ നിര്‍മ്മിച്ചു. ചെങ്കടലിന്‍റെ തീരത്ത് എദോം ദേ ശത്തായിരുന്നു ഏലാത്തിനടുത്തുള്ള ആ പട്ടണം.
27 കട ലിനെപ്പറ്റി നല്ല ജ്ഞാനമുള്ള ഏതാനും പേര്‍ ഹീരാം രാജാവിനോടൊപ്പം ഉണ്ടായിരുന്നു. അവര്‍ പലപ് പോഴും കപ്പലില്‍ സഞ്ചരിച്ചിരുന്നു. ഹീരാംരാജാവ് അവരെ ശലോമോന്‍റെ നാവികസേനയില്‍ ശലോമോ ന്‍ റെയാളുകളോടൊപ്പം പണി ചെയ്യാനയച്ചു.
28 ശലോ മോന്‍റെ കപ്പലുകള്‍ ഓഫീരിലേക്കു പോയി. ഓഫീ രി ലെ രാജാവില്‍നിന്നും ആ കപ്പലുകള്‍ മുപ്പത് തോരാ യിരത്തിയഞ്ഞൂറു പൌണ്ട് സ്വര്‍ണ്ണം കൊ ണ്ടു വന് നു.