ലേവ്യര്‍
ബലികളും വഴിപാടുകളും
1
1 യഹോവയായ ദൈവം മോശെയെ വിളിച്ച് സമ്മേളന ക്കൂടാരത്തില്‍ നിന്നുകൊണ്ട് അവനോടു സംസാരി ച്ചു. യഹോവ പറഞ്ഞു,
2 “യിസ്രായേല്‍ജനതയോട് ഇങ്ങനെ പറയുക: നിങ്ങളിലാരെങ്കിലും യഹോവയ്ക് കു ഒരു വഴിപാടു കൊണ്ടുവരുന്പോള്‍ അതു നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളിലൊന്നായിരിക്കണം - ഒരു പശുവോ ചെമ്മരിയാടോ കോലാടോ ആയിക്കൊള്ളട്ടെ.
3 “ഒരാള്‍ തന്‍റെ കന്നുകാലികളില്‍ ഒന്നിനെ ഹോമ യാ ഗമായര്‍പ്പിക്കുകയാണെങ്കില്‍ ആ ബലിമൃഗം യാതൊ രു കുറവുമില്ലാത്ത ഒരു കാളയായിരിക്കണം. അയാള്‍ ആ മൃഗത്തെ സമ്മേളനക്കൂടാരത്തിന്‍റെ വാതില്‍ക്കലേക്കു കൊണ്ടുവരണം. അപ്പോള്‍ യഹോവ ആ വഴിപാട് സ്വീ കരിച്ചുകൊള്ളും.
4 മൃഗത്തെ കൊല്ലുന്പോള്‍ അയാള്‍ തന്‍റെ കൈ അതിന്‍റെ തലയില്‍ വച്ചിരിക്കണം. ആ വ്യ ക്തിയെ ശുദ്ധനാക്കുന്നതിനുള്ള പ്രതിഫലമായാണ് യ ഹോവ ആ ഹോമയാഗം സ്വീകരിക്കുന്നത്.
5 “യഹോവയുടെ മുന്പില്‍വച്ചു തന്നെ അയാള്‍ കാള ക്കുട്ടിയെ കൊല്ലണം. അനന്തരം പുരോഹിതന്മാരായ അഹരോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം സമ്മേള നക്കൂ ടാരത്തിന്‍റെ കവാടത്തിനടുത്തുള്ള യാഗപീഠത്തിലേക്കു കൊണ്ടുവരികയും അതു യാഗപീഠത്തിലും അതിനു ചുറ് റിലും തളിക്കുകയും വേണം.
6 പുരോഹിതന്‍ മൃഗത്തിന്‍റെ തോലുരിക്കുകയും മൃഗത്തെ കഷണങ്ങളായി മുറിക്കു കയും വേണം.
7 പുരോഹിതന്മാരായ അഹരോന്‍റെ പുത് രന്മാര്‍ യാഗപീഠത്തില്‍ തീ കൂട്ടുകയും അതിന്മേല്‍ വിറക് അടുക്കുകയും വേണം.
8 പുരോഹിതന്മാരായ അഹരോ ന്‍ റെ പുത്രന്മാര്‍ മാംസക്കഷണങ്ങള്‍ (തലയും കൊഴുപ് പും) യാഗപീഠത്തിലെ തീയില്‍ അടുക്കിയ വിറകിന്മേല്‍ വയ്ക്കണം.
9 പുരോഹിതന്‍ വെള്ളം ഉപയോഗിച്ച് മൃഗ ത്തിന്‍റെ കാലുകളും ആന്തരഭാഗങ്ങളും കഴുകണം. അന ന്തരം മൃഗത്തിന്‍റെ ഭാഗങ്ങള്‍ മുഴുവനും പുരോഹിതന്‍ യാഗപീഠത്തില്‍ ഹോമിക്കണം. ഇതൊരു ഹോമയാ ഗമാ ണ്, അഗ്നിയിലൂടെയുള്ള ബലി. അതിന്‍റെ ഗന്ധം യഹോ വയെ പ്രസാദിപ്പിക്കുന്നു.
10 “ഒരാള്‍ ഒരു ചെമ്മരിയാടിനെയോ കോലാടിനെയോ ഹോമയാഗമായി അര്‍പ്പിക്കുന്നുവെങ്കില്‍ ഒരു കുറവു മില്ലാത്ത ആണ്‍മൃഗമായിരിക്കണം അത്.
11 യഹോവ യ്ക്കുമുന്പില്‍ യാഗപീഠത്തിന്‍റെ വടക്കുവശത്തുവച്ച് വേണം അയാള്‍ മൃഗത്തെ കൊല്ലാന്‍. അനന്തരം പുരോ ഹിതന്മാരായ അഹരോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിലും അതിന്‍റെ ചുറ്റിലും തളിക്കണം.
12 അന ന്തരം പുരോഹിതന്‍ മൃഗത്തെ കഷണങ്ങളാക്കണം. പു രോഹിതന്‍ ആ കഷണങ്ങള്‍ (തലയും മേദസ്സും) യാഗപീ ഠത്തിലെ തീയിലിട്ടിരിക്കുന്ന വിറകിന്മേല്‍ വയ്ക്ക ണം.
13 മൃഗത്തിന്‍റെ കാലുകളും ആന്തരഭാഗങ്ങളും പുരോ ഹിതന്‍ വെള്ളം ഉപയോഗിച്ചു കഴുകണം. അനന്തരം പു രോഹിതന്‍ മൃഗത്തിന്‍റെ എല്ലാ ഭാഗങ്ങളും ബലിയര്‍ പ്പിക്കണം. മൃഗത്തെ അവന്‍ യാഗപീഠത്തില്‍വച്ചു ഹോമിക്കണം. അഗ്നിയിലൂടെ നല്കുന്ന ഒരു ഹോമ യാ ഗമാണത്. അതിന്‍റെ ഗന്ധം ദൈവത്തെ പ്രസാ ദിപ്പി ക്കും.
14 “ഒരാള്‍ ഒരു പക്ഷിയെ ഹോമയാഗമായി യഹോവ യ് ക്കു നല്‍കുന്നുവെങ്കില്‍ ആ പക്ഷി ഒരു ചെങ്ങാ ലി യോഒരു പ്രാവിന്‍കുഞ്ഞോ ആയിരിക്കണം.
15 പുരോഹി തന്‍ ആ വഴിപാടുവസ്തുവിനെ യാഗപീഠത്തിലേക്കു കൊണ്ടു വരണം. അയാള്‍ അതിന്‍റെ തല പറിച്ചെടുത്ത് അതിനെ യാഗപീഠത്തില്‍ ഹോമിക്കണം. പക്ഷിയുടെ രക്തം യാഗപീഠത്തിന്‍റെ വശങ്ങളിലേക്ക് ഒഴുക്കണം.
16 പുരോഹിതന്‍ പക്ഷിയുടെ അന്നസഞ്ചിയും തൂവ ലു കളും പറിച്ചെടുത്ത് യാഗപീഠത്തിന്‍റെ കിഴക്കുവശ ത് തേക്ക് എറിയണം. യാഗപീഠത്തില്‍നിന്നുള്ള ചാരമിടു ന് നത് അവിടെയാണ്.
17 അനന്തരം പുരോഹിതന്‍ പക്ഷിയെ ചിറകുകളില്‍ പിടിച്ച് പിളര്‍ക്കണം. എങ്കിലും അവന്‍ ആ പക്ഷിയെ രണ്ടു കഷണമാക്കരുത്. യാഗപീഠത്തിലെ തീയില്‍ ഇട്ടിരിക്കുന്ന വിറകിന്മേല്‍വച്ച് പുരോ ഹി തന്‍ പക്ഷിയെ ഹോമിക്കണം. അത് അഗ്നിയിലൂടെ നടത് തുന്ന ഹോമയാഗമാണ്. അതിന്‍റെ ഗന്ധം ദൈവത്തെ പ്ര സാദിപ്പിക്കും.