വിലാപങ്ങള്‍
യെരൂശലേം അവളുടെ നാശ ത്തെപ്പറ്റി വിലപിക്കുന്നു
1
യെരൂശലേം ഒരിക്കല്‍ ജനനിബിഢമായൊരു നഗരമായിരുന്നു.
എന്നാലിപ്പോള്‍ ആ നഗരം വിജനമായിരിക്കുന്നു.
യെരൂശലേം ലോകത്തി ലെ മഹാനഗരങ്ങളിലൊന്നായിരുന്നു.
ഇന്ന് അവള്‍ ഒരു വിധവയെപ്പോലെയായിരിക്കുന്നു,
ഒരിക്കല്‍ അവള്‍ നഗരങ്ങളുടെയിടയില്‍ ഒരു രാജകുമാരിയായിരുന്നു.
എന്നാല്‍ ഇന്ന് അവള്‍ ഒരു അടിമയാക്കപ്പെട്ടിരിക്കുന്നു.
രാത്രിയില്‍ അവള്‍ കഠിനമായി കരയുന്നു,
കണ്ണുനീര്‍ അവളുടെ കവിളുകളിലുണ്ട്.
അവ ളെ ആശ്വസിപ്പിക്കാന്‍ ആരുമില്ല.
അനവധി രാഷ്ട്രങ്ങള്‍ അവളോടു സൌഹൃദത്തിലാണ്.
എന്നാലിപ്പോള്‍ ആരും അവളെ ആശ്വസിപ്പി ക്കുന്നില്ല.
സുഹൃത്തുക്കളെല്ലാവരും അവള്‍ക്കു പുറംതിരിഞ്ഞിരിക്കുന്നു;
അവര്‍ അവളുടെ ശത്രുക്കളായിരിക്കുന്നു.
പട്ടിണിയും യാതനയും അടിമത്തവും അനു ഭവിച്ചതിനുശേഷം
യെഹൂദാ തടവിലേക്കു കൊ ണ്ടുപോകപ്പെട്ടു.
രാഷ്ട്രങ്ങളുടെ ഇടയില്‍ അവള്‍ വസിക്കുന്നു.
എങ്കിലും സ്വൈരം എന്താ ണെന്ന് അവള്‍ അറിയുന്നുമില്ല.
അവളെ വേട്ട യാടിയവരെല്ലാം
ഇടുങ്ങിയ താഴ്വരയില്‍ അവളെ പിടികൂടി.
സീയോനിലേക്കുള്ള വഴികള്‍ കേഴുകയാ ണ്.
കാരണം, ഉത്സവത്തിന് ആരും വരുന്നില്ല ല്ലോ.
അവളുടെ വാതിലുകളെല്ലാം വിജനമാ ണ്;
അവളുടെ പുരോഹിതര്‍ നെടുവീര്‍പ്പിടു കയാണ്.
അവളുടെ കന്യകമാര്‍ ബുദ്ധിമുട്ടിലാ ണ്,
സീയോന്‍ തീവ്രവ്യസനത്തിലുമാണ്.
അവളുടെ ശത്രുക്കള്‍ ജയിച്ചിരിക്കുന്നു.
ശത്രു ക്കള്‍ സുഖമായി വിശ്രമിക്കുകയും ചെയ്യുന്നു.
അവളുടെ അനവധി പാപങ്ങള്‍ നിമിത്തം
യഹോവ അവളെ ശിക്ഷിച്ചു.
ശത്രുവിന്‍െറ മുന്പേ നടക്കുന്ന തടവുകാരെപ്പോലെ
അവ ളുടെ പൈതങ്ങള്‍ ദൂരേക്കു പോയിരിക്കയാണ്.
സീയോന്‍പുത്രിയുടെ* സീയോന്‍ പുത്രി യെരൂശലേമിന്‍െറ മറ്റൊരു പേര്. സൌന്ദര്യം മുഴുവന്‍ അവളെ വിട്ടുപോയി.
അവളുടെ പ്രഭുക്കളാ വട്ടെ മേച്ചിലിനിടം കിട്ടാത്തതുകൊണ്ട്
വേട്ട ക്കാരന്‍െറ മുന്പില്‍ ശക്തികെട്ടുനടക്കുന്ന മാനു കളെപ്പോലെയായി.
അവളുടെ മഹായാതനയുടെയും ക്ലേശത്തി ന്‍െറയും,
ജനങ്ങള്‍ അലഞ്ഞുതിരിഞ്ഞതിന്‍െറ യും നാളുകളില്‍,
പോയകാലത്ത് അവളുടേതാ യിരുന്ന
എല്ലാ അമൂല്യവസ്തുക്കളെയും യെരൂ ശലേം ഓര്‍ക്കുന്നു.
അവളുടെ ജനങ്ങള്‍ ശത്രു വിന്‍െറ കയ്യില്‍ വീണുപോയപ്പോള്‍
അവളെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല,
അവ ളുടെ ശത്രുക്കള്‍ അവളെ നോക്കുകയും
അവ ളുടെ തോല്‍വിയില്‍ പരിഹസിച്ചു ചിരിക്കുക യും ചെയ്തു.
യെരൂശലേം ഒരു മഹാപാപം ചെയ്തിരിക്കു ന്നു.
അതുകൊണ്ട് അവള്‍ അശുദ്ധയായിത്തീ ര്‍ന്നു.
അവളെ മാനിച്ചിരുന്നവരെല്ലാം
ഇന്ന് അവളെ വെറുക്കുന്നു,
കാരണം അവര്‍ അവ ളുടെ നഗ്നത കണ്ടിരിക്കുന്നു.
അവള്‍ സ്വയം ഞരങ്ങുകയും
തിരിഞ്ഞു പോവുകയും ചെയ്യുന്നു.
അവളുടെ മാലിന്യം അവളുടെ പാവാട യില്‍ ഉണ്ടായിരുന്നു.
തന്‍െറ ഭാവിയെപ്പറ്റി യെരൂശലേം ഒരിക്കലും ചിന്തിച്ചില്ല.
കടുത്ത നാണക്കേടില്‍ അവള്‍ ചെന്നുവീണപ്പോള്‍,
അവളെ ആശ്വസിപ്പിക്കാന്‍ ആരും ഉണ്ടായതു മില്ല.
അവള്‍ കരഞ്ഞു, “യഹോവേ ശത്രുക്കള്‍ എന്നെ അടിപ്പെടുത്തിയതു മൂലം ഉണ്ടായ
എന്‍െറ ദുരിതം കാണേണമേ.”
10 അവളുടെ എല്ലാ അമൂല്യവസ്തുക്കള്‍ക്കും വേണ്ടി
അവളുടെ ശത്രു കൈനീട്ടി.
അവളുടെ വിശുദ്ധആലയത്തില്‍ പ്രവേശിക്കുന്ന ബിം ബാരാധകരായ വിദേശരാഷ്ട്രങ്ങളെ അവള്‍ സത്യമായും കണ്ടു.
“നിങ്ങളുടെ സഭയില്‍ അവര്‍ പ്രവേശിക്കരുത്,”യഹോവയുടെ കല്പന യാല്‍ നിരോധിക്കപ്പെട്ടവരാണവര്‍.
11 അപ്പത്തിനുവേണ്ടി തിരഞ്ഞുകൊണ്ട്,
അവ ളുടെ ജനങ്ങളത്രയും ഞരങ്ങുകയാണ്.
ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള ആഹാരത്തിനുവേണ്ടി അവര്‍ അവരുടെ വിലപിടിച്ച എല്ലാ വസ്തു ക്കളും കൊടുത്തുകഴിഞ്ഞു.
അവള്‍ പറയുന്നു, “യഹോവേ,
ഞാന്‍ എത്ര വെറുക്കപ്പെട്ടവളായി പ്പോയി എന്നു കണ്ടറിയുക.”
12 കടന്നുപോകുന്നവരേ, എനിക്കു സംഭവി ച്ചത്
നിങ്ങള്‍ക്കു സംഭവിക്കാതിരിക്കട്ടേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
യഹോവ ഉഗ്രമായി കോപിച്ചപ്പോള്‍
അവന്‍ എന്നെ അനുഭവി പ്പിച്ച
എന്‍െറ ഈ വേദനപോലെ
ഒരു വേദന വേറെ ഉണ്ടോ?
13 മുകളില്‍നിന്നു യഹോവ എന്‍െറ അസ്ഥി കളിലേക്കു തീ അയയ്ക്കുകയും
അത് എന്നി ലേക്കു പതിപ്പിക്കുകയും ചെയ്തു.
എന്നെ കുടു ക്കുന്നതിനുവേണ്ടി അവന്‍ ഒരു വല വിരിക്കു കയും
എന്നെ മടക്കിക്കൊണ്ടുവരികയും ചെയ്തു.
എന്നെ അവന്‍ തരിശാക്കിയിരിക്കു ന്നു;
ദിവസം മുഴുവന്‍ രോഗമുള്ളവളാക്കിയി രിക്കുന്നു.
14 എന്‍െറ പാപങ്ങള്‍കൊണ്ട് അവന്‍ ഒരു നുകം ഉണ്ടാക്കിയിരുന്നു.
അവ യഹോവ സ്വന്തം കൈകൊണ്ട് കൂട്ടിപ്പിണയ്ക്കുകയായി രുന്നു.
യഹോവയുടെ നുകം എന്‍െറ കഴുത്തില്‍ കയറ്റിയിട്ടുണ്ട്;
അത് എന്‍െറ ശക്തി ചോര്‍ത്തി ക്കളയുന്നു.
എനിക്കു മറുത്തു നില്‍ക്കാന്‍ കഴി യാത്തവരുടെ ശക്തിക്ക്
എന്‍െറ യഹോവ എന്നെ വിട്ടുകൊടുത്തിരിക്കുന്നു.
15 എന്‍െറ അകത്തുണ്ടായിരുന്ന ബലവാ ന്മാരെ മുഴുവന്‍
എന്‍െറ യഹോവ തള്ളിക്കള ഞ്ഞിരിക്കുന്നു.
എന്‍െറ യുവാക്കളെ ഞെരിച്ചു കളയുന്നതിനായി എനിക്കെതിരെ
യഹോവ ആളുകളെ വിളിച്ചുകൂട്ടിയിരിക്കുന്നു.
യെഹൂദാ കന്യകയുടെ വീഞ്ഞുചക്കില്‍
എന്‍െറ യഹോവ മെതിച്ചിരിക്കുന്നു.
16 ഇതെല്ലാംകൊണ്ടാണ് ഞാന്‍ കരയുന്നത്;
എന്‍െറ കവിളുകളിലൂടെ കണ്ണുനീരൊഴുകുക യാണ്.
കാരണം ആശ്വസിപ്പിക്കേണ്ടവന്‍ എന്നില്‍നിന്ന് അകലെയാണ്.
ശക്തി തിരിച്ചു തരേണ്ടവന്‍ എന്നില്‍നിന്ന് അകലെയാണ്.
ശത്രുക്കള്‍ അവരെ അടിപ്പെടുത്തിക്കളഞ്ഞതി നാല്‍
എന്‍െറ പൈതങ്ങള്‍ ദരിദ്രരായി ത്തീര്‍ന്നു.”
17 ആശ്വാസകരാരും അവള്‍ക്കില്ലാത്തതിനാല്‍
സീയോന്‍ അവളുടെ കൈകള്‍ നിവര്‍ത്തുന്നു.
അവനെ വളയണമെന്ന്
യാക്കോബിന്‍െറ ശത്രു ക്കളോടു യഹോവ കല്പിച്ചിരിക്കുന്നു.
യെരൂശ ലേം അവരുടെ ഇടയില്‍
ഒരു മലിനവസ്തു വായിരിക്കുകയാണ്.
18 യെരൂശലേം പറയുന്നു, “എന്നെ ശിക്ഷിച്ച തില്‍ യഹോവ നീതിമാനാണ്.
കാരണം അവ ന്‍െറ കല്പനകള്‍ ഞാന്‍ ധിക്കരിച്ചുവല്ലോ.
ഭൂമി യിലുള്ള സകലജനങ്ങളും കേള്‍ക്കണേ,
എന്‍െറ വേദന കാണണേ.
എന്‍െറ മണവാള ന്മാരും മണവാട്ടിമാരും
തടവുകാരായി പോയി രിക്കുന്നു.
19 എന്‍െറ കമിതാക്കളെ ഞാന്‍ ഉറക്കെ വിളി ച്ചു,
എങ്കിലും അവര്‍ എന്നെ ചതിച്ചു.
ജീവന്‍ പിടിച്ചു നിര്‍ത്താന്‍വേണ്ടി
അവനവന്‍െറ ആഹാരം തേടിക്കൊണ്ടിരിക്കേ
എന്‍െറ പുരോ ഹിതരും മൂപ്പന്മാരും
നഗരത്തില്‍ ജീവന്‍ വെടി ഞ്ഞിട്ടുണ്ട്.
20 യഹോവേ, ഞാന്‍ പീഡിപ്പിക്കപ്പെടുന്നതു കാണേണമേ,
എന്‍െറ കുടല്‍ കടയുകയാണ്.
ഞാന്‍ വളരെ കഠിനഹൃദയനാവുകയും
അനു സരണക്കേടു കാട്ടുകയും ചെയ്തതിനാല്‍
എന്‍െറ ഹൃദയം ഉള്ളില്‍ കീഴ്മേല്‍ മറിഞ്ഞിരി ക്കുന്നു.
പുറത്ത് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു;
വീട്ടിനകത്ത് മരണമുണ്ടായിരുന്നു.
21 ഞാന്‍ ഞരങ്ങുകയായിരുന്നെന്ന് അവര്‍ കേട്ടു;
എനിക്ക് ആശ്വാസകര്‍ ഇല്ലല്ലോ.
എന്‍െറ ദുരിതത്തെപ്പറ്റി എന്‍െറ എല്ലാ ശത്രുക്കളും കേ ട്ടിട്ടുണ്ട്.
നീ എന്നോടു ഇതു ചെയ്തതില്‍ അവര്‍ ആഹ്ലാദിക്കുന്നു.
നീ വരുത്തുമെന്നു പറ ഞ്ഞ ദിവസം അവരുടെമേല്‍ വരുത്തേണമേ,
അവരും എന്നെപ്പോലെ ആകേണമേ.
22 എന്‍െറ ദുഷ്ടത എത്രയെന്നു കണ്ടാലും.
അപ്പോള്‍ എന്‍െറ പാപങ്ങള്‍ ഹേതുവായി നീ എന്നോടു ക്രൂരമായി പെരുമാറിയതുപോ ലെതന്നെ അവരോടും പെരുമാറുക.
അവര്‍ ചെയ്യുന്ന എല്ലാ പാപങ്ങളും നീ അറിഞ്ഞിരി ക്കണമേ.
ഇതു പറയാന്‍ കാരണം എന്‍െറ വിലാപങ്ങള്‍ നിരവധിയാണ്,
എന്‍െറ ഹൃദയം രോഗാതുരവുമാണ്.”