ദുരിതത്തിന്‍െറ പൊരുള്‍
3
1 യഹോയുടെ കോപത്തില്‍നിന്നും വരുന്ന
വലിയ ദുരിതം കണ്ടവന്‍ ഞാനാകുന്നു.
2 വെളിച്ചത്തിലല്ല ഇരുട്ടില്‍
യഹോവ എന്നെ നയിക്കുകയും വഴിനടത്തുകയും ചെയ്തു.
3 വീണ്ടും വീണ്ടും ദിവസം മുഴുവനും
യഹോവ എനിക്കെതിരെ മാത്രം കൈ തിരിച്ചു.
4 എന്‍െറ മാംസവും തൊലിയും അവന്‍ ജീര്‍ണ്ണിപ്പിച്ചിരിക്കുന്നു;
എന്‍െറ അസ്ഥികള്‍ അവന്‍ തകര്‍ത്തുകളഞ്ഞു.
5 യഹോവ എനിക്കെ തിരെ യുദ്ധത്തിനു കോട്ടകള്‍ പണിയുകയും
പട്ടിണിയും ആലസ്യവും കൊണ്ട് എന്നെ പൊതിയുകയും ചെയ്യുന്നു.
6 ശാശ്വതമായി മരിച്ചവരെയെന്ന പോലെ
എന്നെ അവന്‍ ഇരുണ്ട ഇടങ്ങളില്‍ പാര്‍പ്പിച്ചു.
7 പുറത്തുപോകാന്‍ കഴിയാത്തവണ്ണം യഹോ വ എനിക്കുചുറ്റും ഒരു മതില്‍കെട്ടി.
എന്നെ അവന്‍ കനത്ത പിച്ചളച്ചങ്ങലയിലിട്ടു.
8 രക്ഷിക്കണേ എന്നു ഞാന്‍ വിളിച്ചുകരയു ന്പോഴും
യഹോവ എന്‍െറ പ്രാര്‍ത്ഥന തട്ടിക്കള യുന്നു.
9 ഞാന്‍ പോകാന്‍ ഉദ്ദേശിച്ച വഴികള്‍ അവന്‍ വെട്ടുകല്ലുകെട്ടി മുട്ടിച്ചിരിക്കുന്നു.
എന്‍െറ പാതകളെ അവന്‍ വളവും തിരിവും ഉള്ളതാക്കി യിരിക്കുന്നു.
10 യഹോവ എന്‍െറമേല്‍ ചാടിവീഴാന്‍ ഒളി ഞ്ഞിരിക്കുന്ന ഒരു കരടിയെപ്പോലെയും
ആക്ര മിക്കാന്‍ പതിയിരിക്കുന്ന ഒരു സിംഹത്തെപ്പോ ലെയുമാണ്.
11 അവന്‍ എന്‍െറ വഴിയില്‍ എന്നെ പിന്തു ടരുകയും
എന്നെ മാന്തിക്കീറുകയും ഏകാകി യാക്കുകയും ചെയ്തു.
12 അവന്‍ വില്ലു കുലയ്ക്കുകയും
എന്നെ ഉന്നം പരിശീലിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു.
13 അവന്‍െറ ആവനാഴിയിലെ അസ്ത്രങ്ങള്‍
അവന്‍ എന്‍െറ വൃക്കകളിലേക്കു പായിച്ചിരി ക്കുന്നു.
14 എന്‍െറ സകല ആളുകളും എന്നെ കളി യാക്കി ചിരിക്കുകയും
ദിവസം മുഴുവന്‍ എന്നെ കളിയാക്കി പാടുകയും ചെയ്യുന്നു.
15 യഹോവ കയ്ക്കുന്ന വസ്തുക്കള്‍ എന്നില്‍ നിറയ്ക്കുകയും
കയ്പുനീരുകൊണ്ട് എന്നെ പൂരിതമാക്കുകയും ചെയ്തു.
16 യഹോവ എനിക്കു ചവയ്ക്കാന്‍ ചരല്‍ക്ക ല്ലുതന്നു;
എന്‍െറ പല്ലുകള്‍ പൊടിഞ്ഞു പോയി;
എന്നെ അവന്‍ പൊടിയിലിട്ട് ചവിട്ടി ത്തേച്ചു.
17 സമാധാനത്തിനു വേണ്ടിയുള്ള സകല പ്ര ത്യാശയും ഞാന്‍ കൈവിട്ടിരിക്കുന്നു,
എന്‍െറ നല്ലകാലം ഞാന്‍ മറന്നുപോയിരിക്കുന്നു.
18 “യഹോവയിലുള്ള എന്‍െറ പ്രതീക്ഷ നശിച്ചുപോയി”
എന്നു ഞാന്‍ സ്വയം പറ ഞ്ഞു.
19 എന്‍െറ ദുരിതവും അശാന്തിയും
ഞാന്‍ കുടിച്ച കയ്പുനീരും കാകോളവും ഓര്‍ക്കുന്നു.
20 എന്‍െറ എല്ലാ ദുരിതങ്ങളും തീര്‍ച്ചയായും ഞാന്‍ ഓര്‍ക്കുന്നു;
അതുകൊണ്ട് ഞാന്‍ വിഷാദ വാനാണ്.
21 എങ്കിലും ഇക്കാര്യത്തെപ്പറ്റി ചിന്തിക്കു ന്പോള്‍ എനിക്കു പ്രത്യാശയുണ്ടാകുന്നു.
ഞാന്‍ ചിന്തിക്കുന്നത് ഇതാണ്:
22 യഹോയുടെ സ്നേഹപ്രവൃത്തികള്‍ അവ സാനിക്കാറില്ല;
അവന്‍െറ കാരുണ്യങ്ങളും അവ സാനിക്കാറില്ല.
23 അവ ഓരോ പുലരിയിലും പുതുതാണ്;
യഹോയുടെ വിശ്വസ്തത അപാരം തന്നെ.
24 എന്‍െറ ആത്മാവ് പറയുന്നു, “യഹോവ യാണെന്‍െറ ദൈവം.
“അതുകൊണ്ട് ഞാന്‍ അവനില്‍ ആശ്രയിക്കും.
25 അവനെ കാത്തിരിക്കുന്നവനും അവനെ തേടുന്നവനും,
യഹോവ നല്ലവനത്രെ.
26 യഹോവയിലുള്ള രക്ഷയ്ക്കായി
അടക്ക ത്തോടെ പ്രത്യാശിക്കുന്നത് ഒരുവനു നന്ന്.
27 ബാല്യത്തില്‍ അച്ചടക്കം
പഠിക്കുന്നത് പുരു ഷനു നന്ന്.
28 യഹോവ അവന്‍െറമേല്‍ നുകം വെക്കു ന്പോള്‍
അവന്‍ തനിച്ചും അടക്കത്തോടെയും ഇരിക്കട്ടെ.
29 അവന്‍ പൊടിയോളം തന്‍െറ മുഖം താഴ്ത്ത ട്ടെ.
അപ്പോള്‍ അവന്‍െറ ജീവന് പ്രത്യാശ ഉണ്ടായേക്കാം.
30 തന്നെ അടിക്കുന്നവന് അവന്‍ കവിള്‍ കാണിച്ചു കൊടുക്കട്ടെ.
അവനില്‍ അങ്ങനെ നിന്ദ നിറയട്ടെ.
31 ഇതു ഞാന്‍ പറയുന്നു കാരണം
യഹോവ ഒരുവനെ എന്നെത്തേക്കുമായി ഉപേക്ഷിക്കില്ല.
32 ഇതു ഞാന്‍ പറയുന്നു കാരണം ദുരിതത്തി ലാക്കിയെങ്കില്‍ അവന്‍ കരുണയും കാണിക്കും;
അവന്‍െറ സ്നേഹപ്രവൃത്തികള്‍ അത്രയ്ക്കു കരുണയുള്ളതാണ്.
33 ഇതു ഞാന്‍ പറയുന്നു കാരണം ജനങ്ങളെ വേദനിപ്പിക്കാനോ
ദുരിതത്തിലാക്കാനോ യഹോവയ്ക്കു താല്പര്യമില്ല.
34 ഭൂമിയില്‍ തടവിലായിരിക്കുന്ന സകല പേരും
തന്‍െറ കാല്‍ക്കീഴില്‍ ഞെരിക്കപ്പെടണ മെന്ന് യഹോവ ആഗ്രഹിക്കുന്നില്ല.
35 വിചാരണയില്‍ കഴിയുന്നവനോടു മനു ഷ്യര്‍ അനീതി കാട്ടുന്നതു കാണാന്‍
യഹോവ ആഗ്രഹിക്കുന്നില്ല.
36 ഒരുവന്‍ കോടതിയില്‍ ന്യായം വളച്ചൊടി ക്കുന്നത്
യഹോവ ഇഷ്ടപ്പെടുന്നില്ല.
37 യഹോവ കല്പിക്കാതെ ഒരുവനും എന്തെ ങ്കിലും പറയാനും
അതു സംഭവിപ്പിക്കാനും കഴി യില്ല.
38 അസന്തുഷ്ടവും സന്തുഷ്ടവുമായ കാര്യ ങ്ങള്‍ രണ്ടും സംഭവിക്കുന്നത്
അത്യുന്നതനായ ദൈവത്തിന്‍െറ കല്പ നയ്ക്കൊത്തല്ലയോ?
39 ഇപ്പോഴും ജീവനോടെ ഇരിക്കുകയാണെ ങ്കില്‍
ഒരുവന്‍ തന്‍െറ പാപങ്ങളെ (അവയ്ക്കു ള്ള ശിക്ഷയെ)പ്പറ്റി മുറുമുറുക്കുന്നതെന്തിന്?
40 നമ്മുടെ ചെയ്തികളെ നമുക്ക് സൂക്ഷ്മ മായി പരിശോധിക്കാം;
എന്നിട്ടു നമുക്ക് യഹോവയിങ്കലേക്കു മടങ്ങിപ്പോകാം.
41 നമ്മുടെ ഹൃദയവും നമ്മുടെ കൈകളും
സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിലേക്കു ഉയര്‍ത്താം.
42 “ഞങ്ങള്‍ പാപം ചെയ്യുകയും കഠിനഹൃദയ രാവുകയും ചെയ്തിരിക്കുന്നു.
നീ (യഹോവ) ഞങ്ങളോടു പൊറുത്തിട്ടില്ല.
43 നീ ഞങ്ങളെ കോപത്തില്‍ പുതയ്ക്കുകയും വേട്ടയാടുകയും ചെയ്തിരിക്കുന്നു.
നീ ഞങ്ങ ളെ നിഷ്കരുണം കൊന്നിരിക്കുന്നു.
44 ഒരു പ്രാര്‍ത്ഥനയും നിന്നിലേക്കെത്താതി രിക്കാന്‍
ഒരു മേഘംകൊണ്ടു നീ നിന്നെത്തന്നെ പുതച്ചിരിക്കുന്നു.
45 അന്യരാഷ്ട്രങ്ങളുടെ ഇടയില്‍
നീ ഞങ്ങളെ നിഷ്പ്രയോജനവസ്തുവും ചവറും പോലെ ആക്കിക്കളഞ്ഞു.
46 ഞങ്ങളുടെ സകലശത്രുക്കളും
ഞങ്ങളുടെ നേരെ വാപിളര്‍ക്കുന്നു.
47 പേടിയും വീഴ്ചയും നാശവും തകര്‍ച്ചയും
ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.”
48 എന്‍െറ ജനത്തിന്‍െറ വിനാശം കാരണം
എന്‍െറ കണ്ണില്‍നിന്ന് നീര്‍ച്ചാലുകള്‍ ഒഴു കുന്നു.
49 നിവാരണമില്ലാതെ, തോരാതെ,
എന്‍െറ കണ്ണു കണ്ണുനീര്‍ പൊഴിക്കുന്നു.
50 യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു താഴോട്ടു നോക്കി
എന്താണു സംഭവിക്കുന്നതെന്ന് കാണും വരെ ഇതു തുടരും.
51 എന്‍െറ നഗരത്തിലെ പെണ്‍കുട്ടികള്‍ക്കു സംഭവിച്ചിരിക്കുന്നതു കണ്ട്
എന്‍െറ കണ്ണുകള്‍ കണ്ണുനീരുകൊണ്ട് നിറഞ്ഞിരിക്കുന്നു.
52 ഒരു കാരണവുമില്ലാതെ എന്‍െറ ശത്രുക്ക ളായിത്തീര്‍ന്നവര്‍ ശരിക്കും
ഒരു പക്ഷിയെ എന്നപോലെ എന്നെ വേട്ടയാടി.
53 അവര്‍ ഒരു കുഴിയില്‍ എന്നെ ജീവനോടെ എറിയുകയും
എന്‍െറമേല്‍ കല്ലെറിയുകയും ചെയ്തു.
54 വെള്ളം എന്‍െറ തലയ്ക്കുമീതെ ഒഴുകി;
ഞാന്‍ പറഞ്ഞു, “ഞാന്‍ അവസാനിച്ചിരി ക്കുന്നു.”
55 യഹോവേ അത്യഗാധമായ കുഴിയില്‍ നിന്ന്
ഞാന്‍ നിന്‍െറ നാമത്തെ വിളിച്ചപേ ക്ഷിക്കുന്നു.
56 നിന്‍െറ ചെവി എന്നില്‍നിന്നും തിരിക്കു കയും
സഹായത്തിനായുള്ള എന്‍െറ വിളി കേള്‍ക്കാതിരിക്കുകയും ചെയ്യരുതേ.
57 ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്പോള്‍ അടുത്തു വരികയും,
“ഭയപ്പെടേണ്ടാ”എന്ന് എന്നോടു പറയുകയും ചെയ്യേണമേ.
58 യഹോവേ, എന്നെ പ്രതിരോധിക്കുകയും
രക്ഷിക്കുകയും വേണമേ.
59 യഹോവേ, എന്‍െറ ദുരിതം കാണേണമേ;
ന്യായാലയത്തില്‍ എനിക്കു നീതിതരേണമേ.
60 അവരുടെ സകലപ്രതികാരങ്ങളും എനി ക്കെതിരെയുള്ള
സകലആലോചനകളും കാണേണമേ!
61 യഹോവേ, അവരുടെ പരിഹാസവും
എനിക്കെതിരെയുള്ള സകലആലോചനകളും നീ കേള്‍ക്കേണമേ!
62 എന്‍െറ ശത്രുക്കളുടെ സംസാരവും മുറുമു റുക്കലും
സദാനേരവും എനിക്കെതിരെയാണ്.
63 നോക്കൂ; അവര്‍ ഇരിക്കുന്പോഴായാലും നില്‍ ക്കുന്പോഴായാലും
അവരുടെ പരിഹാസപ്പാ ട്ടിന് ഞാനാണു വിഷയം.
64 യഹോവേ, അവര്‍ ചെയ്തതിനുള്ള പ്രതി ഫലം
അവര്‍ക്കു തിരിച്ചുകൊടുക്കേണമേ.
65 കഠിനമായഹൃദയം അവര്‍ക്കു നല്‍കേണമേ!
നിന്‍െറ ശാപം അവരുടെമേല്‍ ആക്കേണമേ!
66 അവരെ കോപത്തോടെ വേട്ടയാടുകയും
യഹോയുടെ ആകാശത്തിനു കീഴെവെച്ച് നശി പ്പിക്കുകയും ചെയ്യേണമേ.