പുതിയ അമ്മമാര്‍ക്കുള്ള നിയമങ്ങള്‍
12
1 യഹോവ മോശെയോടു പറഞ്ഞു,
2 “യിസ്രായേല്‍ജനതയോട് ഇങ്ങനെ പറയുക: ‘ഒരു സ്ത്രീ ഒരു ആണ്‍കുട്ടിക്കു ജന്മം നല്‍കിയാല്‍ അവള്‍ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും. അതു അവള്‍ മാ സം തോറും തീണ്ടാരിയാകുന്പോഴത്തേതുപോലുള്ള അശു ദ്ധിയായിരിക്കും.
3 എട്ടാംദിവസം കുട്ടിയെ പരിച് ഛേദ നം ചെയ്യണം.
4 പിന്നെ മുപ്പത്തിമൂന്നു ദിവസത് തേക് ക് അവള്‍ രക്തശുദ്ധീകരണവ്രതം ആചരിക്കണം. ശുദ്ധ മാ യ യാതൊന്നിനേയും അവള്‍ സ്പര്‍ശിക്കുവാന്‍ പാടില്ല. അവള്‍ ശുദ്ധയാകുംവരെ വിശുദ്ധസ്ഥലത്തു പ്രവേ ശിക് കുവാന്‍ പാടില്ല.
5 പക്ഷേ അവള്‍ ഒരു പെണ്‍കുട്ടി ക്കാ ണു ജന്മമരുളുന്നതെങ്കില്‍, അമ്മ രണ്ടാഴ്ചക്കാ ലത് തേ ക്ക് ഋതുവായിരിക്കുന്പോളെന്നപോലെ അശുദ്ധ യാ യിരിക്കും. അവളുടെ സ്രാവത്തില്‍ നിന്നും ശുദ്ധീക രി ക്കപ്പെടുവാന്‍ അറുപത്താറു ദിവസം അവള്‍ കാത്തി രി ക്കണം.
6 “ശുദ്ധിവ്രതകാലം കഴിയുന്പോള്‍ ആണ്‍കുട്ടി യേ യോ പെണ്‍കുട്ടിയേയോ പ്രസവിച്ച അമ്മ സമ്മേള നക്കൂടാരത്തില്‍ വിശുദ്ധബലി അര്‍പ്പിക്കണം. സമ് മേളനക്കൂടാരത്തിന്‍റെ കവാടത്തില്‍വച്ച് അവള്‍ ആ ബ ലി പുരോഹിതനു നല്‍കണം. ഒരു വയസ്സായ ഒരു ആട് ടിന്‍കുട്ടിയെ അവള്‍ ഹോമയാഗത്തിനായി കൊണ് ടുവര ണം. ഒരു ചെങ്ങാലിയെയോ പ്രാവിന്‍കുഞ്ഞിനെയോ പാപബലിക്കായും കൊണ്ടുവരണം.
7-8 അവള്‍ക്ക് ആട്ടി ന്‍കുട്ടിയെ താങ്ങാനാവുകയില്ലെങ്കില്‍ രണ്ടു ചെങ് ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊ ണ്ടുവന്നാല്‍ മതി. ഒരു പക്ഷി ഹോമയാഗത്തിനും മറ്റേ പക്ഷി പാപബലിക്കും. പുരോഹിതന്‍ അവയെ യഹോ വയ്ക്കു മുന്പില്‍ ബലിയര്‍പ്പിക്കണം. അങ്ങനെ പു രോഹിതന്‍ അവളെ വിശുദ്ധയാക്കും. അപ്പോള്‍ അവള്‍ തനിക്കു നഷ്ടപ്പെട്ട രക്തത്തില്‍നിന്നും ശുദ്ധയാകും. ഒരു ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസ വിക്കുന്ന സ്ത്രീയെ സംബന്ധിക്കുന്ന നിയമമാണത്.”