ത്വക്രോഗത്തെപ്പറ്റിയുള്ള നിയമങ്ങള്‍
13
1 യഹോവ മോശെയോടും അഹരോനോടും പറ ഞ് ഞു,
2 “ഒരാളുടെ ശരീരത്തിലെ ത്വക്കില്‍ ഒരു നീര്‍ ക്കെട്ടോ ഒരു പൊട്ടോ ചൊറിയോ ഉണ്ടായെന്നു വ രാം. അതൊരു കുഷ്ഠരോഗലക്ഷണമായി മാറുന്പോള്‍ അയാളെ പുരോഹിതനായ അഹരോന്‍റെയോ അഹരോ ന്‍റെ പുരോഹിതന്മാരായ പുത്രന്മാരുടെയോ അടുത് തേക്കു കൊണ്ടുവരണം.
3 രോഗിയുടെ ത്വക്കിലെ മുറി വിലേക്കു പുരോഹിതന്‍ നോക്കണം. അവിടത്തെ രോമം നരച്ചിട്ടുണ്ടെങ്കില്‍, വ്രണം അയാളുടെ ത്വക്കി നേക് കാള്‍ ആഴത്തിലാണെങ്കില്‍ അതു കുഷ്ഠരോഗമാണ്. രോ ഗിയെ പരിശോധിച്ചതിനുശേഷം പുരോഹിതന്‍ ആ രോ ഗി അശുദ്ധനാണെന്നു പ്രഖ്യാപിക്കണം.
4 “ചിലപ്പോള്‍ ഒരാളുടെ തൊലിയില്‍ വെളുത്തപാട് ഉണ്ടായെന്നുവരാം. എന്നാല്‍ ആ പാട് തൊലിയേക്കാള്‍ കുഴിഞ്ഞതല്ലാതിരിക്കുകയും പാടിലെ രോമം നരച്ച തല്ലാതെയുമിരിക്കുകയാണെങ്കില്‍ പുരോഹിതന്‍ അ യാളെ മറ്റുള്ളവരില്‍നിന്നും ഏഴു ദിവസം അകറ്റി നിര്‍ത് തണം.
5 ഏഴാംദിവസം, പുരോഹിതന്‍ അയാളെ പരിശോ ധിക്കണം. വ്രണം മാറിയിട്ടില്ലെന്നും തൊലിയില്‍ വ്യാപിച്ചിട്ടില്ലെന്നും കണ്ടാല്‍ അയാളെ ഏഴു ദിവ സംകൂടി അകറ്റി നിര്‍ത്തണം.
6 ഏഴു ദിവസങ്ങള്‍ ക്കു ശേ ഷം പുരോഹിതന്‍ അയാളെ വീണ്ടും പരിശോധിക്കണം. വ്രണം മങ്ങിയിട്ടുണ്ടെങ്കില്‍, തൊലിയില്‍ വ്യാപി ക്കാതിരുന്നിട്ടുണ്ടെങ്കില്‍, അയാള്‍ ശുദ്ധനാണെന്ന് പുരോഹിതന്‍ പ്രഖ്യാപിക്കണം. വ്രണം വെറും ചൊറി യായിരിക്കാം. അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ കഴുകി വീണ് ടും ശുദ്ധനാകണം.
7 “പക്ഷേ, അയാള്‍, ശുദ്ധനായെന്നു പുരോഹിതന്‍ സാ ക്ഷ്യപ്പെടുത്തിയതിനുശേഷം ചൊറി കൂടുതല്‍ സ്ഥല ത്തേക്കു വ്യാപിച്ചാല്‍ അയാള്‍ വീണ്ടും പുരോഹി ത നെ സമീപിക്കണം.
8 പുരോഹിതന്‍ അയാളെ പരിശോ ധി ക്കണം. ചൊറി ത്വക്കില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ അശുദ്ധനെന്ന് പുരോഹിതന്‍ പ്രഖ്യാപിക്കണം. അത് കുഷ്ഠരോഗമാണ്.
9 “ഒരാള്‍ക്ക് കുഷ്ഠരോഗമുണ്ടായാല്‍ അയാളെ പുരോ ഹിതന്‍റെ മുന്പില്‍ കൊണ്ടുവരണം.
10 പുരോഹിതന്‍ അയാളെ പരിശോധിക്കണം. തൊലിയില്‍ വെളുപ്പു നിറ ത്തില്‍ നീര്‍ക്കെട്ടും ആ ഭാഗത്തെ രോമങ്ങള്‍ക്ക് നരയും നീര്‍ക്കെട്ടില്‍ പച്ചമാംസവും കണ്ടാല്‍
11 അയാളുടെ തൊലിയില്‍ കുറേക്കാലമായി തുടര്‍ന്നുവരുന്ന കുഷ്ഠ രോഗമാണത്. അയാള്‍ അശുദ്ധനാണെന്ന് പുരോഹിതന്‍ പ്രഖ്യാപിക്കണം. പുരോഹിതന്‍ അയാളെ കുറച്ചു കാല ത്തേക്ക് മറ്റുള്ളവരില്‍നിന്നും മാറ്റിപാര്‍പ്പി ക്കേണ്ട തില്ല. എന്തെന്നാല്‍ അയാള്‍ അശുദ്ധനാണെന്ന് പു രോ ഹിതന് നിശ്ചയമായിക്കഴിഞ്ഞു.
12 “ചിലപ്പോള്‍ ഒരു ത്വക്രോഗം ഒരാളുടെ ശരീരമാകെ വ്യാപിക്കാനിടയുണ്ട്. ആ രോഗം അയാളില്‍ ആപാദചൂ ഢം വ്യാപിച്ചെന്നു വരാം. പുരോഹിതന്‍ അയാളുടെ ദേഹമാസകലം പരിശോധിക്കണം.
13 ത്വക്രോഗം ശരീരം മുഴുവന്‍ ബാധിച്ചിട്ടുണ്ടെന്നും അയാളുടെ ത്വക്കിനെ മുഴുവന്‍ അത് വെളുത്തതാക്കിയെന്നും മനസ്സിലാക് കി യാല്‍ പുരോഹിതന്‍ അയാളെ ശുദ്ധനാണെന്നു പ്രഖ്യാ പിക്കണം.
14 പക്ഷേ അയാള്‍ക്കു പച്ചമാംസം തുറിച്ചു നില്‍ക്കുന്ന ത്വക്കാണുള്ളതെങ്കില്‍ അയാള്‍ ശുദ്ധന ല് ല.
15 പച്ചമാംസം തള്ളിനില്‍ക്കുന്നതു കണ്ടാല്‍ അയാള്‍ അശുദ്ധനെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം. പച് ചമാംസം അശുദ്ധമാണ്. അതു കുഷ്ഠരോഗം തന്നെ.
16 “പച്ചമാംസം നിറം മാറി വെളുത്ത തൊലിയാകുന് നുവെങ്കില്‍ അയാള്‍ പുരോഹിതന്‍റെയടുത്തേക്കു വര ണം.
17 പുരോഹിതന്‍ അയാളെ പരിശോധിക്കണം. രോഗ ബാധ വെളുപ്പുനിറം ആയിട്ടുണ്ടെങ്കില്‍ രോഗം ബാ ധിച്ചവന്‍ ശുദ്ധനായി. അയാള്‍ ശുദ്ധനാണ്.
18 “ഒരാളുടെ തൊലിയില്‍ ഒരു പരുവന്നു കരിഞ്ഞെ ന്നിരിക്കട്ടെ.
19 ആ പരു ഒരു വെളുത്ത നീര്‍ക്കെട്ടോ ചെമപ്പുകലര്‍ന്ന വെള്ളപ്പാണ്ടോ ആയെന്നു വന് നാല്‍ അയാള്‍ ആ പാണ്ട് പുരോഹിതനെ കാണിക്കണം.
20 പുരോഹിതന്‍ അതു പരിശോധിക്കണം. നീര്‍ക്കെട്ട് തൊലിയില്‍നിന്നും കുഴിഞ്ഞുള്ളതും അതിലെ രോമങ് ങള്‍ വെളുത്തതും ആണെങ്കില്‍ അയാള്‍ അശുദ്ധനെന്ന് പുരോഹിതന്‍ പ്രഖ്യാപിക്കണം. അത് പരുവില്‍നിന്നും ഉണ്ടായ കുഷ്ഠമാണ്.
21 പുരോഹിതന്‍ പാടു പരിശോധി ക്കുന്പോള്‍ അതിലെ രോമം വെളുത്തതല്ലാ തിരിക്കുക യും, അത് തൊലിയേക്കാള്‍ കുഴിഞ്ഞതല്ലാ തിരിക്കു കയും, പക്ഷേ മങ്ങിയതായിരിക്കുകയും ആയാല്‍ അയാ ളെ പുരോഹിതന്‍ ഏഴു ദിവസത്തേക്കു മാറ്റിത്താമ സിപ് പിക്കണം.
22 പാട് ത്വക്കില്‍ വ്യാപിക്കുകയാണെങ്കില്‍, അയാള്‍ അശുദ്ധനാണെന്ന് പുരോഹിതന്‍ പ്രഖ്യാപിക് കണം. അതൊരു രോഗമാണ്.
23 പക്ഷേ പാട് അതിന്‍റെ സ് ഥാനത്ത് തുടരുകയും വ്യാപിക്കാതിരിക്കുകയും ചെയ്യു ന്നുവെങ്കില്‍ അത് പഴയ ചൊറിയുടെ പാടായിരിക്കും. പുരോഹിതന്‍ അയാളെ ശുദ്ധനെന്നു പ്രഖ്യാപിക്കണം.
24-25 “ഒരാളുടെ തൊലിയില്‍ ഒരു പൊള്ളലുണ്ടായെന്നു വരാം. ആ ഭാഗത്തെ മാംസം ചെമപ്പുകലര്‍ന്ന വെള്ള നിറ മോ വെറും വെള്ളനിറമോ ആയിത്തീരുന്നുവെങ്കില്‍ പു രോഹിതന്‍ അതു പരിശോധിക്കണം. ആ വെളുത്തപാട് ത്വക്കിനേക്കാള്‍ ആഴത്തിലുള്ളതും അതിലെ രോമങ്ങള്‍ നരച്ചതുമാണെങ്കില്‍ അതു കുഷ്ഠമാണ്. പൊള്ളലില്‍ കുഷ്ഠം പൊട്ടിയിരിക്കുന്നു. അയാള്‍ അശുദ്ധനാണെന്ന് പുരോഹിതന്‍ പ്രഖ്യാപിക്കണം. അതൊരു കുഷ്ഠരോഗ മാണ്.
26 പുരോഹിതന്‍ പാടു പരിശോധിക്കുന്പോള്‍ അ തില്‍ വെളുത്തരോമം കാണാതിരിക്കുകയും പാട് ത്വക്കി നേക്കാള്‍ കുഴിഞ്ഞതല്ലാതായിരിക്കുകയും പക്ഷേ ഏ റെക്കുറെ മങ്ങിയിരിക്കുകയും ചെയ്താല്‍ പുരോഹിതന്‍ അയാളെ ഏഴു ദിവസത്തേക്കു മാറ്റിപ്പാര്‍പ്പിക്കണം.
27 ഏഴാം ദിവസം പുരോഹിതന്‍ വീണ്ടും അയാളെ പരിശോ ധിക്കണം. പാട് ത്വക്കില്‍ വ്യാപിക്കുകയാണെങ്കില്‍ അയാള്‍ അശുദ്ധനാണെന്ന് പുരോഹിതന്‍ പ്രഖ്യാപിക് കണം. അത് കുഷ്ഠരോഗമായിരിക്കും.
28 പക്ഷേ പാട് ത്വക്കില്‍ വ്യാപിക്കാതിരിക്കുകയും മങ്ങുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതു പൊള്ളലിന്‍റെ നീര്‍ക്കെട്ടാണ്. അയാള്‍ ശുദ്ധനാണെന്ന് പുരോഹിതന്‍ പ്രഖ്യാപിക്കണം. അതു പൊള്ളലിന്‍റെ പാടു മാത്രമാ ണ്.
29 “ഒരാളുടെ തലയോട്ടിയിലോ താടിയിലോ ഒരു രോ ഗമുണ്ടായെന്നു വരാം.
30 പുരോഹിതന്‍ ആ രോഗം പരി ശോധിക്കണം. അത് ത്വക്കില്‍ കുഴിഞ്ഞതും അതി നു ചുറ്റുമുള്ള രോമം നേര്‍ത്തതും മഞ്ഞയും ആയിട്ടു ണ്ടെ ങ്കില്‍ അയാള്‍ അശുദ്ധനാണെന്ന് പുരോഹിതന്‍ പ്രഖ് യാപിക്കണം. അത് കടുപ്പമേറിയ ഒരു ത്വക്രോഗമാണ്.
31 രോഗം തൊലിയില്‍ ആഴ്ന്നിറങ്ങാതിരിക്കുകയും അ തില്‍ കറുത്ത രോമം ഇല്ലാതിരിക്കുകയും ചെയ്താല്‍ പു രോഹിതന്‍ അയാളെ ഏഴു ദിവസത്തേക്കു മാറ്റിത്താമ സി പ്പിക്കണം.
32 ഏഴാം ദിവസം പുരോഹിതന്‍ അതു വീണ് ടും പരിശോധിക്കണം. രോഗം വ്യാപി ക്കാതിരി ക്കുക യും മഞ്ഞരോമങ്ങള്‍ അതിലില്ലാതിരിക്കുകയും രോഗം ത്വക്കില്‍ ആഴത്തിലിറങ്ങാതിരിക്കുകയും ചെയ്യു ന് നുവെങ്കില്‍
33 അയാള്‍ ക്ഷൌരം ചെയ്യണം. പക്ഷേ അ യാള്‍ തന്‍റെ ചിരങ്ങില്‍ ക്ഷൌരം ചെയ്യരുത്. പുരോ ഹിതന്‍ അയാളെ ഏഴു ദിവസത്തേക്കുകൂടി മാറ്റിത്താ മ സിപ്പിക്കണം.
34 ഏഴാംദിവസം പുരോഹിതന്‍ ചിരങ്ങ് പരിശോധിക്കണം. അത് വ്യാപിക്കാതിരിക്കുകയും ത്വക്കില്‍ ആഴത്തിലിറങ്ങാതിരിക്കുകയും ചെയ്തിട് ടുണ്ടങ്കില്‍ അയാള്‍ ശുദ്ധനാണെന്ന് പുരോഹിതന്‍ പ്ര ഖ്യാപിക്കണം. അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ കഴുകി ശു ദ്ധനാകണം.
35 പക്ഷേ അയാള്‍ ശുദ്ധനായതിനുശേഷം രോഗം ത്വക് കില്‍ വ്യാപിക്കുകയാണെങ്കില്‍,
36 പുരോഹിതന്‍ അയാ ളെ വീണ്ടും പരിശോധിക്കണം. രോഗം തൊലിയില്‍ വ് യാപിച്ചിട്ടുണ്ടെങ്കില്‍ പുരോഹിതന്‍ മഞ്ഞരോമം അന്വേഷിക്കേണ്ടതില്ല. ആ മനുഷ്യന്‍ അശുദ്ധന്‍ തന് നെ.
37 പക്ഷേ രോഗം നിയന്ത്രിതമായിട്ടുണ്ടെന്നും കറു ത്തരോമം അതില്‍ കിളിര്‍ക്കുന്നുണ്ടെന്നും കണ്ടാല്‍ രോഗം ഭേദമായി എന്നു കരുതണം. അയാള്‍ ശുദ്ധനുമാണ്. അത് പുരോഹിതന്‍ പ്രഖ്യാപിക്കണം.
38 “ഒരാളുടെ ത്വക്കില്‍ വെളുത്ത പാടുകള്‍ കണ്ടാല്‍,
39 പാട് ത്വക്കില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍, മഞ്ഞ രോമം പുരോഹിതന്‍ അന്വേഷിക്കേണ്ടതില്ല. കാരണം അത് നിരുപദ്രവകരമായ ചുണങ്ങാണ്. ആ മനുഷ്യന്‍ ശുദ്ധനുമാണ്.
40 “ഒരാളുടെ തലയിലെ മുടി കൊഴിഞ്ഞു പോയെന്നു വരാം. അതു വെറും കഷണ്ടിയാണ്. അതിനാല്‍ അയാള്‍ ശുദ് ധനുമാണ്.
41 തലയുടെ വശങ്ങളിലെ മുടിയാണ് കൊഴിയു ന്നതെങ്കില്‍ അയാളും ശുദ്ധനാണ്. അതും ഒരുതരം കഷ ണ്ടി തന്നെ.
42 പക്ഷേ തലയോട്ടിയില്‍ ചുവപ്പു കലര്‍ ന്ന വെള്ളപ്പാണ്ടു കണ്ടാല്‍ അതൊരു ത്വക്രോഗമാണ്.
43 ഒരു പുരോഹിതന്‍ അയാളെ പരിശോധിക്കണം. ചിരങ് ങിലെ നീര്‍ക്കെട്ട് ചുവപ്പു കലര്‍ന്ന വെളുപ്പു നിറമാ യി കുഷ്ഠംപോലെ കാണപ്പെടുകയാണെങ്കില്‍,
44 അയാ ള്‍ കുഷ്ഠരോഗിയും അശുദ്ധനുമാണ്. അക്കാര്യം പുരോ ഹിതന്‍ പ്രഖ്യാപിക്കണം.
45 “ഒരാള്‍ക്കു കുഷ്ഠമുണ്ടെങ്കില്‍ അയാള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരിക്കണം. അയാള്‍ ‘അശുദ്ധന്‍, അശുദ്ധന്‍!’എന്നു വിളിച്ചു കൂകണം. അയാളുടെ വസ് ത്രങ്ങള്‍ കീറിയിരിക്കണം. തലമുടി അയാള്‍ പറത്തി യിട ണം. അയാള്‍ തന്‍റെ വായ്പൊത്തിയിരിക്കുകയും വേണം.
46 രോഗമുള്ളിടത്തോളം കാലം അയാള്‍ അശുദ്ധ നായിരിക് കും. അശുദ്ധനായ അയാള്‍ ഒറ്റയ്ക്ക് ജീവിക്കണം. അയാളു ടെ വീട് പാളയത്തിനു പുറത്തായിരിക്കണം.
47-48 “ചില വസ്ത്രങ്ങളില്‍ പൂപ്പല്‍ പിടിച്ചേക്കാം. ആ വസ്ത്രം ലിനനോ കന്പിളിയോ ആകട്ടെ. അത് ഊടും പാവും നെയ്തതാകട്ടെ. അഥവാ പൂപ്പല്‍ പിടിച്ചത് ഒ രു കഷണം തോലിലോ തോലുകൊണ്ടുണ്ടാക്കിയ വ സ് തുക്കളിലോ ആയിരിക്കാം.
49 പൂപ്പല്‍ പച്ചയോ ചുവ പ്പോ നിറത്തിലാകട്ടെ, അതു പുരോഹിതനെ കാണിക് കണം.
50 പുരോഹിതന്‍ പൂപ്പല്‍ പരിശോധിക്കണം. അ യാള്‍ അതു ഏഴു ദിവസത്തേക്കു ഒരു പ്രത്യേകസ്ഥലത്ത് മാറ്റിവയ്ക്കണം.
51-52 ഏഴാം ദിവസം പുരോഹിതന്‍ പൂപ് പല്‍ പരിശോധിക്കണം. തോലിന്മേലാണോ വസ്ത്ര ത്തിന്മേലാണോ പൂപ്പല്‍ എന്നതു പ്രശ്നമല്ല. വസ് ത്രം നെയ്തതോ തുന്നിയതോ എന്നതും പ്രശ്നമല്ല. തോല്‍ എന്തിനുപയോഗിക്കുന്നു എന്നും നോക്കേ ണ്ടതില്ല. പൂപ്പല്‍ പരന്നിട്ടുണ്ടങ്കില്‍, വസ്ത്രവും തോലും അശുദ്ധമാണ്. ബാധ അശുദ്ധമാണ്. പുരോ ഹിത ന്‍ അങ്ങനെയുള്ള വസ്ത്രവും തോലും കത്തിക്കണം.
53 “പൂപ്പല്‍ വ്യാപിച്ചിട്ടില്ലെന്നു പുരോഹിതന്‍ കണ്ടെത്തിയാല്‍ ആ വസ്ത്രമോ തോലോ കഴുകിയാല്‍ മ തി. അതു വസ്ത്രമാണോ തോലാണോ എന്നും നെയ്ത തോ തുന്നിയതോ എന്നും നോക്കേണ്ടാ. അതു കഴുകി യിരിക്കണം.
54 തുണിയും തോലും കഴുകാന്‍ പുരോഹിതന്‍ ജനങ്ങളോടു കല്പിക്കണം. അനന്തരം ആ വസ്ത്രം ഏഴു ദിവസത്തേക്കുകൂടി മാറ്റിവയ്ക്കണം.
55 ആ സമയത് തിനുശേഷം പുരോഹിതന്‍ വീണ്ടും പരിശോധിക്കണം. പൂപ്പല്‍ അപ്പോഴും അങ്ങനെ തന്നെ നിലനില്‍ക് കു ന്നുവെങ്കില്‍ ആ വസ്തു അശുദ്ധമാണ്. അതു വ്യാപി ച്ചിട്ടുണ്ടോ എന്നതു പ്രശ്നമല്ല. ആ വസ്തു നിങ് ങള്‍ ദഹിപ്പിച്ചു കളയണം.
56 “പുരോഹിതന്‍റെ പരിശോധനയില്‍ പൂപ്പല്‍ മങ് ങിയതായി കണ്ടാല്‍ ആ ഭാഗം മാത്രം കീറിക്കളയണം. ആ വസ്ത്രം നെയ്തതോ തുന്നിയതോ എന്നു കണക്കാ ക് കേണ്ടതില്ല.
57 പക്ഷേ ആ കഷണത്തില്‍ പൂപ്പല്‍ വീ ണ്ടും വരാം. അങ്ങനെയായാല്‍ പൂപ്പല്‍ പടരുക യായിരി ക്കും. ആ തോലോ വസ്ത്രമോ കത്തിച്ചുകളയണം.
58 പ ക് കഴുകിയതിനുശേഷം പൂപ്പല്‍ അപ്രത്യക്ഷ മായിട്ടു ണ്ടെങ്കില്‍ ആ വസ്ത്രമോ തോലോ ശുദ്ധമാണ്. നെയ്ത തോ തുന്നിയതോ എന്ന വ്യത്യാസമില്ലാതെ വസ്ത് രം ശുദ്ധമാണ്.”
59 തുണിക്കഷണത്തിലോ തോല്‍ക്കഷണത്തിലോ പിടിക്കുന്ന പൂപ്പലിനെ സംബന്ധിക്കുന്ന നിയമം ഇ താണ്. അതു തുന്നിയതോ നെയ്തതോ എന്നതു പ്രശ്ന മല്ല.