നാദാബിനെയും അബീഹൂവിനെയും ദൈവം നശിപ്പിക്കുന്നു
10
അനന്തരം അഹരോന്‍റെ പുത്രന്മാരായ നാദാബും അബീഹൂവും പാപം ചെയ്തു. അവരിരുവരും ഓരോ ധൂപകലശം എടുത്തു. അവര്‍ വ്യത്യസ്തമായ തീകൊണ്ട് ധൂപങ്ങള്‍ കത്തിച്ചു. മോശെ ഉപയോഗിക്കാന്‍ കല് പി ച്ച അഗ്നി അവര്‍ ഉപയോഗിച്ചില്ല. അതിനാല്‍ യ ഹോവയില്‍നിന്നും വന്ന അഗ്നി നാദാബിനെയും അ ബീഹൂവിനെയും നശിപ്പിച്ചു. അവര്‍ യഹോവയ്ക്കു മുന്പില്‍വച്ച് മരണമടഞ്ഞു.
മോശെ അഹരോനോടു പറഞ്ഞു, “യഹോവ പറ യു ന്നു, ‘എന്‍റെയടുത്തു വരുന്ന പുരോഹിതന്മാര്‍ എന്നെ ആദരിക്കണം! ഞാന്‍ അവര്‍ക്ക് വിശുദ്ധനായിരിക്കുകയും സകല ജനത്തിനും മുന്പില്‍ മഹത്വപ്പെടുകയും വേ ണം.’”അതിനാല്‍ തന്‍റെ പുത്രന്മാര്‍ മരണപ്പെട്ടതി നെ പ്പറ്റി അഹരോന്‍ ഒന്നും പറഞ്ഞില്ല.
അഹരോന്‍റെ പിതൃവ്യനായ ഉസ്സീയേലിന് രണ്ടു പുത്രന്മാരുണ്ടായിരുന്നു. മീശായേലും എത്സാഫാനും. മോശെ ആ പുത്രന്മാരോടു പറഞ്ഞു, “വിശുദ്ധസ്ഥ ല ത്തിന്‍റെ മുന്‍ഭാഗത്തേക്കു പോകുക. നിങ്ങളുടെ പിതൃ സഹോദരപുത്രന്മാരുടെ മൃതദേഹങ്ങളുമെടുത്ത് പാളയ ത്തിനു പുറത്തുപോകുക.”
അതിനാല്‍ മീശായേലും എത്സാഫാനും മോശെയെ അനുസരിച്ചു. അവര്‍ നാദാബിന്‍റെയും അബീഹൂവി ന്‍ റെയും മൃതദേഹങ്ങള്‍ പാളയത്തിനു പുറത്തേക്കു കൊണ് ടുപോയി. മരിച്ചവര്‍ തങ്ങളുടെ നെയ്തുണ്ടാക്കിയ വി ശിഷ്ട അങ്കികളും ധരിച്ചിരുന്നു.
അനന്തരം മോശെ, അഹരോനോടും തന്‍റെ പുത്രന് മാരായ എലെയാസാരിനോടും ഈഥാമാരിനോടും പറഞ് ഞു, “നിങ്ങള്‍ ദു:ഖം പ്രകടിപ്പിക്കരുത്! നിങ്ങളുടെ വ സ്ത്രങ്ങള്‍ വലിച്ചു കീറുകയോ തലമുടി പിഴുതെടു ക് കുകയോ ചെയ്യരുത്! നിങ്ങളുടെ ദു:ഖം പ്രകടിപ് പിക് കാതിരുന്നാല്‍ നിങ്ങള്‍ കൊല്ലപ്പെടുകയില്ല. യഹോ വ എല്ലാ ജനങ്ങളോടും കോപിക്കുകയുമില്ല. മുഴുവന്‍ യിസ്രായേലുകാരും നിങ്ങളുടെ ബന്ധുക്കളാണ് - അവര്‍, യഹോവ നാദാബിനെയും അബീഹൂവിനെയും ദഹിപ് പി ച്ചതില്‍ വ്യസനിച്ചു കൊള്ളട്ടെ. പക്ഷേ നിങ്ങള്‍ സ മ്മേളനക്കൂടാരത്തിന്‍റെ കവാടം വിട്ടുപോകുകപോലും ചെയ്യരുത്. നിങ്ങള്‍ അവിടം വിട്ടുപോയാല്‍ നിങ്ങള്‍ മരിക്കും! എന്തെന്നോ? യഹോവയുടെ അഭിഷേക തൈ ലം നിങ്ങളുടെ മേല്‍ ഉണ്ട്.”അതിനാല്‍ അഹരോനും എ ലെയാസാരും ഈഥാമാരും മോശെയെ അനുസരിച്ചു.
അനന്തരം യഹോവ അഹരോനോടു പറഞ്ഞു, “സമ്മേളനക്കൂടാരത്തിലേക്കു വരുന്പോള്‍ നീയോ നിന്‍റെ പുത്രന്മാരോ വീഞ്ഞോ മറ്റു ലഹരിപാനീ യങ് ങളോ കുടിക്കാന്‍ പാടില്ല. അതൊക്കെ കുടിച്ചാല്‍ നി ങ്ങള്‍ മരിക്കും! ഈ നിയമം നിന്‍റെ തലമുറകളിലൂടെ നില നില്‍ക്കും. 10 വിശുദ്ധവും അശുദ്ധവുമായ സാധനങ്ങള്‍ നി ങ്ങള്‍ വ്യക്തമായി വേര്‍തിരിച്ചു കാണണം. ശുദ്ധവും അ ശുദ്ധവുമായ സാധനങ്ങളെയും നിങ്ങള്‍ വ്യക്തമായി വേ ര്‍തിരിക്കണം. 11 യഹോവ തന്‍റെ നിയമങ്ങള്‍ മോശെ യ്ക് ക് നല്‍കുകയും മോശെ ആ നിയമങ്ങള്‍ ജനങ്ങള്‍ക്കു നല്‍ കുകയും ചെയ്തു. ഈ നിയമങ്ങളെപ്പറ്റിയെല്ലാം അഹ രോന്‍, നീ ജനങ്ങളെ പഠിപ്പിക്കണം.”
12 അഹരോന്‍റെ രണ്ടു പുത്രന്മാരായ എലെയാസാരും ഈഥാമാരും ജീവിച്ചിരിക്കുന്നുണ്ടായിരുന്നു. മോശെ അഹരോനോടും അവന്‍റെ രണ്ടു പുത്രന്മാരോടും സം സാരിച്ചു. മോശെ പറഞ്ഞു, “അഗ്നിയിലൂടെ നടത്തിയ ധാന്യബലിയുടെ കുറേ ബലികള്‍ അവശേഷിക്കുന്നുണ്ട്. അതു നിങ്ങള്‍ ഭക്ഷിക്കുക. പുളിപ്പു ചേര്‍ക്കാതെ വേ ണം നിങ്ങളതു ഭക്ഷിക്കാന്‍. യാഗപീഠത്തനരി കിലിരു ന്നു വേണം അതു ഭക്ഷിക്കാന്‍. എന്തെന്നാല്‍ അത് ഒരു വിശുദ്ധ വഴിപാടാകുന്നു. 13 അത് യഹോവയ്ക്കു അഗ് നിയിലൂടെ അര്‍പ്പിച്ച വഴിപാടിന്‍റെ ഭാഗമാണ്. അതു നിനക്കും നിന്‍റെ പുത്രന്മാര്‍ക്കും അവകാശപ്പെട്ട ഭാഗമാണെന്ന് ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ നിയമം പഠി പ്പിക്കുന്നു. പക്ഷേ നിങ്ങള്‍ ഒരു വിശുദ്ധസ്ഥല ത്തു വച്ചു വേണം അതു ഭക്ഷിക്കാന്‍.
14 “നീരാജനാര്‍പ്പണബലിയുടെ മൃഗത്തിന്‍റെ നെഞ് ചും തുടയും നിനക്കും നിന്‍റെ പുത്രന്മാര്‍ക്കും പുത്രി മാര്‍ക്കും അവകാശപ്പെട്ടതാണ്. അതു നിങ്ങള്‍ ഒരു വി ശുദ്ധസ്ഥലത്തുവച്ചല്ലെങ്കിലും വൃത്തിയുള്ള ഒരിട ത്തുവച്ചു തിന്നുക, എന്തുകൊണ്ടെന്നാല്‍ അതു സമാ ധാനബലിയില്‍നിന്നുള്ളവയാണ്. യിസ്രായേല്‍ജനത ആ വഴിപാടുകള്‍ ദൈവത്തിനു സമര്‍പ്പിച്ചു. ആളുകള്‍ ആ മൃഗങ്ങളെ തിന്നുമെങ്കിലും അവയുടെ നെഞ്ച് നിങ് ങള്‍ക്കുള്ളതാണ്. 15 അഗ്നിയില്‍ ഹോമിച്ചബലിയുടെ ഭാഗമെന്നനിലയില്‍ ജനങ്ങള്‍ തങ്ങളുടെ മൃഗങ്ങളുടെ കൊഴുപ്പ് കൊണ്ടുവരണം. സമാധാനബലിയുടെ മൃ ഗത്തിന്‍റെ തുടയും നീരാജനാര്‍പ്പണബലിയുടെ മൃഗ ത് തിന്‍റെ നെഞ്ചും നീ കൊണ്ടുവരിക. യഹോവയ്ക്കു മു ന്പില്‍ നീരാജനബലിയായി അര്‍പ്പിക്കപ്പെടുന്ന അ ത് വഴിപാടില്‍ നിങ്ങള്‍ക്കുള്ള പങ്കായിരിക്കും. അതു നി നക്കും നിന്‍റെ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണ്. യ ഹോവ പറഞ്ഞതു പോലെ ബലിയുടെ ആ ഭാഗം എന്നും നിങ്ങളുടെ വീതമായിരിക്കും.”
16 മോശെ പാപബലിയുടെ കോലാടിനെ അന്വേഷി ച് ചു. പക്ഷേ അത് ഹോമിക്കപ്പെട്ടുകഴിഞ്ഞിരുന്നു. മോശെയ്ക്കു അഹരോന്‍റെ പുത്രന്മാരായ എലെയാ സാ രിനോടും ഈഥാമാരിനോടും വളരെ കോപമുണ്ടായി. മോ ശെ പറഞ്ഞു, 17 “ആ മാംസം നിങ്ങള്‍ക്ക് വിശുദ്ധ സ്ഥല ത്തുവച്ചു തിന്നാനുള്ളതായിരുന്നു! അതു വളരെ വിശുദ് ധമാണ്! നിങ്ങളെന്താണത് യഹോവയുടെ മുന്പില്‍വ ച് ച് ഭക്ഷിക്കാഞ്ഞത്? ജനങ്ങളെ വിശുദ്ധീകരിക്കാന്‍ - അ വരുടെ പാപം ഇല്ലായ്മ ചെയ്യാനാണ് യഹോവ അതു നിങ്ങള്‍ക്കു നല്‍കിയത്. 18 ആ കോലാടിന്‍റെ രക്തമാകട്ടെ വിശുദ്ധസ്ഥലത്തേക്കു കൊണ്ടുവരികയു മുണ്ടായി ല്ല. അതിനാല്‍ ഞാന്‍ കല്പിച്ചതനുസരിച്ച് നിങ്ങള്‍ ആ മാംസം വിശുദ്ധമേഖലയില്‍വച്ച് ഭക്ഷിക്കണ മായി രുന്നു!”
19 പക്ഷേ അഹരോന്‍ മോശെയോടു പറഞ്ഞു, “നോക് കൂ അവരിന്ന് അവരുടെ പാപബലിയും ഹോമയാഗവും യ ഹോവയ്ക്കു മുന്പില്‍ കൊണ്ടുവന്നു. പക്ഷേ എനിക് കിന്ന് എന്താണു സംഭവിച്ചതെന്ന് നിനക്കറിയാം! ഞാ നിന്ന് പാപബലിയില്‍നിന്നുള്ളതു ഭക്ഷിച്ചി രുന്നു വെങ്കില്‍ യഹോവ എന്നില്‍ സന്തുഷ്ടനാകുമെന്നു നീ കരുതുന്നുണ്ടോ? ഇല്ല!”
20 അതു കേട്ട മോശെ അതംഗീകരിച്ചു.