പ്രയാശ്ചിത്തദിനം
16
1 അഹരോന്‍റെ രണ്ടു പുത്രന്മാര്‍ യഹോവയ്ക്കു വഴിപാടായ ധൂപം അര്‍പ്പിക്കവേ മരണമടഞ്ഞു. അതിനുശേഷം യഹോവ മോശെയോടു സംസാരിച്ചു.
2 യഹോവ പറഞ്ഞു, “നിന്‍റെ സഹോദരനായ അഹരോ നോടു സംസാരിക്കുക. അവനു തോന്നുന്പോഴൊക്കെ അതിവിശുദ്ധസ്ഥലത്തില്‍ തിരശ്ശീലയ്ക്കു പിന്നിലേ ക്കു പോകാന്‍ കഴിയുകയില്ല. ആ തിരശ്ശീലയ്ക്കു പി ന്നിലുള്ള മുറിയിലാണ് വിശുദ്ധപെട്ടകം ഇരിക്കുന്നത്. ആ വിശുദ്ധപെട്ടകത്തിനുമേല്‍ അതിന്‍റെ വിശിഷ്ടമൂ ടി യുണ്ട്. ആ വിശിഷ്ടമൂടിയുടെ മേലാണ് ഞാന്‍ മേഘത്തി ല്‍ പ്രത്യക്ഷപ്പെടുക. അഹരോന്‍ ആ മുറിയിലേക്കു പോയാല്‍ അവന്‍ മരിക്കും!
3 “പ്രായശ്ചിത്തദിനത്തില്‍ അഹരോന്‍ അതിവിശുദ് ധസ്ഥലത്തു പ്രവേശിക്കുന്നതിനുമുന്പ് ഒരു കാളയെ പാപബലിയായും ഒരു ആണാടിനെ ഹോമയാഗമായും അര്‍ പ്പിക്കണം.
4 അഹരോന്‍ തന്‍റെ ശരീരം മുഴുവന്‍ വെ ള്ള ത്തില്‍ കഴുകണം. അനന്തരം അവന്‍ ഇനി പറയുന്ന വസ് ത്രങ്ങളണിയണം: ലിനന്‍കൊണ്ടുള്ള വിശുദ്ധ കുപ്പാ യം, ലിനന്‍കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ശരീരത് തോടു ചേര്‍ന്നുണ്ടാകണം. ലിനന്‍ അരപ്പട്ടയും അവന്‍ ധരിക്ക ണം. ലിനന്‍ തലപ്പാവും അവന്‍ ചൂടണം. ഇതെല്ലാമാണ് വിശുദ്ധവസ്ത്രങ്ങള്‍.
5 “അഹരോന്‍ യിസ്രായേല്‍ജനതയില്‍നിന്നും രണ്ട് ആണാടുകളെ പാപബലിക്കായും ഒരു ആണാടിനെ ഹോമ യാഗത്തിനായും സ്വീകരിക്കണം.
6 അനന്തരം അഹരോന്‍ കാളയെ പാപബലിയായി നല്‍കണം. ഈ പാപബലി അവ നു വേണ്ടിയുള്ളതാണ്. തന്നെയും തന്‍റെ കുടുംബത്തെ യും ശുദ്ധീകരിക്കുവാന്‍ അഹരോന്‍ ഇങ്ങനെ ചെയ്യ ണം.
7 “അനന്തരം അഹരോന്‍ രണ്ടു കോലാടുകളെയും സമ് മേളനക്കൂടാരത്തിന്‍റെ കവാടത്തില്‍ യഹോവയുടെ സന് നിധിയിലേക്കു കൊണ്ടുവരണം.
8 രണ്ട് ആടുകള്‍ക്കും അഹരോന്‍ നറുക്കിടണം. ഒരു നറുക്ക് യഹോവയ്ക്കുള്ള താണ്. മറ്റേ നറുക്ക് അസസ്സേലിനും.
9 “അനന്തരം യഹോവയ്ക്കു നറുക്കു വീണ ആടിനെ അഹരോന്‍ യഹോവയ്ക്കു സമര്‍പ്പിക്കണം. അതൊരു പാപബലിയായിട്ടു വേണം സമര്‍പ്പിക്കാന്‍.
10 എന്നാല്‍ അസസ്സേലിനു നറുക്കു വീണ ആടിനെ ജീവനോടെ യ ഹോവയുടെ മുന്പില്‍ കൊണ്ടുവരണം. എന്നിട്ട് ആടി നെ അസസ്സേലിനായി മരുഭൂമിയിലേക്കു വിട്ടയയ്ക്കണം. ജനങ്ങളെ ശുദ്ധീകരിക്കാനാണിത്.
11 “അനന്തരം അഹരോന്‍ അവനുവേണ്ടി കാളയെ ഒരു പാപബലിയായി അര്‍പ്പിക്കണം. അഹരോന്‍ തന്നെയും കുടുംബത്തെയും ശുദ്ധീകരിക്കും. തനിക്കുള്ള പാപബ ലിയുടെ കാളയെ അഹരോന്‍ കൊല്ലണം.
12 അനന്തരം അഹരോന്‍ യഹോവയ്ക്കു മുന്പിലെ യാഗപീഠത്തില്‍ നിന്നുള്ള തീക്കനല്‍നിറച്ച ധൂപക്കുറ്റി എടുക്കണം. രണ്ടു കൈനിറയെ സുഗന്ധധൂപം എടുത്ത് അഹരോന്‍ പൊടിക്കണം. ആ ധൂപം അഹരോന്‍ തിരശ്ശീലയ്ക്കു പിന്നിലെ മുറിയിലേക്കു കൊണ്ടുവരണം.
13 അഹരോന്‍ യഹോവയുടെ മുന്പില്‍ അഗ്നിയില്‍ ധൂപം അര്‍പ്പി ക്ക ണം. അപ്പോള്‍ കരാറിന്‍റെ വിശിഷ്ട മൂടിയെ ധൂപത്തി ന്‍റെ മേഘം പൊതിയും. അങ്ങനെ അഹരോന്‍ മരിക്കാ തിരിക്കും.
14 കാളയുടെ രക്തം കുറേ എടുത്ത് അഹരോന്‍ തന്‍റെ വിരലുകൊണ്ട് വിശിഷ്ടമൂടിയിലേക്ക് കിഴക് കോട്ട് തളിക്കണം. വിശിഷ്ടമൂടിയുടെ മുന്പില്‍ തന്‍റെ വിരലുകൊണ്ട് അവന്‍ ഏഴുപ്രാവശ്യം രക്തം തളിക്ക ണം.
15 “അനന്തരം അഹരോന്‍ ജനങ്ങളുടെ പാപബലിക് കു ള്ള കോലാടിനെ കൊല്ലണം. ആ ആടിന്‍റെ രക്തം അഹ രോന്‍ തിരശ്ശീലയ്ക്കു പിന്നിലേക്കു കൊണ്ടുവരണം. കാളയുടെ രക്തം കൊണ്ട് ചെയ്തതുപോലെ തന്നെ അഹ രോന്‍ കോലാടിന്‍റെ രക്തം കൊണ്ടും ചെയ്യണം. മൂടി യുടെ മുന്പിലും വിശിഷ്ടമൂടിയിന്മേലും അഹരോന്‍ രക് തം തളിക്കണം.
16 അങ്ങനെ അഹരോന്‍ അതിവിശു ദ്ധ സ്ഥലത്തെ ശുദ്ധീകരിക്കണം. യിസ്രായേല്‍ജനത അശു ദ്ധരായതിനാല്‍ അഹരോന്‍ ഇതെല്ലാം ചെയ്യണം. അവര്‍ തെറ്റു ചെയ്യുകയും അനേകം പാപങ്ങള്‍ ചെയ്യുകയും ചെയ്തു. അശുദ്ധജനതയ്ക്കു നടുവില്‍ സ്ഥിതിചെ യ്യു ന്നതാകയാല്‍ സമ്മേളനക്കൂടാരത്തിനു വേണ്ടിയും അഹ രോന്‍ ഇതു തന്നെ ചെയ്യണം!
17 അതിവിശു ദ്ധസ്ഥല ത് തെയും ജനതയെയും ശുദ്ധീകരിക്കുവാന്‍ അഹരോന്‍ അതി ലേക്കു പോകുന്പോള്‍ സമ്മേളനക്കൂടാരത്തില്‍ ആരും ഉ ണ്ടായിരിക്കരുത്. അഹരോന്‍ പുറത്തേക്കു വരുന്ന തുവ രെ ആരും അതിലേക്കു പ്രവേശിക്കുകയുമരുത്. അങ്ങ നെ, അഹരോന് അവനെത്തന്നെയും തന്‍റെ കുടുംബത്തെ യും യിസ്രായേല്‍ജനതയെയാകമാനവും ശുദ്ധീകരിക്കാം.
18 അനന്തരം അഹരോന്‍ പുറത്ത് യാഗപീഠത്തിലേക്ക്, യഹോവയുടെ മുന്പില്‍വന്ന്, യാഗപീഠത്തെ ശുദ്ധീക രിക്കണം. അഹരോന്‍ ആടിന്‍റെയും കാളയുടെയും രക്തമെ ടുത്ത് യാഗപീഠത്തിന്‍റെ എല്ലാ മൂലകളിലും പുരട്ടണം.
19 അനന്തരം കുറേ രക്തം തന്‍റെ വിരലുകൊണ്ട് യാഗപീ ഠത്തില്‍ ഏഴുതവണ തളിക്കണം. അങ്ങനെ അഹരോന്‍ യാഗപീഠല്‍ജനതയെ പാപങ്ങളില്‍നിന്നും മോചിപ്പി ക്കുകയും ചെയ്യണം.
20 “അങ്ങനെ അഹരോന്‍ അതിവിശുദ്ധസ്ഥലം, സമ്മേ ളനക്കൂടാരം, യാഗപീഠം എന്നിവയെ ശുദ്ധീകരിക്കണം. അതിനുശേഷം അഹരോന്‍ ജീവിച്ചിരിക്കുന്ന ആടിനെ യഹോവയുടെ മുന്പിലേക്കു കൊണ്ടുവരണം.
21 തന്‍റെ രണ്ടുകൈകളും അഹരോന്‍ ആടിന്‍റെ തലയില്‍ വയ്ക്ക ണം. അനന്തരം യിസ്രായേല്‍ജനതയുടെ പാപങ്ങളും കുറ്റ ങ്ങളും അഹരോന്‍ ആടിന്‍റെ തലയില്‍ ഏറ്റുപറയണം. അ ങ്ങനെ അഹരോന്‍ ജനങ്ങളുടെ പാപം മുഴുവന്‍ ആടിന്‍റെ തലയില്‍ വച്ചുകൊടുക്കണം. എന്നിട്ട് അവന്‍ ആടിനെ മരുഭൂമിയിലേക്കയയ്ക്കണം. ആടിനെ ദൂരേക്കു കൊണ് ടുപോകാന്‍ ഒരാള്‍ തയ്യാറായി നില്‍ക്കുന്നുണ്ടാവണം.
22 അങ്ങനെ ആട് എല്ലാ ജനങ്ങളുടെയും പാപം തലയി ലേറ്റി ശുന്യമായ മരുഭൂമിയിലേക്കു പോകും. ആടിനെ നയിക്കുന്നവന്‍ അതിനെ മരുഭൂമിയില്‍ വിടണം.
23 “അനന്തരം അഹരോന്‍ സമ്മേളനക്കൂ ടാരത്തിലേക് കു പ്രവേശിക്കണം. വിശുദ്ധസ്ഥലത്തേക്കു പോയപ് പോള്‍ ധരിച്ച ലിനന്‍ വസ്ത്രങ്ങള്‍ അവന്‍ അഴിച്ചുമാ റ്റണം. അവ അവന്‍ ഉപേക്ഷിക്കണം.
24 ഒരു ശുദ്ധമായ സ് ഥലത്തുവച്ച് അവന്‍ തന്‍റെ ശരീരം മുഴുവനും വെള്ളത്തി ല്‍ കഴുകണം. എന്നിട്ടവന്‍ തന്‍റെ മറ്റു വിശുദ്ധവസ് ത്ര ങ്ങള്‍ ധരിക്കണം. അവന്‍ പുറത്തേക്കു വന്ന് തന്‍റെ ഹോ മയാഗവും ജനങ്ങളുടെ ഹോമയാഗവും അര്‍പ്പിക്കണം. അവന്‍ തന്നെത്തന്നെയും ജനങ്ങളെയും ശുദ്ധീകരി ക്ക ണം.
25 അനന്തരം അവന്‍ പാപബലിയുടെ മൃഗത്തിന്‍റെ കൊഴുപ്പ് യാഗപീഠത്തില്‍ ഹോമിക്കണം.
26 “അസസ്സേലിന്‍റെയടുത്തേക്ക് ആടിനെ കൊണ്ടു പോയവന്‍ തന്‍റെ വസ്ത്രങ്ങളും ശരീരവും വെള്ളത്തില്‍ കഴുകണം. അതിനുശേഷം അവനു പാളയത്തിലേക്കു കടന് നുവരാം.
27 “പാപബലികള്‍ക്കായുള്ള കാളയെയും ആടിനെയും പാളയത്തിനു പുറത്തേക്കു കൊണ്ടുപോകണം. (ആ മൃഗങ്ങളുടെ രക്തമാണ് വിശുദ്ധസ്ഥലത്ത് സാധനങ്ങള്‍ ശുദ്ധീകരിക്കാനുപയോഗിക്കുന്നത്.) ആ മൃഗങ്ങളുടെ മാംസവും തോലും ചാണകവും പുരോഹിതന്മാര്‍ ദഹിപ് പിച്ചുകളയണം.
28 അനന്തരം അവയെ ദഹിപ്പിക് കു ന്നവന്‍ തന്‍റെ വസ്ത്രങ്ങളും ശരീരവും വെള്ളത്തില്‍ കഴു കണം. അതിനുശേഷം അവനു പാളയത്തിലേക്കു വരാം.
29 “ഈ നിയമം നിങ്ങള്‍ക്കു നിത്യമായിരിക്കും. ഏഴാം മാസം പത്താം തീയതി നിങ്ങള്‍ ഒന്നും ഭക്ഷിക്കരുത്. ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ നാട്ടില്‍ വസിക്കു ന് ന സഞ്ചാരികളോ വിദേശികളോ പോലും ഒന്നും ചെയ് യാന്‍ പാടില്ല.
30 എന്തുകൊണ്ടെന്നാല്‍ അന്നു പുരോ ഹിതന്‍ നിങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയുകയും നിങ് ങളെ ശുദ്ധീകരിക്കുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ യഹോവയുടെ മുന്പില്‍ ശുദ്ധരായിരിക്കും.
31 ഈ ദിവസം നിങ്ങള്‍ക്കു വളരെ പ്രധാനപ്പെട്ട ഒരു വിശ്രമദിവ സ മാണ്. നിങ്ങള്‍ ഒന്നും ഭക്ഷിക്കരുത്. ഇതു നിത്യനിയ മ മാണ്.
32 “അതിനാല്‍ മഹാപുരോഹിതനായി നിയുക്തനാ യി രിക്കുന്നയാള്‍ എല്ലാം ശുദ്ധീകരിക്കുന്നതിനുള്ള കര്‍മ് മങ്ങള്‍ ചെയ്യണം. തന്‍റെ പിതാവിനുശേഷം മഹാപു രോ ഹിതനാകാന്‍ നിയുക്തനായവനാണയാള്‍. ആ പുരോ ഹിത ന്‍ തന്‍റെ വിശുദ്ധലിനന്‍വസ്ത്രങ്ങള്‍ ധരിക്കണം.
33 അതി വിശുദ്ധസ്ഥലം, സമ്മേളനക്കൂടാരം, യാഗപീഠം എന്നിവ അവന്‍ ശുദ്ധീകരിക്കണം. അവന്‍ പുരോഹിതരേയും സക ല യിസ്രായേല്‍ജനതയേയും ശുദ്ധീകരിക്കണം.
34 യിസ് രാ യേല്‍ജനതയെ ശുദ്ധീകരിക്കുക എന്നത് ഒരു നിത്യനിയ മമായിരിക്കും. യിസ്രായേല്‍ജനതയുടെ പാപങ്ങള്‍ മൂലം എല്ലാ വര്‍ഷവും ഒരിക്കല്‍ നിങ്ങള്‍ അക്കാര്യങ്ങള്‍ ചെ യ്തിരിക്കണം.”
അതിനാല്‍ യഹോവ മോശെയോടു കല്പിച്ച കാര്യ ങ്ങള്‍ അവര്‍ ചെയ്തു.