യഹോവയോടു ഒരു പ്രാര്‍ത്ഥന
5
1 യഹോവേ, ഞങ്ങള്‍ക്കു സംഭവിച്ചതെന്താ ണെന്ന് ഓര്‍ക്കേണമേ;
ഞങ്ങളുടെ അപ മാനം ശ്രദ്ധകൊടുത്ത് കാണേണമേ.
2 പൂര്‍വികരില്‍നിന്ന് ഞങ്ങള്‍ക്കു പാരന്പര്യ മായി കിട്ടിയ നിലം അപരിചിതര്‍ക്കും
ഞങ്ങ ളുടെ വീടുകള്‍ അന്യജനങ്ങള്‍ക്കും കൊടുത്തി രിക്കുന്നു.
3 ഞങ്ങള്‍ അനാഥരായിരിക്കുന്നു;
ഞങ്ങളുടെ അമ്മമാര്‍ വിധവകളെപ്പോലെ ആയിരിക്കുന്നു.
4 ഞങ്ങള്‍ കുടിക്കുന്ന വെള്ളത്തിന് ഞങ്ങള്‍ വില കൊടുക്കേണ്ടിവന്നിരിക്കുന്നു.
ഞങ്ങളുടെ മരത്തിനും വില കൊടുക്കേണ്ടിവന്നിരിക്കുന്നു.
5 മരണത്തിന്‍െറ വക്കുവരേക്കും ഞങ്ങള്‍ വേട്ട യാടപ്പെട്ടു;
ഞങ്ങള്‍ തളര്‍ന്നു പോയി, ഞങ്ങ ള്‍ക്കു വിശ്രമവുമില്ല.
6 ആവശ്യത്തിനു ഭക്ഷണം കിട്ടാന്‍
ഈജി പ്തും അസ്സിര്യയുമായി ഞങ്ങള്‍ ഒരു കരാറു ണ്ടാക്കി.
7 പാപം ചെയ്തത് ഞങ്ങളുടെ പൂര്‍വിക ന്മാര്‍.
അവര്‍ മരിച്ചു പോയി.
എന്നാല്‍ ഞങ്ങള്‍ അവരുടെ പാപങ്ങള്‍ ക്കുള്ള ശിക്ഷ അനുഭവിക്കുകയാണ്.
8 ദാസന്മാര്‍ ഞങ്ങളെ ഭരിക്കുന്നു.
അവരുടെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ഞങ്ങള്‍ക്കാവു ന്നില്ല.
9 മരുഭൂമിയിലെ വിപത്തുകാരണം ഞങ്ങളുടെ ആഹാരം കൊണ്ടുവരുവാന്‍
ഞങ്ങള്‍ ജീവന്‍ പണയപ്പെടുത്തുന്നു.
10 പൊള്ളിക്കുന്ന വറുതി കാരണം
ഞങ്ങളുടെ തൊലി ചൂളയെപ്പോലെ ചൂടായിരിക്കുന്നു.
11 സീയോനിലെ സ്ത്രീകളെയും യെഹൂദയി ലെ കന്യകമാരെയും
അവര്‍ (ശത്രു സൈനി കര്‍) ബലാല്‍ക്കാരം ചെയ്തു.
12 അവരുടെ ഉത്തരവനുസരിച്ച് പ്രഭുക്കളെ തൂക്കിക്കൊന്നു;
മൂപ്പന്മാരോടു വേണ്ടവണ്ണം ആദ രവു കാട്ടിയതുമില്ല.
13 യുവാക്കള്‍ അരകല്ലു തിരിക്കുന്നു.
ചെറുപ്പ ക്കാര്‍ തങ്ങളുടെ കഠിനവേല കാരണം വേച്ചു പോകുന്നു.
14 മൂപ്പന്മാര്‍ നഗരകവാടങ്ങളില്‍നിന്ന് അക ലെ പോയിരിക്കുന്നു;
യുവാക്കള്‍ തങ്ങളുടെ സംഗീതവും നിര്‍ത്തിയിരിക്കുന്നു.
15 ഞങ്ങളുടെ സന്തോഷം അവസാനിച്ചു;
ഞങ്ങളുടെ നൃത്തം വിലാപമായി മാറി.
16 കിരീടം ഞങ്ങളുടെ തലയില്‍നിന്ന് വീണു പോയി;
ഞങ്ങളോടു പരിതപിക്കുവിന്‍;
കാര ണം ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു.
17 ഇതെല്ലാംകൊണ്ട് ഞങ്ങള്‍ മനസ്സു തകര്‍ന്ന വരാണ്;
ഇതെല്ലാംകൊണ്ട് ഞങ്ങള്‍ ആശയറ്റ വരാണ്.
18 സീയോന്‍കുന്ന് വിജനമായി,
അവിടെ കുറുക്കന്മാര്‍ ചുറ്റിത്തിരിയുന്നു.
19 യഹോവേ, നീ എന്നെന്നും വാഴുന്നവന ല്ലയോ;
നിന്‍െറ സിംഹാസനം തലമുറതലമു റയായി നിലനില്‍ക്കുന്നുവല്ലോ.
20 നീ ഞങ്ങളെ അവഗണിച്ചുകൊണ്ടേയിരി ക്കുന്നതെന്ത്?
നീ ഇത്ര ദീര്‍ഘിച്ചകാലം ഞങ്ങ ളെ കയ്യൊഴിയുന്നതെന്ത്?
21 യഹോവേ, ഞങ്ങള്‍ മടങ്ങിവരുന്നതിനായി
നിന്നിലേക്കു ഞങ്ങളെ തിരിച്ചെടുക്കേണമേ;
ഞങ്ങള്‍ മുന്പുണ്ടായിരുന്ന നിലയിലേക്കു ഞങ്ങളെ പുതുക്കേണമേ.
22 ഒരുപക്ഷേ നീ ഞങ്ങളെ നിശ്ശേഷം വെടി ഞ്ഞിരിക്കുകയാവും;
നീ ഞങ്ങളോടു അതി യായി കോപിച്ചിരിക്കയാവും.