മാംസഭക്ഷണത്തിന്‍റെ നിയമങ്ങള്‍
11
യഹോവ മോശെയോടും അഹരോനോടും പറഞ് ഞു, “യിസ്രായേല്‍ജനതയോടു പറയുക: ഇനി പറ യുന്ന മൃഗങ്ങളെ നിങ്ങള്‍ക്കു തിന്നാം: ഇരട്ട കുളന് പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെ നിങ്ങ ള്‍ക്കു ഭക്ഷിക്കാം.
4-6 “ചില മൃഗങ്ങള്‍ അയവിറക്കുമെങ്കിലും അവയ്ക്ക് ഇരട്ടകുളന്പുണ്ടായിരിക്കുകയില്ല. ആ മൃഗങ്ങളെ ഭക് ഷിക്കരുത്. ഒട്ടകം, കുഴിമുയല്‍, മുയല്‍ എന്നിവ ആ ഗണ ത്തില്‍ പെട്ടവയാണ്. അതിനാല്‍ അവ നിങ്ങള്‍ക്ക് അശു ദ്ധമാകുന്നു. മറ്റു ചില മൃഗങ്ങള്‍ക്കാവട്ടെ ഇരട്ടക്കു ളന്പുണ്ടായിരിക്കും. പക്ഷേ അവ അയവിറക്കു കയി ല്ല. അതിനാല്‍ അവയേയും തിന്നരുത്. പന്നി അങ്ങ നെയുള്ള മൃഗമായതിനാല്‍ അത് നിങ്ങള്‍ക്കു ഭക്ഷണ യോ ഗ്യമല്ല. ആ മൃഗങ്ങളുടെ മാംസം നിങ്ങള്‍ ഭക്ഷിക്ക രുത്! അവയുടെ മൃതശരീരങ്ങള്‍ സ്പര്‍ശിക്കുവാന്‍ പാടി ല്ല! അവ നിങ്ങള്‍ക്ക് അശുദ്ധമാണ്.
ജലജന്തുക്കളെ ഭക്ഷിക്കുന്നതിന്‍റെ നിയമങ്ങള്‍
“്നദിയിലോ സമുദ്രത്തിലോ ജീവിക്കുന്ന ഒരു ജീ വിക്ക് ചിറകും ചെതുന്പലും ഉണ്ടെങ്കില്‍ നിങ്ങള്‍ ക്ക തിനെ തിന്നാം. 10-11 എന്നാല്‍ കടലിലോ നദിയിലോ ജീ വിക്കുന്ന ചിറകും ചെതുന്പലുമില്ലാത്ത ജീവിയെ നിങ്ങള്‍ ഭക്ഷിക്കരുത്. അത്, നിങ്ങള്‍ക്കു മ്ളേച്ഛമാണെ ന്നു യഹോവ പറയുന്ന മൃഗങ്ങളിലൊന്നാണ്. അതിന്‍ റെ ശവത്തെ തൊടുകപോലുമരുത്! 12 ചിറകും ചെതുന് പലുമില്ലാത്ത ഏതൊരു സമുദ്രജീവിയേയും ദൈവം മ് ളേച്ഛമെന്നു കല്പിച്ചതാണെന്ന് നിങ്ങള്‍ കണക്കാ ക്കണം.
തിന്നരുതാത്ത പക്ഷികള്‍
13 “ഇനി പറയുന്ന പക്ഷികള്‍ ദൈവത്താല്‍ വെറുക്ക പ്പെടുന്നതുപോലെ അവയെ തിന്നുവാന്‍ കൊള്ളാത്ത വയാണെന്ന് നിങ്ങളും കരുതണം. കഴുകന്‍, ചെന്പരുന്ത്, കടല്‍റാഞ്ചന്‍, 14 പരുന്ത്, എല്ലാ ഇനം പ്രാപ്പിടിയന്‍, 15 എല്ലായിനം കറുത്തപക്ഷികള്‍, 16 ഒട്ടകപ്പക്ഷി, പുള് ള്, കടല്‍ക്കാക്ക, എല്ലായിനം കപോതാരി, 17 മൂങ്ങ, നീ ര്‍ക്കാക്ക, ഞാറപ്പക്ഷി, 18 കുളക്കോഴി, പെരുങ്കൊക്ക്, വെള്ളക്കഴുകന്‍, 19 ബകം, ക്രൌഞ്ചവര്‍ഗ്ഗത്തില്‍പ്പെട്ട എല്ലാപക്ഷികളും ചകോതം, നരിച്ചീറ് എന്നിവ.
പ്രാണികളെ തിന്നുന്നതിനുള്ള നിയമങ്ങള്‍
20 “ചിറകുകളുള്ളവയും നാലുകാലില്‍ നടക്കുവാന്‍ കഴി യുന്നവയുമായ പ്രാണികള്‍ തിന്നാന്‍ കൊള്ളരു താത്ത വയാണെന്ന് യഹോവ പറയുന്നു. അത്തരം പ്രാണികളെ ഭക്ഷിക്കരുത്! 21 നിലത്തു ചാടിനടക്കാന്‍ പാകത്തിന് മു ട്ടിന് മുകളില്‍ സന്ധികള്‍ ഉള്ള കീടങ്ങളെ ഭക്ഷിക്കാം. 22 എല്ലായിനം വെട്ടുക്കിളികളെയും എല്ലായിനം വിട്ടി ലുകളെയും ചീവീടുകളെയും തുള്ളന്‍വര്‍ഗ് ഗത്തില്‍പ്പെ ട് ടവയെയും നിങ്ങള്‍ക്കു ഭക്ഷിക്കാം.
23 “പക്ഷേ നാലുകാലുകളും ചിറകുകളുമുള്ള മറ്റെല്ലാ പ്രാണികളും തിന്നാന്‍ കൊള്ളരുതാത്തവയാണെന്ന് യ ഹോവ പറയുന്നു. 24 ആ കീടങ്ങള്‍ നിങ്ങളെ അശുദ്ധമാ ക്കിയേക്കാം. ഈ പ്രാണികളുടെ ശവത്തെ തൊടുന്നവന്‍ സായാഹ്നംവരെ അശുദ്ധനായിത്തീരും. 25 ആ പ്രാണികളു ടെ ശവം കൈകൊണ്ടെടുക്കുന്നവന്‍ തന്‍റെ വസ്ത്രങ്ങ ള്‍ കഴുകണം. അയാള്‍ സായാഹ്നം വരെ അശുദ്ധ നായിരിക് കും.
മൃഗങ്ങളെക്കുറിച്ചു കൂടുതല്‍ നിയമങ്ങള്‍
26-27 “ചില മൃഗങ്ങളുടെ കുളന്പ് പിളര്‍ന്നിരിക് കുമെ ങ്കിലും അതു രണ്ടായി തിരിഞ്ഞിരിക്കില്ല. ചില മൃഗ ങ്ങള്‍ അയവിറക്കാത്തതായിരിക്കാം. ചില മൃഗങ്ങള്‍ ഇര ട്ടക്കുളന്പില്ലാത്തവയും കാല്പത്തി ഊന്നി സഞ്ചരി ക്കുന്നവയും ആയിരിക്കും. ആ മൃഗങ്ങള്‍ നിങ്ങള്‍ക്ക് അ ശുദ്ധമാണ്. അവയെ സ്പര്‍ശിക്കുന്നവന്‍ സായാഹ്നം വ രെ അശുദ്ധനാകും. 28 അവയുടെ ശവം എടുക്കുന്നവന്‍ തന്‍ റെ വസ്ത്രം കഴുകണം. അയാള്‍ സായാഹ്നം വരെ അശുദ്ധ നായിരിക്കും. ആ മൃഗങ്ങള്‍ നിങ്ങള്‍ക്കു മ്ളേച്ഛമാണ്.
ഇഴജന്തുക്കളെപ്പറ്റിയുള്ള നിയമങ്ങള്‍
29 “അശുദ്ധമായ ഇഴജന്തുക്കളെപ്പറ്റി ഇനി പറയുന് നു: മരപ്പട്ടി, എലി, ഉടുന്പും ആ വര്‍ഗ്ഗത്തില്‍പ്പെ ട്ടവയും, 30 പല്ലി, അരണ, പെരുന്പല്ലി, മണ്‍പല്ലി, ഓന്ത് എന്നിവ. 31 ആ ഇഴജന്തുക്കള്‍ നിങ്ങള്‍ക്കു അശു ദ്ധമാണ്. അവയുടെ ശവം സ്പര്‍ശിക്കുന്നവന്‍ സായാഹ് നം വരെഅശുദ്ധനായിരിക്കും.
അശുദ്ധമൃഗങ്ങളെപ്പറ്റിയുള്ള നിയമങ്ങള്‍
32 “അശുദ്ധമെന്നു കല്പിക്കപ്പെട്ട മൃഗങ്ങളിലേ തെങ്കിലും എന്തിന്‍റെയെങ്കിലുംമേല്‍ ചത്തുവീണാല്‍ ആ സാധനം അശുദ്ധമാകും. തടിസാധനമോ വസ്ത്രമോ തോലോ ചാക്കോ ഏതെങ്കിലും പണിയായുധമോ ആ യിക്കൊള്ളട്ടെ അത് വെള്ളത്തില്‍ നന്നായി കഴുകണം. അതു സായാഹ്നം വരെ അശുദ്ധമായിരിക്കും. അനന്തരം അതു വീണ്ടും ശുദ്ധമായിത്തീരും. 33 അത്തരം അശുദ്ധമൃ ഗങ്ങളിലൊന്ന് ഒരു മണ്‍പാത്രത്തിലേക്കു ചത്തുവീഴു ന്നു എന്നുവരികില്‍ ആ മണ്‍പാത്രത്തിലുള്ളതെന്തും അശുദ്ധമായിത്തീരും. ആ പാത്രം പൊട്ടിച്ചുകളയണം. 34 അശുദ്ധമായ മണ്‍പാത്രത്തിലെ വെള്ളം എന്തിന്‍റെ യെ ങ്കിലുംമേല്‍ വീഴുകയാണെങ്കില്‍ ആ വസ്തു അശുദ്ധമാ യിത്തീരും. അശുദ്ധമായ മണ്‍പാത്രത്തിലിരിക്കുന്ന ഏ തു പാനീയവും അശുദ്ധമായിത്തീരും. 35 ചത്ത ഒരു അശു ദ്ധമൃഗത്തിന്‍റെ ഏതെങ്കിലും ഭാഗം എന്തിന്‍റെ യെങ് കിലുംമേല്‍ വീണാല്‍ ആ സാധനം അശുദ്ധമാകും. അതൊരു മണ്ണടുപ്പോ മണ്‍വറചട്ടിയോ ആയിക്കൊള്ളട്ടെ അ തു പൊട്ടിച്ചുകളയണം. അത് ഇനിയും ശുദ്ധമായി രിക് കില്ല. അവ എന്നും നിങ്ങള്‍ക്ക് അശുദ്ധമായിരിക്കും.
36 “നീരുറവകളും കിണറുകളും ശുദ്ധമായിരിക്കും. പക് ഷേ ഏതെങ്കിലും അശുദ്ധമൃഗങ്ങളുടെ ശവം തൊടുന്ന ഏതൊരാളും അശുദ്ധനായിത്തീരും. 37 ചത്ത അത്തരം മൃ ഗങ്ങളുടെ ഏതെങ്കിലും ഭാഗം വിതയ്ക്കാനുള്ള വിത്തി ല്‍ വീഴുകയാണെങ്കില്‍ ആ വിത്ത് ശുദ്ധമായിത്ത ന്നെ യിരിക്കും. 38 പക്ഷേ നിങ്ങള്‍ ആ വിത്തിനുമേല്‍ വെള്ള മൊഴിക്കുകയും അത്തരം ചത്തമൃഗങ്ങളുടെ ഏതെങ് കിലും ഭാഗം ആ വിത്തിന്‍റെമേല്‍ വീഴുകയും ചെയ്താല്‍ ആ വിത്തുകള്‍ അശുദ്ധമാണ്.
39 “നിങ്ങള്‍ ആഹാരത്തിന് ഉപയോഗിക്കുന്ന ഒരു മൃ ഗം ചത്താല്‍, അതിനെ സ്പര്‍ശിക്കുന്നവന്‍ സായാഹ്നം വരെ അശുദ്ധനായിരിക്കും. 40 ആ ചത്ത മൃഗത്തിന്‍റെ മാം സം കഴിക്കുന്നവന്‍ തന്‍റെ വസ്ത്രങ്ങള്‍ കഴുകണം. സാ യാഹ്നം വരെ അയാള്‍ അശുദ്ധനായിരിക്കും. ആ ചത്ത മൃഗത്തിന്‍റെ ശവം എടുക്കുന്നവന്‍ തന്‍റെ വസ്ത്രങ്ങള്‍ കഴുകണം. അവനും സായാഹ്നം വരെ അശുദ്ധനായി രിക് കും.
41 “ഭൂമിയില്‍ ഇഴഞ്ഞു നടക്കുന്ന ജന്തുവിനെ നിങ് ങള്‍ തിന്നരുതെന്നു യഹോവ പറഞ്ഞിട്ടുണ്ട്. നിങ്ങ ളതിനെ തിന്നരുത്. 42 ഉദരംകൊണ്ട് ഇഴയുന്ന പല്ലിക ളെയോ അനേകം കാലുകളുള്ളവയെയോ നാലുകാലില്‍ നട ക്കുന്നവയെയോ തിന്നരുത്. ആ മൃഗങ്ങളെ തിന്നരു ത്! 43 ആ ജന്തുക്കള്‍മൂലം നിങ്ങള്‍ മലിനപ്പെടാന്‍ ഇടയാക രുത്. നിങ്ങള്‍ അശുദ്ധരാകരുത്! 44 എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവ ഞാനാകുന്നു! ഞാന്‍ വി ശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കുക! അത്ത രം ഇഴജന്തുക്കള്‍ മൂലം നിങ്ങള്‍ അശുദ്ധരാകാതിരിക്കുക! 45 നിങ്ങളെ ഞാന്‍ ഈജിപ്തില്‍നിന്നും കൊണ്ടുവന്നു. നിങ്ങള്‍ എന്‍റെ വിശുദ്ധജനതയും ഞാന്‍ നിങ്ങളുടെ ദൈ വവും ആയിരിക്കുന്നതിനാണ് ഞാനതു ചെയ്തത്. ഞാന്‍ വിശുദ്ധനാകുന്നു, അതിനാല്‍ നിങ്ങളും വിശുദ്ധ രായിരി ക്കുക!”
46 വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍, ഭൂമിയിലെ മറ്റു മൃഗ ങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള നിയമങ്ങളാണത്. കടലിലെ ജീവികളെയും ഭൂമിയിലെ ഇഴജന്തുക്കളെയും ഒക്കെ സംബന്ധിച്ചുള്ള നിയമങ്ങളാണത്. 47 ജനങ്ങള്‍ക് കു ശുദ്ധമൃഗങ്ങളെയും അശുദ്ധമൃഗങ്ങളെയും വേര്‍തി രിച്ചറിയാനുള്ള ഉപദേശങ്ങളാണിവ. അങ്ങനെ ഏതു മൃഗത്തെ തിന്നാം ഏതു മൃഗത്തെ തിന്നരുത് എന്നു ജന ങ്ങള്‍ക്ക് അറിയാന്‍ കഴിയും.